ഒരു ചെക്കോവ് കഥ – ഗവിത – Malayalam Poetry

ഒരു ചെക്കോവ് കഥയുടെ അവസാനംഒഴിഞ്ഞ ഗ്ലാസ് നോക്കി അവൾ ചോദിച്ചുഇത്രയും നേരം വായിച്ചത് വെറുതെയായോ…. കഥയല്ലേ..? ഞാൻ പറഞ്ഞു…ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് ഒഴിക്കും…എല്ലാം വായിച്ചു കഴിഞ്ഞാൽഞാൻ എഴുതി തുടങ്ങും.. അവൾ ചിരിച്ചു…‘ഞാൻ എഴുതുക’ എന്ന് കെട്ടിട്ടാവും എന്റെ കഥകളിൽ…അക്ഷരത്തെറ്റുകളായിരുന്നുഎന്നും മുഖ്യ കഥാപാത്രങ്ങൾ… ചെക്കോവ് എന്നൊക്കെ പറയാനായി അല്ലെ..അവൾ കളിയാക്കി…. നമ്മൾ എഴുതുന്ന ഓരോ വാക്കുംമറ്റാർക്കോ അവകാശപ്പെട്ടതാണ്… ഞാൻ പുസ്തകം തുറന്നുഅടുത്ത കഥയെടുത്തു…ഉറക്കെ വായിച്ചു… കഥയില്ലാത്തവർക്കും വായിക്കാൻചെക്കോവ് സ്നേഹം-പഹയൻ- Continue reading ഒരു ചെക്കോവ് കഥ – ഗവിത – Malayalam Poetry

ചന്ദ്രനെ കടിച്ചവൻ NPM2023 28/30 – Malayalam Poetry

രാത്രിയിൽ നിന്നും ചന്ദ്രനെഅടർത്തിയെടുത്ത് പകുതി കടിച്ച്തിരിച്ച് വീണ്ടും അവിടെ തന്നെ വയ്ക്കും… എന്നിട്ട് ബാക്കി നിന്ന നിലാവിൽ അര വരെ മുങ്ങി കയറിയിട്ട് ആരും കാണാതെ തിരിച്ചു വന്ന് കിടക്കും… വർഷങ്ങളായിട്ടുള്ള പതിവാണ്…അടുത്ത രാത്രി വീണ്ടും ചന്ദ്രൻവൃത്താകൃതിയിൽ വന്ന് നിൽക്കുംവീണ്ടും അടർത്തും വീണ്ടും കടിക്കുംവീണ്ടും തിരിച്ചു വയ്ക്കും… ഇന്നലെ പുറത്തിറങ്ങിയപ്പോൾചന്ദ്രനെ കാണാനില്ല…കുറെ പരതി…. കണ്ടില്ല… ചന്ദ്രനെ കഴിക്കാതെ….നിലാവിൽ കുളിക്കാതെ…ഇരുട്ടിൽ തപ്പിത്തടഞ്ഞ് തിരിച്ചു വന്ന് കിടന്നു… രാവിലെ എഴുന്നേറ്റ് ഒരു ബുൾസൈ ഉണ്ടാക്കി…അത് കണ്ടപ്പോൾ സൂര്യനെ പോലെ തന്നെ..വീണ്ടും ചന്ദ്രനെ ഓർമ്മ വന്നു… ഇനി ചന്ദ്രന് പകരം സൂര്യനെ കടിച്ചാലോ?അത് വേണ്ട ചൂട് … Continue reading ചന്ദ്രനെ കടിച്ചവൻ NPM2023 28/30 – Malayalam Poetry

കോമഡി മനിതൻ NPM2023 26/30

ചിലരങ്ങനെയാണ്…ഒന്നും പറയില്ല… പറയേണ്ട ആവശ്യമില്ലഅവരോട് പറഞ്ഞിട്ടും കാര്യമില്ല മനുഷ്യൻ… വല്ലാത്തൊരു വിചിത്ര ജീവി തന്നെഎവിടെയും തൊടാതെ എന്നാൽ എവിടെയൊക്കെയോ പറ്റി പിടിച്ച്കഴിയുന്ന ഒന്ന്…. പറ്റിച്ച് പിടിക്കപ്പെട്ട് എന്നും പറയാം ഒരു മാധ്യമ സാമൂഹ്യ മാധ്യമ ഭാഷയിൽ സ്വന്തം മണ്ടത്തരം കണ്ടിട്ടും ഒരു കൂസലുമില്ലാത്തവരാണ്നമ്മൾ മനുഷ്യർ അറിയാം പക്ഷെ ഒന്നും ചെയ്യില്ലഎന്തെങ്കിലും ചെയ്യുക എന്നത് തന്നെ പ്രയാസമാണ്മടിയും തോൽക്കുമോ എന്ന പേടിയും കൂടി ഒരു വല്ലാത്ത കോമഡിയാണ് നമ്മൾ മനുഷ്യർ എങ്കിലും ഒന്നുണ്ട്…വേണമെങ്കിൽ തിരുത്താനുംചുറ്റുപാടുകളെ മാറ്റാനും എന്നും കഴിവുള്ള ജീവിയുമാണ് മനുഷ്യൻ.. powerful but capable to be uselessഎന്നും ഇടയ്ക്ക് തോന്നാം…. … Continue reading കോമഡി മനിതൻ NPM2023 26/30

അസ്തമിക്കുന്നവർ npm2023 22/30 – Malayalam Poem

ചില രാത്രികളിൽ നക്ഷത്രങ്ങൾകൂട്ടമായി കരയുന്നു…  സൂര്യൻ പല തവണ ഉറക്കമുണർന്നു..സൂര്യന്റെ സുഹൃത്തുക്കൾ സൗരയൂഥങ്ങളുടെ കോടതിയിൽ.പരാതി നൽകി… അവർ കരയുന്ന നക്ഷത്രങ്ങളെ താക്കീത് ചെയ്തുസൂര്യനെ ഉണർത്തുന്നത് ശിക്ഷാർഹമാണെന്നും പറഞ്ഞു… അങ്ങിനെയാണ് നക്ഷത്രങ്ങൾഒരുമിച്ച് കരയുന്നത് നിർത്തിയത്…  ഇപ്പോൾ അവ ഒറ്റക്ക് തെങ്ങുകയേ പതിവുള്ളു… അതു കേട്ടിട്ട് പോലും ഇപ്പോൾസൂര്യന്റെ ഉറക്കത്തിന് ഭംഗം വരുമത്രെ.. നക്ഷത്രങ്ങളുടെ തേങ്ങലും കാതോർത്താണ്എല്ലാ ദിവസവും സൂര്യൻ അസ്തമിക്കുന്നത് എന്ന് ശൂന്യാകാശത്ത് വിലസുന്ന മാധ്യമ പ്രവർത്തകർ പറയുന്നുണ്ട്     സൂര്യന് നക്ഷത്രങ്ങളും തമ്മിലുള്ള ഇല്ല കഥകൾ മിനയുന്നത് മതവിശ്വസികളാണെന്ന് നിരീശ്വരവാദികളും യൂട്യൂബ് യുക്തിവാദികളും പുച്ഛിച്ചിരിക്കാറുണ്ട് നക്ഷത്രങ്ങളുടെ കണ്ണുനീരിൽ സൂര്യന് അതിന്റെ ഭാവി കാണാമെന്ന് വിശ്വാസികളും തിരിച്ചു … Continue reading അസ്തമിക്കുന്നവർ npm2023 22/30 – Malayalam Poem

വേദനയല്ല വിഷയം NPM2023 20/30 – Malayalam Poem

വേദനകൾ ഒരു വിഷമമാണ്… സമയം നോക്കാതെ കടന്നു വരും  വരവിന്റെ കാരണം മനസ്സിലായാൽസമാധാനമുണ്ടാവും….പക്ഷെ അതും ഉണ്ടാവില്ല… വേദനകൾക്കെല്ലാം ഒരു ചരിത്രമുണ്ടാവുംഅതിന്റെ വർത്തമാനം അതിശക്തമാണ്..വേദനകൾക്ക് ഭാവി അരുത് ഇവിടെ… എന്റെ വേദനയും നിന്റെ വേദനയുമുണ്ട്..ഒപ്പം നമ്മുടെ വേദനയും… എന്റെ വേദനയും നിന്റെ വേദനയും തുല്യമാണ്…പക്ഷേ നമ്മുടെ വേദന….അതാണ് ലോകത്തെ മാറ്റി മറിക്കുന്നത് വേദനകളിൽ നിന്നും ചില രീതികൾപുറത്ത് വരും…അതിനെ നേരിടാൻ…സഹിക്കാൻ…കുറയ്ക്കാൻ….പങ്കു ചേരാൻ…അതിനോടൊത്ത് ജീവിക്കാൻ… വേദനകൾ ഓർമ്മകൾ പോലെയാണ്പുതിയ സാധ്യതകൾ നൽകുന്നുപുതിയ തീരുമാനങ്ങൾ എടുപ്പിക്കുന്നുപലതും പഠിപ്പിക്കുന്നു….  വേദനകൾ മനുഷ്യരെ ഒരുമിപ്പിക്കുന്നു…കാണാപ്പുറങ്ങൾ കാട്ടിത്തരുന്നു   അല്ല വേദനയല്ല ഇന്ന് വിഷയം…വേദന മനസ്സിലാവാത്തതാണ്.. അന്യന്റേയും അവനവന്റെയും -വിനോദ്- Continue reading വേദനയല്ല വിഷയം NPM2023 20/30 – Malayalam Poem

കവിതകളെ കുറിച്ചൊരു ഗവിത NPM2023 17/30

ജനനം…സന്തോഷത്തിന്റെ നിമിഷമാണ്മരണംവേദനാജനകമാണ് ഒന്നും എഴുതാൻ തയ്യാറല്ലാത്ത ഒരാളുടെവാതിലിൽ അത് വന്ന്  മുട്ടുമ്പോഴാണ്ഒരു കവിത സംഭവിക്കുന്നത്….  കവിത എല്ലാവർക്കുമുള്ളതല്ലഅത് നിങ്ങളുടെ വയറ് നിറയ്ക്കില്ലഅത് കവിയെ പോലും പോറ്റില്ല…. പക്ഷെ അത് കവിയെ രക്ഷിക്കുംനിത്യനാശത്തിൽ നിന്ന്രക്ഷിക്കുമോ..? അറിയില്ല…രക്ഷിക്കുമായിരിക്കും….    ഇപ്പോൾ ആർക്കും കവിതകൾ വേണ്ടഅവർക്ക് സമയമില്ല എന്നാൽ ഒറ്റക്കിരിക്കുമ്പോൾഅവരവരുടെ ചിന്തകളിൽ ഒറ്റപ്പെട്ടു പോകുമ്പോൾ ഒരു കവിതയുടെ മായാജാലം അറിയും..  ചിന്തകളുടെ വലിയൊരു കൂട്ടായ്മയിലേക്ക്ആ കവിത നമ്മളെ കൊണ്ടു പോകുംകാര്യങ്ങൾ അത്ര മോശമല്ലെന്ന്നമ്മളോട് പറയും..  അല്ലെങ്കിൽ ഇങ്ങനെ പറയും“കാര്യങ്ങൾ വളരെ മോശമാണ്പക്ഷെ നമ്മൾ അതിജീവിക്കും” എല്ലാവരിലും ഒരു കവിതയുണ്ട്അതാണ് അവർ ജീവിച്ചു തീർക്കുന്നത്..സമാനതകളില്ലാത്ത രൂപത്തിൽപൂർണ്ണമായി, ഏറ്റവും മികച്ച രീതിയിൽ  … Continue reading കവിതകളെ കുറിച്ചൊരു ഗവിത NPM2023 17/30

ഒരു മനുഷ്യനാവാൻ NPM2023 11/30

ചില കാര്യങ്ങൾ വലിയ അന്യായമാണ് ഇഷ്ടമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നത്…അതിൽ കഴിവുണ്ടെങ്കിൽ പോലും.  കഴിവുള്ളത് മാത്രം ചെയ്ത്, തീർന്നു പോകുന്ന എത്രയെത്ര ജീവിതങ്ങൾ. ഇഷ്ടമുള്ളതെല്ലാം ചെയ്തു നോക്കണംഅതിൽ കഴിവൊന്നുമില്ലെങ്കിലുംകഴിവല്ല ഇഷ്ടമല്ലേ സന്തോഷം? ഇത് കൊണ്ട് ജീവിക്കാൻ കഴിയുമെന്നല്ല. കഴിവിന് മാത്രമേ ലോകത്ത് പ്രതിഫലമുള്ളു ഇഷ്ടാനിഷ്ടങ്ങൾക്കില്ല. പിന്നെന്തിന് ഇഷ്ടമുള്ളത് ചെയ്യണം? പൂർണ്ണത നേടാനൊരു ശ്രമം …അതിരുകൾ തൊട്ടറിയാൻ അവ തിരുത്തിയെഴുതാൻഅറിയാത്തയിടങ്ങൾ അടുത്തറിയാൻ ഒന്നും ബാക്കി വയ്ക്കാതെ ജീവിച്ചു തീരാൻ. .     ഈ ലോകത്ത് നിന്നും മഹത്തായ സ്വീകാര്യതയൊന്നും അന്വേഷിക്കരുത്അതിന് ലോകം പ്രാപ്തമല്ല അപൂർണ്ണതക്കും പൂർണ്ണതക്കും ഇടയിൽ ഒരു അംഗീകാരത്തിനും അടിപ്പെടാതെഅങ്ങനെ…. കുറച്ച് കാലം..   ആരുടേയും ഭാഗമാകാം.. ആവണം ആർക്കും നമ്മുടെയും… ബലം പ്രയോഗിച്ചല്ല…സ്വതന്ത്രമായ തീരുമാനങ്ങളിലൂടെ മനുഷ്യനാകാനുള്ള ഒരു സ്വതന്ത്ര … Continue reading ഒരു മനുഷ്യനാവാൻ NPM2023 11/30