2/365 മനുഷ്യർ എന്തിനാണ് എഴുതുന്നത്…?

ആളുകൾ എഴുതുന്നത് മറ്റുള്ളവർ വായിക്കാൻ വേണ്ടിയാണോ അതോ അവരുടെ സുഖത്തിനു വേണ്ടിയാണോ…? എഴുത്ത് മാത്രമല്ല സിനിമയുണ്ടാക്കുന്നത്, പാട്ടു പാടുന്നത്… അവനവന് വേണ്ടിയാണോ അതോ മറ്റുള്ളവരുടെ അംഗീകാരം കിട്ടാനോ..? ആര് കണ്ടാലും കുഴപ്പമില്ല ആര് കേട്ടാലും ആര് വായിച്ചാലും ഇല്ലെങ്കിലും പ്രശ്‌നമില്ല എന്നൊക്കെ പറയുന്നവരെ കുറെ കണ്ടിട്ടുണ്ട്. ഞാനും പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ കാര്യം അറിയില്ല… ഞാൻ അങ്ങനെ പറഞ്ഞതിൽ എന്റെ ഹിപ്പോക്രസി തന്നെയാണ്.. അവനവന്റെ സൃഷ്ടി എന്ത് തന്നെയായാലും അത് അംഗീകരിക്കപ്പെടുക എന്നത് ഒരു സാധാരണ മനുഷ്യന്റെ ആഗ്രഹമാണ്. പക്ഷെ അങ്ങനൊരു ആഗ്രഹം ഉണ്ടെങ്കിൽ എന്തോ ആ സൃഷ്ടി തന്നെ ഒരു കുറവാണ് … Continue reading 2/365 മനുഷ്യർ എന്തിനാണ് എഴുതുന്നത്…?

1/365 – 365 ദിവസത്തെ എഴുത്ത് പ്രോജക്റ്റ്

ഒരു 365 ദിവസത്തെ എഴുത്തു പ്രൊജക്റ്റ്‌ തുടങ്ങണം എന്നുണ്ട്… ഇംഗ്ലീഷിൽ ഒരിക്കൽ ചെയ്തിട്ടുണ്ട്… മലയാളത്തിൽ ശ്രമിക്കണം എന്ന് തോന്നി… എന്തായിരിക്കും തീം…? പ്രത്യേകിച്ച് ഒന്നുമില്ല… ഓരോ ദിവസവും എഴുതാൻ തോന്നുന്നത് പലതുമാവാം… അത് എഴുതാൻ ശ്രമിക്കുക… അത്ര തന്നെ 😊 അന്ന് വായിച്ച കേട്ട കണ്ട വല്ലതും… രാഷ്ട്രീയം… ചിന്തകൾ… ചോദ്യങ്ങൾ… ആശയക്കുഴപ്പങ്ങൾ… ഗവിത-ഗദ്യകവിത… പരിഭാഷകൾ… നുറുങ്ങുകൾ… സന്തോഷം.. സങ്കടം… ബന്ധങ്ങൾ… പരിഭ്രമങ്ങൾ… ആകുലതകൾ… പുസ്തകങ്ങൾ… സിനിമകൾ… ചരിത്രം… ശുഭപ്തി വിശ്വാസം… സാങ്കേതിക വിദ്യ… വ്യക്തി വികാസം… ജീവിതം… ഔദ്യോഗിക വിവരങ്ങൾ… യുക്തിവാദം… ഒറ്റപ്പെടൽ… കൂട്ടായ്മ… ആത്മീയത… പാചകം… സാമൂഹിക വിമർശനം… … Continue reading 1/365 – 365 ദിവസത്തെ എഴുത്ത് പ്രോജക്റ്റ്

ഒറ്റപ്പെടലുകള്‍

ജീവിതത്തെ കുറിച്ച് ഭയമില്ല എന്ന് പറഞ്ഞിരുന്നു….നമുക്ക് ഒരിക്കല്‍ ഒരു ദൂരയാത്ര പോകണംഎന്നും പറഞ്ഞിരുന്നു.. നിനക്ക് ഞാന്‍ ആര്‍ക്കും പറഞ്ഞുകൊടുക്കാത്ത ഒരു കഥ പറഞ്ഞു തരുംഎന്നും ഇടയ്ക്കിടെ പറയും… ഒരു വൈകുന്നേരം വിളിക്കാതെ കയറി വന്നു.കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു‘അങ്ങനെയും ഒരു കാലം അല്ലെ..?’ഞാനെന്തെങ്കിലും പറയുന്നതിന് മുന്‍പ്‘ഇനി ഞാന്‍ ഇറങ്ങുന്നു’എന്നും പറഞ്ഞ് ഇറങ്ങി പോയി… ഒറ്റപ്പെടലുകള്‍ ഞാന്‍ നില്‍ക്കുന്ന ഇപ്പുറമോആ നടന്നകലുന്നതിന്റെ അപ്പുറമോ എന്ന് മനസ്സിലാവാതെ ഞാനും ആ മിന്നി മറയുന്ന രൂപത്തെ നോക്കി നിന്നു.. -പഹയൻ- Continue reading ഒറ്റപ്പെടലുകള്‍

അത് മാത്രം…

അലമാറയിലെ മാറാലയരിച്ച ആ പുസ്തകത്തില്‍…മറച്ച് നോക്കുമ്പോഴെല്ലാംപണ്ട് തിരഞ്ഞിരുന്നൊരു വരി…. വായിക്കാത്ത വരി ഒരിക്കലും തിരഞ്ഞാല്‍ കിട്ടില്ല എന്ന് മണ്ടന്‍ മനസ്സിനെ പലകുറി ഓര്‍മ്മപ്പെടുത്തി..കാര്യമുണ്ടായില്ല… വര്‍ഷങ്ങള്‍ മുന്‍പ് ഒരു ദിവസംഅലമാറയിലിട്ട് പൂട്ടിയതാണ്..ഇന്ന് വീണ്ടുമെടുത്തൊന്ന് നോക്കി..പൊടിഞ്ഞു പോകാതെ മറച്ചു നോക്കി..ആദ്യം കണ്ട വരി.. അല്ലെങ്കില്‍ വരികള്‍ വായിച്ചു.. ‘ഇതിലൊന്നും വലിയ കാര്യമില്ല… ജീവിതം ഒന്നെ ഉള്ളു… നേടാന്‍ വിജയങ്ങളൊന്നുമില്ല… എത്താനൊരിടവുമില്ല… വെറുക്കാന്‍ മറ്റൊരാളില്ല.. സ്നേഹിക്കാന്‍ കോടാനുകോടി ജീവനുകള്‍… ജീവനുള്ളവര്‍ വിജയികളും മരണമടഞ്ഞവര്‍ തോറ്റവരുമാണ്… എത്ര വിജയിച്ചാലും ഒരിക്കല്‍ തോല്‍ക്കും..’ ഇതാണ് വായിക്കാതെ വിട്ട് പോയതെന്ന് സ്വയം അങ്ങ് തീരുമാനിച്ച് പുസ്തകം മടക്കി വച്ചു..വിജയിച്ചവന് ജീവിച്ചല്ലെ … Continue reading അത് മാത്രം…