EP-338 മഹാമാരിക്ക് ശേഷം ജോലിയിലേക്കും ജീവിതത്തിലേക്കും

മഹാമാരി കഴിഞ്ഞൊ ഇല്ലേ എന്ന് ചോദിച്ചാൽ തീർന്നു എന്ന് ചിന്തിക്കാനാണ് നമ്മൾക്കൊക്കെ താല്പര്യം.. എന്നാലും ജാഗ്രത ആവശ്യമാണ്… തിരിച്ച് ജോലിയിലേക്കും ജീവിതത്തിലേക്കും പുതിയ നോർമലെങ്കിൽ പുതിയ നോർമൽ എന്ന രീതിയിൽ വരാനുള്ള ആഗ്രഹമായിരുന്നു നമ്മൾക്കെല്ലാം.. പക്ഷെ അതിന് തുനിയുമ്പോൾ ഒരു ചെറിയ ഉത്‌ക്കണ്‌ഠ.. ഒരു പറഞ്ഞറിയിക്കാൻ കഴിയാത്ത വ്യാകുലത…. ഇതാണ് ഈയാഴ്ച്ചത്തെ പോഡ്കാസ്റ്റിന്റെ പ്രമേയം…. കഴിഞ്ഞ ദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട് വായിച്ച ചില കാര്യങ്ങളിലൂടെ ഒരു യാത്ര… എല്ലാ എപ്പിസോഡും പോലെ പരിഭാഷപ്പെടുത്തിയ ഒരു കവിതയും. ഇത്തവണ കവിത നോബൽ ജേതാവായ ലൂയീസ് ഗ്ലക്കിന്റെ ‘അബോർജിനൽ ലാൻഡ്സ്കേപ്പ് എന്ന കവിതയാണ്.. Note: … Continue reading EP-338 മഹാമാരിക്ക് ശേഷം ജോലിയിലേക്കും ജീവിതത്തിലേക്കും

Ep-335 അഭിനന്ദിക്കാനൊക്കെ എന്താ ഒരു പിശുക്ക്

ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് എനിക്ക് അഭിനന്ദിക്കാനും അനുമോദിക്കാനും ഒക്കെ വലിയ പിശുക്കാണെന്ന്… ചിലരോട് പിശുക്കല്പം കൂടുതലുമാണ്.. അഭിനന്ദിക്കാൻ മാത്രമല്ല… ആരെങ്കിലും അഭിനന്ദിച്ചാൽ എങ്ങനെ തിരിച്ച് പെരുമാറണം എന്നും ഒരു കൺഫ്യുഷനൊക്കെയുണ്ട്.. അതാവട്ടെ ഇന്നത്തെ വിഷയം. പക്ഷെ പല രീതിയിലുമുണ്ടത്. സുഹൃത്തുക്കളോട്, കുടുംബക്കാരോട്, സഹപ്രവർത്തകരോട്, ജീവിതപങ്കാളിയോട്, അപരിചിതരോട് അങ്ങനെ പോകുന്നു. ഈയടുത്ത് ഞാൻ വായിച്ചോരു ലേഖനമാണ് ഈ പോഡ്കാസ്റ്റിലെത്തിച്ചത്..     Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെയുള്ള ആപ്പുകൾ വഴി കേൾക്കാം.  Continue reading Ep-335 അഭിനന്ദിക്കാനൊക്കെ എന്താ ഒരു പിശുക്ക്

Ep-334 അര്‍ത്ഥപൂര്‍ണ്ണമായ സമയം കണ്ടെത്തുന്നത്

കഴിഞ്ഞ വർഷം ഇറങ്ങിയതിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു പുസ്തകമാണ് ഒലിവർ ബർക്ക്മാന്റെ 4000 ആഴ്ച്ചകൾ എന്ന പുസ്തകം… ഒരു മനുഷ്യൻ 80 വർഷം ജീവിച്ചു തീർക്കുന്നത് ഏതാണ്ട് 4000 ആഴ്ച്ചകളാണെന്ന് തന്നെ.  അങ്ങനെ ചിന്തിക്കുമ്പോൾ സമയം ഏറെ വിലപ്പെട്ടതായി തോന്നുന്നത് സ്വാഭാവികം മാത്രം…. പക്ഷെ എങ്ങനെയാണ് അര്‍ത്ഥപൂര്‍ണ്ണമായ സമയം കണ്ടെത്തുന്നത്… ഇന്ന് ചിലതൊക്കെ അര്‍ത്ഥവത്തായി തോന്നാമെങ്കിലും സമയം പോകുമ്പോൾ അതെല്ലാം അര്‍ത്ഥശൂന്യമായി തോന്നാനും സാധ്യതയുണ്ട്… അതിനെ കുറിച്ചാണ് ഇന്നത്തെ പോഡ്കാസ്റ്റ്.. Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെയുള്ള ആപ്പുകൾ വഴി കേൾക്കാം 🙏🥰 Continue reading Ep-334 അര്‍ത്ഥപൂര്‍ണ്ണമായ സമയം കണ്ടെത്തുന്നത്

EP-322 നല്ല തീരുമാനങ്ങൾ എങ്ങനെയെടുക്കും

ജീവിതത്തിൽ ഒരു തീരുമാനങ്ങളും എടുക്കാതെ ജീവിക്കാൻ കഴിയില്ല…. ചില തീരുമാനങ്ങൾ നമ്മുടെ ജീവിതത്തെ വളരെയേറെ ബാധിക്കും… ചിലത് നമ്മൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി എടുക്കുന്നു…. അവ പലപ്പോഴും തീരുമാനങ്ങളാണ് എന്ന് തന്നെ തോന്നാറില്ല….  ഏതായാലും ഇന്നത്തെ പോഡ്കാസ്റ്റ് തീരുമാനങ്ങളെ കുറിച്ചാണ്… നല്ല തീരുമാനങ്ങൾ എടുക്കുന്നതിനെ കുറിച്ച്…. നല്ലത് ചീത്ത എന്നൊക്കെ ഒരു future possibility മാത്രമാണ് എന്ന് മനസ്സിലാക്കി തന്നെ…. പോഡ്കാസ്റ്റുകളിൽ ഒരു ചെറിയ മാറ്റം കൂടിയുണ്ട്….പോഡ്കാസ്റ്റിന്റെ അവസാനം എല്ലാ എപ്പിസോഡിലും ഒരു കവിതയും…. ഒരു പരിഭാഷ… ഇക്കുറി ഗ്രീക്ക് കവി കോൺസ്റ്റാന്റിനോസ് പി. കവാഫിസ് എഴുതിയ ‘ദി സിറ്റി’… പോഡ്കാസ്റ്റു കേള്‍ക്കാന്‍ … Continue reading EP-322 നല്ല തീരുമാനങ്ങൾ എങ്ങനെയെടുക്കും

മുന്നൂറ് എപ്പിസോഡ് കഴിഞ്ഞു മ്മടെ പോഡ്‌കാസ്റ്റ്

വലിയ ബഹളങ്ങളൊന്നുമില്ലാതെ മുന്നൂറ് എപ്പിസോഡ് കടന്നു…. തുടങ്ങിയതിന് ശേഷം ഒരു ഫ്ലോവിലേക്ക് എത്താൻ കുറെ സമയമെടുത്തു…. ആഴ്ചയിൽ ഒന്ന് ചെയ്യണം എന്നൊക്കെ പറഞ്ഞെങ്കിലും അതൊന്നും നടന്നില്ല… പിന്നെ ഈ വർഷം രണ്ടും കൽപ്പിച്ചങ്ങ് ഇറങ്ങി… ദിവസവും തന്നെ ആവട്ടെ എന്ന് കരുതി…. മാസങ്ങളോളം ദിവസവും പോഡ്കാസ്റ്റു ചെയ്തു… പിന്നെ അത് weekdays മാത്രമാക്കി…. മുന്നൂറാമത്തെ എപ്പിസോഡ് വരും വർഷത്തെ കുറിച്ചായിരുന്നു…. പക്ഷെ അത് ചെയ്തപ്പോൾ ചില തീരുമാനങ്ങളും എടുക്കേണ്ടതായി വന്നു… പോഡ്കാസ്റ്റിന്റെ frequency ആഴ്ച്ചയിൽ രണ്ടായി കുറച്ചു…. ലേശം Overwhelming ആയി തോന്നിത്തുടങ്ങിയിരുന്നു… ഇപ്പോൾ ശരിയായി…. Penpositive Outclass പോഡ്കാസ്റ്റ് ദിവസവും … Continue reading മുന്നൂറ് എപ്പിസോഡ് കഴിഞ്ഞു മ്മടെ പോഡ്‌കാസ്റ്റ്

EP-161 to EP-272 പോഡ്കാസ്റ്റു വിശേഷങ്ങൾ

പത്ത് ദിവസത്തിന് മുകളിലായി ഇവിടെ എന്തെങ്കിലും പോസ്റ്റിയിട്ട്…. പോഡ്കാസ്റ്റ് ഉഷാറായി നടക്കുന്നുണ്ട്… ചെറിയൊരു മാറ്റം കൊണ്ടു വന്നത്. ദിവസവും ചെയ്യുന്നതിന് പകരം Weekday എന്നാക്കി. രണ്ടു ദിവസമെങ്കിലും ഒരു ഓഫ് വേണമെന്ന് തോന്നി… മാത്രമല്ല കൂടുതൽ ഫോക്കസ് ചെയ്ത് പോഡ്‌കാസ്റ്റിന്റെ ടോപ്പിക്കുകൾ തിരഞ്ഞെടുക്കാനും ഇത് സഹായിക്കും… എല്ലാ ദിവസവും ചെയ്യുന്ന പോഡ്‌കാസ്റ്റിന്റെ ലിങ്ക് ഇവിടെ ബ്ലോഗിൽ കൊടുക്കണോ എന്ന് ചിന്തിച്ചു പിന്നെ അതിൽ വലിയ value ഇല്ലെന്നും തോന്നി… ഇവിടെ ഒരാഴ്ച്ച കുടുമ്പോഴോ രണ്ടാ ഴ്ച്ച കുടുമ്പോഴോ പോസ്റ്റുകൾ ചെയ്യാം… ഈ മലയാളം പോഡ്‌കാസ്റ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും വാർത്ത പറയാനായി…. Newsminute … Continue reading EP-161 to EP-272 പോഡ്കാസ്റ്റു വിശേഷങ്ങൾ

Ep 230 to Ep 260

I have not posted a single post on the blog for last thirty days. Have been continuously been posting. The new format is going steady. I also started making the Professional Development and Personal Development Podcasts on Video as well and it is available on the YouTube Channel. I did experiment story and poetry episodes, but for some reason I did not enjoy making them. … Continue reading Ep 230 to Ep 260

Ep-216 to Ep 229 പുതിയ ഫോർമാറ്റിൽ സംഭവം ഉഷാറാണ്

എല്ലാ ദിവസവും ചെയ്യുന്നത് പോഡ്‌കാസ്റ്റുകൾ ഇവിടെ ഇടുന്നത് നിർത്തിയപ്പോൾ ഇവിടെ അപ്‌ഡേറ്റുന്നത് തന്നെ അങ്ങ് നിന്നു…. 14 ദിവസം കഴിഞ്ഞിട്ടാണ് ഇവിടെ പോസ്റ്റുന്നത്… അതിനിടെ പലതും നടന്നല്ലോ നമ്മുടെ പോഡ്‌കാസ്റ്റു ലോകത്ത്… ചെക്കോവിന്റെയും മാർക്കേസിന്റെയും കഥകൾ…. Effortless എന്നും Hype എന്നും രണ്ടു പുസ്തകങ്ങളെ കുറിച്ച് എപ്പിസോഡുകൾ…. Transparent ആവുന്നതിനെ കുറിച്ചും…. വായനാശീലം വളർത്തുന്നതിനെ കുറിച്ചും…. കുട്ടികളുടെ പഠന രീതിയെ കുറിച്ചും…. ആത്മവിശ്വാസത്തെ കുറിച്ചും യാത്രകളെ കുറിച്ചും ഒക്കെ എപ്പിസോഡുകൾ… നിങ്ങൾ സ്ഥിരം പോഡ്‌കാസ്റ്റു കേൾക്കുന്നവരാണെങ്കിൽ ഇത് പുതിയ വാർത്തയല്ല…. നിങ്ങൾ പോഡ്‌കാസ്റ്റുകൾ കേൾക്കാത്തവരാണെങ്കിൽ നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, … Continue reading Ep-216 to Ep 229 പുതിയ ഫോർമാറ്റിൽ സംഭവം ഉഷാറാണ്

ഈ ആഴ്ച്ചത്തെ പോഡ്കാസ്റ്റുകൾ EP-212 to EP-215

എല്ലാ ദിവസവും പോഡ്കാസ്റ്റുകൾ ചെയ്യുന്നുണ്ടെങ്കിലും… എല്ലാ ദിവസവും ഇവിടെ എപ്പിസോഡിൽ അപ്ഡേറ്റ് ചെയ്യുന്നത് നിർത്തി… ഇനി എല്ലാ ആഴ്ച്ചയും ൭ പോഡ്‌കാസ്റ്റുകളെ കുറിച്ച് ഒറ്റയടിക്ക് ഒരു പോസ്റ്റിടാം എന്ന് കരുതി… ഈ പോസ്റ്റിൽ നാല് എപ്പിസോഡുകളാണ് ഉള്ളത്…. ഈ ആഴ്ച്ച ഒരു ചെറിയ വ്യത്യാസം വരുത്തി… ഓരോ ദിവസവും ഒരു തീം നേരത്തെ തീരുമാനിച്ച് വച്ചാൽ നന്നാവില്ലേ എന്ന് കരുതി… അങ്ങനെ ഒരു പോഡ്കാസ്റ്റിംഗ് ടൈംടേബിള് അങ്ങുണ്ടാക്കി.. ശനി – സിനിമ – മലയാള ഭാഷയിലല്ലാത്ത ഏതെങ്കിലും ഒരു സിനിമയെ കുറിച്ച് ഞായർ – ഞാൻ വായിച്ച ഏതെങ്കിലും ഒരു പുസ്തകത്തെ … Continue reading ഈ ആഴ്ച്ചത്തെ പോഡ്കാസ്റ്റുകൾ EP-212 to EP-215

EP-211 ഇന്ന് വായിച്ച ചില വാർത്തകളിലൂടെ ഒരു പോഡ്കാസ്റ്റ്

ഒരു വ്യത്യസ്തമായ പോഡ്കാസ്റ്റ് ചെയ്യാമെന്ന് കരുതി… വ്യത്യസ്തം എന്നാൽ ഞാൻ ചെയ്തിട്ടില്ലാത്ത ഒന്ന്. ഇന്ന് വായിക്കുകയും കേൾക്കുകയുമൊക്കെ ചെയ്ത ചില വർത്തകൾ. ആ വഴി ഒന്ന് പോകാം. നെറ്ഫ്ലിക്സിനെ കുറിച്ചും, അമേരിക്കയുടെ 1945ലെ ട്രിനിറ്റി ടെസ്റ്റിനെ കുറിച്ചും അതിന് ഈ മാസമുള്ള ചില പ്രത്യേകതകളും ടോക്കിയോ ഒളിമ്പിക്‌സും ചൈനയുടെ ചില്ലറയല്ലാത്ത ചില കളികളും കോവിഡിനെ കുറിച്ചുള്ളൊരു ഒരു വാർത്തയും ചിന്തയും അങ്ങനെ ചിലതെല്ലാം.. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം Here is the Podcast link: https://anchor.fm/pahayan/episodes/211-22-June-News-I-read–Netflix–Trinity-Test–China–Tokyo-Olympics–Covid–more-e14qj1p Continue reading EP-211 ഇന്ന് വായിച്ച ചില വാർത്തകളിലൂടെ ഒരു പോഡ്കാസ്റ്റ്