ഇലോൺ മസ്ക്ക് ടെസ്‌ലയിലെ ജീവനക്കാർക്ക് ഒരു ഈമെയിൽ അയച്ചു അതിൽ അവിടെയുള്ള ജീവനക്കാർ പിന്തുടരേണ്ട ചില കാര്യങ്ങൾ പറയുന്നുണ്ട്. വളരെ പ്രസക്തമാണ്. ഔദ്യോഗിക ജീവിതത്തിൽ കാര്യങ്ങളെ കൂടുതൽ ഫലപ്രദമായി ചെയ്യാൻ അല്ലെങ്കിൽ ഒന്ന് മാറി ചിന്തിക്കാൻ ഇത് ഉപകരിച്ചേക്കാം.
വലിയ മീറ്റിംഗുകൾ ഒഴിവാക്കുക… ഒന്നിന് പുറകെ ഒന്നെന്ന രീതിയിൽ കിടക്കുന്ന മീറ്റിംഗുകൾ കുറയ്ക്കുക… നിങ്ങൾ ഒരു മീറ്റിംഗിലേക്ക് ഗുണകരമായ എന്തെങ്കിലും നൽകുന്നില്ല എന്ന് തോന്നുകയാണെങ്കിൽ ഇറങ്ങി പോകുക…. കോമൺ സെൻസ് ഉപയോഗിക്കുക എന്നിങ്ങനെ പോകുന്നു റൂളുകൾ…
വിശദമായി ആ റൂളുകളെ കുറിച്ച് ഒരു വീഡിയോ ചെയ്‌താൽ നന്നാവും എന്ന് തോന്നി. ലിങ്ക് കമന്റ് ബോക്സിലുണ്ട്.
നിങ്ങൾക്ക് ഇലോൺ മസ്കിനെ ഇഷ്ടപ്പെടാം വെറുക്കാം… അതൊക്കെ ഓരോരുത്തരുടെ കാര്യം.. പക്ഷെ ഇന്ന് അയാളെ അവഗണിക്കാൻ കഴിയില്ല എന്നതാണ് സത്യം. മാത്രമല്ല ഈ റൂളുകൾ നമ്മളെ പല വ്യവസ്ഥാപിത നിയമങ്ങളെയും ചോദ്യം ചെയ്യാൻ സഹായിക്കും.
സ്നേഹം
പഹയൻ
