ഹാപ്പി ന്യു ഇയർ – Malayalam Short Story

“എന്താടോ ന്യൂയിയർ പരിപാടി?” അവനോടവർ ചോദിച്ചു“എന്താവാനാ… ഇതൊക്കെ തന്നെ.. കഴിഞ്ഞ വർഷത്തെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ ഈ വർഷവും കൊടുക്കാൻ ബാക്കിയായി ഉണ്ടാവും..” അവനല്പനേരം മിണ്ടാതിരുന്നു.“അല്ലെങ്കിലും ഡിസംബർ മുപ്പത്തൊന്നിന് അത്ഭുതങ്ങൾ ഒന്നുമുണ്ടാവില്ലല്ലോ..” ”ഒരു ബ്ലഡി പാർട്ടി പൂപ്പർ..”അവൾ അവനെ നോക്കി പറഞ്ഞു“പാർട്ടിക്ക് വരുന്നുണ്ടോ എന്നാണ് ഇഡിയറ്റ് ചോദിച്ചത്..” “ഓ.. പാർട്ടി.. ഇല്ല നിങ്ങൾ പൊയ്ക്കോ.. ഞാനില്ല..”അവൻ തന്റെ ഫോണിൽ കുത്താൻ തുടങ്ങി…“ഇതൊന്ന് മാറ്റി വയ്ക്ക്.. യൂ ആർ സച് എ ബോർ..”അവൾ അവന്റെ കൈയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു അവനത് തിരിച്ചു വാങ്ങാൻ ഒരു ശ്രമവും നടത്തിയില്ല. വെറുതെ ചിരിച്ചു കാട്ടി.“ഈയിടെ … Continue reading ഹാപ്പി ന്യു ഇയർ – Malayalam Short Story

35/1000 | What Work Is | Philip Levine | Malayalam Translation

അമേരിക്കൻ കവി ഫിലിപ്പ് ലെവീൻ എഴുതിയ “What Work Is” എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ ഞങ്ങൾ മഴയത്ത് ഫോർഡ് ഹൈലാൻഡ് പാർക്കിൽവരിവരിയായി നില്കുന്നുഎല്ലാവരും തൊഴിലും കാത്താണ് നിൽപ്. നിങ്ങൾക്ക് ഒരു തൊഴിലെന്താണ് എന്നറിയുമായിരിക്കും ഇത് വായിക്കാൻ പറയാമായിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്കറിയാം നിങ്ങൾ അത് ചെയ്യുന്നില്ലെങ്കിലും… തൊഴിലെന്താണ് എന്ന് ഞാൻ പറയട്ടെ?വേണ്ട.. മറന്നേക്കൂ.. ഇത് തൊഴിലിനെ കുറിച്ചല്ല… ഇത് കാത്തിരിപ്പിനെ കുറിച്ചാണ്. ഒരു കാലിൽ നിന്നും മറ്റേ കാലിലേക്ക് ആ കാത്തിരിപ്പെന്ന ജോലി മാറും മഞ്ഞ് പോലെ മുടിയിൽ നേരിയ മഴ തുള്ളി ഒന്നൊന്നായി തട്ടി വീഴുംനമ്മുടെ കാഴ്ച്ച മെല്ലെ മൂടും … Continue reading 35/1000 | What Work Is | Philip Levine | Malayalam Translation

നമ്മളും അവരും – Malayalam Poetry

ഓരോ മരണ സാധ്യതയെയും അനേകം ജീവിത സാധ്യതകളാക്കി മാറ്റിയവരാണ് അവരെല്ലാംഎന്നിട്ടും അവരിന്ന് ഇല്ലാതായി.. കാലം അങ്ങിനെയാണ്..ഒന്നും ബാക്കി വയ്ക്കില്ല..എല്ലാം അവസാനിപ്പിക്കും..പുതുതിന് തുടക്കമിടും നമ്മളാണ് എല്ലാം പെറി നടക്കുന്നത്… കൊട്ടി ഘോഷിച്ച് നടന്നതെല്ലാം അറുത്ത് കെട്ടി തൂക്കിയ നിലയിലായി അവയെ ചില്ലു കൂടുകളിൽ ഭദ്രമാക്കി ദിവസവും പൊട്ടിച്ചിരികൾഅവർക്ക് മുന്നിലൂടെ നടന്ന് നീങ്ങി പോയി അവരും അറിയുന്നില്ലആ ചില്ലു കൂടുകൾ നിറഞ്ഞ ഇന്നലെകളെ കുറിച്ച് നമ്മൾക്ക് നാളെയല്ലേ ഉള്ളു ഇന്ന് പോലും നമുക്ക് ജീവിക്കാൻ സമയമില്ലാതെ അവസാനിക്കുന്നു എല്ലാ ദിവസവും… അവർക്കിന്ന് ജീവനില്ലഅവരെല്ലാം വെറും കാഴ്ച്ചകളാണ്… ചിലപ്പോൾ അലങ്കാരങ്ങളാവും..ആഘോഷങ്ങളാവും..അടയാളങ്ങളും ജയസ്മാരകങ്ങളും ആവുംചിലപ്പോൾ ആരും അറിയാതെ അവർ ആരുടെയൊക്കെയോ നഷ്ടങ്ങളുമാവും അവർ നമ്മുടെ ആരാണ്..?അവരൊക്കെ നമ്മുടെ ആരൊക്കെയോ ആണ് അവർ ഒരു … Continue reading നമ്മളും അവരും – Malayalam Poetry

എന്റെ വായനാലോകം

ഇത്തവണ ഏതാണ്ട് 65 പുസ്തകങ്ങൾ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കടത്തി. പുതിയതും പഴയതുമായ നോവലുകളാണ് എല്ലാം. മാതൃഭൂമിയിൽ നിന്നും ഡിസി ബുക്ക്സിൽ നിന്നും… ഒരു ഇംഗ്ലീഷ് പുസ്തകവും വാങ്ങി. അമിതവ് ഘോഷിന്റെ ബ്ലു ബുക്ക്… എന്തിനിതൊക്കെ വാങ്ങുന്നു എന്ന ചോദ്യം പ്രസക്തമാണ്. അടുത്ത തവണ നാട്ടിലേക്ക് ചെല്ലുന്നതിന് മുൻപ് ഇത് വായിച്ചു തീർക്കുമോ? ഉത്തരം ലളിതമാണ്… ഇല്ല… പിന്നെ എന്തിന്..? ആളുകൾക്ക് പലതിനോടാണ് കമ്പം. ഒരു സമയത്ത് ഒരു കാറിലെ യാത്ര ചെയ്യാൻ കഴിയുള്ളു എന്നുണ്ടെങ്കിലും അനേകം കാറുകൾ വാങ്ങി കൂട്ടുന്നവർ.. രണ്ടു കാലുകളെ ഉള്ളുവെങ്കിലും ഒരു ഷെൽഫ് നിറച്ചും ഷൂസും … Continue reading എന്റെ വായനാലോകം

ഒരു മ്യൂണിക്ക് മോർണിംഗ്

ഇത്തവണ മ്യൂണിക്ക് വഴിയായിരുന്നു യാത്ര… ഇതുവരെ ഈ വഴി അമേരിക്കയിലേക്ക് പോയിട്ടില്ല… വളരെ ആളൊഴിഞ്ഞ സമയത്താണെന്ന് തോന്നുന്നു എത്തിയത്. മൂന്ന് മണിക്കൂർ ഉണ്ടായിരുന്നു കണക്റ്റിംഗ് ഫ്ളൈറ്റിന്… നല്ലൊരു ചൂട് കാപ്പി കുടിച്ചു.. അമേരിക്കയിലേക്കുള്ള ഫ്ളൈറ്റിന് ലേശം ചെക്കിങ് കൂടുതലുണ്ട്.. അത് വരെ അവിടെയൊക്കെ തിരിഞ്ഞു കളിച്ചു.. ചെക്കിങ് കഴിഞ്ഞ് ഉള്ളിലേക്ക് പോയാൽ തിരിച്ചു വരാൻ ബുദ്ധിമുട്ടാണ്.. അവിടെ ഉള്ളിരിരുന്ന് മുഷിയുകയും ചെയ്യും.. ഡ്യൂട്ടി ഫ്രീ ഒക്കെ ഇവിടെയുമുണ്ട്.. ദുബായിലെത് നോക്കുമ്പോൾ തീർത്തും ലളിതവും ശൈശവ ദശയിലുള്ളവയുമാണ് എന്നതാണ് രസം… ഏതൊക്കെ ദേശക്കാർ ഏതൊക്കെയോ ദേശങ്ങളിലേക്ക് നടത്തുന്ന തീർത്ഥാടനങ്ങൾ… അതിനിടക്ക് ഞാനും. ഉറക്കെയുള്ള … Continue reading ഒരു മ്യൂണിക്ക് മോർണിംഗ്

അങ്ങനെയും ഒരു യാത്ര

അങ്ങനെ വീണ്ടും തിരിച്ചു പോകാൻ സമയമായി… ഇക്കുറി കേരളത്തിലേക്ക് വരാൻ കഴിഞ്ഞില്ല. അതിന്റെ വിഷമമുണ്ട്. ഇനി അടുത്ത തവണ മുതൽ നേരെ കേരളത്തിലേക്കാവും… കോഴിക്കോട്ടേക്ക്.. എന്നാണെന്നൊന്നും അറിയില്ല… ഇനിയൊരിക്കൽ. എപ്പോഴെങ്കിലും ഒരിക്കൽ… അധികം വൈകാതെ… അമ്മ മരിച്ചിട്ട് ആദ്യമായിട്ടാണ് വരുന്നത്. നാട്ടിൽ ബന്ധുക്കളും അല്ലാത്തവരും ഒക്കെയായുള്ള ബന്ധം എപ്പോഴും അമ്മ വഴിയായിരുന്നു. ഇപ്പോൾ വീണ്ടും എല്ലാ ബന്ധങ്ങളെയും ഒറ്റക്ക് ആദ്യമെന്ന പോലെ മനസ്സിലാക്കി വരുന്നു. കാലം കടന്ന് പോകുമ്പോൾ അമ്മ നൽകിയ ബന്ധങ്ങൾ ഒന്നും നഷ്ടപ്പെടരുത് എന്ന ആഗ്രഹം ഉണ്ട്. പക്ഷെ ബന്ധങ്ങളുടെ സ്വഭാവം അതല്ല. അവ നഷ്ടപ്പെടും നവീകരിക്കപ്പെടും ദൃഢപ്പെടും … Continue reading അങ്ങനെയും ഒരു യാത്ര

എന്തിന് ഗാന്ധിജി

മഹാത്മാ ഗാന്ധി… ഗാന്ധിജി… ബാപ്പു.. മോഹൻദാസ് കരംചന്ദ് ഗാന്ധി… ഇന്ത്യയുടെ രാഷ്ട്രപിതാവ്… ഒരു ഹിന്ദുത്വ തീവ്രവാദിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു… ഗാന്ധിജിയെ കൊന്നതിനെ കുറിച്ച് ഇനിയും എന്തിന് പഠിപ്പിക്കുന്നു എന്ന് പോലും ഇന്ന് ചിലർ ചോദിക്കുന്നുണ്ട്… അത് കൊണ്ട് തന്നെ ഇങ്ങനെയുള്ള പടം ഇടയ്ക്ക് പോസ്റ്റു ചെയ്യേണ്ടതുണ്ട്… ഒരു ഇന്ത്യന്റെ ഉത്തരവാദിത്വം എന്ന രീതിയിൽ.. ഗാന്ധിജി വെറുപ്പിനെതിരെ അഹിംസ ആയുധമാക്കിയ വ്യക്തിയാണ്… തെറ്റുകുറ്റങ്ങൾ ഇല്ലാത്ത വ്യക്തിയായിരുന്നില്ല ഗാന്ധി പക്ഷെ തെറ്റുകൾ മനസ്സിലാക്കുകയും തിരുത്തുകയും വഴി നിരന്തരം നവീകരിച്ചു കൊണ്ടിരുന്നിരുന്നു… 1948ൽ ആ ഹിന്ദുത്വ തീവ്രവാദി ഗോഡ്‌സെ കൊന്നില്ലായിരുന്നെങ്കിൽ ഇനിയും ഗാന്ധി സ്വന്തം ചിന്തകൾ … Continue reading എന്തിന് ഗാന്ധിജി

നാലര ഡോളർ ശീലം – Malayalam Poetry

ജിമ്മും കഴിഞ്ഞൊരു സ്റ്റാർബക്സ് കാപ്പിമൂന്നര ഡോളറും ഒരു ഡോളർ ടിപ്പും കൂട്ടി നാലര ഡോളർ ശീലം…ഇന്നത്തെ കണക്കിന് മുന്നൂറ്റി തൊണ്ണൂറ്റഞ്ച് രൂപ അഞ്ച് പൈസ നാലര ഡോളർ ശീലം… അര മണിക്കൂർ ത്രെഡ്‌മില്ലിൽ നടന്നത് മറന്ന് കാറിൽ നിന്നും ഡോറിലേക്കുള്ള ദൂരം കുറയ്ക്കാൻ പാർക്കിംഗ് തപ്പി പെട്രോൾ കത്തിച്ചു കളഞ്ഞു ഡോറിലെത്തിയപ്പോൾ അവർ ഓടി വരുന്നുഅറുപത്തഞ്ചിന് മുകളിൽ പ്രായം ചെറിയൊരു ഏഷ്യൻ സ്ത്രീവാതിൽ തുറന്നു പിടിച്ച് കൊടുത്തുഅവർ ശ്രദ്ധിക്കാതെ നടന്നു കയറിതിരക്കുള്ളത് പോലെ.. കൗണ്ടറിൽ ആരുമില്ല, സ്ത്രീയും കൗണ്ടറിലേക്കല്ല പോയത്ക്രഡിറ്റ് കാർഡും കയ്യിലേന്തി കൗണ്ടറിൽ ഞാൻ നിന്നു “ലേശം കുടിക്കാൻ വെള്ളം … Continue reading നാലര ഡോളർ ശീലം – Malayalam Poetry

നഡേല നടന്ന വഴികൾ

മൈക്രോസ്‌ഫോഡ്റ്റ് CEO സത്യാ നഡേല കമ്പനിയുടെ അമരക്കാരനായതിന് ശേഷം ആദ്യത്തെ മീറ്റിംഗിന് വന്നതിനെ കുറിച്ച് ഇന്ന് Wired മാസികയിലെ ഒരു ലേഖനത്തിൽ വായിച്ചു. ഒരു കാർട്ടിൽ കുറെ പുസ്തകങ്ങളുമായിട്ടാണ് കോൺഫറൻസ് റൂമിലേക്ക് വന്നതത്രെ. “Nonviolent Communication” എന്ന പുസ്തകത്തിന്റെ കോപികളായിരുന്നു കാർട്ടിൽ. കോൺഫറൻസ് മുറിയിലുള്ള എല്ലാവർക്കും ഓരോ കോപ്പിയും കൊടുത്തു. ഇതിന്റെ പ്രസക്തി മനസ്സിലാവണമെങ്കിൽ സ്റ്റീവ് ബാമറിന്റെ കിഴിൽ മൈക്രോസോഫ്റ്റിലെ സംസ്കാരം എന്തായി മാറിയിരുന്നു എന്ന് മനസ്സിലാക്കണം. മൈക്രോസോഫ്റ്റ് അതിന്റെ ഏറ്റവും മോശം നിലയിലുള്ളപ്പോഴാണ് സത്യാ നഡേല അമരക്കാരനാവുന്നത്. “എല്ലാം അറിയാം” എന്ന ധ്രാഷ്ട്യത്തിൽ നിന്നും മൈക്രോസോഫ്റ്റുകാരെ “എല്ലാം പഠിക്കാം” എന്ന … Continue reading നഡേല നടന്ന വഴികൾ

42/365 എഴുതാനിരുന്ന് എഴുതാതിരുന്നത്

നാല്പത്തിയൊന്നിൽ നിന്നും നാല്പത്തിരണ്ടിലേക്കുള്ള ദൂരം നാല് മാസമാണത്രെ. മുന്നൂറ്ററുപത്തഞ്ച് കുഞ്ഞി പംക്തികൾ എഴുതാമെന്നാലോചിച്ച് തുടങ്ങി നാല്പത്തൊന്നിൽ നിന്നു. പിന്നെ ഇന്ന് നാല്പത് ദിവസം കഴിഞ്ഞതിന് ശേഷം ഇതാ എഴുതാനിരിക്കുന്നു. ഇതിനിടക്ക് എഴുതിയില്ല എന്നല്ല. ഒരു പുസ്തകം എഴുതാനുള്ള ശ്രമത്തിന്റെ ഭാഗമായി ഏതാണ്ട് നൂറ്റിമുപ്പത് പേജുകൾ എഴുതി. എനിക്ക് തന്നെ അസഹ്യമായി തോന്നിയതിനാൽ അതവിടെ കിടക്കുന്നു. അത് കൂടാതെ വേറെയും ചിലതൊക്കെ എഴുതി… ഇംഗ്ലീഷിലാണ് പിന്നെ കൂടുതലും എഴുതിയത്. ആഴ്ച്ചക്ക് ഒന്നെന്ന നിലയിൽ. ഫേസ്‌ബുക്ക് ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തതിന് ശേഷം ഫേസ്‌ബുക്കിൽ ഒന്നും പോസ്റ്റ് ചെയ്യാത്തതിനാലാവാം എഴുത്തിന്റെ സ്വതവേയുള്ള ഒഴുക്ക് നിന്നത്. … Continue reading 42/365 എഴുതാനിരുന്ന് എഴുതാതിരുന്നത്