38/1000 The Burning of Books | Bertolt Brecht | Malayalam Translation

ജർമ്മൻ കവി ബെർത്തോൽട്ട് ബെർഖ്‌റ്റ് (Bertolt Brecht)ന്റെ ‘The Burning Of The Books’ എന്ന കവിതയുമായിട്ടാണ്. ദി ബർണിങ് ഓഫ് ദി ബുക്ക്സ് ———————– ഭരണവർഗ്ഗം നിയമവിരുദ്ധമായ പുസ്തകങ്ങൾ കത്തിച്ച് കളയാൻ ആജ്ഞാപിച്ചപ്പോൾ നിർജ്ജീവമായ കാളകളുടെ ഒരു കൂട്ടം വണ്ടി നിറയെ അതും വലിച്ച് കൊണ്ടുവന്ന് തീയിലേക്കിട്ടു… നാടുകടത്തപ്പെട്ട ഒരെഴുത്തുകാരൻ, എഴുത്തുകാരിലൊക്കെ കേമനായ ഒരാൾ വിലക്കപ്പെട്ട പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും പട്ടികയിലൂടെ പരിശോധന നടത്തി അരിശം കൊണ്ടു അയാളെ പട്ടികയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു!! വെറുപ്പും അമര്‍ഷവും സഹിക്കാതെ അയാൾ തന്റെ മേശയുടെ അടുത്തേക്ക് പാഞ്ഞു അധികാരത്തിലിരിക്കുന്ന മണ്ടക്കൂട്ടങ്ങൾക്ക് മൂർച്ചയേറിയ കത്തുകളെഴുതാൻ “എന്നെയും … Continue reading 38/1000 The Burning of Books | Bertolt Brecht | Malayalam Translation

37/1000 | I Too | Langston Hughes | Malayalam Translation

James Mercer Langston Hughes (February 1, 1901– May 22, 1967) ലംഗ്സ്റ്റൺ ഹ്യൂഗ്സ് എഴുതിയ, I Too (ഞാനും) എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ. ഞാനും അമേരിക്കയെന്ന് പാടാറുണ്ട്ഞാൻ നിങ്ങളുടെ ഇരുണ്ട സഹോദരനാണ് വെളുത്തവർ വരുമ്പോൾ എന്നെ അടുക്കളയിലേക്ക് അയക്കുന്നു അവിടെയാണ് എനിക്ക് ഭക്ഷണം ഞാൻ ചിരിക്കും നന്നായി ഭക്ഷണം കഴിക്കും വീണ്ടും കരുത്താനാവും നാളെ വെള്ളക്കാർ വരുമ്പോൾ ഞാൻ ആ മേശയിൽ ഇരിക്കുന്നുണ്ടാവും ആരുമെന്നോട് അടുക്കളയിലേക്ക് പോകാൻ പറയാൻ ധൈര്യപ്പെടില്ല അവർക്കടുത്ത് ഇരിക്കുന്ന എന്നെ അവർ ജീവിതത്തിൽ ആദ്യമായി കാണും ഞാൻ എത്ര സുന്ദരാനാണെന്ന് അവർ മനസ്സിലാക്കും അത് … Continue reading 37/1000 | I Too | Langston Hughes | Malayalam Translation

അതിജീവനം – Malayalam Poetry

ക്ളോക്കിന്റെ സൂചി മെല്ലെ ശബ്ദമുണ്ടാക്കി മുന്നോട്ട് നീങ്ങി ഒരു നിമിഷം മറ്റൊന്നായി മാറുന്നു… അനുഭവിക്കുന്നതിന് മുന്നേ നിമിഷങ്ങൾ നമുക്ക് നഷ്ടമാകുന്നുഎന്നിട്ടും നമ്മൾ കാത്തിരിക്കുന്നു…ചില നിമിഷങ്ങൾ വർഷങ്ങളേക്കാൾ നീണ്ടു പോകുന്നു ചില നിമിഷങ്ങൾ അവസാനിക്കാൻ തന്നെ ഒരായുസ്സെടുക്കും ജീവിതം സംശയിച്ച് കാത്ത് നിൽക്കുന്നു എവിടെയോ ഒരു പൂവ് മരിക്കാൻ തയ്യാറെടുക്കുന്നുഒരു മരം വീഴുന്നു.. ആരും അറിയുന്നില്ലമനുഷ്യത്വത്തിനായി ഒരു മൃഗം നിലവിളിക്കുന്നുനരകം പോലെ ചൂടാണിവിടെ.. ചാവാൻ കിടക്കുന്ന വയസ്സായ പാമ്പിന്റെ ഖേദ പ്രകടനംഇനിയും വിഷം നിറയ്ക്കാൻ സമയമായത്രേ മനുഷ്യർ തീരുമാനങ്ങളെടുക്കാനായി കൂട്ടം കൂടുന്നുമണിക്കൂറുകൾക്ക് ശേഷം എല്ലാവരും പിരിയുന്നുവ്യക്തമായ ഒരു തീരുമാനവും എടുക്കാതെ തന്നെ കലണ്ടറുകൾ … Continue reading അതിജീവനം – Malayalam Poetry

36/1000 My Nightingale | Rose Ausländer | Malayalam Translation

ജ്യൂയിഷ് കവയിത്രി റോസ് ഔസ്ലെൻഡറിന്റെ (Rose Ausländer May 11, 1901 – January 3, 1988) മൈ നൈറ്റിംഗേൽ (My Nightingale) എന്ന കവിതയുടെ മലയാളം പരിഭാഷ. മൈ നൈറ്റിംഗേൽ (എന്റെ രാപ്പാടി) ————- ഒരിക്കൽ എന്റെ ‘അമ്മ ഒരു മാന്‍പേടയായിരുന്നു ആ തിളങ്ങുന്ന തവിടു നിറമുള്ള കണ്ണുകൾ ആ സൗന്ദര്യം അത് രണ്ടും ആ മാന്‍പേടക്കാലം തൊട്ട് അവരുടെ കൂടെയുണ്ട്. ഇതാ ഇവിടെ അവരിതാ…. പാതി മാലാഖ പാതി മനുഷ്യസ്ത്രീ – അതിനിടക്ക് എവിടെയോ ഒരമ്മ. എന്താവണം എന്നായിരുന്നു ആഗ്രഹം എന്ന് ഞാൻ ചോദിക്കുമ്പോൾ അവർ പറയുമായിരുന്നു: ‘ഒരു … Continue reading 36/1000 My Nightingale | Rose Ausländer | Malayalam Translation

കുറ്റപത്രം തയ്യാറാവുന്നുണ്ട് – Published in Ezhuthu Magazine Oct-2023

നിങ്ങൾ നിലവിളി കേൾക്കുന്നുണ്ടോ?ഇല്ല…. പേടിക്കണ്ടനിങ്ങൾ കുറ്റക്കാരല്ല..ഇതു വരെയല്ല..പക്ഷേ… നിങ്ങൾ ആ ചെവിയെന്തിന് പൊത്തി…?  എനിക്കറിയാം… ആ കരച്ചിൽ….ദൂരെയുള്ള ആ നിലവിളികൾഅതെ! അവ അടുത്തു വരുന്നുണ്ട്…  ഇല്ല നിങ്ങൾ ഇപ്പോൾ കുറ്റക്കാരല്ലപേടിക്കണ്ട…ഇതുവരെ ആയിട്ടില്ല…ഒരഭ്യർത്ഥനയുണ്ട്….കണ്ണുകൾ അടയ്ക്കരുത്ചെവി പൊത്തരുത്…. തുറക്കുക, കേൾക്കുക, കാണുക…പ്രതികരിക്കുക…നിങ്ങളവരുടെ കൂടെയുണ്ടെന്ന് പറയുക…കൂടെയുണ്ടെന്ന് മാത്രം… അന്യായമുണ്ടെന്നെങ്കിലും സമ്മതിക്കുക…നിങ്ങളും അവരിൽ ഒരാളാണെന്ന്ഒരു വേള അവരോട് പറയുക….. പേടിക്കണ്ട…. നിങ്ങൾ കുറ്റക്കാരാവും….നിങ്ങളുടെ സമയവും വരും ഈ നിലവിളികൾ ഇല്ലാതാവുമ്പോൾ… ശവപ്പെട്ടികളും കുഴിമാടങ്ങളും കവിഞ്ഞൊഴുകുമ്പോൾആരും അറിയാതെ എല്ലാവരും പോയി കഴിയുമ്പോൾ…നാളെയൊരു ദിവസം… നിങ്ങളും കുറ്റക്കാരാകും… ഇന്ന് നിങ്ങൾ ചെവി പൊത്തുമ്പോൾ…കണ്ണുകൾ കൊട്ടിയടക്കുമ്പോൾ..പ്രതികരിക്കാതെ നിങ്ങളിലേക്ക് തന്നെ ചുരുങ്ങുമ്പോൾ അവർ നിങ്ങളുടെ കുറ്റപത്രം തയ്യാറാക്കുകയാണ്… പേടിക്കണ്ട…നിങ്ങൾ ഇപ്പോൾ കുറ്റക്കാരല്ല…നിങ്ങളുടെ … Continue reading കുറ്റപത്രം തയ്യാറാവുന്നുണ്ട് – Published in Ezhuthu Magazine Oct-2023

പുസ്തകങ്ങളും നമ്മളും

കുറേ എഴുത്തുകാരുടെ ഒരു പുസ്തകമെങ്കിലും വായിക്കണം എന്നൊരാഗ്രഹമുണ്ട്… മാത്രമല്ല ബുക്കർ പ്രൈസ് കിട്ടിയ എല്ലാ പുസ്തകങ്ങളും വായിക്കണം… മലയാളത്തിനേക്കാൾ ഇപ്പോൾ ഇംഗ്ലീഷ് വായിക്കാനും താല്പര്യം തോന്നുന്നു… അങ്ങനെ കഴിഞ്ഞ ആഴ്ച്ച ഇവിടെ അടുത്തുള്ള ഒരു ടൗണിലേക്ക് ചെറിയൊരു യാത്ര പോയി. യാത്രക്കിടയിൽ ഒരിടത്ത് നിർത്തിയപ്പോൾ അവിടെ അതാ ഒരു used bookstore ഞങ്ങൾ താമസിക്കുന്നിടത്ത് ഞാൻ used bookstore കണ്ടിട്ടില്ല.. ഹാഫ് പ്രൈസ് ബുക്സ്റ്റോർ എന്നൊന്നുണ്ട്.. പക്ഷെ ഇത് അതിലും വില കുറവാണ്. ഒന്ന് മുതൽ നാല് ഡോളർ വരെയാണ് പുസ്തകങ്ങളുടെ വില… അങ്ങനെ കുറച്ചേണം വാങ്ങി. മൂന്ന് പുസ്‌തകങ്ങൾ വാങ്ങുന്ന … Continue reading പുസ്തകങ്ങളും നമ്മളും

ലോകത്തിന്റെ ബഷീർ

ഏപ്രിലിൽ എപ്പോഴോ ആണ് ഉഷ ഈ പടം എടുത്ത് അയച്ചു തന്നു… എന്നിട്ട് പറഞ്ഞു നിങ്ങളെ കാണാൻ എവിടെയോ ഒരു ബഷീർ ടച്ച് ഉണ്ടെന്ന്.. മുണ്ടല്ല ഒരു ട്രൗസറാണ് എന്നൊരു വ്യത്യാസം ഉണ്ടെങ്കിലും… ഒരു വസ്ത്രവും ഒരു പുസ്തകവും ഒരു ജീവിതവും.. അത്രേ ഉള്ളു മനുഷ്യൻ… ഈ അണ്ഡകടാഹത്തിൽ എന്ന് എല്ലാവർക്കും വരട്ടു ചൊറി വരുമെന്നും അതിന്റെ ഭാഗമായി ലോകത്തിൽ സമാധാനം പൂത്തുലയും എന്നും കരുതി നമ്മൾ ബഷീറിയന്മാർ പലരും ഇന്നും ജീവിക്കുന്നു… ബഷീറിന്റെ മകൻ അനീസും ഞാനും ഒരു ക്ലാസിൽ ഇരുന്ന് പഠിച്ചവരാണ്… എത്രയോ തവണ ടൌൺഹോളിലും പുസ്തക ശാലകളിലും … Continue reading ലോകത്തിന്റെ ബഷീർ

യാത്രകളിൽ തോന്നുന്നത്

യാത്ര കുറേ ചെയ്തിട്ടുണ്ടെങ്കിലും ഞാനൊരു യാത്രക്കാരനല്ല… എനിക്ക് എല്ലാ യാത്രകളും ചില ആകുലതകൾ നിറഞ്ഞതാണ്… ഈ ആകുലതകൾ എന്റെ കൂടെ എപ്പോഴുമുണ്ട്.. അത് ഒറ്റക്കുള്ള യാത്രകളായാലും അല്ലെങ്കിലും.. ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ എയർപോർട്ടുകളിൽ കൂടെ പലയിടങ്ങളിലേക്കായി യാത്ര ചെയ്യുന്നവരെ ശ്രദ്ധിക്കുന്ന വഴിയാണ് ഈ ആകുലതകളെ തളച്ചിടാൻ ശ്രമിക്കാറ്… ഇന്ന് ബംഗ്ലൂരു എയർപോർട്ടിൽ എത്തി രണ്ട് ഓൾഡ് മങ്കും അകത്താക്കി ഇഥൻ ക്രോസിന്റെ Shift ‌ എന്ന പുസ്തകം വായിച്ചിരിക്കുമ്പോൾ പലതും മനസ്സിലൂടെ ഓടി മറഞ്ഞു.. പുസ്തകം വികാരങ്ങളെ കുറിച്ചാണ്… ആകുലതയായി മാറാൻ സാധ്യതയുള്ള വികാരങ്ങൾ… How to manage your emotions … Continue reading യാത്രകളിൽ തോന്നുന്നത്

കുരുമേഷ്….

കുരുമേഷ് ഫേക്കുമാർ രാവിലെ തന്നെ എഴുന്നേറ്റു. രാത്രി കിടക്കുമ്പോൾ സ്വൈപ് ചെയ്‌ത് കിടന്ന അതെ പടി ഫോണെടുത്ത് സ്വൈപിയെഴുന്നേറ്റു. എഴുന്നേറ്റാൽ കിടക്കയിൽ നിന്നും ഉയരാൻ തന്നെ മണിക്കൂറ് രണ്ടെടുക്കും. എല്ലാ ഫേക്ക് എകൗണ്ടുകളിലും കയറി കണ്ണികണ്ടിടത്തൊക്കെ തെറി കമന്റുകൾ എഴുതണ്ടേ. കുരുമേഷ് സ്ക്രോളി നോക്കി. പിന്നെ സ്വയം അടിമപ്പെട്ട പ്രിയ നേതാക്കളുടെ പേരുകൾ സെർച്ച് ചെയ്തു….ഒന്നുമില്ല. പാർട്ടിയുടെ ഹാഷ്ടാഗ് ഇട്ട് നോക്കി….. നഹിം കുച്ച് ഭീ നഹിം. പിന്നെ സിനിമാ നടന്മാർ മതം മതേതരത്വം സ്പോർട്സ് ഒന്നുമില്ല. തനിക്ക് കുരു പൊട്ടാനായി ഇന്ന് ഒരു തെണ്ടിയും ഒന്നും പോസ്റ്റിയിട്ടില്ല എന്ന് കണ്ടപ്പോൾ … Continue reading കുരുമേഷ്….

അങ്ങനെയും ഒരു യാത്ര

അങ്ങനെ വീണ്ടും തിരിച്ചു പോകാൻ സമയമായി… ഇക്കുറി കേരളത്തിലേക്ക് വരാൻ കഴിഞ്ഞില്ല. അതിന്റെ വിഷമമുണ്ട്. ഇനി അടുത്ത തവണ മുതൽ നേരെ കേരളത്തിലേക്കാവും… കോഴിക്കോട്ടേക്ക്.. എന്നാണെന്നൊന്നും അറിയില്ല… ഇനിയൊരിക്കൽ. എപ്പോഴെങ്കിലും ഒരിക്കൽ… അധികം വൈകാതെ… അമ്മ മരിച്ചിട്ട് ആദ്യമായിട്ടാണ് വരുന്നത്. നാട്ടിൽ ബന്ധുക്കളും അല്ലാത്തവരും ഒക്കെയായുള്ള ബന്ധം എപ്പോഴും അമ്മ വഴിയായിരുന്നു. ഇപ്പോൾ വീണ്ടും എല്ലാ ബന്ധങ്ങളെയും ഒറ്റക്ക് ആദ്യമെന്ന പോലെ മനസ്സിലാക്കി വരുന്നു. കാലം കടന്ന് പോകുമ്പോൾ അമ്മ നൽകിയ ബന്ധങ്ങൾ ഒന്നും നഷ്ടപ്പെടരുത് എന്ന ആഗ്രഹം ഉണ്ട്. പക്ഷെ ബന്ധങ്ങളുടെ സ്വഭാവം അതല്ല. അവ നഷ്ടപ്പെടും നവീകരിക്കപ്പെടും ദൃഢപ്പെടും … Continue reading അങ്ങനെയും ഒരു യാത്ര