അങ്ങനെ ചിത്രഫനും യാത്രയായി.. An Era ends !

അമ്മയുടെ മുത്തശ്ശന്റെ അനിയനായിരുന്നു എങ്കിലും അമ്മയുടെ അച്ഛൻ… അതായത് എന്റെ മുത്തശ്ശന്റെ ഏതാണ്ട് സമപ്രായമായിരുന്നു. ചെറിയ പ്രായ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ.. അവർ ഒരുമിച്ചാണ് പഠിച്ചതൊക്കെ എന്ന് കേട്ടിട്ടുണ്ട്… മദ്രാസിൽ പഠിച്ചതിന് ശേഷം നാട്ടിൽ വന്ന് മൂക്കുതല സ്‌കൂൾ തുടങ്ങി പിന്നീട് അത് ഗവൺമെന്റിന് നൽകി എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. They were partners in building the educational legacy of a village. ഞാൻ ചെറുതാവുമ്പോൾ മുത്തശ്ശനും ചിത്രഫന്റെയും youthful ബ്ലാക്ക് & വൈറ്റ് ചിത്രങ്ങൾ നോക്കുക ഒരു രസമായിരുന്നു…. അവരിൽ നിന്നും അവരുടെ young years escapades കേട്ടതിന്റെ … Continue reading അങ്ങനെ ചിത്രഫനും യാത്രയായി.. An Era ends !

കോഴിക്കോട്ടെ ചില കൂടിക്കാഴ്ച്ചകൾ

കോഴിക്കോട് ഒരു മുഴുവൻ ദിവസവും കണ്ടു മുട്ടലുകളുടെ ദിവസമായിരുന്നു… അടുത്ത് ബന്ധമുള്ളവരും സുഹൃത്തുക്കളും തന്നെ… ചിലരെ മൂന്ന് വർഷം കഴിഞ്ഞു കാണുന്നെങ്കിൽ ചിലരെ മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കാണുന്നത്…. രാവിലെ തുടങ്ങിയത് എന്നെ സ്കൂളിൽ ബയോളജി പഠിപ്പിച്ച ഗീത ടീച്ചറെ കണ്ടു കൊണ്ടാണ്… പത്താം ക്ലാസ് കഴിഞ്ഞിട്ട് കണ്ടിട്ടില്ല…. സന്തോഷം പറഞ്ഞറിയിക്കാൻ ബുദ്ധിമുട്ടാണ് Social Entrepreneur അഞ്ജലി ചന്ദ്രനുമായി ഒരു ചെറിയ കൂടിക്കാഴ്ച്ച… 2020 KLF ൽ വച്ചാണ് അഞ്ജലിയെ പരിചയപ്പെടുന്നത്… പിന്നെ ക്ലബ് ഹൗസ് കാലത്ത് കൂടുതൽ അറിയാനും ഇടയായി. സുഹൃത്ത് ഇക്ബാലിന്റെ വീട്ടിൽ പോയി കണ്ട് സംസാരിച്ചു… എല്ലാ … Continue reading കോഴിക്കോട്ടെ ചില കൂടിക്കാഴ്ച്ചകൾ

കോഴിക്കോട് ബീച്ചും പിന്നെ സാഗറും രാവിലത്തെ നടത്തവും ചായയും

ഇത്തവണ കോഴിക്കോട്ട് അധികം ദിവസം ഉണ്ടായില്ല. എനിക്കിലും ഒഴിച്ച് കൂടാത്ത ചിലതൊക്കെ ചെയ്തു. രാത്രിയൊന്ന് കടപ്പുറത്ത് വന്നില്ലെങ്കിൽ മ്മളെന്ത് കോയിക്കോട്ട്കാരൻ ല്ലെ എത്രയെത്ര ഓർമ്മകൾ…. ബാല്യവും കൗമാരവും തിരകൾക്കൊപ്പം നഷ്ടപ്പെട്ട പ്രണയങ്ങളും മറന്നു പോയ സൗഹർദങ്ങളും ക്ഷമിക്കപ്പെട്ട വിരോധങ്ങളും എല്ലാം വീണ്ടും കരയ്ക്കടിപ്പിക്കുന്ന അനുഭവം lost loves and forgotten friendships and even forgiven animosities… കൈവിടരുത്…. ഓർമ്മകളുടെ സാഗരം എന്നെ കൊണ്ട് പോകുന്ന ലോകത്ത് ജീവിക്കാൻ ഇന്ന് ഞാൻ അപ്രാപ്തനാണ്…. പക്ഷെ ഇങ്ങനെ on the edge നിൽക്കുന്നത് ഒരു രസമാണ്… ഓർത്തെടുക്കാൻ മാത്രം കഴിയുന്ന ഇന്നും നഷ്ടപ്പെടാത്ത … Continue reading കോഴിക്കോട് ബീച്ചും പിന്നെ സാഗറും രാവിലത്തെ നടത്തവും ചായയും

മനുഷ്യന് മാറാൻ കാലവും സമയവുമുണ്ടോ?

ഒരു പ്രസക്തമായ ചോദ്യമുണ്ട്…. മനുഷ്യന് മാറാൻ കാലവും സമയവുമുണ്ടോ? ഉണ്ടെങ്കിൽ എത്ര സമയമെടുക്കും… ഈ മാറ്റം ഉള്ളിൽ അവനവന് മനസ്സിലാവുന്ന രീതിയിലോ അതോ പുറത്ത് മറ്റുള്ളവർക്ക് മനസ്സിലാവുന്ന രീതിയിലോ എന്നതും പ്രസക്തമാണ്… മാറ്റം എന്നതിനെ കുറിച്ച് നമ്മൾക്കൊക്കെ വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളുണ്ട്. അത് കൊണ്ട് തന്നെയാണ് മാറ്റങ്ങൾ internal and external conflict എന്നതിന് കാരണമാവുന്നത്. മാറ്റം വേണം എന്ന് കരുതുന്ന നമ്മൾ തന്നെ മറ്റാരുടെയോ മാറാനുള്ള ശ്രമത്തിന് വിലങ്ങു തടിയാവുന്നു എന്നതും രസകരമാണ്… എങ്കിലും change is universal എന്ന് നമ്മൾ പറയുകയും ചെയ്യും… അപ്പോൾ മാറ്റം എന്നതിലല്ല… എന്ത് മാറ്റം … Continue reading മനുഷ്യന് മാറാൻ കാലവും സമയവുമുണ്ടോ?

അച്ഛൻ വളർന്ന വീട്ടിൽ ഒരു ദിവസം

ഇക്കുറി നാട്ടിൽ പോയപ്പോൾ ചിലയിടത്തൊക്കെ പോയി… കരുമല… അരീക്കുഴിയിൽ.. മുത്തശ്ശൻ വച്ച വീട്.. അച്ഛനും സഹോദരങ്ങളും വളർന്ന വീട്… 14 വർഷങ്ങൾക്ക് ശേഷം…. കേട്ടറിവുള്ള ധാരാളം കഥകളുടെ ഓർമ്മകൾ കുടിയിരിക്കുന്ന സ്ഥലം… ഒഴിവു കാലങ്ങളിൽ വന്ന് താമസിച്ചിരുന്നതിന്റെ ഓർമ്മകൾ ഇന്നും മനസ്സിലേക്ക് വരുന്നൊരിടം… അച്ഛന്റെ കൂടെ കരുമലയിൽ ബസ്സിറങ്ങി ഇങ്ങോട്ട് നടന്നു വരുന്നതിന്റെ ഓർമ്മകൾ… അപ്പോൾ അച്ഛൻ പറഞ്ഞു തരുന്ന ചെറുപ്പത്തെ കഥകൾ കേട്ടുള്ള ആ നടത്തം…. ഞങ്ങൾ കുട്ടികളൊക്കെ പല പല കുടുംബ പരിപാടികൾക്ക് ഒത്തു ചേരുമ്പോൾ ഓടി കളിച്ചതിന്റെ ഓർമ്മകൾ… അച്ഛൻ മരിച്ചിട്ട് ദഹിപ്പിച്ചതിന്റെ ഓർമ്മകൾ… ആ വഴി … Continue reading അച്ഛൻ വളർന്ന വീട്ടിൽ ഒരു ദിവസം

ബെംഗളൂരിലെ മാധ്യമ ചിന്തകൾ

നാട്ടിൽ പോയപ്പോൾ ഒരു സുഹൃത്തിനെ കാണുന്നതിന്റെ ഭാഗമായി ബെംഗളൂരിൽ മാധ്യമ രംഗത്തുള്ള ചിലരുമായി കുറച്ചു നേരം ചിലവിട്ടു. സംസാരത്തിനിടയിൽ ഫോട്ടോ എടുക്കാൻ മറന്നും പോയി. അത് കൊണ്ട് തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ എടുത്ത എന്റെ പടം എന്റെ ഫിഗർ സമർപ്പയാമി ഈയടുത്ത് നടന്ന തിരഞ്ഞെടുപ്പിന് ശേഷം ഇങ്ങനെ മാധ്യമ രംഗത്തുള്ളവരുമായി ഒരു ചർച്ച രസകരമായിരുന്നു. പുസ്തകങ്ങളെ കുറിച്ചും വാർത്തകളെ കുറിച്ചും മാധ്യമ പ്രവർത്തനത്തെ കുറിച്ചും. മാധ്യമ ധർമ്മത്തെ കുറിച്ചും ഒക്കെ ആളുകൾ സംസാരിക്കുന്നത് ഞാൻ അങ്ങനെ കേട്ടിരുന്നു. ഒരു നല്ല അനുഭവമായിരുന്നു. തിരിച്ച് വരുമ്പോൾ ഇൻഡിപെൻഡന്റ് ജേർണലിസം എന്താണ് എന്ന ചോദ്യം … Continue reading ബെംഗളൂരിലെ മാധ്യമ ചിന്തകൾ

ഓർമ്മകളും നമ്മളും

നമ്മളൊക്കെ ഓർമ്മകളെ കൂട്ടി വയ്ക്കുന്നതും കോർത്തിണക്കുന്നതും ഉള്ളിലേക്ക് തുറന്നു വിടുന്നതും വ്യത്യസ്ത രീതികളിലാണ്. നമ്മൾ മറ്റുള്ളവരുമായി പങ്കിടുന്ന ഓർമ്മക്കൂട്ടങ്ങൾ ഉണ്ടെങ്കിലും… നമ്മളുടെ മനസ്സിന് മാത്രം അവകാശപ്പെട്ട വർണ്ണപകിട്ടുകളിൽ കൂടിയൊരു യാത്ര രസകരമാണ്….   ഇപ്പോഴും നാട്ടിൽ വന്നാൽ മുറിയിൽ ഇരുന്ന് കൊണ്ട് തന്നെ എത്രയോ വർഷങ്ങൾ പിന്നിലേക്ക് പോകാൻ കഴിയുന്ന ചിലതൊക്കെയുണ്ട്. പുസ്തകവും, ആൽബവും, അലമാറയും മേശയും. അമ്മയുടെയും അച്ഛന്റെയും വിവാഹത്തിന്റെ ആൽബം… ചെറുതാവുമ്പോൾ അത് നോക്കിയിരിക്കുക ഒരു രസമായിരുന്നു. കൂടുതലും അത് നോക്കി നേരിട്ട് അറിയുന്നവരെ തിരിച്ചറിയുക എന്നതായിരുന്നു രാസമായ ഏർപ്പാട്.  പിന്നെ ഇതാരാ ഇതാരാ എന്ന ചോദ്യവും…. നേരിട്ട് അറിയുന്ന … Continue reading ഓർമ്മകളും നമ്മളും

സ്വതന്ത്രമായി ജീവിക്കുക എളുപ്പമല്ല

ഇന്നലെ അലസമായി വീട്ടിലിരുന്നു… അലസമായ ദിനങ്ങളും ജീവിതത്തിന്റെ ഭാഗമാണ് എന്ന് മറക്കരുതല്ലോ…. മനസ്സിൽ ഓരോന്ന് തോന്നിയത് കുത്തി കുറിച്ചു… മുൻപ് പറഞ്ഞതും എഴുതിയതും തന്നെയാവാം…. പറയുന്നതും എഴുതുന്നതും ചെയ്യുന്നതും ശരിയാവുക എന്നത് ഇന്നത്തെ കാലത്ത് അല്പം ബുദ്ധിമുട്ടാണ്… സ്വാതന്ത്രമാവുക എന്നത് പിന്നെയും നോക്കാം… സ്വാതന്ത്ര്യമാണ് ശരിയെന്ന് തോന്നുന്നവർക്ക്…. നമ്മൾ സാമൂഹ്യ മാധ്യമത്തിൽ എഴുതുന്നതും പറയുന്നതും ഷെയർ ചെയ്യുന്നതും ആരുടെയൊക്കെയോ പ്രോപഗാണ്ടയുടെ ഭാഗമാവുന്നുണ്ടോ എന്നന്ന്വേഷിക്കേണ്ട കടമ നമ്മുടേതാണ്… നമ്മുടേത് മാത്രമാണ്….. നമ്മൾ സ്വാതന്ത്രമായി ചിന്തിക്കാൻ ശ്രമിക്കുന്നവരാണ് എന്ന് സ്വയം കരുതുന്നവരാണെങ്കിൽ മാത്രം ഇങ്ങനെയൊക്കെ ചിന്തിച്ചാൽ മതി… തര്‍ക്കമുള്ള വിഷയങ്ങളിൽ എന്തെങ്കിലും പറയുമ്പോൾ സാമൂഹ്യ … Continue reading സ്വതന്ത്രമായി ജീവിക്കുക എളുപ്പമല്ല

മ – എന്നൊരെഴുത്ത് – Malayalam Poetry

ഒരെഴുത്ത് മാത്രം മതിയെന്നാണ്… അക്ഷരങ്ങൾ ഒന്നൊന്നായി വച്ച്കൂടി ചേരുന്ന വാക്കുകൾ പറയുംഅടുത്തത് എന്തെഴുതണം എന്ന് എഴുതാനായി എഴുതാൻ കഴിയില്ലഅതിനിരുന്നാൽ പിന്നെ ശൂന്യതയാണ്വാക്കുകൾ വരുംഎന്തെങ്കിലുമൊക്കെ ആശയമായിഅവ മാറിയെന്നുമിരിക്കും..പക്ഷെ പൂർണ്ണതയെത്താൻ കഴിയില്ല എന്റെ കാര്യമാണ് പറയുന്നത് നിങ്ങൾ ഒന്നെഴുതി തരുമോഎന്ന് ചോദിക്കുന്നിടത്താണ് എന്റെ എഴുത്തവസാനിക്കുന്നത് ഏറെ വിഷമമുള്ളൊരു സംഭവമാണ്…ഭാഷയോടുള്ള അതിയായ സ്നേഹവുംഅതാവശ്യത്തിന് അറിയില്ല എന്നതിന്റെവലിയ വിഷമവും കുറച്ചിലും ചേർന്നുള്ളതീർത്തും അസഹ്യമായൊരു അവസ്ഥ… ഒറ്റക്ക് മാത്രം നിൽക്കാനും ജീവിക്കുവാനുംകഴിയുന്നതായി മാറിയിരിക്കുന്നു എന്റെ എഴുത്ത്മറ്റെതൊരെഴുത്തിന്റെ കൂടെ വച്ചാലുംഉരുകി ഇല്ലാതാവും അത്…അക്ഷരങ്ങളും അർത്ഥങ്ങളും ആശയങ്ങളും ഒരുമിച്ചു ജീവിക്കാൻ എന്റെഴുത്തിന് അറിയില്ലഅത് ഒറ്റപ്പെട്ട് കിടക്കുന്നുലോകത്തിലെ അനേകായിരം മനുഷ്യരെ പോല ഒറ്റപ്പെട്ടു … Continue reading മ – എന്നൊരെഴുത്ത് – Malayalam Poetry

Trending വാർത്തകളുടെ വൈകിയ പ്രതികരണം – Pahayan Media Malayalam Podcast

ഒരു മാസം മുൻപ് ഞാൻ എനിക്ക് ഒരു സ്വയം പ്രഖ്യാപിത വിലക്കേർപ്പെടുത്തി. കേരളത്തിൽ ട്രെൻഡിങ് ആവുന്ന വിഷയങ്ങളിലും വാർത്തകളിലും ഒരു 48 മണിക്കൂർ കഴിഞ്ഞിട്ടേ പ്രതികരിക്കുള്ളൂ എന്ന്. അതിന്റെ അടിസ്ഥാനത്തിൽ പല വിഷയങ്ങളും പ്രതികരണ പ്രസക്തി നേടാതെയും പോയി. എനിക്കിലും ചില കാര്യങ്ങളിൽ എനിക്ക് പറയാനുള്ള അഭിപ്രായത്തിന് ആ വിഷയത്തിന്റെ trending life കഴിഞ്ഞും പ്രസക്തിയുണ്ട് എന്ന് തോന്നുന്നത് കൊണ്ട്. അതിൽ ചില വിഷയങ്ങൾ ചേർത്ത് ഒരു പോഡ്കാസ്റ്റ് എപ്പിസോഡ് ചെയ്തു. പോഡ്കാസ്റ്റിംഗ് പ്ലാറ്റഫോമിന് എന്തോ പ്രശ്നമുണ്ടായത് കൊണ്ട് അതിനെ വിഡിയോയിലെടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതാ വീഡിയോ ലിങ്ക് ഇതാ … Continue reading Trending വാർത്തകളുടെ വൈകിയ പ്രതികരണം – Pahayan Media Malayalam Podcast