A Flame in my Blood| Osip Mandelstam | Malayalam Translation

റഷ്യൻ കവി ഓസിപ്പ് മാൻഡെൽസ്റ്റാമാണ് ഇന്നത്തെ കവി. റഷ്യൻ വിപ്ലവത്തിനു ശേഷം സ്റ്റാലിന്റെ ഭരണകാലത്ത് സൈബീരിയയിലേക്ക് എഴുത്തുകാരിയായ ഭാര്യ നദെഷ്ദായുമായി നാടു കടത്തപ്പെട്ടു. ഓസിപ്പ് അവിടെ ഒരു കാന്പിൽ വച്ച് മരണമടഞ്ഞു. അദ്ധേഹത്തിന്റെ ‘എ ഫ്ലേം ഇൻ മൈ ബ്ലഡ്’ എന്ന കവിത വിവർത്തനം ചെയ്യാനുള്ള ശ്രമം എ ഫ്ലേം ഇൻ മൈ ബ്ലഡ് – ഓസിപ്പ് മാൻഡെൽസ്റ്റാം——————————————-എന്റെ രക്തത്തിൽ ആളി കത്തുന്ന ഒരു ജ്വാലയുണ്ട് എന്റെ വിരസമായ ജീവിതത്തെ അതിന്റെ എല്ല് വരെ കത്തിക്കുന്ന ഒന്ന്ഇന്നെന്റെ പാട്ടുകൾ കല്ലിൽ കൊത്തിയുണ്ടാക്കിയവയല്ല ഇന്നവ മരക്കഷ്ണങ്ങളിൽ വരച്ചവയാണ്  അതിനിന്ന് ഭാരം നന്നേ കുറവാണ്, തീരെ മിനുസപ്പെടുത്തിയിട്ടില്ല.. … Continue reading A Flame in my Blood| Osip Mandelstam | Malayalam Translation

ജീവിതമാവുന്നു – Malayalam Poetry

പരാജയം നിഴലാവുന്നുകാലുകൾ ഓട്ടം നിർത്തുന്നുപ്രണയം തുടരുന്നുഎല്ലാം അവസാനിക്കുന്നുജീവിതം അവശേഷിക്കുന്നുരാത്രി വഴി മാറുന്നുപകൽ പുതിയ മോഹങ്ങൾ നൽകുന്നുമരണം വഴി മാറി പോകുന്നുപലരോടും പ്രണയം തോന്നുന്നുഎല്ലാം സുന്ദരമാവുന്നുജീവിതത്തിന് അർത്ഥം കൈവരുന്നുവിജയം ആപേക്ഷികമാവുന്നുപരാജയം അത്യന്താപേക്ഷിതമാവുന്നുമനുഷ്യർ പലരും തീരാ നോവായി മാറുന്നുഉടഞ്ഞ സ്വപ്നങ്ങളെല്ലാം വീണ്ടും വിരിയുന്നുമനസ്സൊരു മറന്ന പാട്ട് മൂളുന്നുആരോ ദൂരേക്ക് തിരിച്ചു വിളിക്കുന്നുപേന ചോര ഛർദിച്ച് ചാകുന്നുകടലാസ്സിൽ ആരുടെയോ വികൃതി പടരുന്നുഗ്ലാസ്സിൽ സ്വർണ്ണ നിറം നിറഞ്ഞൊഴുകുന്നുജനാലയ്ക്കപ്പുറം മറ്റൊരു ലോകം തെളിയുന്നുഅപരിചിതർ വാതിൽ തുറന്നു തരുന്നുഏതോ വിരലുകൾ വഴി കാട്ടുന്നുകാലുകൾ അനങ്ങി തുടങ്ങുന്നുചുറ്റും വേഗത കൂടുന്നുസൂര്യൻ ആകാശം കൈയ്യേറുന്നുമേഖങ്ങൾ പരിചിത മുഖങ്ങളാവുന്നുമഴ പെയ്ത് തുടങ്ങുന്നുഅർഹതപ്പെട്ട തുള്ളി ഞാനും … Continue reading ജീവിതമാവുന്നു – Malayalam Poetry

തോറ്റവരുടെ ടീം – Malayalam Poetry

അവൻ വിഷമത്തിലാണ്..എന്തിന്..?അവന്റെ ടീം തോറ്റെന്ന്…അതിന് അവനെവിടെയാ കളിച്ചത്..?കളിച്ചില്ലെങ്കിലും തോറ്റ ടീം അവന്റേതാ.. അതിന് അവന്റെ രാജ്യത്തിന്റെ ടീമല്ലല്ലോ?സ്വന്തം രാജ്യത്തിന് ടീമില്ലെങ്കിൽ നമ്മക്ക് തീരുമാനിക്കാം… സ്വന്തം രാജ്യത്തിന് ടീമുണ്ടെങ്കിലോ..?പിന്നെ മറ്റൊരു രാജ്യത്തെ ടീമിനെ പറ്റി നല്ലത് പറയരുത്.. സപ്പോർട് ചെയ്യരുത്…അതെന്താ അങ്ങനെ..?ടീമിനെക്കാളും കളിയെക്കാളും വലുത് രാജ്യമാണത്രെ….അപ്പോൾ പിന്നെ രാജ്യത്തിന് ടീമില്ലെങ്കിൽ ആ കളി ബാൻ ചെയ്യണ്ടേ…?നീ അധികം ചോദ്യങ്ങൾ ചോദിക്കാതെ കിടന്നുറങ്ങ്… അവന് ഉറക്കം വന്നില്ല… അവൻ വീണ്ടും തുടർന്നു… അച്ഛാ… വേറെയും തോറ്റവരുണ്ടോ..?ലോകത്തിൽ തോൽക്കാത്തവരാരുണ്ട്..?എല്ലാവരും തോൽക്കുമോ..?ങാ… എല്ലാവരും തോൽക്കും.. ചിലർ കളി തുടങ്ങുന്നതിനു മുൻപ്… ചിലർ കളിക്കിടയിൽ.. ചിലർ കളി കഴിഞ്ഞ്… … Continue reading തോറ്റവരുടെ ടീം – Malayalam Poetry

41/1000 ഗാസയിലെ പോക്കിരി പിള്ളേരെ | ഖാലിദ് ജുമാ | Malayalam Translation

ഗാസയിലെ പോക്കിരി പിള്ളേരെഎന്റെ ജനലിനു താഴെ നിലവിളിച്ച് എന്നെ നിരന്തരം ബുദ്ധിമുട്ടിക്കുന്ന ഗാസയിലെ പോക്കിരി പിള്ളേരെഎല്ലാ രാവിലെയും തിരക്കും ബഹളവും കൂട്ടുന്ന ഗാസയിലെ പോക്കിരി പിള്ളേരെഎന്റെ പൂച്ചട്ടി പൊട്ടിച്ച് ബാൽക്കണിയിൽ ഉണ്ടായിരുന്ന ഒരേയൊരു പൂവും കട്ടെടുത്ത ഗാസയിലെ പോക്കിരി പിള്ളേരെതിരിച്ചു വാ –എത്ര വേണമെങ്കിലും നിലവിളിച്ചോ എല്ലാ പൂച്ചെട്ടികളും പൊട്ടിച്ചോളിൻ എല്ലാ പൂക്കളും കട്ടെടുത്തോളിൻ തിരിച്ചു വാ ഇപ്പോൾ തന്നെ തിരിച്ചു വാ Continue reading 41/1000 ഗാസയിലെ പോക്കിരി പിള്ളേരെ | ഖാലിദ് ജുമാ | Malayalam Translation

40/1000 | The Answer | Bei Dao | Malayalam Translation

ചൈനീസ് ഭാഷ കവി Bei Dao (Zhao Zhenkai) എഴുതിയ ‘The Answer’ എന്ന കവിതയുടെ സ്വതന്ത്ര മലയാളം പരിഭാഷ. ഉത്തരം – The Answer തരം താഴ്ത്തപ്പെടുക എന്നത് ചിലർക്ക് നമ്മുടെ വേരുകളിലേക്ക് കുത്തിയിറങ്ങാനുള്ള രഹസ്യ വാക്കാണ് ആഭിജാത്യവും കുലീനതയും പ്രഭുത്വത്തിന്റെ കല്ലറകളിൽ കുത്തി വയ്ക്കുന്ന സ്മരണക്കുറിപ്പുകളുമാണ് മരിച്ചവരുടെ കെട്ടുപിണഞ്ഞ നിഴലുകളുടെ പ്രവാഹം കൊണ്ട് മൂടിയിരിക്കുന്നസ്വർണ്ണം പൂശിയ ഈ ആകാശം കണ്ടില്ലേ? ഹിമയുഗം കഴിഞ്ഞിരിക്കുന്നു എന്നിട്ടും ചുറ്റും കല്ലു പോലുള്ള മഞ്ഞുകട്ടകളാണ് കേപ്പ് ഓഫ് ഗുഡ് ഹോപ്പ് കണ്ടു പിടിച്ചിരിക്കുന്നു എന്നിട്ടും എന്തിനാണ് അസംഘ്യം കപ്പലുകൾ ആ ചാവുകടലിൽ മത്സരിക്കുന്നത് … Continue reading 40/1000 | The Answer | Bei Dao | Malayalam Translation

38/1000 The Burning of Books | Bertolt Brecht | Malayalam Translation

ജർമ്മൻ കവി ബെർത്തോൽട്ട് ബെർഖ്‌റ്റ് (Bertolt Brecht)ന്റെ ‘The Burning Of The Books’ എന്ന കവിതയുമായിട്ടാണ്. ദി ബർണിങ് ഓഫ് ദി ബുക്ക്സ് ———————– ഭരണവർഗ്ഗം നിയമവിരുദ്ധമായ പുസ്തകങ്ങൾ കത്തിച്ച് കളയാൻ ആജ്ഞാപിച്ചപ്പോൾ നിർജ്ജീവമായ കാളകളുടെ ഒരു കൂട്ടം വണ്ടി നിറയെ അതും വലിച്ച് കൊണ്ടുവന്ന് തീയിലേക്കിട്ടു… നാടുകടത്തപ്പെട്ട ഒരെഴുത്തുകാരൻ, എഴുത്തുകാരിലൊക്കെ കേമനായ ഒരാൾ വിലക്കപ്പെട്ട പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും പട്ടികയിലൂടെ പരിശോധന നടത്തി അരിശം കൊണ്ടു അയാളെ പട്ടികയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു!! വെറുപ്പും അമര്‍ഷവും സഹിക്കാതെ അയാൾ തന്റെ മേശയുടെ അടുത്തേക്ക് പാഞ്ഞു അധികാരത്തിലിരിക്കുന്ന മണ്ടക്കൂട്ടങ്ങൾക്ക് മൂർച്ചയേറിയ കത്തുകളെഴുതാൻ “എന്നെയും … Continue reading 38/1000 The Burning of Books | Bertolt Brecht | Malayalam Translation

37/1000 | I Too | Langston Hughes | Malayalam Translation

James Mercer Langston Hughes (February 1, 1901– May 22, 1967) ലംഗ്സ്റ്റൺ ഹ്യൂഗ്സ് എഴുതിയ, I Too (ഞാനും) എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ. ഞാനും അമേരിക്കയെന്ന് പാടാറുണ്ട്ഞാൻ നിങ്ങളുടെ ഇരുണ്ട സഹോദരനാണ് വെളുത്തവർ വരുമ്പോൾ എന്നെ അടുക്കളയിലേക്ക് അയക്കുന്നു അവിടെയാണ് എനിക്ക് ഭക്ഷണം ഞാൻ ചിരിക്കും നന്നായി ഭക്ഷണം കഴിക്കും വീണ്ടും കരുത്താനാവും നാളെ വെള്ളക്കാർ വരുമ്പോൾ ഞാൻ ആ മേശയിൽ ഇരിക്കുന്നുണ്ടാവും ആരുമെന്നോട് അടുക്കളയിലേക്ക് പോകാൻ പറയാൻ ധൈര്യപ്പെടില്ല അവർക്കടുത്ത് ഇരിക്കുന്ന എന്നെ അവർ ജീവിതത്തിൽ ആദ്യമായി കാണും ഞാൻ എത്ര സുന്ദരാനാണെന്ന് അവർ മനസ്സിലാക്കും അത് … Continue reading 37/1000 | I Too | Langston Hughes | Malayalam Translation

അതിജീവനം – Malayalam Poetry

ക്ളോക്കിന്റെ സൂചി മെല്ലെ ശബ്ദമുണ്ടാക്കി മുന്നോട്ട് നീങ്ങി ഒരു നിമിഷം മറ്റൊന്നായി മാറുന്നു… അനുഭവിക്കുന്നതിന് മുന്നേ നിമിഷങ്ങൾ നമുക്ക് നഷ്ടമാകുന്നുഎന്നിട്ടും നമ്മൾ കാത്തിരിക്കുന്നു…ചില നിമിഷങ്ങൾ വർഷങ്ങളേക്കാൾ നീണ്ടു പോകുന്നു ചില നിമിഷങ്ങൾ അവസാനിക്കാൻ തന്നെ ഒരായുസ്സെടുക്കും ജീവിതം സംശയിച്ച് കാത്ത് നിൽക്കുന്നു എവിടെയോ ഒരു പൂവ് മരിക്കാൻ തയ്യാറെടുക്കുന്നുഒരു മരം വീഴുന്നു.. ആരും അറിയുന്നില്ലമനുഷ്യത്വത്തിനായി ഒരു മൃഗം നിലവിളിക്കുന്നുനരകം പോലെ ചൂടാണിവിടെ.. ചാവാൻ കിടക്കുന്ന വയസ്സായ പാമ്പിന്റെ ഖേദ പ്രകടനംഇനിയും വിഷം നിറയ്ക്കാൻ സമയമായത്രേ മനുഷ്യർ തീരുമാനങ്ങളെടുക്കാനായി കൂട്ടം കൂടുന്നുമണിക്കൂറുകൾക്ക് ശേഷം എല്ലാവരും പിരിയുന്നുവ്യക്തമായ ഒരു തീരുമാനവും എടുക്കാതെ തന്നെ കലണ്ടറുകൾ … Continue reading അതിജീവനം – Malayalam Poetry

35/1000 | What Work Is | Philip Levine | Malayalam Translation

അമേരിക്കൻ കവി ഫിലിപ്പ് ലെവീൻ എഴുതിയ “What Work Is” എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ ഞങ്ങൾ മഴയത്ത് ഫോർഡ് ഹൈലാൻഡ് പാർക്കിൽവരിവരിയായി നില്കുന്നുഎല്ലാവരും തൊഴിലും കാത്താണ് നിൽപ്. നിങ്ങൾക്ക് ഒരു തൊഴിലെന്താണ് എന്നറിയുമായിരിക്കും ഇത് വായിക്കാൻ പറയാമായിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്കറിയാം നിങ്ങൾ അത് ചെയ്യുന്നില്ലെങ്കിലും… തൊഴിലെന്താണ് എന്ന് ഞാൻ പറയട്ടെ?വേണ്ട.. മറന്നേക്കൂ.. ഇത് തൊഴിലിനെ കുറിച്ചല്ല… ഇത് കാത്തിരിപ്പിനെ കുറിച്ചാണ്. ഒരു കാലിൽ നിന്നും മറ്റേ കാലിലേക്ക് ആ കാത്തിരിപ്പെന്ന ജോലി മാറും മഞ്ഞ് പോലെ മുടിയിൽ നേരിയ മഴ തുള്ളി ഒന്നൊന്നായി തട്ടി വീഴുംനമ്മുടെ കാഴ്ച്ച മെല്ലെ മൂടും … Continue reading 35/1000 | What Work Is | Philip Levine | Malayalam Translation

നമ്മളും അവരും – Malayalam Poetry

ഓരോ മരണ സാധ്യതയെയും അനേകം ജീവിത സാധ്യതകളാക്കി മാറ്റിയവരാണ് അവരെല്ലാംഎന്നിട്ടും അവരിന്ന് ഇല്ലാതായി.. കാലം അങ്ങിനെയാണ്..ഒന്നും ബാക്കി വയ്ക്കില്ല..എല്ലാം അവസാനിപ്പിക്കും..പുതുതിന് തുടക്കമിടും നമ്മളാണ് എല്ലാം പെറി നടക്കുന്നത്… കൊട്ടി ഘോഷിച്ച് നടന്നതെല്ലാം അറുത്ത് കെട്ടി തൂക്കിയ നിലയിലായി അവയെ ചില്ലു കൂടുകളിൽ ഭദ്രമാക്കി ദിവസവും പൊട്ടിച്ചിരികൾഅവർക്ക് മുന്നിലൂടെ നടന്ന് നീങ്ങി പോയി അവരും അറിയുന്നില്ലആ ചില്ലു കൂടുകൾ നിറഞ്ഞ ഇന്നലെകളെ കുറിച്ച് നമ്മൾക്ക് നാളെയല്ലേ ഉള്ളു ഇന്ന് പോലും നമുക്ക് ജീവിക്കാൻ സമയമില്ലാതെ അവസാനിക്കുന്നു എല്ലാ ദിവസവും… അവർക്കിന്ന് ജീവനില്ലഅവരെല്ലാം വെറും കാഴ്ച്ചകളാണ്… ചിലപ്പോൾ അലങ്കാരങ്ങളാവും..ആഘോഷങ്ങളാവും..അടയാളങ്ങളും ജയസ്മാരകങ്ങളും ആവുംചിലപ്പോൾ ആരും അറിയാതെ അവർ ആരുടെയൊക്കെയോ നഷ്ടങ്ങളുമാവും അവർ നമ്മുടെ ആരാണ്..?അവരൊക്കെ നമ്മുടെ ആരൊക്കെയോ ആണ് അവർ ഒരു … Continue reading നമ്മളും അവരും – Malayalam Poetry