29/365 ലാസ് വേഗസ്
രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്തകവുമായി ഒരു ലാസ് വേഗസ് യാത്ര.. അമേരിക്കയിലെ പലയിടത്തു നിന്നും (REC (NIT) കോഴിക്കോട് പഠിച്ചു എന്ന് അവകാശപ്പെടുന്ന) പറന്നെത്തുന്ന പത്തോളം കശ്‌മലന്മാരുമായി ഒരു ഒത്തു ചേരൽ… ചിലരൊക്കെ മൂന്ന് പതിറ്റാണ്ടായി കണ്ടു മുട്ടാത്തവർ 🥰 ലാസ് വേഗസിൽ നടക്കുന്നത് അവിടെ തന്നെ എന്നാണ് പറച്ചിൽ… പക്ഷെ ആർക്കറിയാം… ഒക്കെ വേഗസ് ഭഗവതിക്ക് വിട്ട് കൊടുക്കുന്നു 😂 ഇതാ വർഷങ്ങൾക്ക് മുൻപ് എഴുതിയ ഒരു ലാസ് വേഗസ് ഗവിത 🙏 വേഗസ്സില്‍ നടക്കുന്നത് വേഗസ്സില്‍ തന്നെഎന്നാണല്ലോ ചൊല്ല്……എങ്കിലും… നമ്മുടെ കൂടിക്കാഴ്ചയുടെ എന്തെങ്കിലും ഓര്‍മ്മഇന്നും നീ മനസ്സില്‍ കാത്തു സൂക്ഷിക്കുന്നുണ്ടോ…?സൗഹൃദം…. … Continue reading 29/365 ലാസ് വേഗസ്
28/365 റേഷൻ കിറ്റ്
“അതെന്താ അവിടെ ഒരു ജനക്കൂട്ടം..?“” കർഷകരാണ്…““എന്താ പ്രശ്നം..?”“പ്രതിഷേധമാണ്..”“ഓഹോ…“അയാൾ ഒന്നും കൂടി ശ്രദ്ധിച്ചു നോക്കി… എന്നിട്ട് മൗനമായി ഇരുന്നു… ”എന്താ ഒന്നും പറയുന്നില്ലേ…?”“എന്തിനെ കുറിച്ച്….?”“കർഷകരുടെ പ്രതിഷേധത്തെ കുറിച്ച്..”“ഇല്ല..”“ങ്ങും..? എന്ത് പറ്റി..?” അയാൾ ശബ്ദത്തിൽ അല്പം ഗൗരവം വരുത്തി… “ റേഷൻ കടയിലെ കിറ്റിനെ കുറിച്ചാണെങ്കിൽ എന്തെങ്കിലും പറയാമായിരുന്നു… ഇത് കർഷകരാണല്ലോ..”“അതെന്താ കർഷകരുടെ കാര്യത്തിൽ ഒന്നും പറയാത്തത്…”“വയലിലല്ല വാണിജ്യത്തിലാണ് ഞാൻ ഇപ്പോൾ കൂടുതൽ ഫോക്കസ്..”“അത് ശരി…. സെലക്ടീവ് ആണല്ലേ..?” “അതല്ല… ഞാൻ ഒരു ആഗ്രികൾച്ചറിസ്‌റ്റോ ഏകണോമിസ്റ്റോ അല്ല..”“ഓഹ് റേഷൻ കട വിദഗ്ധനായ അരി പപ്പടം കിറ്റ് എക്സ്പേർട്ട് ആണല്ലേ…? സോറി…” സ്നേഹം 🥰-പഹയൻ Continue reading 28/365 റേഷൻ കിറ്റ്
27/365 മനസ്സുകളുടെ വാലന്റൈൻ
“ഇന്ന് വാലന്റൈനാണ് എന്ന് പാശ്ചാത്യ സമൂഹം പറയുന്നു എന്ന് കരുതി നമ്മൾ നമ്മുടെ സംസ്കാരം മറന്നു കൂട…” ഒരുത്തൻ മൈക്കിൽ കൂടി വിളിച്ചു പറഞ്ഞു.. അവൻ ടീവി ചാനൽ മാറ്റി… “സായിപ്പന്മാരുടെ സമൂഹത്തിന്റെ വൃത്തികെട്ട കെണിയിൽ പെടാതെ നമ്മുടെ മതം നിർദേശിക്കുന്ന വഴിയിൽ കൂടി നടക്കണം…. എന്നാൽ സ്വർഗ്ഗം ലഭിക്കും” അവിടെയും വേറൊരുത്തന്റെ അലറൽ… “കണ്ടവരുടെ കൂടെ കറങ്ങി നടക്കണ്ട… അപ്പൂപ്പനെയും നോക്കി ഇവിടെയിരിക്കണം“ അവളും മോനോട് പറഞ്ഞു… അവൻ മൂളി… അവൾ കതകടച്ചതിന്റെ ശബ്ദം കെട്ട് അപ്പൂപ്പൻ ഉണർന്നു… അവനെ നോക്കി ചിരിച്ചു… അവനും ചിരിച്ചു… അവൻ വാട്ട്സാപ്പ് മെസേജ് … Continue reading 27/365 മനസ്സുകളുടെ വാലന്റൈൻ
26/365 സ്ക്രീൻ ടൈം
“എന്താ മുഖത്തൊരു വിഷമം“”ഏയ് ഒന്നുല്ല…“ അവന്റെ മുഖത്തൊരു ശരില്ലായ്മ കണ്ടു തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി… ”നീയാ കുന്ത്രാണ്ടത്തിന്റെ മോളിലിങ്ങനെ എപ്പോഴും കുത്തിയിരിക്കുന്നത് കൊണ്ടാണ്“ അവൻ ഫോണിന്റെ സ്‌ക്രീനിൽ നിന്നും തലയുയർത്തി എന്ന് കാട്ടി… വീണ്ടും ആ ലോകത്തേക്ക് തന്നെ തിരിച്ചു പോയി.. ചുറ്റുമുള്ളത് അപ്രസക്തമാവുകയും സ്ക്രീൻ വഴി മറ്റാർക്കും മനസിലാവാത്ത ഒരു ഇല്ലാ ലോകം തന്റെ ഉള്ളിലും രൂപപ്പെടുകയാണെന്ന് അവനും മനസ്സിലായില്ല… അവൾക്ക് വിഷമം തോന്നി… പക്ഷെ… എന്ത് ചെയ്യാം… അവൾ തന്റെ ഫോണെടുത്ത് അതിലെ അവളുടെ പ്രിയപ്പെട്ട ആപ്പ് തുറന്നു… അവനെ സഹായിക്കാൻ കഴിയൂമെന്ന് പോലും മനസ്സിലാക്കാൻ കഴിയാതെ മറ്റൊരു … Continue reading 26/365 സ്ക്രീൻ ടൈം
25/365 – സിനിമാപ്രേമികളും ഫാനുകളും സിനിമാ റിവ്യൂകളും
എന്തിനാണ് ആളുകൾ സിനിമാ റിവ്യൂ ചെയ്യുന്നത്…. സിനിമയെ കുറിച്ച് അഗാധമായ അറിവുള്ളത് കൊണ്ടാണോ…? അതോ അറിവുണ്ടെന്ന് കാട്ടാനാണോ..? കൂടുതൽ വ്യൂസ് കിട്ടാനാണോ… സിനിമകളോടുള്ള അതിയായ ഇഷ്ടം കൊണ്ടാണോ… നല്ല സിനിമകൾ ഉണ്ടാവണം എന്നത് കൊണ്ടാണോ… സിനിമകളെ പ്രമോട്ട് ചെയ്യാൻ വേണ്ടിയാണോ… സിനിമാക്കാരുമായി ബന്ധപ്പെടാനും അവരോട് അടുക്കാൻ വേണ്ടിയാണോ… വേറെ ഒരു പണിയും ഇല്ലാത്തത് കൊണ്ടാണോ… ഒരു ഫാനായത് കൊണ്ടാണോ… ജനങ്ങൾക്ക് അതാണ് വേണ്ടത് എന്ന് മനസ്സിലാക്കി വെറുമൊരു “Need Fulfillment” മാത്രമാണോ… ? ഇതിൽ പലതും ചിലതും ഒക്കെയാവാം…. ഓരോർക്കും അവരവരുടെ കാരണങ്ങൾ ഉണ്ടാവാം. ചില കാരണങ്ങൾ നമ്മൾക്ക് ഇഷ്ടപ്പെട്ടേക്കാം ചിലത് … Continue reading 25/365 – സിനിമാപ്രേമികളും ഫാനുകളും സിനിമാ റിവ്യൂകളും
24/365 സെൽഫിയെടുക്കാത്ത ഭക്ഷണത്തിന്റെ ഭാരം
എല്ലാ തരം ഭക്ഷണവും പാകം ചെയ്യാൻ അറിയണം എന്നൊന്നുമില്ല.. പക്ഷെ ഓരോരുത്തർക്കും ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്യാൻ അറിഞ്ഞിരിക്കുക എന്നത് ഒരു നല്ല കാര്യമാണ്. പിന്നെ വളരെ പെട്ടന്ന് തയ്യാറാക്കാൻ കഴിയുന്ന ചിലതും അത് അത്യാവശ്യം വായിൽ വയ്ക്കാൻ പറ്റുന്ന രുചിയോടെ ഉണ്ടാക്കാനും.. അത് കഴിക്കാനുള്ള മനസ്സും. ഇത്രയുമായാൽ മറ്റുള്ളോരാളെ ആശ്രയിക്കാതെ ഇരിക്കാം. ദാൽ.. .മുട്ടക്കറി… എന്തെങ്കിലും ഒരു ചിക്കൻ കറി… ഉപ്പുമാവ്.. ഒരു മെഴുക്കുപുരട്ടി അങ്ങനെ ചിലതെല്ലാം… ഇടയ്ക്ക് ഇതൊന്നും ഉണ്ടാക്കാൻ തോന്നില്ല… സിമ്പിളായി എന്തെങ്കിലും മതിയെന്ന് തോന്നും. ലേശം ചോറ്… അമൂലിന്റെ സ്‌പൈസ് ഒക്കെയുള്ള മോര്… ഒരു കഷ്ണം … Continue reading 24/365 സെൽഫിയെടുക്കാത്ത ഭക്ഷണത്തിന്റെ ഭാരം
23/365 സ്വാതന്ത്ര്യങ്ങളുടെ ഇണചേരൽ
“മനുഷ്യന് ഏറ്റവും ആവശ്യമുള്ളത് സ്വാതന്ത്ര്യമാണ്… അതിൽ പല തരം സ്വതന്ത്ര്യങ്ങളുണ്ട്” “ഇഷ്ടപ്പെട്ടവരെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം..” “വിവാഹം കഴിച്ചാലും മറ്റുള്ളവരെ പ്രണയിക്കാനുള്ള സ്വാതന്ത്ര്യം…” “പ്രണയിച്ചാലും മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യം….”“വിവാഹം കഴിക്കാതെയും ഒരുമിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം” “വിവാഹ ബന്ധത്തിൽ നിന്നും വേർപെടാനുള്ള സ്വാതന്ത്ര്യം…” അവർ രണ്ടു പേരും കെട്ടി പിടിച്ചു മാനം നോക്കി കിടന്നു.. “ഇതിന്റെ കൂടെ ഇഷ്ടമുള്ളത് ധരിക്കാനും കഴിക്കാനും വേണം സ്വാതന്ത്ര്യം….” “യഥേഷ്ടം യാത്ര ചെയ്യാനും വേണ്ടേ സ്വാതന്ത്ര്യം..?”‘വേണം യാത്രകൾ ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യം വേണം..” ഒരാൾ മറ്റൊരാളുടെ കണ്ണുകളിലേക്ക് നോക്കി.. എന്നിട്ടവർ രണ്ടു പേരും ഒരുമിച്ചു പറഞ്ഞു “എത്രയെത്ര സ്വതന്ത്ര്യങ്ങളാണ് ഇന്ന് … Continue reading 23/365 സ്വാതന്ത്ര്യങ്ങളുടെ ഇണചേരൽ
22/365 – ബീഫും മനുഷ്യനും
“എനിക്ക് ബീഫ് മതി” ചെക്കൻ തറപ്പിച്ചു പറഞ്ഞു. യാത്ര തുടങ്ങിയപ്പോൾ പറഞ്ഞതാണ് കൂട്ടത്തിൽ പലരുമുണ്ട് അതിൽ മാംസം കഴിക്കാത്ത ധാരാളം പേരുണ്ട്. ബീഫിന്റെ കാര്യം ചിന്തിക്കുക തന്നെ വേണ്ട. അവൻ ചോദിച്ചു എന്താ ബീഫിന് ഇത്ര പ്രത്യേകത. പശുവിനെ അമ്മയുടെ സ്ഥാനത്ത് കരുതുന്നവർ ഉണ്ടെന്ന് പറയാണോ അതോ പശുവിനെ പൂജിക്കുന്നവർ ഉണ്ടെന്ന് പറയണോ. അത് പറഞ്ഞാൽ പിന്നെ അതെന്താ എന്നൊക്കെ ചോദിച്ചാൽ പിന്നെ ആ ചോദ്യങ്ങളിൽ കിടന്ന് ഉഴലുകയെ ഉള്ളു. “ഓരോരുത്തരുടെ രുചിയുടെയും ശീലത്തിന്റെയും കാര്യമല്ലേ… കൂടാതെ മതത്തിന്റെയും വിശ്വാസത്തിന്റെയും ചട്ടക്കൂടിൽ ജീവിക്കുന്നവർ അതിനനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അതിൽ ഭക്ഷണവും വേഷവും … Continue reading 22/365 – ബീഫും മനുഷ്യനും
21/365 എഴുതാത്ത കഥകൾ
“ചെറുകഥകളാണ് നല്ലത്… അതാവുമ്പോൾ പെട്ടന്ന് വായിച്ചു തീർക്കാം. കിടക്കുമ്പോൾ ഒരു കഥ. ഒരു തുടക്കവും അവസാനവും ഉണ്ടാവും. മാത്രമല്ല ദിവസം അവസാനിക്കുമ്പോൾ എന്തെങ്കിലും ഒന്ന് സാധിച്ച പോലൊരു പ്രതീതിയും ഉണ്ടാവും” പുസ്തകം മറച്ചു കൊണ്ട് തന്നോട് തന്നെ പറഞ്ഞു. “സെല്ഫ് മോട്ടിവേഷനായിരിക്കും അല്ലെ…” ചുറ്റും നോക്കി. കയറുമ്പോൾ പുസ്തക കടയിൽ ഒരാളും ഉണ്ടായിരുന്നില്ല. ആരെയും കാണുന്നുമില്ല. “മോട്ടിവേഷൻ പോലും…” തോന്നിയതായിരിക്കും. “നോവലുകളാണ് ചെറുകഥകളേക്കാൾ നല്ലത്.” പിന്നെയും അതാ… ഇപ്പോഴാണ് ആളെ പിടി കിട്ടിയത് ഷെൽഫിന്റെ അറ്റത്ത് നിന്നു കൊണ്ടാണ് അവൾ ചോദിക്കുന്നത്…. അവളെ നോക്കി ചിരിച്ചു. അതാണല്ലോ മാന്യത. “എന്താ അങ്ങനെ … Continue reading 21/365 എഴുതാത്ത കഥകൾ
20/365 പരിഗണനയുടെ വലയം
“എന്താ ആ ഒരു മണം” അവർ മുൻപിൽ വച്ച ഭക്ഷണം ഒന്ന് കൂടി മണത്തു നോക്കി എന്നിട്ട് മകളുടെ മുഖത്തേക്ക് നോക്കി. ഭക്ഷണം പാകം ചെയ്ത സ്ത്രീ ഒരു ചുവട് പിന്നോട്ട് വച്ചു. ഭക്ഷണം തീന്മേശയിൽ കൊണ്ടു വച്ച സ്ത്രീ രണ്ടു ചുവട് പിന്നോട്ട് വച്ചു. അവിടെ ഇരുന്ന് കളിച്ചിരുന്ന കുട്ടികൾ ജനാലയുടെ ഭാഗത്തേക്ക് നോക്കി. അവർ നോക്കുന്നത് കണ്ടപ്പോൾ അവരുടെ അമ്മയും അങ്ങോട്ട് നോക്കി. കുട്ടികൾ അവരുടെ അമ്മമ്മയുടെ അടുത്തേക്ക് വന്ന് അവരെ കെട്ടിപ്പിടിച്ചു. അമ്മമ്മ കുട്ടികളെ കളിപ്പിച്ചു. ഇത് കണ്ടു കൊണ്ടാണ് അച്ഛൻ അകത്തേക്ക് വരുന്നത്. അമ്മയെ സ്നേഹത്തോടെ … Continue reading 20/365 പരിഗണനയുടെ വലയം
