എന്റെ ശവപ്പെട്ടി പണിയുന്നയാൾ NPM2023 12/30
ഇന്നലെ ഞാൻ എന്റെ ശവപ്പെട്ടി കാണാൻ പോയിശവപ്പെട്ടികൾ വിൽക്കുന്ന ആളെ കണ്ടുവളരെ ശാന്തനായ നല്ലൊരു മനുഷ്യൻഅയാൾക്ക് മൂന്ന് കുട്ടികളുണ്ട് ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചുംഞാൻ അയാളോട് സംസാരിച്ചുഅയാൾ ഒന്നും മിണ്ടിയില്ലമുഴുവൻ സമയവും എന്നെ നോക്കിയിരുന്നുഅളവെടുക്കുന്ന പോലെ. അയാളുടെ കണ്ണുകളിൽ നിർവികാരമായിരുന്നുപക്ഷെ അതിൽ ഒരു സ്നേഹവും ഞാൻ കണ്ടുഒരാൾ നമ്മുടെ ജീവിതത്തിന്റെഭാഗമാവാൻ പോവുമ്പോൾഅവരുടെ കണ്ണുകളിൽ കാണുന്ന സ്നേഹം അയാൾ മെല്ലെ എന്റെ തോളിൽ കൈവച്ചുഎന്നിട്ട് പതുക്കെ പറഞ്ഞു ഈ ശരീരം…അതിവിടെ എത്തുമ്പോൾഅതിന് ഒരു വിലയുമില്ലാതാവണംഅതായത്… എന്നെങ്കിലും അതിവിടെ എത്തിയാൽ അയാൾ ആദ്യമായി ഒന്ന് പുഞ്ചിരിച്ചുഎന്റെ തോളിൽ നിന്നും തലയിലേക്ക്അയാളുടെ കൈയോടിച്ചുഎന്നിട്ട് ആശംസ നേരുന്ന പോലെ … Continue reading എന്റെ ശവപ്പെട്ടി പണിയുന്നയാൾ NPM2023 12/30
ഒരു മനുഷ്യനാവാൻ NPM2023 11/30
ചില കാര്യങ്ങൾ വലിയ അന്യായമാണ് ഇഷ്ടമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നത്…അതിൽ കഴിവുണ്ടെങ്കിൽ പോലും. കഴിവുള്ളത് മാത്രം ചെയ്ത്, തീർന്നു പോകുന്ന എത്രയെത്ര ജീവിതങ്ങൾ. ഇഷ്ടമുള്ളതെല്ലാം ചെയ്തു നോക്കണംഅതിൽ കഴിവൊന്നുമില്ലെങ്കിലുംകഴിവല്ല ഇഷ്ടമല്ലേ സന്തോഷം? ഇത് കൊണ്ട് ജീവിക്കാൻ കഴിയുമെന്നല്ല. കഴിവിന് മാത്രമേ ലോകത്ത് പ്രതിഫലമുള്ളു ഇഷ്ടാനിഷ്ടങ്ങൾക്കില്ല. പിന്നെന്തിന് ഇഷ്ടമുള്ളത് ചെയ്യണം? പൂർണ്ണത നേടാനൊരു ശ്രമം …അതിരുകൾ തൊട്ടറിയാൻ അവ തിരുത്തിയെഴുതാൻഅറിയാത്തയിടങ്ങൾ അടുത്തറിയാൻ ഒന്നും ബാക്കി വയ്ക്കാതെ ജീവിച്ചു തീരാൻ. . ഈ ലോകത്ത് നിന്നും മഹത്തായ സ്വീകാര്യതയൊന്നും അന്വേഷിക്കരുത്അതിന് ലോകം പ്രാപ്തമല്ല അപൂർണ്ണതക്കും പൂർണ്ണതക്കും ഇടയിൽ ഒരു അംഗീകാരത്തിനും അടിപ്പെടാതെഅങ്ങനെ…. കുറച്ച് കാലം.. ആരുടേയും ഭാഗമാകാം.. ആവണം ആർക്കും നമ്മുടെയും… ബലം പ്രയോഗിച്ചല്ല…സ്വതന്ത്രമായ തീരുമാനങ്ങളിലൂടെ മനുഷ്യനാകാനുള്ള ഒരു സ്വതന്ത്ര … Continue reading ഒരു മനുഷ്യനാവാൻ NPM2023 11/30
ജീവിതം പോലെ ഒന്ന് NPM2023 10/30
തെറ്റായ ഒരു വാക്കിന്റെയും എല്ലാം തികഞ്ഞൊരു വാചകത്തിന്റെയും ഈടായിൽ അവിടെയാണ് ജീവൻ കിടന്ന് പിടയുന്നത് അവിടെയാണ് എല്ലാ ജീവിതങ്ങളും ആഗ്രഹിക്കുന്നതെന്തും ആകാനുള്ള സ്വാതന്ത്ര്യംലോകത്തിലെ എല്ലാ സാധ്യതകളും കൈപ്പറ്റാൻ തെറ്റായ വാക്ക് ശരിക്കും തെറ്റല്ലഅത് ആദ്യത്തെ വാക്ക് മാത്രമാണ്വാക്കേതെന്ന് ആർക്കും അറിയില്ലഅങ്ങനൊന്നുണ്ടോ എന്നും ആർക്കും അറിയില്ല ഒരു ആദ്യ വാക്ക് ഉണ്ടാകണം എന്നവർ കരുതുന്നുഒരു വാചകം ഉണ്ടെങ്കിൽ ഒരു വാക്ക് വേണ്ടേ?.എല്ലാതെങ്ങനെ ഇത് സംഭവിക്കും അത് മാത്രമല്ല പ്രശ്നംപ്രശ്നം ജീവനിൽ തന്നെയാണ്അത് ശരിക്കും നിലവിലുണ്ടെന്ന് നമ്മൾ കരുതുന്നു.അത് ഒരു ഭാവന മാത്രമായിരിക്കുമെങ്കിലോ സാധ്യതകളുടെ ഒരു ഭാവനഎല്ലാം തികഞ്ഞൊരു വാചകംഒരു തെറ്റായ വാക്ക്ഞാനും, നീയും, മറ്റെല്ലാവരും.ചിരിക്കാൻ മറന്നു പോയ ഒരു … Continue reading ജീവിതം പോലെ ഒന്ന് NPM2023 10/30
ഈ യാത്ര NPM2023 9/30
ലോകത്ത്, ഒരിക്കലും….ഒരു നിമിഷം പോലും നഷ്ടപ്പെടുന്നില്ല.എല്ലാത്തിനും ഒരു കഥയുണ്ട്…. എല്ലാ കഥകൾക്കും ഒരവാസനവുമുണ്ട്… ചില ആഘാതങ്ങൾ വളരെ ചെറുതാണ്,എല്ലാം മറന്നും അവഗണിക്കപ്പെട്ടും പോകുന്നു എങ്കിലും അവ നമുക്ക് ചുറ്റും നിലനിൽക്കുന്നുചോദ്യങ്ങളായി, രീതികളായി, അറിവായി, അറിവില്ലായ്മയായി ഒരു ലക്ഷ്യമില്ലെന്ന് പലരും ആശങ്കപ്പെടുന്നുഅവരെ കൊണ്ട് പ്രയോജനമില്ലെന്ന് വിഷമിക്കുന്നുഎന്നിട്ടും എത്രയോ മാറ്റങ്ങൾക്കവർ കാരണമാവുന്നു അറിയാതിരിക്കുന്നതിൽ ഒരു തെറ്റുമില്ലഒന്നുമറിയാതെ ഒഴുക്കിന്റെ ഭാഗമാവുന്നതിലും പ്രശ്നമില്ലഇടയ്ക്കൊന്ന് ഒരല്പം നിർത്തി ചുറ്റും കണ്ണോടിച്ച് ചിന്തിക്കണം എന്ന് മാത്രം… ചുറ്റും ഒരുപാട് യാത്രകളുണ്ട്… വേണമെങ്കിൽ അതിന്റെ ഒന്നിന്റെ ഭാഗമാവാം…അല്ലെങ്കിൽ ഒന്നിലും കൂടാതെ മാറി നിൽക്കാം.. ഒഴുക്കുകളിൽ വെറുമൊരു തുള്ളിയായി മാറാം. അല്ലെങ്കിൽ നമ്മൾക്ക് തന്നെയൊരു യാത്രയാവാംആർക്കും കൂടെ … Continue reading ഈ യാത്ര NPM2023 9/30
എന്താണീ ഗവിത? NPM2023 8/30
ഒരു ബ്ലാങ്ക് സ്ക്രീനിൽ ടൈപ്പ് ചെയ്യാൻ തുടങ്ങുന്നുമനസ്സും തീർത്തും ശൂന്യമാണ് ആദ്യത്തെ വാക്ക് ടൈപ്പ് ചെയ്യുമ്പോൾഒരു പേന ടോർച്ചിലെ വെളിച്ചം പോലൊന്ന് അനന്തതയിൽ പോയി ഇല്ലാതാവുന്നൊന്ന്അതും പിടിച്ചു കയറും… അവിടെ നിന്നാണ് രണ്ടാമത്തെ വാക്ക് കിട്ടുന്നത്പിന്നെ മൂന്നാമത്തേതും.. അങ്ങനെ പോവും.. മുൻകൂട്ടി പറയാനാവാത്ത മനോഹരമായ ഒരു പ്രക്രിയ എവിടേക്കാണ് കൊണ്ടു പോകുന്നത്..? അറിയില്ല….പൂർത്തിയാവുന്നത് നല്ലതാവുമോ…? അതും പ്രസക്തമല്ല…. ലക്ഷ്യസ്ഥാനം മനോഹരമാണോ…? അതും ചിന്തിക്കുന്നില്ല… പ്രക്രിയയിൽ മാത്രമാണ് ശ്രദ്ധ…. മനസ്സിനെ അലഞ്ഞുതിരിയാൻ വിടുന്ന ദിവസവും ഓരോ പുതിയ വനങ്ങളിലൂടെനദി പോലെ ഒഴുകുന്ന ചിന്തകൾക്ക് മുകളിൽവാക്കുകളുടെ കല്ലുകളിൽ കാൽ വച്ച് തെന്നി, വഴുതി, വീണ്… വഴിതെറ്റി എന്നിലൂടെ നടക്കാനൊരവസരം കവിതയെന്നു പോലും അതിനെ വിളിക്കാറില്ല അതാണ് ഗവിത….. ചിന്തകളുടെ പ്രവാഹത്തിൽഎന്റെ … Continue reading എന്താണീ ഗവിത? NPM2023 8/30
അശക്തരാവു…..
ഏകാന്തത കടിക്കില്ലത്രേ കൊല്ലുകയെ ഉള്ളു.ഒരു ദിവസം 15 സിഗരറ്റ് വലിക്കുന്ന പോലെപുകവലിക്കാർ എണ്ണത്തിൽ 15 കൂടി ചേർക്കുകപുകവലിക്കാത്തർ വലി നിർത്തിയിട്ടില്ല രസകരമായൊരു സമയം തന്നെ ഗുയ്സ്ആയിരക്കണക്കിന് ഓൺലൈൻ ബന്ധങ്ങൾഉള്ളിൽ ഏകാന്തത മാത്രം കൂട്ട് മലര് ! തുറന്നും പറയില്ല… ആരോടും പറയില്ല ഏകാന്തതതക്ക് ശിക്ഷയില്ല ഹേ ഏകാന്തത തന്നെയാണ് ശിക്ഷ ഏകാന്തതയുടെ പ്രത്യേകത എന്താണെന്നറിയോ? നമ്മൾ മാത്രം ഏകരെന്ന തോന്നൽ ആൾക്കൂട്ടത്തിനിടയിൽ ഒറ്റയ്ക്കങ്ങനെ ചുറ്റും നോക്കിയാൽ കൂട്ടങ്ങൾ ഉള്ളിൽ നോക്കിയാൽ ശൂന്യം ഇവരെല്ലാം ആരാ?ഇവരെന്തിനാ ഇവിടെ?ഇവരെന്റെ ആരാ?ഞാനെന്തിനിവിടെ…? ആരോടെങ്കിലും പറയു…ഇവിടെ അഹന്തയ്ക്ക് സ്ഥാനമില്ലഅശക്തരാവു….. അശക്തരാവു…സഹായം ചോദിക്കു…. കരയു…ഒറ്റയ്ക്കാണെന്ന് പറയു… ഏകാന്തതതക്ക് ശിക്ഷയില്ല ഹേ ഏകാന്തത തന്നെയാണ് ശിക്ഷ -വിനോദ്- Continue reading അശക്തരാവു…..
ലോകം വല്ലാതെ തണുത്തിരിക്കുന്നു NPM23 6/30
വെള്ളം തിളച്ചു മറിയുകയാണ്കെറ്റിൽ ചൂളം വിളിക്കുന്നുമുണ്ട്അത് കേൾക്കാൻ ആരുമില്ലലോകം വല്ലാതെ തണുത്തിരിക്കുന്നു തണുപ്പിൽ ആളുകളുടെ ഉള്ളം കാണാൻ കഴിയുംഅവർ മറച്ചുവെയ്ക്കുന്ന ഭ്രാന്ത് അനുഭവിക്കാംഅവരിൽ നിന്നും പൊടിയുന്ന ദുഃഖം അടുത്തറിയാംഅവർ അവരെ തന്നെ കാണുന്നതു പോലെയാണ്നമ്മളും അവരെ കാണുന്നത് ചൂളം വിളി കേൾക്കാൻ ആരുമില്ലഅത് കെറ്റിലിന്റെ കുറ്റമല്ലചൂളം വിളി കുറച്ചു കഴിഞ്ഞാൽ നിലയ്ക്കും വെള്ളം തീരെ ഇല്ലാതാവുമ്പോൾ ചൂളം വിളി നിന്നാലും തീ കത്തും പിന്നെ അതും കെടും… കെടുന്നതിന് മുൻപ് അത് പടരും പലതും കത്തും… കെറ്റിലും കത്തും അതും ആരും അറിയില്ല വെള്ളം തിളച്ചു മറിയുകയാണ്കെറ്റിൽ ചൂളം വിളിക്കുന്നുമുണ്ട്അത് കേൾക്കാൻ ആരുമില്ലലോകം വല്ലാതെ തണുത്തിരിക്കുന്നു Continue reading ലോകം വല്ലാതെ തണുത്തിരിക്കുന്നു NPM23 6/30
എനിക്കേറ്റവും പ്രിയപ്പെട്ട സൂര്യോദയം NPM2023 5/30
എനിക്കേറ്റവും പ്രിയപ്പെട്ട സൂര്യോദയംആ കാട്ടിൽ തന്നെയാണ്മരത്തിന്റെ ചില്ലകൾക്കിടയിലൂടെ വരുന്നത്ഞാനും അവളും ഒന്നിച്ചിരിക്കുമ്പോൾ ഇരുവരും നഗ്നരായി…ഒരു പുതപ്പിൽ മൂടി പുതച്ചങ്ങനെകൈയ്യിൽ ഒരു കപ്പ് കാപ്പിആവി പറക്കുമ്പോൾ അവളുടെ മുഖം തെളിയുംമാറി മാറി ഞങ്ങൾ ഒരേ കപ്പിൽ നിന്നും…. കെട്ടിപ്പിടിച്ചിരുന്ന് കാപ്പി കുടിക്കുംഅപ്പോൾ…. ഞങ്ങൾക്ക്… ചുംബിക്കാൻഅതിയായൊരു മോഹം തോന്നുംഅടുത്ത നിമിഷം ജീവനുണ്ടെന്നതിന്ആർക്ക് എന്തുറപ്പ് ? സൂര്യൻ മെല്ലെ ഉദിച്ചു വരുംഞങ്ങൾ അവിടെ തന്നെ ഇരിക്കുംഒരു കാപ്പിക്ക് ശേഷം മറ്റൊന്ന്ഒരു ചുംബനത്തിനു ശേഷം മറ്റൊന്ന് ഞങ്ങൾ വസ്ത്രങ്ങൾ ധരിക്കുംലോകവും അലാറം കേട്ട് ഉണർന്നു വരുംരണ്ടു പേരും വീണ്ടും ചുംബിക്കും അടുത്ത നിമിഷം രണ്ടപരിചിതരായി മാറുംഒരിക്കലും ഒന്നിക്കാത്തരണ്ടു … Continue reading എനിക്കേറ്റവും പ്രിയപ്പെട്ട സൂര്യോദയം NPM2023 5/30
ഒരു പുതിയ ഇല NPM2023 4/30
ഒരു പുതിയ ഇല കൊഴിയുന്നുഒരു മരത്തിൽ നിന്നുമല്ല,ഒരു ജീവനിൽ നിന്നുംഒരു കാടല്ല, ഒരു കുടുംബംഒരു ജീവൻ….. കൊഴിഞ്ഞ ഇലകൾഅടയാളങ്ങൾ ബാക്കി വയ്ക്കാറില്ലഅവർ മരങ്ങളെ തള്ളിപ്പറയാറില്ല. പൊഴിഞ്ഞു പോകുന്ന ജീവനുകൾകുടുംബത്തെ തള്ളിപ്പറയാറില്ലമറവിയിലേക്കുള്ള അവയുടെ ഊഴം കാത്തു കിടക്കുകയാണ് പതിവ് -വിനോദ്- Continue reading ഒരു പുതിയ ഇല NPM2023 4/30
അതൊരു ഭയങ്കര വേദനയാണ് NPM2023 3/30
അതൊരു ഭയങ്കര വേദനയാണ്മുറിയുടെ ഒരു മൂലയിൽ നിന്നാണ് അതിന്റെ വരവ്അതിന് ഉറക്കം തൂങ്ങിയ കണ്ണുകളാണ്ഞാൻ അത്ര കാര്യമാക്കുന്നില്ല അതിന് കാലുകളില്ല.ഒരു ചക്രം മാത്രമുണ്ട് അതിന്റെ പുറകിൽ ഘടിപ്പിച്ചിരിക്കുന്നുഅതിന് ഭാഷയൊന്നും മനസ്സിലാവില്ല കുറെ നാളായി അതവിടെ ഉണ്ടായിരുന്നിരിക്കണംചിലപ്പോൾ ഒരു ദശലക്ഷം വർഷം പഴക്കമുണ്ടാവണംതനിച്ചാണോ അതവിടെ എന്നറിയില്ലഅതിന് ഒരു കുടുംബം ഉണ്ടായിരിക്കുമോ? അത് അവിടെയുണ്ടോ എന്ന് കൃത്യമായി കാണാൻ കഴിയില്ലപക്ഷെ എനിക്ക് അതിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്നുണ്ട്മുറിയിൽ ഒരുതരം മണവുമുണ്ട്ഇത്രയും കാലം അതെന്റെ മണമാണെന്നാണ് കരുതിയത്എന്നാൽ അത് ഞാനല്ലെന്ന് ഇപ്പോൾ മനസ്സിലായി മണം അപരിചിതമല്ല ചിലപ്പോൾ എനിക്കങ്ങനെ തോന്നുന്നതാവാം.ഇരുണ്ട മുറികളിലെ എല്ലാ മണവും തിളങ്ങി നിറഞ്ഞു നിൽക്കും അതൊരു ഭയങ്കര … Continue reading അതൊരു ഭയങ്കര വേദനയാണ് NPM2023 3/30
