നമ്മളും അവരും – Malayalam Poetry

ഓരോ മരണ സാധ്യതയെയും അനേകം ജീവിത സാധ്യതകളാക്കി മാറ്റിയവരാണ് അവരെല്ലാംഎന്നിട്ടും അവരിന്ന് ഇല്ലാതായി.. കാലം അങ്ങിനെയാണ്..ഒന്നും ബാക്കി വയ്ക്കില്ല..എല്ലാം അവസാനിപ്പിക്കും..പുതുതിന് തുടക്കമിടും നമ്മളാണ് എല്ലാം പെറി നടക്കുന്നത്… കൊട്ടി ഘോഷിച്ച് നടന്നതെല്ലാം അറുത്ത് കെട്ടി തൂക്കിയ നിലയിലായി അവയെ ചില്ലു കൂടുകളിൽ ഭദ്രമാക്കി ദിവസവും പൊട്ടിച്ചിരികൾഅവർക്ക് മുന്നിലൂടെ നടന്ന് നീങ്ങി പോയി അവരും അറിയുന്നില്ലആ ചില്ലു കൂടുകൾ നിറഞ്ഞ ഇന്നലെകളെ കുറിച്ച് നമ്മൾക്ക് നാളെയല്ലേ ഉള്ളു ഇന്ന് പോലും നമുക്ക് ജീവിക്കാൻ സമയമില്ലാതെ അവസാനിക്കുന്നു എല്ലാ ദിവസവും… അവർക്കിന്ന് ജീവനില്ലഅവരെല്ലാം വെറും കാഴ്ച്ചകളാണ്… ചിലപ്പോൾ അലങ്കാരങ്ങളാവും..ആഘോഷങ്ങളാവും..അടയാളങ്ങളും ജയസ്മാരകങ്ങളും ആവുംചിലപ്പോൾ ആരും അറിയാതെ അവർ ആരുടെയൊക്കെയോ നഷ്ടങ്ങളുമാവും അവർ നമ്മുടെ ആരാണ്..?അവരൊക്കെ നമ്മുടെ ആരൊക്കെയോ ആണ് അവർ ഒരു … Continue reading നമ്മളും അവരും – Malayalam Poetry

വൃദ്ധനും രണ്ടു വരികളും NPM2023 21/30 – Malayalam Poem

മെലിഞ്ഞൊരു വൃദ്ധനായിരുന്നുകൈയ്യിൽ കറുത്തൊരു ബ്രീഫ്‌കേസുമുണ്ട്കൈത്തണ്ടയിൽ വാച്ചില്ലഎകിലും സമയമായ പോലെകാറിനടുത്തേക്ക് നടന്നു ഒരുവട്ടം പിന്നിലെ മോട്ടൽ ഒന്ന് നോക്കിമുഖത്ത് വികാരങ്ങൾ ഒന്നുമില്ലമെല്ലെ കാറിന്റെ വാതിൽ തുറന്നു അയാൾ കാർ സ്റ്റാർട്ട് ചെയ്തില്ലകണ്ണടച്ച് അവിടെ ഇരുന്നുഎന്തോ കാത്തിരിക്കുകയായിരുന്നുഅല്ലെങ്കിൽ ചിന്തിക്കുന്നുഅതുമല്ലെങ്കിൽ സമയമായിട്ടില്ല അയാൾ ബ്രീഫ്‌കേസ് തുറന്നുഒരു പാക്കറ്റ് പുറത്തെടുത്തുഅത് പതുക്കെ തുറന്നു മടിയിൽ വച്ചു പാക്കറ്റിൽ നിന്നുമൊരു കടലാസെടുത്തുഅതിലേക്ക് നോക്കിയിരുന്നുവായിക്കുകയാവാം…. പോക്കറ്റിൽ നിന്നും ലൈറ്ററെടുത്തുഅയാൾ ആ കടലാസ് കത്തിച്ചുവണ്ടി സ്റ്റാർട്ട് ചെയ്തു അയാൾ പുറത്തേക്ക് കൈ നീട്ടികൈയ്യിൽ കത്തുന്ന കടലാസ് തുണ്ട്കാറ് നീങ്ങിത്തുടങ്ങി കടലാസ്സ് മുഴുവൻ കത്തിയില്ല ബാക്കി പൊടിഞ്ഞ് നിലത്തു വീഴുന്നുഅയാൾ എങ്ങും നോക്കാതെകാറുമോടിച്ച് പോയി…. … Continue reading വൃദ്ധനും രണ്ടു വരികളും NPM2023 21/30 – Malayalam Poem

ജീവിതം പോലെ ഒന്ന് NPM2023 10/30

തെറ്റായ ഒരു വാക്കിന്റെയും എല്ലാം തികഞ്ഞൊരു വാചകത്തിന്റെയും ഈടായിൽ അവിടെയാണ് ജീവൻ കിടന്ന് പിടയുന്നത് അവിടെയാണ് എല്ലാ ജീവിതങ്ങളും  ആഗ്രഹിക്കുന്നതെന്തും ആകാനുള്ള സ്വാതന്ത്ര്യംലോകത്തിലെ എല്ലാ സാധ്യതകളും കൈപ്പറ്റാൻ തെറ്റായ വാക്ക് ശരിക്കും തെറ്റല്ലഅത് ആദ്യത്തെ വാക്ക് മാത്രമാണ്വാക്കേതെന്ന് ആർക്കും അറിയില്ലഅങ്ങനൊന്നുണ്ടോ എന്നും ആർക്കും അറിയില്ല ഒരു ആദ്യ വാക്ക് ഉണ്ടാകണം എന്നവർ കരുതുന്നുഒരു വാചകം ഉണ്ടെങ്കിൽ ഒരു വാക്ക് വേണ്ടേ?.എല്ലാതെങ്ങനെ ഇത് സംഭവിക്കും അത് മാത്രമല്ല പ്രശ്നംപ്രശ്നം ജീവനിൽ തന്നെയാണ്അത് ശരിക്കും നിലവിലുണ്ടെന്ന് നമ്മൾ കരുതുന്നു.അത് ഒരു ഭാവന മാത്രമായിരിക്കുമെങ്കിലോ സാധ്യതകളുടെ ഒരു ഭാവനഎല്ലാം തികഞ്ഞൊരു വാചകംഒരു തെറ്റായ വാക്ക്ഞാനും, നീയും, മറ്റെല്ലാവരും.ചിരിക്കാൻ മറന്നു പോയ ഒരു … Continue reading ജീവിതം പോലെ ഒന്ന് NPM2023 10/30

ഈ യാത്ര NPM2023 9/30

ലോകത്ത്, ഒരിക്കലും….ഒരു നിമിഷം പോലും നഷ്ടപ്പെടുന്നില്ല.എല്ലാത്തിനും ഒരു കഥയുണ്ട്…. എല്ലാ കഥകൾക്കും ഒരവാസനവുമുണ്ട്… ചില ആഘാതങ്ങൾ വളരെ ചെറുതാണ്,എല്ലാം മറന്നും അവഗണിക്കപ്പെട്ടും പോകുന്നു എങ്കിലും അവ നമുക്ക് ചുറ്റും നിലനിൽക്കുന്നുചോദ്യങ്ങളായി, രീതികളായി, അറിവായി, അറിവില്ലായ്മയായി  ഒരു ലക്ഷ്യമില്ലെന്ന് പലരും ആശങ്കപ്പെടുന്നുഅവരെ കൊണ്ട് പ്രയോജനമില്ലെന്ന് വിഷമിക്കുന്നുഎന്നിട്ടും എത്രയോ മാറ്റങ്ങൾക്കവർ കാരണമാവുന്നു അറിയാതിരിക്കുന്നതിൽ ഒരു തെറ്റുമില്ലഒന്നുമറിയാതെ ഒഴുക്കിന്റെ ഭാഗമാവുന്നതിലും പ്രശ്നമില്ലഇടയ്ക്കൊന്ന് ഒരല്പം നിർത്തി ചുറ്റും കണ്ണോടിച്ച് ചിന്തിക്കണം എന്ന് മാത്രം…  ചുറ്റും ഒരുപാട് യാത്രകളുണ്ട്… വേണമെങ്കിൽ അതിന്റെ ഒന്നിന്റെ ഭാഗമാവാം…അല്ലെങ്കിൽ ഒന്നിലും കൂടാതെ മാറി നിൽക്കാം.. ഒഴുക്കുകളിൽ വെറുമൊരു തുള്ളിയായി മാറാം. അല്ലെങ്കിൽ നമ്മൾക്ക് തന്നെയൊരു യാത്രയാവാംആർക്കും കൂടെ … Continue reading ഈ യാത്ര NPM2023 9/30

ലോകം വല്ലാതെ തണുത്തിരിക്കുന്നു NPM23 6/30

വെള്ളം തിളച്ചു മറിയുകയാണ്കെറ്റിൽ  ചൂളം വിളിക്കുന്നുമുണ്ട്അത് കേൾക്കാൻ ആരുമില്ലലോകം വല്ലാതെ തണുത്തിരിക്കുന്നു തണുപ്പിൽ ആളുകളുടെ ഉള്ളം കാണാൻ കഴിയുംഅവർ മറച്ചുവെയ്ക്കുന്ന ഭ്രാന്ത് അനുഭവിക്കാംഅവരിൽ നിന്നും പൊടിയുന്ന ദുഃഖം അടുത്തറിയാംഅവർ അവരെ തന്നെ  കാണുന്നതു പോലെയാണ്നമ്മളും അവരെ കാണുന്നത് ചൂളം വിളി കേൾക്കാൻ ആരുമില്ലഅത് കെറ്റിലിന്റെ കുറ്റമല്ലചൂളം വിളി കുറച്ചു കഴിഞ്ഞാൽ നിലയ്ക്കും വെള്ളം തീരെ ഇല്ലാതാവുമ്പോൾ ചൂളം വിളി നിന്നാലും തീ കത്തും പിന്നെ അതും കെടും… കെടുന്നതിന് മുൻപ് അത് പടരും പലതും കത്തും… കെറ്റിലും കത്തും അതും ആരും അറിയില്ല വെള്ളം തിളച്ചു മറിയുകയാണ്കെറ്റിൽ ചൂളം വിളിക്കുന്നുമുണ്ട്അത് കേൾക്കാൻ ആരുമില്ലലോകം വല്ലാതെ തണുത്തിരിക്കുന്നു Continue reading ലോകം വല്ലാതെ തണുത്തിരിക്കുന്നു NPM23 6/30