ഹാപ്പി ന്യു ഇയർ – Malayalam Short Story

“എന്താടോ ന്യൂയിയർ പരിപാടി?” അവനോടവർ ചോദിച്ചു“എന്താവാനാ… ഇതൊക്കെ തന്നെ.. കഴിഞ്ഞ വർഷത്തെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ ഈ വർഷവും കൊടുക്കാൻ ബാക്കിയായി ഉണ്ടാവും..” അവനല്പനേരം മിണ്ടാതിരുന്നു.“അല്ലെങ്കിലും ഡിസംബർ മുപ്പത്തൊന്നിന് അത്ഭുതങ്ങൾ ഒന്നുമുണ്ടാവില്ലല്ലോ..” ”ഒരു ബ്ലഡി പാർട്ടി പൂപ്പർ..”അവൾ അവനെ നോക്കി പറഞ്ഞു“പാർട്ടിക്ക് വരുന്നുണ്ടോ എന്നാണ് ഇഡിയറ്റ് ചോദിച്ചത്..” “ഓ.. പാർട്ടി.. ഇല്ല നിങ്ങൾ പൊയ്ക്കോ.. ഞാനില്ല..”അവൻ തന്റെ ഫോണിൽ കുത്താൻ തുടങ്ങി…“ഇതൊന്ന് മാറ്റി വയ്ക്ക്.. യൂ ആർ സച് എ ബോർ..”അവൾ അവന്റെ കൈയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു അവനത് തിരിച്ചു വാങ്ങാൻ ഒരു ശ്രമവും നടത്തിയില്ല. വെറുതെ ചിരിച്ചു കാട്ടി.“ഈയിടെ … Continue reading ഹാപ്പി ന്യു ഇയർ – Malayalam Short Story

ഡിവോഴ്സാണോ? – Malayalam Flash Fiction

“മാഷ് ഈ നാട്ട്കാരനാണോ”പുതുതായി കണക്ക് പഠിപ്പിക്കാൻ ചേർന്ന മനോജ് ചോദിച്ചു. മാഷ്ക്ക് ഉത്തരം പറയാൻ കഴിയുന്നതിന് മുൻപ്തന്നെ സുരേന്ദ്രൻ മാഷ് ഇടപെട്ടു. “മാഷ് ഈ നാട്ടുകാരൻ തന്നെയാണ് പക്ഷെ മാഷടെ പാർട്ണർ അല്ല” “എവടാ അവരടെ നാട്..?“അമേരിക്ക..” ഇപ്രാവശ്യം പ്രേമ ടീച്ചറാണ് ഉത്തരം കൊടുത്തത്.. “മദാമ്മയാണ്…”വായിക്കുന്ന പേപ്പറിൽ നിന്നും തലയുയർത്താതെ രവി സാർ പറഞ്ഞു. “അതെങ്ങനെ ഒപ്പി…” മനോജ് മുഴുമിപ്പിച്ചില്ല.എടുത്തിട്ട ഷർട്ടിൽ കീറൽ കണ്ടിട്ട് അത് മാറ്റാൻ നോക്കുമ്പോൾ മറ്റൊരു ഷർട്ട് കിട്ടാതെ നിൽക്കുന്നവനെ പോലെ ‘ഒപ്പി’ക്ക് ശേഷം ഒരു ച്ചു ചേർക്കാൻ മടിച്ച് മനോജ് നിന്നു. മറ്റൊരു വാക്കും അയാളുടെ … Continue reading ഡിവോഴ്സാണോ? – Malayalam Flash Fiction

അടയാളം – Malayalam Flash Fiction

അടയാളപ്പെടുത്തിയതൊന്നുമല്ല പിന്നെ കഥയായി പുറത്തു വന്നത്. അയാൾ പഴയ ജീവിതത്തിലേക്ക് അതേ മറന്ന വഴികളിലേക്ക് പോയത് എന്തോ തിരഞ്ഞിട്ട് തന്നെയായിരുന്നു. മുഖങ്ങൾ മാറിയിരുന്നു ഇലകളെല്ലാം കൊഴിഞ്ഞിരുന്നു. അയാൾ ഓർമ്മയിൽ നിന്നും ആ മരം നിന്ന സ്ഥലം കണ്ടു പിടിച്ചു. അതിൽ അയാൾ അടയാളം തിരഞ്ഞു… എല്ലാം മാറിയത് പോലെ ആ മരവും മാറിയിരിക്കണം. തിരിച്ചു വരുമ്പോൾ തനിക്കായി ആ അടയാളം സൂക്ഷിച്ചു വയ്ക്കണം എന്നാ മരത്തിനോട് ആരും പറഞ്ഞു കാണില്ല.. പിന്നിൽ നിന്നും വിളി കേട്ടപ്പോഴാണ് അയാൾ ഓരോ ചിന്തകളിൽ നിന്നും ഉണർന്നത്.. ഒരു പെൺകുട്ടി.. അയാളെ നോക്കി കുട്ടി ചോദിച്ചു … Continue reading അടയാളം – Malayalam Flash Fiction

നാടകം

നാടകം തീരുന്നതിനു മുന്‍പ് വീണു പോയ തിരശ്ശീലയില്‍ നാടകത്തിന്റെ ക്ലൈമാക്സ് ചത്തൊടുങ്ങി…. അങ്ങിനെയാണ് സംവിധായകാനും നാടകകൃത്തുമായ ആനന്ദകുട്ടന്‍ പറഞ്ഞത്…. ഏതായാലും കാണികള്‍ അങ്ങിനെ ആ നാടകത്തിന്റെ ആഴമറിയാതെ കൂക്കി വിളിച്ചും തെറി പറഞ്ഞും പിരിഞ്ഞു പോയി…. അവസാന ഭാഗത്തില്‍ അഭിനയിച്ച നടീനടന്മാര്‍ അഭിനയം മുഴുമിപ്പിക്കാന്‍ കഴിയാതെ നിലവിളിച്ചു കരഞ്ഞു……. തിരശ്ശീല നിയന്ത്രിച്ചിരുന്ന കുളക്കടവില്‍ അബു മാനക്കേട്‌ സഹിക്ക്യവയ്യാതെ ആത്മഹത്യ ചെയ്തു….. അബുവിന് ശേഷം ആ തിരശ്ശീല പൊക്കാന്‍ ആരും ആ നാട്ടില്‍ തയ്യാറായില്ല….. അങ്ങിനെ ഇന്നും ആ അരങ്ങില്‍ നാടകം പതിവില്ലത്രെ…… ആനന്ദകുട്ടന്‍ പിന്നീട് സിനിമയില്‍ കയറി.., അബുവിനെ കുറിച്ചൊരു പടം … Continue reading നാടകം

കണ്ണട

പണ്ട് ചെറിയുള്ളി പൊതിഞ്ഞു കിട്ടിയ പത്രത്തിന്റെ കഷ്ണത്തിലാണ് അവളെ പറ്റി ആദ്യം വായിച്ചത്. അല്പം മങ്ങിയതെങ്കിലും ഒരു ഫോട്ടോ പേരിന്റെ അടുത്ത് കൊടുത്തിരുന്നു. അതില്‍ അവള്‍ക്ക് കണ്ണടയുണ്ടായിരുന്നോ എന്നോര്‍ക്കുന്നില്ല. ഉണ്ടായിരുന്നിരിക്കണം… പിന്നീട് പലപ്പോഴും കണ്ടപ്പോള്‍ കണ്ണട ധരിച്ചിരുന്നു. അതെ കണ്ണടയുണ്ടായിരുന്നു. ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു പത്രം… പത്രത്തില്‍ അവളുടെ പേര്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി തമ്മില്‍ വളരെ അടുത്തറിഞ്ഞതാണ്. പിന്നെ എപ്പോഴോ ആ ബന്ധവും അവസാനിച്ചു. അല്ല അവസാനിപ്പിച്ചു. ആര് എന്നത് ഇന്ന് പ്രസക്തമല്ല. പിന്നൊരിക്കല്‍ പത്രത്തില്‍ വീണ്ടും ഒരു വാര്‍ത്ത….. അത് തീരെ പ്രതീക്ഷിച്ചതല്ല. വാര്‍ത്തക്കൊപ്പം കൊടുത്തിരുന്ന … Continue reading കണ്ണട