കുറ്റപത്രം തയ്യാറാവുന്നുണ്ട് – Published in Ezhuthu Magazine Oct-2023
നിങ്ങൾ നിലവിളി കേൾക്കുന്നുണ്ടോ?ഇല്ല…. പേടിക്കണ്ടനിങ്ങൾ കുറ്റക്കാരല്ല..ഇതു വരെയല്ല..പക്ഷേ… നിങ്ങൾ ആ ചെവിയെന്തിന് പൊത്തി…? എനിക്കറിയാം… ആ കരച്ചിൽ….ദൂരെയുള്ള ആ നിലവിളികൾഅതെ! അവ അടുത്തു വരുന്നുണ്ട്… ഇല്ല നിങ്ങൾ ഇപ്പോൾ കുറ്റക്കാരല്ലപേടിക്കണ്ട…ഇതുവരെ ആയിട്ടില്ല…ഒരഭ്യർത്ഥനയുണ്ട്….കണ്ണുകൾ അടയ്ക്കരുത്ചെവി പൊത്തരുത്…. തുറക്കുക, കേൾക്കുക, കാണുക…പ്രതികരിക്കുക…നിങ്ങളവരുടെ കൂടെയുണ്ടെന്ന് പറയുക…കൂടെയുണ്ടെന്ന് മാത്രം… അന്യായമുണ്ടെന്നെങ്കിലും സമ്മതിക്കുക…നിങ്ങളും അവരിൽ ഒരാളാണെന്ന്ഒരു വേള അവരോട് പറയുക….. പേടിക്കണ്ട…. നിങ്ങൾ കുറ്റക്കാരാവും….നിങ്ങളുടെ സമയവും വരും ഈ നിലവിളികൾ ഇല്ലാതാവുമ്പോൾ… ശവപ്പെട്ടികളും കുഴിമാടങ്ങളും കവിഞ്ഞൊഴുകുമ്പോൾആരും അറിയാതെ എല്ലാവരും പോയി കഴിയുമ്പോൾ…നാളെയൊരു ദിവസം… നിങ്ങളും കുറ്റക്കാരാകും… ഇന്ന് നിങ്ങൾ ചെവി പൊത്തുമ്പോൾ…കണ്ണുകൾ കൊട്ടിയടക്കുമ്പോൾ..പ്രതികരിക്കാതെ നിങ്ങളിലേക്ക് തന്നെ ചുരുങ്ങുമ്പോൾ അവർ നിങ്ങളുടെ കുറ്റപത്രം തയ്യാറാക്കുകയാണ്… പേടിക്കണ്ട…നിങ്ങൾ ഇപ്പോൾ കുറ്റക്കാരല്ല…നിങ്ങളുടെ … Continue reading കുറ്റപത്രം തയ്യാറാവുന്നുണ്ട് – Published in Ezhuthu Magazine Oct-2023
