ഹാപ്പി ന്യു ഇയർ – Malayalam Short Story

“എന്താടോ ന്യൂയിയർ പരിപാടി?” അവനോടവർ ചോദിച്ചു“എന്താവാനാ… ഇതൊക്കെ തന്നെ.. കഴിഞ്ഞ വർഷത്തെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ ഈ വർഷവും കൊടുക്കാൻ ബാക്കിയായി ഉണ്ടാവും..” അവനല്പനേരം മിണ്ടാതിരുന്നു.“അല്ലെങ്കിലും ഡിസംബർ മുപ്പത്തൊന്നിന് അത്ഭുതങ്ങൾ ഒന്നുമുണ്ടാവില്ലല്ലോ..” ”ഒരു ബ്ലഡി പാർട്ടി പൂപ്പർ..”അവൾ അവനെ നോക്കി പറഞ്ഞു“പാർട്ടിക്ക് വരുന്നുണ്ടോ എന്നാണ് ഇഡിയറ്റ് ചോദിച്ചത്..” “ഓ.. പാർട്ടി.. ഇല്ല നിങ്ങൾ പൊയ്ക്കോ.. ഞാനില്ല..”അവൻ തന്റെ ഫോണിൽ കുത്താൻ തുടങ്ങി…“ഇതൊന്ന് മാറ്റി വയ്ക്ക്.. യൂ ആർ സച് എ ബോർ..”അവൾ അവന്റെ കൈയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു അവനത് തിരിച്ചു വാങ്ങാൻ ഒരു ശ്രമവും നടത്തിയില്ല. വെറുതെ ചിരിച്ചു കാട്ടി.“ഈയിടെ … Continue reading ഹാപ്പി ന്യു ഇയർ – Malayalam Short Story

കണ്ണട

പണ്ട് ചെറിയുള്ളി പൊതിഞ്ഞു കിട്ടിയ പത്രത്തിന്റെ കഷ്ണത്തിലാണ് അവളെ പറ്റി ആദ്യം വായിച്ചത്. അല്പം മങ്ങിയതെങ്കിലും ഒരു ഫോട്ടോ പേരിന്റെ അടുത്ത് കൊടുത്തിരുന്നു. അതില്‍ അവള്‍ക്ക് കണ്ണടയുണ്ടായിരുന്നോ എന്നോര്‍ക്കുന്നില്ല. ഉണ്ടായിരുന്നിരിക്കണം… പിന്നീട് പലപ്പോഴും കണ്ടപ്പോള്‍ കണ്ണട ധരിച്ചിരുന്നു. അതെ കണ്ണടയുണ്ടായിരുന്നു. ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു പത്രം… പത്രത്തില്‍ അവളുടെ പേര്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി തമ്മില്‍ വളരെ അടുത്തറിഞ്ഞതാണ്. പിന്നെ എപ്പോഴോ ആ ബന്ധവും അവസാനിച്ചു. അല്ല അവസാനിപ്പിച്ചു. ആര് എന്നത് ഇന്ന് പ്രസക്തമല്ല. പിന്നൊരിക്കല്‍ പത്രത്തില്‍ വീണ്ടും ഒരു വാര്‍ത്ത….. അത് തീരെ പ്രതീക്ഷിച്ചതല്ല. വാര്‍ത്തക്കൊപ്പം കൊടുത്തിരുന്ന … Continue reading കണ്ണട