ദേശീയ വിദ്യാഭ്യാസ ദിന ചിന്തകൾ | മർത്ത്യലൊകം #33
ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനമാണ്… മൗലാനാ അബുൽ കലാം ആസാദിന്റെ ജന്മ വാർഷികം…. ‘വിദ്യ’ എന്നത് ഒരേ ആശയങ്ങളുടെ ഉള്ളിൽ കിടന്ന് വീർപ്പുമുട്ടലല്ല… പകരം വ്യത്യസ്ത ചിന്തകളെ അന്വേഷിച്ച് പോവുകയും ആ ആശയങ്ങളെ മനസ്സിലേക്ക് എടുത്ത് അവയെ പല രീതിയിൽ മനസ്സിലാക്കാനുള്ള ശ്രമവുമാണ്…. ഒരു വ്യക്തി എന്ന രീതിയിൽ വൈരുദ്ധ്യങ്ങളായ ആശയങ്ങൾക്ക് പോലും മനസ്സിൽ ഇടം കൊടുക്കുക എന്നതുമാണെന്ന് തോന്നാറുണ്ട്… ഒരേ ആശയത്തിൽ മാത്രം ഊന്നി നിന്ന് ലോകത്തിനെ നോക്കിയാൽ മറ്റൊരാളെ മനസ്സിലാക്കാൻ നമുക്ക് കഴിയില്ലല്ലോ… പക്ഷെ ഇന്ന് മറ്റൊരാളെ മനസ്സിലാക്കാൻ നേരമില്ലാതെ പോകുന്നു…. അല്ല എന്തിന് മനസ്സിലാക്കണം…? തോൽവികളുടെയും ജയങ്ങളുടെയും … Continue reading ദേശീയ വിദ്യാഭ്യാസ ദിന ചിന്തകൾ | മർത്ത്യലൊകം #33
