20/1000 | Multiple Poems | Ashraf Fayadh | Malayalam Translation

സൗദി കവി അഷ്‌റഫ് ഫയദിന്റെ (born 1980 in Saudi Arabia) കവിതയാണ് ഇന്ന് പരിഭാഷപ്പെടുത്തുന്നത്… നിരീശ്വരവാദം പ്രചരിപ്പിക്കുന്നു എന്ന പേരിൽ 2015ൽ അറസ്റ്റ് ചെയ്യപ്പെടുകയും വധ ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ശിക്ഷക്ക് ഇളവു വരുത്തി എട്ട് വർഷം തടവിനും 800 ചാട്ടവാറടിക്കും വിധിച്ചു… ഇന്നും ശിക്ഷയിലാണ്… സ്വാതന്ത്രത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കലയ്ക്കും എതിരെയുള്ള ആക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഈ പരിഭാഷ… മോനാ കരീം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത ചില കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു.. അഷ്‌റഫ് ഫയദിന്റെ കവിതകൾ————-എണ്ണ നിരുപദ്രവകാരിയാണ്,ബാക്കി വയ്ക്കുന്ന ദാരിദ്ര്യത്തിന്റെ അവശിഷ്‌ടമൊഴിച്ച്മറ്റൊരു എണ്ണക്കിണർ കണ്ടുപിടിക്കുന്നവരുടെ മുഖങ്ങൾ കറക്കുന്ന ദിവസം,നിങ്ങളുടെ … Continue reading 20/1000 | Multiple Poems | Ashraf Fayadh | Malayalam Translation

19/1000 | Stone Villages | Joseph Brodsky | Malayalam Translation

1987ലെ നോബൽ ജേതാവും റഷ്യൻ കവിയുമായ ജോസഫ് ബ്രോഡ്സ്കിയുടെ (24 May 1940 – 28 January 1996) ‘സ്റ്റോൺ വില്ലേജെസ്’ Stone Villages എന്ന കവിതയുടെ മലയാളം പരിഭാഷ… ‘സ്റ്റോൺ വില്ലേജെസ്’ Stone Villages——————————–ഇംഗ്ലണ്ടിലെ കല്ലുകൊണ്ടുണ്ടാക്കിയ ഗ്രാമങ്ങൾ.ഒരു ദേവാലയം കുപ്പിയിലിട്ടു വച്ച ഒരു മദ്യശാലയുടെ ജനാല.മേച്ചിൽപ്പുറങ്ങളിൽ ചിതറിപ്പോയ പശുക്കൾ.രാജാക്കന്മാർക്കായുള്ള സ്മാരകങ്ങൾ. ഒരു പഴഞ്ചൻ സൂട്ട് ധരിച്ചൊരാൾഒരു തീവണ്ടിയിലിരുന്ന് യാത്രാമംഗളം നേർന്നിട്ട്മകൾക്ക് ഒരു മന്ദസ്മിതം സമ്മാനിച്ച്എല്ലാത്തിനെയും പോലെ കടലും ലക്ഷ്യമാക്കികിഴക്കോട്ട് നീങ്ങി പോയിഒരു ചൂളംവിളി ഉയരുന്നു. മേൽക്കൂരക്ക് മുകളിലുള്ള അനന്തമായ ആകാശംപക്ഷികളുടെ പാട്ട് നിറയുമ്പോൾ കൂടുതൽ നീലിക്കുന്നുപാട്ട് കൂടുതൽ വ്യക്തമാവുമ്പോൾ…പക്ഷി ചെറുതായി … Continue reading 19/1000 | Stone Villages | Joseph Brodsky | Malayalam Translation

18/1000 | Parting Creates Beauty | Han Yong Un | Malayalam Translation

കൊറിയൻ കവി ഹാൻ യോങ്-ഉൻന്റെ (August 29, 1879 – June 29, 1944) ‘പാർട്ടിങ് ക്രിയേറ്സ് ബ്യൂട്ടി’ (Parting Creates Beauty) എന്ന കവിതയുടെ മലയാളം പരിഭാഷ… ‘പാർട്ടിങ് ക്രിയേറ്സ് ബ്യൂട്ടി’ (Parting Creates Beauty)————————-വിടവാങ്ങല്‍ സൗന്ദര്യം സൃഷ്ടിക്കുന്നുഅതില്ലെങ്കിൽ പകലിന്റെ നശ്വരമായ ആ സ്വർണ്ണനിറത്തിൽപ്രത്യേകിച്ചൊരു സൗന്ദര്യവുമില്ല..രാത്രിയുടെ ആ മിനുസമുള്ള ആ കറുത്ത പട്ടിലുമില്ല സൗന്ദര്യം…മരണത്തിന് കീഴടങ്ങാത്ത അനശ്വരമായ ജീവിതത്തിലുമില്ല സൗന്ദര്യം;ഒരിക്കലും വാടാത്ത ശോഭിക്കുന്ന സ്വർഗ്ഗീയ പുഷ്പത്തിലുമില്ല സൗന്ദര്യംഎന്റെ പ്രിയേ, വിടവാങ്ങലില്ലെങ്കിൽ…. കണ്ണീരിൽ കുതിർന്ന മരണത്തിൽ നിന്നുംസന്തോഷത്തിന്റെ ജീവിതത്തിലേക്ക് എനിക്കൊരിക്കലും തിരിച്ചു വരാൻ കഴിയില്ലവിടവാങ്ങൽ!വിടവാങ്ങല്‍ സൗന്ദര്യമുളവാക്കുന്നു.. -ഹാൻ യോങ്-ഉൻ-പരിഭാഷ – മർത്ത്യൻ Continue reading 18/1000 | Parting Creates Beauty | Han Yong Un | Malayalam Translation

ബീഫ് – Malayalam Poems

ഇന്ന് പേര് കേട്ട കവികളുടെ കവിതയൊന്നുമില്ല… ഞാൻ തന്നെ ഈയിടെ എഴുതിയ ഒരു ഇംഗ്ലീഷ് കവിതയുടെ മലയാളം പരിഭാഷയാണ് ബീഫ് ——- അവർ കതക് പൊളിച്ച് ഉള്ളിൽക്കയറി അലറി “എന്താടാ തിന്നുന്നത്…?” ഒരു ചെറിയ കുട്ടി മുതിർന്ന ആരെയോ നോക്കി പകുതി ചവച്ചോരു കഷ്ണം വായിൽ വച്ച് എന്താണ് നടക്കുന്നതെന്ന് പരിഭ്രമിച്ച്…. ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് മുൻപ് അടി തുടങ്ങിയിരുന്നു… ചിലർ കരഞ്ഞു ചിലർക്ക് ശബ്ദം പുറത്ത് വന്നില്ല… കഴിച്ചിറക്കിയത് ഒരു ചെയ്യാത്ത കുറ്റം വിചാരണക്ക് നിൽക്കുന്ന പോലെ വയറ്റിൽ കിടന്ന് മുരണ്ടു… അടി കഴിഞ്ഞപ്പോൾ ജീവനറ്റ് ഒരു ശരീരം തറയിൽ … Continue reading ബീഫ് – Malayalam Poems

17/1000 | About the World | Pentti Saarikoski | Malayalam Translation

ഫിന്നിഷ് കവി പെന്റി സാരികൊസ്കിയുടെ (September 2, 1937 – Joensuu August 24, 1983) ‘എബൌട്ട് ദി വേൾഡ്’ (About the World) എന്ന കവിതയുടെ മലയാളം പരിഭാഷ ‘എബൌട്ട് ദി വേൾഡ്’ (About the World)—————————ഞാൻ ഒരു കോപക്കാരന്റെ കൈയ്യിൽ നിന്നുംഒരു കുതിരയെ വാങ്ങി.അയാൾ സ്വയം വരച്ചതാണ്..കണ്ടാൽ വളരെ സാധാരണമായൊരു കുതിരപക്ഷെ അതിന്റെ കണ്ണുകൾ അതിന്റെമൂക്കിന്റെ ദ്വാരങ്ങളിലായിരുന്നു. അയാളത് മനപ്പൂർവ്വം ചെയ്തതാണ്അത് കാണുമ്പോൾ അതിൽ അയാളുടെ ദേഷ്യം കണ്ടിട്ട്അത് പെട്ടന്ന് വിറ്റഴിക്കപ്പെടും. ഞാൻ അത് മേടിച്ചുഞാൻ കുതിരയെ കുറിച്ച് ചിന്തിച്ചു:അത് സായാഹ്നത്തിൽ സൂര്യന്റെ ചെവിട്ടിൽ നിന്നുംരക്തമിറ്റിറ്റ് വീഴുമ്പോൾഒരു പൈൻ … Continue reading 17/1000 | About the World | Pentti Saarikoski | Malayalam Translation

മാറിൻ സൊറേസ്ക്കുവിന്റെ ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ – Malayalam Translation

റൊമാനിയൻ കവിയും നോവലിസ്റ്റും കഥാകൃത്തുമായ മാറിൻ സൊറേസ്ക്കുവിന്റെ (Marin Sorescu 29 February 1936 – 8 December 1996) ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ (Getting Used to Your Name) എന്ന കവിതയുടെ പരിഭാഷ… ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ (Getting Used to Your Name) ——————————– നടക്കാൻ പഠിച്ചതിന് ശേഷം, ഒന്നിനെ മറ്റൊന്നിൽ നിന്നും തിരിച്ചറിയാൻ കഴിഞ്ഞതിന് ശേഷം ഒരു കുഞ്ഞെന്ന നിലയിൽ നമ്മൾ ആദ്യമായി മനസ്സിലാക്കുന്നത് എന്താണ്…? നമ്മുടെ പെരുമായിട്ടുള്ള ആ പൊരുത്തപ്പെടൽ ‘അതെന്താണ്…?’ അവർ നമ്മളോട് ചോദിച്ച് കൊണ്ടേയിരിക്കും. നമ്മൾ … Continue reading മാറിൻ സൊറേസ്ക്കുവിന്റെ ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ – Malayalam Translation

16/1000 | Beyond Ashes | Lou Fu | Malayalam Translation

ലോ ഫു എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന തായ്‌വാനീസ് കവിയും എഴുത്തുകാരനുമായ മോ യുൻ-ത്വന്റെ (11 May 1928 – 19 March 2018) ‘ബീയോണ്ട് ആഷസ്’ എന്ന കവിതയുടെ മലയാളം പരിഭാഷാ ശ്രമം… ചാരത്തിനും അപ്പുറം (Beyond Ashes) – ഒരു മരണമടഞ്ഞ സുഹൃത്തിന് വേണ്ടി നീ എന്നും നീ തന്നെയായിരുന്നു വിശുദ്ധിക്ക് ഒരു പേരിന്റെ ആവശ്യമില്ലല്ലോ; ശാന്തമായ കണ്ണുകളിൽ മരണത്തിന്റെ പൂവുകൾ വിരിയും ചാരമായി തീരുന്ന സമയത്തിന് മുന്നിൽ നമ്മളെല്ലാം മുട്ടു കുത്തും നമ്മൾ ഒന്നുമല്ല, ചുവന്ന് തുടുത്ത മുഖവുമായി, പാന്റിന്റെ പോക്കറ്റിൽ ഒരു കള്ള നാണയം കണക്കെ നമ്മളെല്ലാം … Continue reading 16/1000 | Beyond Ashes | Lou Fu | Malayalam Translation

15/1000 | Between Going and Staying | Octavio Paz | Malayalam Translation

1990ലെ നോബൽ ജേതാവും മെക്സിക്കൻ കവിയും നയതന്ത്രജ്ഞനായ ഒക്റ്റാവിയോ പാസിന്റെ (Octavio Paz March 31, 1914 – April 19, 1998) ബിറ്റ്വീൻ ഗോയിങ് ആൻഡ് സ്റ്റേയിങ് (Between going and staying) എന്ന കവിതയുടെ മലയാളം പരിഭാഷ. ഒക്റ്റാവിയോ പാസ് 1962ൽ ഭാരതത്തിലേക്കുള്ള മെക്സിക്കൻ അംബാസഡ്ഡറായി നിയമിക്കപ്പെട്ടിരുന്നു. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിനായെഴുതുന്ന പത്താമത്തെ (10/30) പരിഭാഷ ബിറ്റ്വീൻ ഗോയിങ് ആൻഡ് സ്റ്റേയിങ് (വരവിന്റെയും പോക്കിന്റെയും ഇടയ്ക്കായിട്ട്) ————— പോകുന്നതിനും പോകാതിരിക്കുന്നതിനും ഇടയ്ക്കെവിടെയോ പ്രണയത്തിന്റെ തെളിമ നുകർന്ന് ഒരു പകൽ ആടിയുലയുന്നു. വട്ടം തിരിയുന്ന ഉച്ച നേരം … Continue reading 15/1000 | Between Going and Staying | Octavio Paz | Malayalam Translation

14/1000 Old Grief | Leonardo Sinisgalli | Malayalam Translation

ഇറ്റാലിയൻ കവി ലിയോണാർഡോ സിനിസ്ഗിയാളിയുടെ (Leonardo Sinisgalli 1908–1981) ഓൾഡ് ഗ്രിഫ് (Old Grief) എന്ന കവിതയുടെ മലയാളം പരിഭാഷ പകല്‍സമയത്ത്…. വയസ്സായവർക്ക് പെട്ടന്ന് സങ്കടം വരും.. ഒഴിഞ്ഞ വീടിന്റെ ഒരു മൂലക്കിരിക്കുമ്പോൾ പെട്ടന്നവരുടെ കണ്ണ് നിറയും… പെട്ടന്ന് എവിടുന്നെന്നില്ലാത്ത പറഞ്ഞറിയിക്കാൻ കഴിയാത്ത അനന്തമായൊരു വിഷാദം അവരെ പിടികൂടും… അവർ ഉണങ്ങിയ എന്തെങ്കിലുമൊരു കഷ്ണം ചുണ്ടോടടുപ്പിക്കും, അല്ലെങ്കിൽ ചുട്ടെടുത്തോരു അത്തിപ്പഴത്തിന്റെ കാമ്പ്… ചിലപ്പോൾ ഒരു തുള്ളി വെള്ളത്തിനോ, ഒരു ഒച്ചിന്റെ സന്ദര്‍ശനത്തിനോ പോലും, അവരുടെ ആ പ്രതിസന്ധിഘട്ടത്തിന് ഒരല്പം അയവു വരുത്താൻ സാധിക്കും… -ലിയോണാർഡോ സിനിസ്ഗിയാളി- പരിഭാഷ-മർത്ത്യൻ Continue reading 14/1000 Old Grief | Leonardo Sinisgalli | Malayalam Translation

13/1000 A Romance to the Night | Georg Trakl | Malayalam Translation

ഓസ്ട്രിയൻ കവി ജിയോർഗ് ട്രാലിന്റെ ‘ഏ റൊമാൻസ് റ്റു നൈറ്റ്’ (A Romance to Night) എന്ന കവിതയുടെ പരിഭാഷ ഏ റൊമാൻസ് റ്റു നൈറ്റ് ——————- ഒരു നക്ഷത്ര കൂടാരത്തിന്റെ കീഴെ ഏകനായി ഒരാൾ അര്‍ദ്ധരാത്രിയുടെ നിശബ്ദതയിൽ നടന്നു നീങ്ങുന്നു. ഒരു കുട്ടി സ്വപ്‌നങ്ങൾ കണ്ട് ഞെട്ടിയെഴുന്നേൽക്കുന്നു. അവന്റെ മങ്ങിയ മുഖം ചന്ദ്രനിലേക്ക് നോക്കി പാഴായി ഇല്ലാതാകുന്നു. നിരോധിക്കപ്പെട്ടൊരു ജാനാലയിൽ അഴിച്ചിട്ട മുടിയുമായി അരക്കിറുക്കുള്ളൊരു സ്ത്രീ വിലപിക്കുന്നു. തങ്ങളുടെ സുന്ദരമായ യാത്ര തുടർന്നു കൊണ്ട് തടാകത്തിൽ കൂടി പ്രണയിക്കുന്നവർ ഒഴുകി നീങ്ങുന്നു. വീഞ്ഞു കഴിച്ച് നിറം മങ്ങുന്നത് വരെ കൊലപാതകി ചിരിച്ചുകൊണ്ടിരുന്നു. പീഡിപ്പിക്കപ്പെട്ടവരെ മരണഭയം … Continue reading 13/1000 A Romance to the Night | Georg Trakl | Malayalam Translation