35/365 തിരഞ്ഞെടുപ്പ് ഗോഷ്ടികൾ

ഒരു ജനാധിപത്യ രാജ്യത്തിൽ തിരഞ്ഞെടുപ്പ് സമയത്തെ ചർച്ചകളിൽ മതവും ജാതിയും ഒക്കെ വിഷയമാവുന്നത് എന്ത് കൊണ്ടാവും… 

വോട്ട് ചെയ്യുക ജയിക്കുക എന്നത് നമ്മുടെ ആളുകൾക്ക് ഗുണമുണ്ടാവാനും നമ്മുടെ ആളുകളുടെ ഭരണത്തിലെ അംഗബലം കൂട്ടാനുമാണ് എന്നുള്ള തോന്നലാവുമോ…? 

നമ്മുടെ ആളുകൾക്ക് അംഗബലം കുറഞ്ഞാൽ നമ്മുടെ ആളുകളുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടില്ല എന്ന് തോന്നുന്നത് കൊണ്ടാവുമൊ…? നമ്മൾ ഒന്ന്… നിങ്ങൾ അവർ ഇവർ എല്ലാം വേറെ… 😂

രാഷ്ട്രീയ പാർട്ടികൾ പലതാവാം അവിടെ തിരഞ്ഞെടുപ്പിൽ നമ്മൾ നിങ്ങൾ വ്യത്യാസം കാണാം… അതൊരു ആശയപരമായ വ്യത്യാസമാണ്… മാത്രമല്ല തിരഞ്ഞെടുപ്പുകൾ ആശയങ്ങളുടെ ഒരു മത്സരം കൂടിയാണല്ലോ… 

ഇവിടെ മതവും ജാതിയും വിഷയമാവുന്നത് ഈ മതങ്ങളും ജാതികളും എപ്പോഴും എന്തെങ്കിലും മത്സരത്തിലാണോ…?

എന്തിന് വേണ്ടിയാണ് മതങ്ങളും ജാതി സംഘടനകളും തമ്മിൽ മത്സരിക്കുന്നത്… ഒരു മതത്തിലോ ജാതിയിലോ പെട്ടൊരാൾക്ക് മറ്റൊരു മതത്തിലോ ജാതിയിലോ പെട്ടൊരാളോട് നിരന്തരം മത്സരമുണ്ടോ..? 

ക്രിസ്ത്യാനികൾ ആരുടെ കൂടെയാണ്…?മുസ്ലിമുകൾ എവിടെ കുത്തും…? ഹിന്ദുക്കൾ എവിടെയാണ് നിൽക്കുന്നത്…? ഇത് ഉറപ്പിക്കാൻ അമ്പല-പള്ളികൾ തുള്ളി നടന്ന് ഗോഷ്ടികളിൽ ഏർപ്പെടുന്ന ചില സ്ഥാനാർഥികളും… 

ആര് വിജയിച്ചാലും നമ്മളെല്ലാം ലേശം ലേശമായി പരാജയപ്പെടുന്ന ഒരു മഹാ സംഭവമായി മാറുന്നു ചിലരുടെ തിരഞ്ഞെടുപ്പ് ചർച്ചകളും പോൾവാൾട്ടും സർക്കസ്സും…

സ്നേഹം🥰

-പഹയൻ-

Leave a comment