9/365 സിനിമ കണ്ടാലും മിണ്ടരുത് ഇത് കേരളമാണ്

ഈയടുത്ത് നടന്ന വലിയൊരു ബഹളമാണ് സിനിമാ നെഗറ്റീവ് റിവ്യൂ പ്രശ്നം… ഇപ്പോഴും നടക്കുന്നുണ്ട്… പക്ഷെ നെഗറ്റീവല്ല പോസിറ്റീവ് പറഞ്ഞാലും പ്രശ്നമാണ് ചിലർക്ക് 😄 ഒരു സിനിമ കാണുമ്പോൾ ചിലപ്പോൾ നമ്മൾക്ക് തീരെ ഇഷ്ടപ്പെടില്ല… ചിലപ്പോൾ വളരെ ഇഷ്ടപ്പെടും ചിലപ്പോൾ ഇഷ്ടപ്പെട്ട ചില ഭാഗങ്ങൾ കാണും ഇഷ്ടപ്പെടാത്ത മെച്ചപ്പെടുത്താം എന്ന് തോന്നുന്ന ഭാഗങ്ങളും ഉണ്ടാവാം… എനിക്ക് അധികം ഈ മൂന്നാമത്തെ വിഭാഗത്തിലാണ്… ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതും ഉണ്ടെന്ന് തന്നെ… അപ്പോൾ സിനിമകളെ മൂന്ന് രീതിയിൽ നാട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കാം… അതിലെ എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ മാത്രം അവതരിപ്പിക്കാം ഇഷ്ടപ്പെടാത്തത് മാത്രം അവതരിപ്പിക്കാം… ഇതിൽ മൂന്നാമത്തെ … Continue reading 9/365 സിനിമ കണ്ടാലും മിണ്ടരുത് ഇത് കേരളമാണ്

8/365 – രാമനും മുഹമ്മദും

ഈ ടൈറ്റിൽ വായിച്ചാൽ ആളുകൾ ചിന്തിക്കും ഇവനാരെ കുറിച്ചാണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന്… ആരെയായാലെന്താ..?  അതെന്താ ഈ രാമൻ അല്ലെങ്കിൽ മുഹമ്മദ്‌ എന്ന് പറഞ്ഞാൽ പ്രശ്നമുണ്ടോ…. ? എനിക്ക് നിങ്ങളുടെ സംശയം തീർക്കാതെ ഈ പോസ്റ്റിൽ ഞാൻ ടൈറ്റിലിൽ പറഞ്ഞ രാമനെയും മുഹമ്മദിനെയും കുറിച്ച് എന്ത് തോന്നിവാസവും പറയാം…  ഇത്രയും സമയം നിങ്ങൾക്ക് ഞാൻ ആരെയാണ് ഉദ്ദേശിച്ചത് എന്നത് ഒരു ഊഹം മാത്രമാണ്…  നിങ്ങളുടെ ചിന്താഗതി നിങ്ങളുടെ മനസ്സിൽ ഉണ്ടാക്കിയ ഊഹം…  ഈ ഊഹത്തിന്റെ മുകളിലാണ് മുമ്പ് ജോസഫ് മാഷിന്റെ കൈ വെട്ടിയത്… ഇറച്ചി പശുവിന്റേതാണ് എന്ന് കരുതി ഒരാളെ തല്ലി … Continue reading 8/365 – രാമനും മുഹമ്മദും

7/365 – സ്റ്റീരിയോടൈപ്പിങ്ങും ക്യാൻസൽ കൾച്ചറും

ഈയിടെ കണ്ട രണ്ടു ഇംഗ്ലീഷ് സിനിമകൾ. സ്റ്റീരിയോടൈപ്പിങ്ങും ക്യാൻസൽ കൾച്ചറും വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.  സ്റ്റീരിയോടൈപിങ് വിഷയമാക്കിയ സിനിമയാണ് അമേരിക്കൻ ഫിക്ഷൻ. ജെഫ്‌റി വൈറ്റ് അഭിനയിക്കുന്ന സിനിമ. കറുത്ത വർഗ്ഗക്കാരനായൊരു എഴുത്തുകാരനായ പ്രഫസർ. ഒരു പുസ്തകമെഴുതുക എന്നതാണ് താല്പര്യം.  എഴുതുന്ന പുസ്തകം ഏജന്റ് എത്ര പബ്ലിഷറുടെ അടുത്തേക്ക് അയച്ചാലും അത് തിരിച്ചയക്കപ്പെടുന്നു. എഴുത്ത് നല്ലതാണ് പക്ഷെ അതിന് “We need a Black Book”. അതായത് പുസ്തകം വായിച്ചാൽ അതിലുള്ള ഭാഷാ പ്രയോഗങ്ങൾ ഒന്നും തന്നെ എഴുത്തുകാരൻ കറുത്ത വർഗ്ഗക്കാരനാണെന്ന് മനസ്സിലാവില്ല എന്നാണ് പബ്ലിഷർമാരുടെ പരാതി. ഇതിന് അയാൾ രസകരമായൊരു ഉത്തരം പറയുന്നുണ്ട്. … Continue reading 7/365 – സ്റ്റീരിയോടൈപ്പിങ്ങും ക്യാൻസൽ കൾച്ചറും

6/365 – കംഫർട്ട് സോണുകളും നമ്മുടെ അസ്വസ്ഥതകളും 

ഞാൻ കഴിഞ്ഞാഴ്ച്ച ഒരു പുസ്തകത്തിൽ uncomfortable അഥവാ നമ്മളെ അസ്വസ്ഥമാക്കുന്ന കാര്യങ്ങളെ കുറിച്ച് വായിച്ചിരുന്നു. നമ്മൾക്ക് അറിയാത്തൊരു കാര്യം ചെയ്യേണ്ടി വരുമ്പോൾ. നമ്മൾ ഇത് വരെ ചെയ്യാത്തൊരു കാര്യം ചെയ്ത് അതിന്റെ ഫലം ആരെനയെങ്കിലും അറിയിക്കണം എന്ന് വരുമ്പോൾ. ഇതൊക്കെ ചിലരെ അസ്വസ്ഥമാക്കും. ഇംഗ്ലീഷിൽ “Push yourself out of your comfort zone” എന്ന് പറയും. നമ്മുടെ ആശങ്കകളില്ലാത്ത സൗകര്യമായി കഴിയുന്നിടത്തു നിന്നും മാറി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം എന്ന് തന്നെ. അങ്ങനെയാണത്രെ നമ്മൾ “learning zone” എന്നിടത്തെത്തുന്നത്. ഇത് രസകരമായൊരു ചിന്തയാണെന്ന് വായിച്ചപ്പോൾ തോന്നി.  ഇത് കഴിഞ്ഞ് അടുത്ത … Continue reading 6/365 – കംഫർട്ട് സോണുകളും നമ്മുടെ അസ്വസ്ഥതകളും 

5/365 ഹേ റാം – ലേശം അമ്പല ചിന്തകൾ… കൂടെ പള്ളിവാക്കുകളും  

കേരളത്തിൽ വളർന്നു വരുന്ന ആരുടെയും ജീവിതത്തിൽ അമ്പലങ്ങൾക്കൊരു സ്ഥാനമുണ്ട് എന്ന് തോന്നുന്നു. അതിന് ഹിന്ദുവാവണം എന്നൊന്നുമില്ല. അകത്തു കയറാൻ കഴിയില്ല എന്നറിഞ്ഞിട്ടും അമ്പലങ്ങൾ ആ നാടിന്റെ സംസ്കാരമാണെന്ന് കരുതുന്ന ധാരാളം അഹിന്ദുക്കളുടെ നാടും കൂടിയാണ് കേരളം. പക്ഷെ ഇതേ പോലെ തന്നെയാണ് പള്ളികളും… അത് മുസ്ലിം പള്ളിയായാലും ക്രിസ്ത്യാനി പള്ളിയായാലും… പള്ളികളും അമ്പലങ്ങളും ഒരു പോലെ നമ്മുടെ കേരളത്തിന്റെയും ഇന്ത്യയുടേയും സംസ്കാരത്തിന്റെ ഭാഗമാണ്…    അമ്പലത്തിലേക്കോ പള്ളിയിലേക്കോ പോകുന്നവർ വഴിയിൽ അന്യ മതസ്ഥരുടെ കൂടെ സൊറ പറഞ്ഞ് നടന്നു പോകുന്നത്. അന്നും ചിലപ്പോൾ ചിലരുടെയൊക്കെ മനസ്സിൽ വർഗ്ഗീയ ചിന്തകൾ ഉണ്ടായിരുന്നിരിക്കാം. എല്ലാവരും നല്ലവരായിരുന്ന … Continue reading 5/365 ഹേ റാം – ലേശം അമ്പല ചിന്തകൾ… കൂടെ പള്ളിവാക്കുകളും  

4/365 – നിങ്ങൾ ആള് എപ്പോഴും ഹാപ്പിയാണല്ലോ..

ആണോ..? എന്ന് ചിലരൊക്കെ പറയുന്നു… എന്റെ സാമൂഹ്യ മാധ്യമത്തിലെ കോപ്രായങ്ങൾ കണ്ടിട്ടാവണം… “നിങ്ങൾ ആള് എപ്പോഴും ഹാപ്പിയാണല്ലോ” എന്ന ചോദ്യം…  അതൊക്കെ തോന്നും… പക്ഷെ അങ്ങനെയൊക്കെ ആളുകളെ കൊണ്ട് തോന്നിപ്പിക്കാൻ വേണ്ടി പെടുന്ന പാട് ചെറുതല്ല… എല്ലാം അടക്കി പിടിച്ച് പുറത്തേക്ക് കാട്ടുന്ന ആ ചിരിയുണ്ടല്ലോ… ഓഹ്… ഒരു ബല്ലാത്ത ഫീലാണ്..    അല്ലെങ്കിലും നമ്മുടെ സന്തോഷവും അരിശവും മാത്രം കാണിക്കാനുള്ള ഇടമായിട്ടില്ലേ സാമൂഹ്യ മാധ്യമങ്ങൾ ഇന്ന് മാറിയിരിക്കുന്നത്… ഒന്നുങ്കിൽ “എന്നെ കണ്ടോ ഞാനെത്ര കേമൻ.. ഞാനെത്ര മിടുക്കൻ” അല്ലെങ്കിൽ “നീയാരാടാ ഇതൊക്കെ പറയാൻ” ഈ രണ്ടു ലൈനാണ് എല്ലാം… സന്തോഷം.. ഹാപ്പി … Continue reading 4/365 – നിങ്ങൾ ആള് എപ്പോഴും ഹാപ്പിയാണല്ലോ..

3/365 – കാതൽ സിനിമ കണ്ടിട്ട് പറഞ്ഞതും കേട്ടതും

കാതൽ സിനിമ റിലീസ് ചെയ്ത് ഏറെ കഴിഞ്ഞാണ് കണ്ടത്. ഇവിടെ അമേരിക്കയിൽ ഞങ്ങൾ താമസിക്കുന്നതിനടുത്തുള്ള തീയറ്ററിൽ സിനിമ വന്നില്ല. പല തവണ ജിയോയെ മെസേജ് ചെയ്തും ചോദിച്ചു… നോക്കുന്നു എന്നണ് ജിയോ പറഞ്ഞത്… പിന്നെ ഇവിടെ മലയാളം സിനിമകൾ കൊണ്ട് വരുന്ന ആളെ ഒരു പരിപാടിക്ക് കണ്ടപ്പോൾ ചോദിച്ചു “എന്താ ചങ്ങായി കാതൽ ഒന്ന് കൊണ്ട് വന്നു കൂടെ” ആള് വളരെ സത്യസന്ധമായി പറഞ്ഞു “അതിന്റെ തീം ഒക്കെ കാരണം ഇവിടെ ആളുകൾ കാണുമോ എന്നറിയില്ല.. പക്ഷെ ഇപ്പോൾ അത് നാട്ടിൽ ആളുകൾ കുറെ കാണുന്നുണ്ട് എന്നറിഞ്ഞു… നോക്കട്ടെ” ശരിയാണ് ഞാൻ … Continue reading 3/365 – കാതൽ സിനിമ കണ്ടിട്ട് പറഞ്ഞതും കേട്ടതും

2/365 മനുഷ്യർ എന്തിനാണ് എഴുതുന്നത്…?

ആളുകൾ എഴുതുന്നത് മറ്റുള്ളവർ വായിക്കാൻ വേണ്ടിയാണോ അതോ അവരുടെ സുഖത്തിനു വേണ്ടിയാണോ…? എഴുത്ത് മാത്രമല്ല സിനിമയുണ്ടാക്കുന്നത്, പാട്ടു പാടുന്നത്… അവനവന് വേണ്ടിയാണോ അതോ മറ്റുള്ളവരുടെ അംഗീകാരം കിട്ടാനോ..? ആര് കണ്ടാലും കുഴപ്പമില്ല ആര് കേട്ടാലും ആര് വായിച്ചാലും ഇല്ലെങ്കിലും പ്രശ്‌നമില്ല എന്നൊക്കെ പറയുന്നവരെ കുറെ കണ്ടിട്ടുണ്ട്. ഞാനും പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ കാര്യം അറിയില്ല… ഞാൻ അങ്ങനെ പറഞ്ഞതിൽ എന്റെ ഹിപ്പോക്രസി തന്നെയാണ്.. അവനവന്റെ സൃഷ്ടി എന്ത് തന്നെയായാലും അത് അംഗീകരിക്കപ്പെടുക എന്നത് ഒരു സാധാരണ മനുഷ്യന്റെ ആഗ്രഹമാണ്. പക്ഷെ അങ്ങനൊരു ആഗ്രഹം ഉണ്ടെങ്കിൽ എന്തോ ആ സൃഷ്ടി തന്നെ ഒരു കുറവാണ് … Continue reading 2/365 മനുഷ്യർ എന്തിനാണ് എഴുതുന്നത്…?

വലിയ പുസ്തകങ്ങളും നീണ്ട സംഭാഷണങ്ങളും

ഇന്നും ഇന്നലെയുമായി യുവാൽ ഹാരാരിയുമായുള്ള ഒരു രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന സംവാദം കേൾക്കാൻ ഇടയായി…. അതിൽ അയാൾ പറഞ്ഞൊരു കാര്യം വളരെ പ്രസക്തമായി തോന്നി…. വലിയ പുസ്തകങ്ങളും നീണ്ട സംഭാഷണങ്ങളും നമ്മുടെ ജീവിതത്തിന് വളരെ ആവശ്യമാണ്‌ എന്ന്… ഒന്നിനും സമയമില്ലാതെ ഓടുന്ന മനുഷ്യരാണല്ലോ നമ്മൾ ഇപ്പോൾ… എല്ലാം ചെയ്താലും ചെയ്യാൻ കാര്യങ്ങൾ ബാക്കി കിടക്കുന്നു…. എത്ര ഓടിയാലും എവിടെയും എത്താത്ത ത്രെഡ്മില്ലുകളിൽ ജീവിതം ഹൈസ്പീഡിൽ എങ്ങോട്ടെന്നില്ലാതെ കുതിക്കുന്നു…. ഇനിയങ്ങോട്ട് നമ്മുടെ attention span കുറയുകയെ ഉള്ളു…. ഇപ്പോൾ തന്നെ പലരും റീൽസ് ജീവികളാണ്…. ഒരു മിനുട്ടിൽ കൂടുതൽ ശ്രദ്ധ കിട്ടാത്തവർ…. … Continue reading വലിയ പുസ്തകങ്ങളും നീണ്ട സംഭാഷണങ്ങളും

എന്റെ OKR വിശേഷങ്ങൾ

“ജീവിതം ഒരു പ്രച്ഛന്ന വേഷ മത്സരമാണ് എന്ന് ഓർമ്മിക്കാതെ ഞാൻ സ്വന്തം വേഷവും വച്ച് അവിടെ ചെന്ന് ആകെ നാണം കേട്ട് പോയി“ എന്ന് കാഫ്ക്കയാണ് പറഞ്ഞത് എന്ന് തോന്നുന്നു… നമ്മൾ ഒരു ജീവിതത്തിൽ തന്നെ പല വേഷങ്ങൾ കെട്ടുന്നു… നമ്മുടെ യഥാർത്ഥ വേഷം എന്താണ് എന്നവസാനം മറന്നും പോകുന്നു…. അല്ലെങ്കിൽ അവസാന നിമിഷത്തിൽ ഇനി തീരെ സമയമില്ല എന്ന് ബോധ്യപ്പെടുമ്പോൾ നമ്മുടെ മുന്നിൽ ഒരു വെളിപാട് പോലെ അത് പ്രത്യക്ഷപ്പെടുന്നു And time is up and it is all over… ഒരു TV ഓഫാവുന്ന പോലെ വെളിച്ചം … Continue reading എന്റെ OKR വിശേഷങ്ങൾ