30/365 രാഹുലന്റെ നടത്തവും അരിശവും

രാഹുലൻ ദിവസവും രാവിലെ എഴുന്നേറ്റ് നടക്കും… നടത്തം ആരോഗ്യത്തിനു നല്ലതാണത്രേ.. ആരും പറഞ്ഞിട്ടല്ല… രാഹുലൻ തന്നെ ജീവിത പരിചയം കൊണ്ട് മനസ്സിലാക്കിയെടുത്തതാണ്.. നടക്കുമ്പോൾ ചെറിയൊരു മുടന്ത് ഉള്ളത് കാലിന് പണ്ട് പറ്റിയൊരു പരുക്കാണ്… മുടന്തുണ്ടങ്കിലും നടത്തം മുടക്കരുത്…. നടക്കുമ്പോൾ സ്ഥിരം കാണാറുള്ള മുഖങ്ങൾ നോക്കി രാഹുലൻ പരിചയം നടിക്കാറുണ്ട്.. പക്ഷെ അന്ന് അങ്ങനെ ചെയ്യാൻ തോന്നിയില്ല… എല്ലാവരോടും ഒരു അമർഷം.. എല്ലാവരോടും എല്ലാത്തിനോടും… അരിശം…. കാലിന് അല്പം വേദനയുള്ളത് കൊണ്ടാവാം… രാഹുലൻ സ്വതവേ അമർഷവും ദേഷ്യവും പതിവില്ലാത്ത ആളാണ്. അത് പരിചയക്കാരോടായാലും അല്ലെങ്കിലും… ദിവസവും അഞ്ച് കിലോമീറ്റർ നടക്കുക എന്നതാണ് പതിവ്. … Continue reading 30/365 രാഹുലന്റെ നടത്തവും അരിശവും

23/365 സ്വാതന്ത്ര്യങ്ങളുടെ ഇണചേരൽ 

“മനുഷ്യന് ഏറ്റവും ആവശ്യമുള്ളത് സ്വാതന്ത്ര്യമാണ്… അതിൽ പല തരം സ്വതന്ത്ര്യങ്ങളുണ്ട്”  “ഇഷ്ടപ്പെട്ടവരെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം..” “വിവാഹം കഴിച്ചാലും മറ്റുള്ളവരെ പ്രണയിക്കാനുള്ള സ്വാതന്ത്ര്യം…” “പ്രണയിച്ചാലും മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യം….”“വിവാഹം കഴിക്കാതെയും ഒരുമിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം” “വിവാഹ ബന്ധത്തിൽ നിന്നും വേർപെടാനുള്ള സ്വാതന്ത്ര്യം…”  അവർ രണ്ടു പേരും കെട്ടി പിടിച്ചു മാനം നോക്കി കിടന്നു.. “ഇതിന്റെ കൂടെ ഇഷ്ടമുള്ളത് ധരിക്കാനും കഴിക്കാനും വേണം സ്വാതന്ത്ര്യം….” “യഥേഷ്ടം യാത്ര ചെയ്യാനും വേണ്ടേ സ്വാതന്ത്ര്യം..?”‘വേണം യാത്രകൾ ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യം വേണം..” ഒരാൾ മറ്റൊരാളുടെ കണ്ണുകളിലേക്ക് നോക്കി.. എന്നിട്ടവർ രണ്ടു പേരും ഒരുമിച്ചു പറഞ്ഞു  “എത്രയെത്ര സ്വതന്ത്ര്യങ്ങളാണ് ഇന്ന് … Continue reading 23/365 സ്വാതന്ത്ര്യങ്ങളുടെ ഇണചേരൽ 

നെരൂദയെ പറഞ്ഞ തെറി NPM2023 29/30 – Malayalam Poetry

ഒരു കടലാസ്സിൽനെരൂദയുടെ കവിത പകർത്തിയെഴുതിപല പ്രാവശ്യം വായിച്ച് പഠിച്ചു ഇന്ന് പറയണം…ഞാൻ തീരുമാനിച്ചുറച്ചു… അവൾ നടന്നു വരുന്നിടത്ത്മാറി നിന്നു… കാത്തിരുന്നു…ഒന്നും കൂടി കടലാസ്സെടുത്ത്ഓർമ്മയുണ്ടോ എന്ന് നോക്കി യെസ് ഓർമ്മയുണ്ട് എല്ലാം കൃത്യമായി… ദൂരെ നിന്നും അവൾ നടന്ന് വരുന്നു..ഞാൻ അക്ഷമനായി കാത്തിരുന്നു…. കൂട്ടുകാരിയുടെ കൂടെയാണ്…അവർ അടുത്തെത്താറായി…ഞാൻ മെല്ലെ അവരുടെ അടുത്തേക്ക് ചെന്നു… ‘സജിതാ….’ ഞാൻ വിളിച്ചുരണ്ടു പേരും എന്നെ നോക്കി.. ഞാൻ കണ്ണടച്ച് അവർക്ക് നെരൂദ വിളമ്പികണ്ണ് തുറന്നപ്പോൾ അവരവിടെ തന്നെയുണ്ട്.. അവർ എന്നെ നോക്കി മന്ദഹസിച്ചു..എന്നിട്ട് അടുത്ത് കൂടി നടന്നു പോയി.. അല്പം കഴിഞ്ഞ്… കൂട്ടുകാരി എന്നെ തിരിഞ്ഞു നോക്കിചിരിച്ചു … Continue reading നെരൂദയെ പറഞ്ഞ തെറി NPM2023 29/30 – Malayalam Poetry

29/1000 | Remainder Of A Life | Mahmoud Darwish – Malayalam Translation

Remainder Of A Lifeഒരു ജീവന്റെ ബാക്കി ഭാഗം———————- ഇന്ന് വൈകുന്നേരത്തേക്ക് നിങ്ങൾ മരിക്കുമെന്ന്ഞാൻ നിങ്ങളോട് പറയുകയാണെങ്കിൽഅതു വരെ നിങ്ങളെന്ത് ചെയ്യും. ഞാനെന്റെ കയ്യിൽ കെട്ടിയ വാച്ച് നോക്കുംപിന്നെ ഒരു ഗ്ലാസ്സ് ജ്യൂസ് കുടിക്കുംഒരു ആപ്പിളിൽ നിന്നും ഒരു കടിയെടുക്കുംഭക്ഷണം കണ്ടെത്തിയ ഒരു ഉറുമ്പിനെ കുറിച്ച് ഗാഢമായി ചിന്തിക്കുംഎന്നിട്ട് വീണ്ടും കയ്യിൽ കെട്ടിയ വാച്ച് നോക്കും. എന്റെ താടി വടിക്കാനും ഒന്ന് കുളിക്കാനുംഎന്തിലെങ്കിലും വ്യാപൃതനാവാനും സമയം ബാക്കിയുണ്ടാവും: എഴുത്തെഴുതാൻ ചില അലങ്കാരങ്ങൾ വേണംഒരു നീല വസ്ത്രം തന്നെയാവട്ടെ,ഒരുച്ചവരെ ഞാൻ ജീവനോടെ എന്റെ മേശക്ക് മുന്പിലിരിക്കുംപക്ഷെ എന്റെ വാക്കുകളിലെ വർണ്ണങ്ങളുടെ ഗന്ധം മനസ്സിലാക്കാതെ … Continue reading 29/1000 | Remainder Of A Life | Mahmoud Darwish – Malayalam Translation

നേക്കഡ് എമങ് വുൾഫ്സ് – ജർമ്മൻ സിനിമ 2015

രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്ലറിൻറെ ജർമനിയിലെ കോൺസൻട്രേഷൻ ക്യാന്പുകളിലെ കഥകൾ പറയുന്ന ധാരാളം സിനിമകൾ വന്നിട്ടുണ്ട്. അതിന്റെ കൂടെ നിങ്ങൾക്ക് കാണാനായി 2015ൽ ഇറങ്ങിയ  നേക്കഡ് എമങ് വുൾഫ്സ് എന്ന സിനിമ കൂടി ചേർക്കുക. ഭ്രൂണോ ആപ്പിൻസിന്റെ Nackt unter Wölfen എന്ന പ്രശസ്തമായ ആന്റി-ഫാസിസ്റ്റ്  നോവലിന്റെ സിനിമ ആവിഷ്കരണം. ഒരു പോളിഷ് ഘെറ്റോവിൽ നിന്നും ബൂഹെൻവാൾഡ് കോൺസൻട്രേഷൻ ക്യാന്പിൽ എത്തുന്ന ജ്യൂയിഷ് പയ്യനെ രക്ഷിക്കാനായി സ്വന്തം ജീവൻ പണയപ്പെടുത്തുന്ന തടവുകാരുടെ കഥ പറയുന്നു. ഒരു കുട്ടി എവിടെയോ ഒളിച്ചിരുപ്പുണ്ടെന്നറിഞ്ഞ ക്യാന്പ്  കമാണ്ടർ തിരച്ചിൽ തുടങ്ങുന്നു. നാസി കാവൽക്കാരുടെ ഒരു ചുവട് മുന്പിലായി ജീവനും പണയപ്പെടുത്തി സൂട്ട്.കെയിസിലും കോണിപടിയുടെ അടിയിലും സ്റ്റോർ റൂമിലും തുണികളുടെ … Continue reading നേക്കഡ് എമങ് വുൾഫ്സ് – ജർമ്മൻ സിനിമ 2015

ന്യുയോറിക്കാൻ പോയെറ്റ്സ് കഫെ

കഴിഞ്ഞ വർഷം ഈ സമയത്താണ് ന്യൂയോർക്കിൽ പോയത്…. മിഗ്വേൽ പിനേറോയുടെ ‘ലോവർ ഈസ്റ്റ് സൈഡ് പോയം’ (Lower East Side Poem) ആദ്യമായി വായിച്ചപ്പോൾ വന്ന ആഗ്രഹമാണ്… പിനേറോ നടന്ന ആ ഈസ്റ്റ് സൈഡ് വഴികളിലൂടെ നടക്കണമെന്ന്… കവിതയിൽ പറഞ്ഞതു പോലെ 1988 ജൂണ്‍-16ന് മരണമടഞ്ഞ പിനേറോയുടെ ശരീരം കത്തിച്ച ചാരം    അദ്ധേഹത്തിന്റെ ആഗ്രഹ പ്രകാരം മാൻഹാട്ടനിലെ ലോവർ ഈസ്റ്റ് സൈഡിൽ ചിതറുകയായിരുന്നു… 1973ഇൽ കവിയും എഴുത്തുകാരനും റട്ട്ഗർസ് യൂനിവെർസിറ്റി പ്രഫസറുമായ മിഗ്വേൽ അൽഗാറിന്റെ വീട്ടിൽ വച്ചാണ് ന്യുയോറിക്കൻ പോയറ്റ്സ് കഫെയുടെ തുടക്കം.. പിന്നെ അവിടെ നിന്നും 1975ൽ ‘സണ്‍ഷൈൻ കഫെ’ എന്ന … Continue reading ന്യുയോറിക്കാൻ പോയെറ്റ്സ് കഫെ