മ – എന്നൊരെഴുത്ത് – Malayalam Poetry

ഒരെഴുത്ത് മാത്രം മതിയെന്നാണ്… അക്ഷരങ്ങൾ ഒന്നൊന്നായി വച്ച്കൂടി ചേരുന്ന വാക്കുകൾ പറയുംഅടുത്തത് എന്തെഴുതണം എന്ന് എഴുതാനായി എഴുതാൻ കഴിയില്ലഅതിനിരുന്നാൽ പിന്നെ ശൂന്യതയാണ്വാക്കുകൾ വരുംഎന്തെങ്കിലുമൊക്കെ ആശയമായിഅവ മാറിയെന്നുമിരിക്കും..പക്ഷെ പൂർണ്ണതയെത്താൻ കഴിയില്ല എന്റെ കാര്യമാണ് പറയുന്നത് നിങ്ങൾ ഒന്നെഴുതി തരുമോഎന്ന് ചോദിക്കുന്നിടത്താണ് എന്റെ എഴുത്തവസാനിക്കുന്നത് ഏറെ വിഷമമുള്ളൊരു സംഭവമാണ്…ഭാഷയോടുള്ള അതിയായ സ്നേഹവുംഅതാവശ്യത്തിന് അറിയില്ല എന്നതിന്റെവലിയ വിഷമവും കുറച്ചിലും ചേർന്നുള്ളതീർത്തും അസഹ്യമായൊരു അവസ്ഥ… ഒറ്റക്ക് മാത്രം നിൽക്കാനും ജീവിക്കുവാനുംകഴിയുന്നതായി മാറിയിരിക്കുന്നു എന്റെ എഴുത്ത്മറ്റെതൊരെഴുത്തിന്റെ കൂടെ വച്ചാലുംഉരുകി ഇല്ലാതാവും അത്…അക്ഷരങ്ങളും അർത്ഥങ്ങളും ആശയങ്ങളും ഒരുമിച്ചു ജീവിക്കാൻ എന്റെഴുത്തിന് അറിയില്ലഅത് ഒറ്റപ്പെട്ട് കിടക്കുന്നുലോകത്തിലെ അനേകായിരം മനുഷ്യരെ പോല ഒറ്റപ്പെട്ടു … Continue reading മ – എന്നൊരെഴുത്ത് – Malayalam Poetry

ചന്ദ്രനെ കടിച്ചവൻ NPM2023 28/30 – Malayalam Poetry

രാത്രിയിൽ നിന്നും ചന്ദ്രനെഅടർത്തിയെടുത്ത് പകുതി കടിച്ച്തിരിച്ച് വീണ്ടും അവിടെ തന്നെ വയ്ക്കും… എന്നിട്ട് ബാക്കി നിന്ന നിലാവിൽ അര വരെ മുങ്ങി കയറിയിട്ട് ആരും കാണാതെ തിരിച്ചു വന്ന് കിടക്കും… വർഷങ്ങളായിട്ടുള്ള പതിവാണ്…അടുത്ത രാത്രി വീണ്ടും ചന്ദ്രൻവൃത്താകൃതിയിൽ വന്ന് നിൽക്കുംവീണ്ടും അടർത്തും വീണ്ടും കടിക്കുംവീണ്ടും തിരിച്ചു വയ്ക്കും… ഇന്നലെ പുറത്തിറങ്ങിയപ്പോൾചന്ദ്രനെ കാണാനില്ല…കുറെ പരതി…. കണ്ടില്ല… ചന്ദ്രനെ കഴിക്കാതെ….നിലാവിൽ കുളിക്കാതെ…ഇരുട്ടിൽ തപ്പിത്തടഞ്ഞ് തിരിച്ചു വന്ന് കിടന്നു… രാവിലെ എഴുന്നേറ്റ് ഒരു ബുൾസൈ ഉണ്ടാക്കി…അത് കണ്ടപ്പോൾ സൂര്യനെ പോലെ തന്നെ..വീണ്ടും ചന്ദ്രനെ ഓർമ്മ വന്നു… ഇനി ചന്ദ്രന് പകരം സൂര്യനെ കടിച്ചാലോ?അത് വേണ്ട ചൂട് … Continue reading ചന്ദ്രനെ കടിച്ചവൻ NPM2023 28/30 – Malayalam Poetry

അഞ്ച് രൂപ NPM2023 27/30

അങ്ങനെ അവിടെ വച്ചാൽ ശരിയാവില്ലകീശയിൽ തന്നെ വയ്ക്കണം അഞ്ച് രൂപ നോട്ടാണ്….അഞ്ച് വട്ടം പറയണം കൈയ്യിൽ മടക്കി വച്ച നോട്ട് അവൻ തിരിച്ച് അച്ഛന് കൊടുത്തു.. “എനിക്ക് കീശയില്ല…”ബനിയന്റെ വലതു ഭാഗത്ത്ഒരു കീശയുടെ നിഴൽ മാത്രമുണ്ട് “എവിടെ നിന്റെ കീശ”ഇന്നലെ ഉണ്ടായിരുന്നല്ലോ എന്നായി അച്ഛൻ… “അത് ഹൈദ്രോസ് കീറി…”അച്ഛൻ നോക്കിയതും അവൻ പെട്ടന്ന് പറഞ്ഞു “ഞാൻ ഹൈദ്രോസിന്റെ കീശയും കീറിമുഖത്തും വച്ച് കീറി”അച്ഛന് തന്നെ പറ്റി കുറച്ചിലാവരുതല്ലോഅവൻ ഒന്ന് ആക്കം കൂട്ടി പറഞ്ഞു… അച്ഛൻ ഒരു അഞ്ച് രൂപ കൂടി കൊടുത്തു…എന്നിട്ട് പറഞ്ഞു “ഇയ്യും ഹൈദ്രോസും കൂടി പോയിക്കോ ഹൈദ്രോസിനും കൂടി … Continue reading അഞ്ച് രൂപ NPM2023 27/30

_ രണം ഒരു ഗദ്യ കവിത (ഗവിത)

ഒരൊഴുക്കില്ലാത്ത ഗവിതയിൽപണ്ട് മുക്കിക്കൊന്നൊരു വാക്കാണ്…..ഇന്നലെ ഉറക്കത്തിൽ വന്ന് പേടിപ്പിച്ചത് കഷ്ടം തോന്നി… അതിന്റെ കരച്ചില് കേട്ടപ്പം‘ഇനി എഴുതില്ല’ എന്ന് വാക്ക് കൊടുത്തപ്പോള്‍നിര്‍ത്തരുതെന്ന് പറഞ്ഞു വീണ്ടും കരഞ്ഞു. ഒരു പേനയിൽ നിന്നും പുറത്ത് കടക്കാൻ പെട്ടപെടാപ്പാടിനെ കുറിച്ചും വേവലാതിപ്പെട്ടു…എഴുത്ത് നിർത്തില്ലഎന്ന് പറഞ്ഞു സമാധാനിപ്പിച്ചു എന്നാല്‍ നിന്നെ കുറച്ച് മഷിയിൽഒന്നും കൂടി മുക്കിക്കൊന്നാലോഎന്ന് ചോദിച്ചപ്പോൾവേണ്ട… വേണ്ട..ചോര കൊണ്ട് ‘_ രണം’എന്നെഴുതിയാൽ മതി എന്ന് പറഞ്ഞു. സെൽഫോൺ അടിച്ചതു കൊണ്ട്ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല. എന്നാലും വാക്കു പാലിക്കാനായി ഇതാ ചിലതൊക്കെ..‘മരണം’‘ഭരണം’‘ശരണം’‘കരണം’‘തരണം’ അല്ല ഇനി എനിക്ക്വെറുതെ തോന്നിയതാണോ?വെറും ‘രണം’എന്നാണോ ആ വാക്കുദ്ദേശിച്ചത് ‘ചോര’ എന്നും വെറുതെ എനിക്ക് … Continue reading _ രണം ഒരു ഗദ്യ കവിത (ഗവിത)

EP-325 തൊഴിലന്വേഷിയും ബയോഡാറ്റയും

നമ്മളൊക്കെ ജീവിതത്തില്‍ പല തവണയായി തൊഴിലന്വേഷികളാടിട്ടുണ്ടാവാം… ഇപ്പോഴും ആയിരിക്കാം… ഭാവിയില്‍ ആവാം… ഒരു ജോലി കിട്ടാന്‍ ആവശ്യമായ ഒന്നാണ് ഈ Resume, Biodata, CV എന്നൊക്കെ പറയുന്ന സംഭവം… അത് എഴുതുന്നതിനും ചില രീതികളുണ്ടത്രെ…. അതാണ് ഇന്നത്തെ പോഡ്കാസ്റ്റിന്റെ വിഷയം… മുഴുവന്‍ പോഡ്കാസ്റ്റും കേള്‍ക്കാന്‍ ലിങ്ക് കമന്റ് ബോക്സിലുണ്ട്….. നിങ്ങള്‍ക്ക് Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെ പലയിടത്തും കേള്‍ക്കാം 🥰🙏 Continue reading EP-325 തൊഴിലന്വേഷിയും ബയോഡാറ്റയും

17/1000 | About the World | Pentti Saarikoski | Malayalam Translation

ഫിന്നിഷ് കവി പെന്റി സാരികൊസ്കിയുടെ (September 2, 1937 – Joensuu August 24, 1983) ‘എബൌട്ട് ദി വേൾഡ്’ (About the World) എന്ന കവിതയുടെ മലയാളം പരിഭാഷ ‘എബൌട്ട് ദി വേൾഡ്’ (About the World)—————————ഞാൻ ഒരു കോപക്കാരന്റെ കൈയ്യിൽ നിന്നുംഒരു കുതിരയെ വാങ്ങി.അയാൾ സ്വയം വരച്ചതാണ്..കണ്ടാൽ വളരെ സാധാരണമായൊരു കുതിരപക്ഷെ അതിന്റെ കണ്ണുകൾ അതിന്റെമൂക്കിന്റെ ദ്വാരങ്ങളിലായിരുന്നു. അയാളത് മനപ്പൂർവ്വം ചെയ്തതാണ്അത് കാണുമ്പോൾ അതിൽ അയാളുടെ ദേഷ്യം കണ്ടിട്ട്അത് പെട്ടന്ന് വിറ്റഴിക്കപ്പെടും. ഞാൻ അത് മേടിച്ചുഞാൻ കുതിരയെ കുറിച്ച് ചിന്തിച്ചു:അത് സായാഹ്നത്തിൽ സൂര്യന്റെ ചെവിട്ടിൽ നിന്നുംരക്തമിറ്റിറ്റ് വീഴുമ്പോൾഒരു പൈൻ … Continue reading 17/1000 | About the World | Pentti Saarikoski | Malayalam Translation

പശ്ചാത്താപത്തിന്റെ അസ്വസ്ഥ ഇടവേളകൾക്കിടയിൽ

പശ്ചാത്താപത്തിന്റെ അസ്വസ്ഥതകളുടെ ഒരു ചെറിയ ഇടവേള.പിന്നീട് അതപ്രത്യക്ഷമാകുന്നു.ഇതു വരെ നിങ്ങൾ ചെയ്തതെല്ലാംനിര്‍ദ്ദോഷവും പൂർണ്ണവുമായിരുന്നെന്ന പോലെ. എല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് ഒരു കുറവുമില്ലാതെ നിറവേറ്റിയ പോലെ; ജീവിതം നിങ്ങൾ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കുന്ന ഒന്നാണെന്നപോലെ, അല്പം കഴിഞ്ഞ് നിങ്ങൾ വീണ്ടുമോടുന്നു.. അടുത്ത ചെറിയ ഇടവേളയെ ലക്ഷ്യമാക്കിമുകളിൽ ആ പശ്ചാത്താപത്തിന്റെ അസ്വസ്ഥത വീണ്ടും നിഴലിക്കുന്നു… നമ്മളെല്ലാവരും ഒരിക്കൽ മരങ്ങള്‍ തിങ്ങുന്നിടത്തേക്ക് നടന്ന് പോകും;കൊഴിഞ്ഞ ഇലകളിൽ നിഴലുകൾ വീഴാത്തൊരിടത്തേക്ക്.മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഥകൾപറയേണ്ടാത്ത ഒരിടത്തേക്ക്. പക്ഷെ ഇന്ന് നമ്മൾ പലതും സമ്മതിച്ചെ തീരു…കാരണം… എല്ലാ പശ്ചാത്താപത്തെയും പിന്തുടർന്ന് കൊണ്ട്സാഫല്യത്തിന്റെ കെട്ടിച്ചമച്ചൊരു ബോധം നമുക്കൊപ്പമുണ്ട്… അപ്പോൾ ആ … Continue reading പശ്ചാത്താപത്തിന്റെ അസ്വസ്ഥ ഇടവേളകൾക്കിടയിൽ