ഓർമ്മകളിൽ എങ്ങിനെ നീ മറക്കും

ഇന്ന് റേഡിയോയിൽ ഒരു പാട്ട് കേട്ടു “ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ”. ഓർമ്മകൾ എന്നെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ടു പോയി. ഏഴാം ക്ലാസ്സ് കഴിഞ്ഞ് ഹൈസ്‌കൂളിലേക്ക് പോകുന്ന ആ അവധി കാലം. അന്ന് ബേപ്പൂർ ഐ.ടി.ഐ ക്ക് സമീപമുള്ളൊരു ടാക്കീസിലാണ് (എന്ന് തോന്നുന്നു)  ‘എങ്ങിനെ നീ മറക്കും’ എന്ന മോഹൻലാൽ-ശങ്കർ സിനിമ കണ്ടത്. മോഹൻലാൽ വില്ലനിൽ നിന്നും സൈഡ് റോളുകൾ വഴി നായക സ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. മോഹൻലാൽ വില്ലനല്ലാതെ അഭിനയിച്ച ഞാൻ കണ്ട ആദ്യ സിനിമയിതായിരുന്നു എന്നാണോർമ്മ . മാത്രമല്ല അന്ന് ശങ്കർ തന്നെയായിരുന്നു മുന്നിൽ. അതുകൊണ്ടായിരിക്കണം ട്രയാങ്കിൾ ലൗ സ്റ്റോറി പറയുന്ന ഈ … Continue reading ഓർമ്മകളിൽ എങ്ങിനെ നീ മറക്കും