ഡിവോഴ്സാണോ? – Malayalam Flash Fiction

“മാഷ് ഈ നാട്ട്കാരനാണോ”പുതുതായി കണക്ക് പഠിപ്പിക്കാൻ ചേർന്ന മനോജ് ചോദിച്ചു. മാഷ്ക്ക് ഉത്തരം പറയാൻ കഴിയുന്നതിന് മുൻപ്തന്നെ സുരേന്ദ്രൻ മാഷ് ഇടപെട്ടു. “മാഷ് ഈ നാട്ടുകാരൻ തന്നെയാണ് പക്ഷെ മാഷടെ പാർട്ണർ അല്ല” “എവടാ അവരടെ നാട്..?“അമേരിക്ക..” ഇപ്രാവശ്യം പ്രേമ ടീച്ചറാണ് ഉത്തരം കൊടുത്തത്.. “മദാമ്മയാണ്…”വായിക്കുന്ന പേപ്പറിൽ നിന്നും തലയുയർത്താതെ രവി സാർ പറഞ്ഞു. “അതെങ്ങനെ ഒപ്പി…” മനോജ് മുഴുമിപ്പിച്ചില്ല.എടുത്തിട്ട ഷർട്ടിൽ കീറൽ കണ്ടിട്ട് അത് മാറ്റാൻ നോക്കുമ്പോൾ മറ്റൊരു ഷർട്ട് കിട്ടാതെ നിൽക്കുന്നവനെ പോലെ ‘ഒപ്പി’ക്ക് ശേഷം ഒരു ച്ചു ചേർക്കാൻ മടിച്ച് മനോജ് നിന്നു. മറ്റൊരു വാക്കും അയാളുടെ … Continue reading ഡിവോഴ്സാണോ? – Malayalam Flash Fiction

അടയാളം – Malayalam Flash Fiction

അടയാളപ്പെടുത്തിയതൊന്നുമല്ല പിന്നെ കഥയായി പുറത്തു വന്നത്. അയാൾ പഴയ ജീവിതത്തിലേക്ക് അതേ മറന്ന വഴികളിലേക്ക് പോയത് എന്തോ തിരഞ്ഞിട്ട് തന്നെയായിരുന്നു. മുഖങ്ങൾ മാറിയിരുന്നു ഇലകളെല്ലാം കൊഴിഞ്ഞിരുന്നു. അയാൾ ഓർമ്മയിൽ നിന്നും ആ മരം നിന്ന സ്ഥലം കണ്ടു പിടിച്ചു. അതിൽ അയാൾ അടയാളം തിരഞ്ഞു… എല്ലാം മാറിയത് പോലെ ആ മരവും മാറിയിരിക്കണം. തിരിച്ചു വരുമ്പോൾ തനിക്കായി ആ അടയാളം സൂക്ഷിച്ചു വയ്ക്കണം എന്നാ മരത്തിനോട് ആരും പറഞ്ഞു കാണില്ല.. പിന്നിൽ നിന്നും വിളി കേട്ടപ്പോഴാണ് അയാൾ ഓരോ ചിന്തകളിൽ നിന്നും ഉണർന്നത്.. ഒരു പെൺകുട്ടി.. അയാളെ നോക്കി കുട്ടി ചോദിച്ചു … Continue reading അടയാളം – Malayalam Flash Fiction