നിഴൽ
പൊട്ടിയ ഹൃദയവും, അപൂര്‍ണ്ണമായ ഒരു നിഴലും,പിന്നെ ആഴങ്ങളിലേക്ക് വീഴുന്ന ഒരാത്മാവും പേറിഅവന്‍ നിന്നു….സമയം….. എല്ലാത്തിനും സാക്ഷിയാവുന്ന സമയം, അതും അവന്റെ മുന്നില്‍ കൂടി അവനെ പേറാതെ കടന്നു പോയി.. സ്വന്തം നിഴലിനെ പോലും, അപൂര്‍ണ്ണമെങ്കിലും അവനില്‍ നിന്നും അകറ്റുന്നഅസ്തമിക്കുന്ന സൂര്യനെ നോക്കി അവന്‍ നിന്നുഅവനറിയുന്നതിനു മുന്‍പ് രാത്രിയുടെ സ്നേഹശൂന്യമായകൈകളിലേക്ക് അവന്‍ വഴുതി വീണിരുന്നു… അവന്‍ ചുറ്റും നോക്കി.നിയോണ്‍ ബള്‍ബുകള്‍ തെളിഞ്ഞിരുന്നുഅവയുടെ മങ്ങിയ വെളിച്ചത്തില്‍ആരും കാണാതെ അവന്‍ മുഖം പൊത്തിക്കരഞ്ഞു… അല്പം കഴിഞ്ഞ് നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തേക്ക്നോക്കി അവന്‍ അവളുടെ പേരൊന്നു കൂടി വിളിച്ചുപക്ഷെ അവിടെയും അവന്‍ തോറ്റു…ചാപ്പിള്ളകളായ പ്രതിദ്ധ്വനികള്‍ നിശബ്ദം അവനെകളിയാക്കി … Continue reading നിഴൽ
