ഓരോ ശനിയാഴ്ച്ചകൾ പോണ പോക്കേ…
കേരളത്തിലെ ചില മാധ്യമങ്ങളുടെ വാര്‍ത്തകളും മെഴുക്ക്പുരട്ടിയും പോഡ്കാസ്റ്റും ഭീംസേന്‍ ജോഷിയും തകഴിയും ഗാന്ധിയും ചിക്കന്‍ കറിയും ചോറും മോരും പഴയ മലയാള പ്പാട്ടുകളും ജേംസണ്‍ ഐറിഷ് വിസ്കിയും ആഞ്ചലാ മെര്‍ക്കലും തമ്മിലൊക്കെ എന്ത് ബന്ധം..? പ്രത്യേകിച്ച് ഒന്നുമില്ല… ബന്ധങ്ങളൊക്കെ നമ്മളായി ഉണ്ടാക്കുന്നതല്ലെ… ചിലത് നമ്മള്‍ക്ക് മാത്രമായി ഒത്തുവരികയും ചെയ്യും.. ഇങ്ങനെ… ഇന്നലെ അനാവശ്യമായി… ഒരു കാര്യവുമില്ലാതെ അബദ്ധത്തിന് ചില മലയാള വാര്‍ത്താ ചാനലുകള്‍ കണ്ടു പോയി… അതിന്റെ ഒരു തികട്ടല് ഇന്നും മാറാതെ കൂടെയുണ്ടായി… അതൊന്ന് മാറ്റാതെ രക്ഷയില്ല… വരുന്ന ആഴ്ച്ചതന്നെ മൊത്തം കുളമാവും…. രാവിലെ എഴുന്നേറ്റിട്ട് അതിന്റെ വകുപ്പ് തിരയാന്‍ … Continue reading ഓരോ ശനിയാഴ്ച്ചകൾ പോണ പോക്കേ…
