ജീവനോടെ…. NPM2023 23/30 – Malayalam Poem
അങ്ങനെ അത് തീരുമാനിക്കപ്പെട്ടുഅവർ വാതിലുകൾ അടച്ചു കുറ്റിയിട്ടുജനാലകളും അടച്ചു… ശബ്ദമുണ്ടാക്കാതെ…ആ ഇടുങ്ങിയ മുറിയിൽഅവർ കാത്തിരുന്നു..ആരെയും കാത്തിരിക്കുകയല്ല… ആരും വരാതിരിക്കാൻ…കാതൊർത്തിരിക്കുക… ഓരോ ചെറിയ ശബ്ദവുംഒരു മരണ മണി ആയിരിക്കാം…ചെറിയ കുട്ടികളും ശബ്ദിക്കാതെ കാത്തിരുന്നു…കൂട്ടികളെപ്പോൾ കരഞ്ഞു തുടങ്ങുംഎന്നവർ ഭയപ്പെട്ടു… മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിൽ… അങ്ങനെ… ഇതൊരു സ്വപ്നമാവണെഎന്നവരിൽ പലരും ആഗ്രഹിച്ചു…. പക്ഷെ സ്വപ്നങ്ങൾ വേണമെങ്കിൽഅവർക്ക് ഉറങ്ങാൻ കഴിയണംഭയമില്ലാതെ…. അതുവരെ ശ്വാസം അടക്കിയിരിക്കണംജീവനോടെ കാത്തിരിക്കണം !!! -പഹയൻ- Continue reading ജീവനോടെ…. NPM2023 23/30 – Malayalam Poem
