48/365 മനുഷ്യനാവണം – പക്ഷെ എങ്ങനെ

മനുഷ്യനാവണം എന്നത്രെ….എന്നാൽ എന്താണ് ഈ മനുഷ്യനാവൽ…മർത്ത്യൻ എന്നാൽ മരണമുള്ളത് എന്നാണ് അപ്പോൾ…മനുഷ്യൻ എന്നാൽ എന്താണ് ? വിക്കി നോക്കി“ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽ മസ്തിഷ്കവികാസം പ്രാപിച്ച ജീവി“തന്നെ? ഹൌ ച്വീറ്റ്… “ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽ മസ്തിഷ്കവികാസം പ്രാപിച്ച ജീവി“വായിച്ചിട്ട് തന്നെ രോമാഞ്ചം കാരണംശ്വാസം മുട്ടുന്നു ആണെന്ന് വയ്ക്കാംമസ്‌തിഷ്കം വികസിച്ച മനുഷ്യാഅതിന്റെ ഉത്തരവാദിത്വം ഉണ്ടോ? ഈ മർത്ത്യനിൽ നിന്നുംമനുഷ്യനിലേക്ക്എത്ര ദൂരമുണ്ട്..? ഞാൻ മനുഷ്യനല്ലവെറും മർത്ത്യനാണ്…മരണമുള്ളവൻ മാത്രം….നിങ്ങളുടെ കാര്യം അറിയില്ല നിങ്ങളൊക്കെ സ്വർഗ്ഗത്തിൽ ജീവിക്കാൻഭൂമിയിൽ തയ്യാറെടുക്കുന്നവർ ആവാംമ്മളാണെങ്കിൽ ഇവിടെ തീരുന്ന ഒരുത്തൻപക്ഷെ ഇവിടെ ചില ചിന്തകൾ ബാക്കി വയ്ക്കുംപോയി കഴിഞ്ഞാലും… ഒരു മർത്ത്യന് … Continue reading 48/365 മനുഷ്യനാവണം – പക്ഷെ എങ്ങനെ

46/365 ചില അർത്ഥമറ്റ ചിന്തകൾ

തിരികളില്ലാതെ വിളക്കുകൾ കത്തുന്നു. ചുറ്റും ശരീരമില്ലാതെ കുറേ വസ്ത്രങ്ങൾ കൂട്ടമായി നൃത്തം വയ്ക്കുന്നു… ഒരു പൊട്ടി പൊളിഞ്ഞ കെട്ടിടത്തിൽ നിന്നും ഒരു കുട്ടിയുടെ കരച്ചിൽ.. തോക്കിലേക്ക് ഉണ്ട നിറയ്ക്കുന്ന ഒരാൾ ഹൃദയാഘാതം സംഭവിച്ച് മരിക്കുന്നു.. മറ്റൊരു കുട്ടി സ്‌കൂളിൽ പോകാൻ സമ്മതിക്കാതെ ബഹളം വയ്ക്കുന്നു.. ഓഫീസിലേക്ക് തിരക്കിടുന്ന അച്ഛനും അമ്മയും അതിന്റെ ബാഗും പിടിച്ച് പ്രലോഭനവും ശകാരവും മാറി മാറി നൽകി മടുക്കുന്നു… എന്ത് പ്രലോഭനമാണ് ആ കുട്ടിയിൽ ഫലിക്കുക എന്ന് ഞാനും ചിന്തിക്കുന്നു.. നന്നായി പഠിച്ചാൽ വലുതായാൽ അച്ഛനെയും അമ്മയെയും പോലെ രാവിലെ ഓഫീസിലേക്ക് ഇങ്ങനെ തിരക്കിടാം എന്നോ..? അതോ … Continue reading 46/365 ചില അർത്ഥമറ്റ ചിന്തകൾ

44/365 അമ്മ യാത്രയായി

അങ്ങനെ അമ്മയും യാത്രയായി… അമ്മയെ ഇന്നലെ ഇളക്ട്രിക് ക്രിമറ്റോറിയത്തിൽ ദഹിപ്പിച്ചു. ഇന്ന് ദഹിപ്പിച്ച ചാരം ഏറ്റു വാങ്ങി. ഇനിയുള്ള സ്വാഭാവിക ചോദ്യങ്ങൾ… ഹൈന്ദവ ആചാര പ്രകാരമുള്ള ചടങ്ങുകൾ ക്രിയകൾ തുടങ്ങിയവ… പരിചിതരുടെ ഇടയിൽ ചിലരിൽ നിന്നെങ്കിലും ഇതൊക്കെ ഉയരുന്നുണ്ട്. സ്നേഹത്തോടെ ബഹുമാനത്തോടെ പറയട്ടെ ‘ഇല്ല… ഒന്നും ചെയ്യാൻ ഉദ്ദേശമില്ല‘. എനിക്കോ അനിയത്തിക്കോ ഇതിലൊന്നും വിശ്വാസമില്ല. അമ്മയ്ക്കും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി അമ്മ ആത്മീയമായ വിഷയങ്ങൾ ധാരാളം കേൾക്കുകയും വായിക്കുകയും ചെയ്തിരുന്നു. അതിന്റെ ഒരു ഫലം പണ്ടേ ശുഷ്കമായിരുന്ന ആചാരനുഷ്ഠാനങ്ങളിൽ നിന്നും തീർത്തും അകന്നിരുന്നു എന്നതാണ്. അമ്മയുടെ ഒരേയൊരാഗ്രഹം അമ്മയെ ദഹിപ്പിച്ചതിന്റെ … Continue reading 44/365 അമ്മ യാത്രയായി

40/365 ബഹള ലോകം

നിങ്ങൾക്ക് എപ്പോഴെങ്കിലും ജീവിതം ഒരു ബഹളമായി തോന്നാറുണ്ടോ..? എനിക്ക് പതിവുണ്ട്. ഇടയ്ക്ക് ഞാനാണ് ആ ബഹളം മുഴുവൻ ഉണ്ടാക്കുന്നത്. ഇടയ്ക്ക് ഞാൻ ഒരു ശബ്ദം പോലുമുണ്ടാക്കുന്നില്ല. ഇടയ്ക്ക് ബഹളം വയ്ക്കാൻ ശ്രമിച്ചിട്ട് പറ്റാതെ പോകുന്നതാണ്… മറ്റു ചില സമയത്ത് ഞാൻ മനപ്പൂർവ്വം ഒരു നിശബ്ദത അനുഭവിക്കുകയാണ്. എന്റെ ചുറ്റും ആളുകൾ ബഹളം വച്ച് കൊണ്ടിരിക്കുന്നു. അതിന്റെ ഇടയ്ക്ക് ചില നിശ്ശബ്ദതകൾ എനിക്കും വീണ് കിട്ടുന്നുണ്ട്. ഇല്ലെന്നല്ല… ബഹളത്തിൽ നിന്നും ശ്വാസം വലിക്കാൻ ചെറിയൊരു സമയം എല്ലാവരും ഒരുമിച്ച് പ്ലാൻ ചെയ്ത് എടുക്കുന്ന പോലെ. ബഹളങ്ങളുടെ തിരമാലകൾ പോലെ. ബഹളത്തിന്റെ ഒരു വലിയ … Continue reading 40/365 ബഹള ലോകം

25/365 – സിനിമാപ്രേമികളും ഫാനുകളും സിനിമാ റിവ്യൂകളും

എന്തിനാണ് ആളുകൾ സിനിമാ റിവ്യൂ ചെയ്യുന്നത്…. സിനിമയെ കുറിച്ച് അഗാധമായ അറിവുള്ളത് കൊണ്ടാണോ…? അതോ അറിവുണ്ടെന്ന് കാട്ടാനാണോ..? കൂടുതൽ വ്യൂസ് കിട്ടാനാണോ… സിനിമകളോടുള്ള അതിയായ ഇഷ്ടം കൊണ്ടാണോ… നല്ല സിനിമകൾ ഉണ്ടാവണം എന്നത് കൊണ്ടാണോ… സിനിമകളെ പ്രമോട്ട് ചെയ്യാൻ വേണ്ടിയാണോ… സിനിമാക്കാരുമായി ബന്ധപ്പെടാനും അവരോട് അടുക്കാൻ വേണ്ടിയാണോ… വേറെ ഒരു പണിയും ഇല്ലാത്തത് കൊണ്ടാണോ… ഒരു ഫാനായത് കൊണ്ടാണോ… ജനങ്ങൾക്ക് അതാണ് വേണ്ടത് എന്ന് മനസ്സിലാക്കി വെറുമൊരു “Need Fulfillment” മാത്രമാണോ… ? ഇതിൽ പലതും ചിലതും ഒക്കെയാവാം…. ഓരോർക്കും അവരവരുടെ കാരണങ്ങൾ ഉണ്ടാവാം. ചില കാരണങ്ങൾ നമ്മൾക്ക് ഇഷ്ടപ്പെട്ടേക്കാം ചിലത് … Continue reading 25/365 – സിനിമാപ്രേമികളും ഫാനുകളും സിനിമാ റിവ്യൂകളും

24/365 സെൽഫിയെടുക്കാത്ത ഭക്ഷണത്തിന്റെ ഭാരം 

എല്ലാ തരം ഭക്ഷണവും പാകം ചെയ്യാൻ അറിയണം എന്നൊന്നുമില്ല.. പക്ഷെ ഓരോരുത്തർക്കും ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്യാൻ അറിഞ്ഞിരിക്കുക എന്നത് ഒരു നല്ല കാര്യമാണ്. പിന്നെ വളരെ പെട്ടന്ന് തയ്യാറാക്കാൻ കഴിയുന്ന ചിലതും അത് അത്യാവശ്യം വായിൽ വയ്ക്കാൻ പറ്റുന്ന രുചിയോടെ ഉണ്ടാക്കാനും.. അത് കഴിക്കാനുള്ള മനസ്സും. ഇത്രയുമായാൽ മറ്റുള്ളോരാളെ ആശ്രയിക്കാതെ ഇരിക്കാം. ദാൽ.. .മുട്ടക്കറി… എന്തെങ്കിലും ഒരു ചിക്കൻ കറി… ഉപ്പുമാവ്.. ഒരു മെഴുക്കുപുരട്ടി അങ്ങനെ ചിലതെല്ലാം… ഇടയ്ക്ക് ഇതൊന്നും ഉണ്ടാക്കാൻ തോന്നില്ല… സിമ്പിളായി എന്തെങ്കിലും മതിയെന്ന് തോന്നും. ലേശം ചോറ്… അമൂലിന്റെ സ്‌പൈസ് ഒക്കെയുള്ള മോര്… ഒരു കഷ്ണം … Continue reading 24/365 സെൽഫിയെടുക്കാത്ത ഭക്ഷണത്തിന്റെ ഭാരം 

23/365 സ്വാതന്ത്ര്യങ്ങളുടെ ഇണചേരൽ 

“മനുഷ്യന് ഏറ്റവും ആവശ്യമുള്ളത് സ്വാതന്ത്ര്യമാണ്… അതിൽ പല തരം സ്വതന്ത്ര്യങ്ങളുണ്ട്”  “ഇഷ്ടപ്പെട്ടവരെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം..” “വിവാഹം കഴിച്ചാലും മറ്റുള്ളവരെ പ്രണയിക്കാനുള്ള സ്വാതന്ത്ര്യം…” “പ്രണയിച്ചാലും മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യം….”“വിവാഹം കഴിക്കാതെയും ഒരുമിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം” “വിവാഹ ബന്ധത്തിൽ നിന്നും വേർപെടാനുള്ള സ്വാതന്ത്ര്യം…”  അവർ രണ്ടു പേരും കെട്ടി പിടിച്ചു മാനം നോക്കി കിടന്നു.. “ഇതിന്റെ കൂടെ ഇഷ്ടമുള്ളത് ധരിക്കാനും കഴിക്കാനും വേണം സ്വാതന്ത്ര്യം….” “യഥേഷ്ടം യാത്ര ചെയ്യാനും വേണ്ടേ സ്വാതന്ത്ര്യം..?”‘വേണം യാത്രകൾ ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യം വേണം..” ഒരാൾ മറ്റൊരാളുടെ കണ്ണുകളിലേക്ക് നോക്കി.. എന്നിട്ടവർ രണ്ടു പേരും ഒരുമിച്ചു പറഞ്ഞു  “എത്രയെത്ര സ്വതന്ത്ര്യങ്ങളാണ് ഇന്ന് … Continue reading 23/365 സ്വാതന്ത്ര്യങ്ങളുടെ ഇണചേരൽ 

21/365 എഴുതാത്ത കഥകൾ

“ചെറുകഥകളാണ് നല്ലത്… അതാവുമ്പോൾ പെട്ടന്ന് വായിച്ചു തീർക്കാം. കിടക്കുമ്പോൾ ഒരു കഥ. ഒരു തുടക്കവും അവസാനവും ഉണ്ടാവും. മാത്രമല്ല ദിവസം അവസാനിക്കുമ്പോൾ എന്തെങ്കിലും ഒന്ന് സാധിച്ച പോലൊരു പ്രതീതിയും ഉണ്ടാവും” പുസ്തകം മറച്ചു കൊണ്ട് തന്നോട് തന്നെ പറഞ്ഞു. “സെല്ഫ് മോട്ടിവേഷനായിരിക്കും അല്ലെ…”     ചുറ്റും നോക്കി. കയറുമ്പോൾ പുസ്തക കടയിൽ ഒരാളും ഉണ്ടായിരുന്നില്ല. ആരെയും കാണുന്നുമില്ല. “മോട്ടിവേഷൻ പോലും…”  തോന്നിയതായിരിക്കും. “നോവലുകളാണ് ചെറുകഥകളേക്കാൾ നല്ലത്.” പിന്നെയും അതാ…  ഇപ്പോഴാണ് ആളെ പിടി കിട്ടിയത് ഷെൽഫിന്റെ അറ്റത്ത് നിന്നു കൊണ്ടാണ് അവൾ ചോദിക്കുന്നത്…. അവളെ നോക്കി ചിരിച്ചു. അതാണല്ലോ മാന്യത.  “എന്താ അങ്ങനെ … Continue reading 21/365 എഴുതാത്ത കഥകൾ

20/365 പരിഗണനയുടെ വലയം

“എന്താ ആ ഒരു മണം” അവർ മുൻപിൽ വച്ച ഭക്ഷണം ഒന്ന് കൂടി മണത്തു നോക്കി എന്നിട്ട് മകളുടെ മുഖത്തേക്ക് നോക്കി. ഭക്ഷണം പാകം ചെയ്ത സ്ത്രീ ഒരു ചുവട് പിന്നോട്ട് വച്ചു. ഭക്ഷണം തീന്മേശയിൽ കൊണ്ടു വച്ച സ്ത്രീ രണ്ടു ചുവട് പിന്നോട്ട് വച്ചു. അവിടെ ഇരുന്ന് കളിച്ചിരുന്ന കുട്ടികൾ ജനാലയുടെ ഭാഗത്തേക്ക് നോക്കി. അവർ നോക്കുന്നത് കണ്ടപ്പോൾ അവരുടെ അമ്മയും അങ്ങോട്ട് നോക്കി. കുട്ടികൾ അവരുടെ അമ്മമ്മയുടെ അടുത്തേക്ക് വന്ന് അവരെ കെട്ടിപ്പിടിച്ചു. അമ്മമ്മ കുട്ടികളെ കളിപ്പിച്ചു. ഇത് കണ്ടു കൊണ്ടാണ് അച്ഛൻ അകത്തേക്ക് വരുന്നത്. അമ്മയെ സ്നേഹത്തോടെ … Continue reading 20/365 പരിഗണനയുടെ വലയം

19/365 ജാതി-നമ്മുടെ അസംതൃപ്തിയുടെ തുടക്കം Origin Movie based on the book Caste

ബാബാസാഹേബ് അംബേദ്‌കർ ഒരു കഥാപാത്രമാവുന്ന ഹോളിവുഡ് സിനിമ കഴിഞ്ഞ ദിവസം കാണാനിടയായി. കുറച്ചു കാലം  മുൻപ് ഒരു പുസ്തകത്തെ പറ്റി വീഡിയോ ചെയ്തിരുന്നു. Caste: The origin of our discontent… ജാതി.. നമ്മുടെ അസംതൃപ്തിയുടെ തുടക്കം എന്നാണ് പുസ്തകത്തിന്റെ പേര്.….       പുസ്തകം വായിച്ചപ്പോൾ അതൊരു സിനിമയാവും എന്ന് കരുതിയതല്ല. അതൊരു സിനിമയാക്കാൻ കഴിയുമെന്ന് തോന്നിയുമില്ല. പക്ഷെ പുസ്തകത്തിന് ഒപ്പമോ അതിനേക്കാൾ കൂടുതലോ ശക്തമാണ് ഈ സിനിമ.  പുസ്തകം എഴുതിയ ഇസബെൽ വിളക്കർസണിന്റെ കഥയാണ് ഈ സിനിമ… അവരുടെ Caste എന്ന പുസ്തകമെഴുതാനുണ്ടായ സാഹചര്യവും അതിന് വേണ്ടി നടത്തുന്ന റിസർച്ചും എല്ലാം … Continue reading 19/365 ജാതി-നമ്മുടെ അസംതൃപ്തിയുടെ തുടക്കം Origin Movie based on the book Caste