32/1000 Family | Tatsuji Miyoshi | Malayalam Translation

ജാപ്പനീസ് കവിയും സാഹിത്യ നിരൂപകനുമായിരുന്ന തത്സുജി മിയോശി (Tatsuji Miyoshi)യുടെ ‘ഫാമിലി’ (Family) എന്ന കവിതയുടെ മലയാളം പരിഭാഷ. മിയോശിയുടെ കവിതകളിൽ സമകാലിക ജീവിതത്തിന്റെ ഏകാന്തതയും ഒറ്റപ്പെടലുകളും പ്രകടമാണ്. ഫാമിലി——മകൻ സ്‌കൂളിൽ പോകാൻ തുടങ്ങുമ്പോൾആ അച്ഛൻ ദിവസവും കവിതകളെഴുതാൻ തുടങ്ങിആ കവിതകൾ ഒരു തൊപ്പിയായും, സഞ്ചിയായും,പാഠ പുസ്തകങ്ങളായും, ക്രയോൺസ് പെൻസിലുകളായുംപിന്നൊരു ചെറിയ കുടയായും രൂപാന്തരപ്പെട്ടു. ഏപ്രിൽ ഒന്നാം തിയതിമകൻ അവന്റെ അമ്മയുടെ കൂടെഒന്നാം വർഷത്തെ പ്രവേശന ചടങ്ങിൽ പങ്കു ചേരാൻചെറി പൂത്തു നിന്ന പട്ടണത്തിൽ കൂടി നടന്ന്ഒരു പഴയ കോട്ടയിലുള്ളസാധാരണക്കാരുടെ സ്‌കൂളിൽ ചെന്നു. പക്ഷികളുടെ പാട്ടും കൊഞ്ചലും കേട്ട്കടലിരമ്പുന്നതും കേട്ട്….എത്രയോ കാലങ്ങളായി … Continue reading 32/1000 Family | Tatsuji Miyoshi | Malayalam Translation

മ – എന്നൊരെഴുത്ത് – Malayalam Poetry

ഒരെഴുത്ത് മാത്രം മതിയെന്നാണ്… അക്ഷരങ്ങൾ ഒന്നൊന്നായി വച്ച്കൂടി ചേരുന്ന വാക്കുകൾ പറയുംഅടുത്തത് എന്തെഴുതണം എന്ന് എഴുതാനായി എഴുതാൻ കഴിയില്ലഅതിനിരുന്നാൽ പിന്നെ ശൂന്യതയാണ്വാക്കുകൾ വരുംഎന്തെങ്കിലുമൊക്കെ ആശയമായിഅവ മാറിയെന്നുമിരിക്കും..പക്ഷെ പൂർണ്ണതയെത്താൻ കഴിയില്ല എന്റെ കാര്യമാണ് പറയുന്നത് നിങ്ങൾ ഒന്നെഴുതി തരുമോഎന്ന് ചോദിക്കുന്നിടത്താണ് എന്റെ എഴുത്തവസാനിക്കുന്നത് ഏറെ വിഷമമുള്ളൊരു സംഭവമാണ്…ഭാഷയോടുള്ള അതിയായ സ്നേഹവുംഅതാവശ്യത്തിന് അറിയില്ല എന്നതിന്റെവലിയ വിഷമവും കുറച്ചിലും ചേർന്നുള്ളതീർത്തും അസഹ്യമായൊരു അവസ്ഥ… ഒറ്റക്ക് മാത്രം നിൽക്കാനും ജീവിക്കുവാനുംകഴിയുന്നതായി മാറിയിരിക്കുന്നു എന്റെ എഴുത്ത്മറ്റെതൊരെഴുത്തിന്റെ കൂടെ വച്ചാലുംഉരുകി ഇല്ലാതാവും അത്…അക്ഷരങ്ങളും അർത്ഥങ്ങളും ആശയങ്ങളും ഒരുമിച്ചു ജീവിക്കാൻ എന്റെഴുത്തിന് അറിയില്ലഅത് ഒറ്റപ്പെട്ട് കിടക്കുന്നുലോകത്തിലെ അനേകായിരം മനുഷ്യരെ പോല ഒറ്റപ്പെട്ടു … Continue reading മ – എന്നൊരെഴുത്ത് – Malayalam Poetry

22/1000 | Haikus | Masaoka Shiki | Malayalam Translation

ജാപ്പനീസ് കവി മാസൊക്കാ ഷിക്കിയുടെ (October 14, 1867 – September 19, 1902) ചില ഹൈക്കുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു.. മാസൊക്കാ ഷിക്കിയുടെ ഹൈക്കുകൾ ——————– ഒരു നൂറ് പണിക്കാര്‍ നിലം കുഴിക്കുന്നു ഒരു നീണ്ട ദിവസം ഒരു നായ ഓളിയിടുന്നു കാലടി ശബ്ദം നീണ്ട രാത്രികൾ ഒരു തെരുവു പൂച്ച കാഷ്ട്ടമിടുന്നു ശീതകാലം പൂന്തോട്ടത്തിൽ വീണ്ടും വീണ്ടും ഞാൻ ചോദിക്കുന്നു എത്ര ഉയരത്തിലാണ് മഞ്ഞെന്ന് -മാസൊക്കാ ഷിക്കി- പരിഭാഷ മർത്ത്യൻ Continue reading 22/1000 | Haikus | Masaoka Shiki | Malayalam Translation