നാടിനോട് വിട പറയുമ്പോൾ

വിട പറയൽ എപ്പോഴും വേദനയാണ്… എങ്കിലും എല്ലാ ഒത്തു ചേരലുകളും ഇങ്ങനെയാണ് അടുത്ത അധ്യായത്തിലേക്ക് നീങ്ങുക…. മൂന്നാഴ്ച്ച കഴിഞ്ഞ് അമേരിക്കയിലേക്ക് തിരിച്ചു പോകുന്നു. എല്ലാ പ്രാവശ്യവും തിരിച്ചു പോകുമ്പോൾ നാട് വിടുന്നതിന്റെ വിഷമമാണ് പതിവ്… വേണ്ടപ്പെട്ടവരൊക്കെ പെട്ടന്ന് ഓടിയെത്താൻ കഴിയുന്നിടത്താണെങ്കിൽ എത്ര നന്നായേനെ എന്ന് പലപ്പോഴും തോന്നും….. കോവിഡ് കാരണം വളരെ വൈകി പോയി ഈ വരവ്… ഇനി ഒരു വർഷത്തിനുള്ളിൽ തന്നെ വരും….. ഇത്തവണ കുടുംബക്കാരെ വിട്ട് പോകുന്ന വിഷമമേ ഉള്ളു… നാട് വിടുന്നതിന്റെ ഇല്ല. എന്തോ ‘I don’t belong here either’ എന്ന യാഥാർഥ്യം മനസ്സിലായി…. In … Continue reading നാടിനോട് വിട പറയുമ്പോൾ

വിശ്വാസം അവിശ്വാസം മനുഷ്യൻ.

കഥ പറയാനുള്ള കഴിവാണ് മനുഷ്യന് ഓരോ വിശ്വാസങ്ങളും ഉണ്ടാക്കി തരുന്നത്… പക്ഷെ എല്ലാ മനുഷ്യരും നല്ല ഒന്നാന്തരം ആവിശ്വാസികളാണ്…. ഒരു കഥ വിശ്വസിക്കുകയും മറ്റെല്ലാ കഥകളും അവിശ്വസിക്കുകയും ചെയ്യുന്നയാൾ അവിശ്വാസിയല്ലേ… വിശ്വാസിയല്ലല്ലോ പക്ഷെ പ്രശ്നം അവിടെയല്ല…. എന്റെ വിശ്വാസമാണ് ശ്രേഷ്ഠം അല്ലെങ്കിൽ എന്റെ വിശ്വാസമില്ലായ്മയാണ് ശ്രേഷ്ഠം എന്ന് കരുതുന്നിടത്ത് നമ്മൾ എല്ലാം അന്യരാവുന്നു…. നമ്മൾ എന്നതിൽ നിന്നും നിങ്ങളും ഞങ്ങളുമായി വേർതിരിയുന്നു…. നമ്മുടെ അതെ ചിന്തയുള്ളവരുമായി മാത്രം നമ്മൾ ഒത്തു ചേരുമ്പോൾ… അവരുമായി മാത്രം ഇടപെടുമ്പോൾ… അവരുടെ ഉന്നമനത്തിന് വേണ്ടി മാത്രം നമ്മൾ പ്രയത്നിക്കുമ്പോൾ സത്യത്തിൽ നമ്മൾ ചെറുതായി പോകുകയാണ്.. തങ്ങളിൽ … Continue reading വിശ്വാസം അവിശ്വാസം മനുഷ്യൻ.

ഷെഫ് പിള്ളയുടെ രുചിക്കൂട്ടങ്ങൾ

ഷെഫ് പിള്ളയെ പരിചയപ്പെടുന്നത് 2020 ജനുവരിയിലാണ്… തിരുവനന്തപുരത്തു വച്ച്… പിന്നെ KLF.ന്റെ സമയത്ത് വീണ്ടും കണ്ടു സംസാരിച്ചു…. പക്ഷെ അത് കഴിഞ്ഞിട്ട് അമേരിക്കയിൽ എത്തിയതിന് ശേഷമാണ് ശരിക്കും മൂപ്പരുടെ ഡിജിറ്റൽ പേർസൊണ വഴി അറിയുന്നതും മനസ്സിലാക്കുന്നതും…. കുക്കിംഗ്‌ ‌ വിഡിയോകൾ കാണുമ്പോഴും കുറിപ്പുകൾ വായിക്കുമ്പോഴുമാണ് ആളെ ശരിക്കും മനസ്സിലായത്… ഷെഫ് പിള്ള എന്ന ബ്രാൻഡ് ഡിജിറ്റലി വളരുന്നത് കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്… ഷെഫ് പിള്ളയുടെ കുറിപ്പുകൾ വഴി ആളുടെ past present future എല്ലാം സന്തോഷത്തോടെ വായിക്കാറുണ്ട്… അനുഭവങ്ങളുടെ രുചിക്കൂട്ട് തയ്യാറാക്കി ഡിജിറ്റൽ സദ്യ വിളമ്പുമ്പോൾ ന്യുസ് ഫീഡ് … Continue reading ഷെഫ് പിള്ളയുടെ രുചിക്കൂട്ടങ്ങൾ

കർണാടകയിലെ ഒരു സ്‌കൂൾ

കേരളത്തിൽ വിദ്യാഭ്യാസ ബഹളം നടക്കുമ്പോൾ ഞാൻ കർണാടകയിൽ ഒരിടത്ത് പോയി…. കുട്ടികളുടെ ഒരു സ്കൂൾ…. രാവിലെ മുതൽ വൈകീട്ട് വരെ ബെംഗളൂരിൽ വൈറ്റ് ഫീൽഡ് എന്നിടത്ത് നിന്നും ഒരു പതിമൂന്ന് കിലോമീറ്റർ അപ്പുറത്ത് ഗുട്ടഹള്ളി എന്ന ഗ്രാമത്തിലെ Anjana Vidya Kendra High School എന്ന സ്ഥാപനത്തിൽ ചിലഴിച്ചു. അടുത്തുള്ള ഗ്രാമങ്ങളിലെ ഏതാണ്ട് 350 കുട്ടികളുള്ള സ്‌കൂളാണ്… Meaningful Education അഥവാ അർത്ഥവത്തായ വിദ്യാഭ്യാസം എന്നതാണ് ലക്ഷ്യം… ടീച്ചർമാരും സ്റ്റാഫുമായി ഏതാണ്ട് മുപ്പതോളം പേരുമുണ്ട്. ഞങ്ങൾ അവിടെ വോളന്റീർ ചെയ്യുന്ന രണ്ടു പേരുമായി സംസാരിച്ചു. ഒരാൾ Nortel എന്ന കമ്പനിയിലും ഒരാൾ … Continue reading കർണാടകയിലെ ഒരു സ്‌കൂൾ

നിർമ്മിത ബുദ്ധിയും നമ്മളും

Exponential എന്നൊരു വാക്കുണ്ട് ക്രമാതീതമായുള്ള മാറ്റം എന്ന് പറയാം…. നമ്മുടെ ജീവിതത്തിന്റെ എല്ലാ രൂപത്തിലും ഈ ക്രമാതീതമായ മാറ്റം അനുഭവപ്പെടും.. ഇതിൽ ചില മാറ്റങ്ങൾ നമ്മൾ വലിയ ബഹളങ്ങളില്ലാതെ തരണം ചെയ്യും… ചിലത് തരണം ചെയ്യാൻ അല്പം വിയർക്കും… ചിലത് നമ്മൾക്ക് ഏറെ വേദന നൽകും…. നമ്മുടെ മുന്നിൽ അറിയുന്ന രീതികൾ ഓരോന്നായി എരിഞ്ഞു പുകയായി മാറുമ്പോൾ ഒരു നിലനിൽപ് പ്രശ്നം അനുഭവപ്പെടും പലർക്കും…. ഇതിൽ നിന്നും ഒരു രക്ഷാമാര്‍ഗ്ഗം ഉണ്ടോ എന്നും ചിലര് ചിന്തിച്ചേക്കാം… രക്ഷ ഇല്ല.. adaptability അഥവാ അനുരൂപപ്പെടുക എന്നൊന്ന് ചെയ്യാൻ കഴിയും… മാറ്റം ഒരു വിഷയമായി … Continue reading നിർമ്മിത ബുദ്ധിയും നമ്മളും

റിട്ടയർമെന്റ് ചിന്തകൾ

പ്രായമായി എന്നൊന്നും തോന്നിപ്പിക്കരുത് മനുസന്മാരെ… ഇത്തവണ Retirement എന്ന വിഷയം കുറേ ഏറെ സംസാരത്തിൽ വന്നു. സുഹൃത്തുക്കൾ ചിലർ അവരുടെ ഗവണ്മെന്റ് ജോലിയിൽ നിന്നും വിരമിച്ചു… ചിലര് അടുത്ത വർഷം വിരമിക്കുന്നു. ഒരേ ക്ലാസ്സിൽ പഠിച്ചിരുന്നവർ ഏതാനും വർഷങ്ങളിൽ വിരമിക്കും… പണ്ടൊക്കെ വിരമിക്കുക എന്നത് വയസ്സായതിന് ശേഷം നടക്കുന്ന കാര്യമാണ്. ഇപ്പോൾ അങ്ങനെ അല്ലാതായോ എന്നൊരു തോന്നൽ. എന്തൊരു ചെറുപ്പമാണ് ഈ വിരമിക്കുന്ന യുവതി യുവാക്കൾക്ക് ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് ഒരാഴ്ച്ച മുൻപ് ഒരു സുഹൃത്തിന്റെ 67ആം പിറന്നാളിന്റെ ആഘോഷത്തിൽ പങ്കെടുക്കാൻ പോയി. Full Retirement Age എന്നും പറയാം. അതായത് കിട്ടേണ്ട … Continue reading റിട്ടയർമെന്റ് ചിന്തകൾ

മാനസികാവസ്ഥയുടെ നവീകരണം – Mindset Makeover

Mindset.. മാനസികാവസ്ഥ…. ഇന്ന് വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഈ ഓരോ മേഖലയിലും നമ്മളുടെ ഇടപെടലുകൾ നമ്മുടെ മനസികാവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്നു… നാട്ടിൽ നിന്നും തിരിച്ചു വരുമ്പോൾ ഇട്ട പോസ്റ്റിൽ പറഞ്ഞിരുന്നു. ‘I don’t belong here either’ എന്ന യാഥാർഥ്യം മനസ്സിലായി…. In fact I don’t belong anywhere to be precise…. ആ തിരിച്ചറിവ് ജീവിതത്തിനെ പുതിയൊരു ദിശയിലേക്ക് തിരിച്ചു വിടാൻ സാധ്യതയുണ്ട്….” നാട്ടിൽ നിന്നും തിരിച്ചു വന്ന് അല്പം zombie മൂഡിലായിരുന്നു കുറച്ചു ദിവസം. പല പല … Continue reading മാനസികാവസ്ഥയുടെ നവീകരണം – Mindset Makeover

കേരളത്തിൽ നിന്നും തിരിച്ചു പോരുമ്പോൾ AIDEM ഓഫീസിലും പോയി

കേരളത്തിൽ നിന്നും തിരിച്ചുള്ള യാത്രയായി… ഇക്കുറി അല്പം വ്യത്യസ്തമായാണ് ചിന്തകൾ പോകുന്ന വഴി… ഇവിടെ നിന്നാൽ പോരെ…. തിരിച്ചു പോകുമ്പോൾ വിഷമമുണ്ടോ എന്നൊക്കെ പലരും ചോദിച്ചു… ഞാൻ ആലോചിച്ചു… മുൻപൊന്നും ഇല്ലാത്തത് പോലെ ഇക്കുറി തിരിച്ചു അമേരിക്കയിൽ വീട്ടിലെത്താനാണ് മനസ്സിൽ കൂടുതൽ തിരക്ക് കൂട്ടുന്നത്… അതിന് അങ്ങനെ കാരണങ്ങളൊന്നുമില്ല… ഇവിടെ ഞാൻ എപ്പോഴും മറ്റൊരാളുടെ മേൽ dependent ആവുന്നു എന്ന് തോന്നുന്നു…. സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ പര്യാപ്തനല്ല എന്നും തോന്നി പോകുന്നു… ഞാൻ ഡിജിറ്റൽ കേരളത്തിൽ മാത്രം ജീവിക്കുന്ന ഒരു മലയാളിയാണ് എന്നൊരു തോന്നൽ…. അത് എന്നെ കേരളത്തിനോട് അടുപ്പിക്കുകയല്ല അകറ്റുകയാണ് … Continue reading കേരളത്തിൽ നിന്നും തിരിച്ചു പോരുമ്പോൾ AIDEM ഓഫീസിലും പോയി

കേരളത്തിൽ ഓടി നടന്ന് ആളുകളെ കണ്ടപ്പോൾ

നാട്ടിൽ ചിലവാക്കിയ ദിവസങ്ങളിൽ പലരെയും കണ്ടു ചിലരെ ആദ്യമായി കാണുന്നു… ചിലരുമായി പഴയ പരിചയം പുതുക്കാൻ… ഇവർ എല്ലാവരുമായി കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിലാണ് പരിചയപ്പെട്ടത്… ഇതിൽ ചിലർ അവരുടെ തുറന്ന അഭിപ്രായങ്ങൾ ഫേസ്ബുക്കിൽ പങ്കു വയ്ക്കുന്നവരാണ്… ആ അഭിപ്രായങ്ങളോട് യോജിപ്പുള്ളവരും വിയോജിപ്പുള്ളവരും ഇവിടുണ്ടാവും… അഭിപ്രായങ്ങൾ പറയാനും വിയോജിക്കാനും യോജിക്കാനും സ്വാതന്ത്ര്യമുണ്ടല്ലോ… ഉണ്ടാവണമല്ലോ… പ്രേം കുമാറും ബിജുവുമായി തൃശ്ശൂര് വച്ച് കണ്ടു… അവർ സോളേസിലേക്ക് വന്നു… അധികം സംസാരിക്കാൻ പറ്റിയില്ല… എങ്കിലും സെൽഫിയെടുത്ത് പിരിഞ്ഞു… മൈത്രേയനുമൊത്ത് വൈകീട്ട് ചായ കുടിച്ചോരല്പം സൊറ പറഞ്ഞിരുന്നു… ഹരീഷിന്റെ കൂടെ കുറേ സമയം കിട്ടി… രാവിലെ ബ്രേക്ക്‌ഫാസ്റ്റും … Continue reading കേരളത്തിൽ ഓടി നടന്ന് ആളുകളെ കണ്ടപ്പോൾ

ഒരു ദിവസം സൊളേസിൽ ചിലവിട്ടു

നാട്ടിൽ ചെന്നപ്പോൾ ഒരു ദിവസം മുഴുവൻ തൃശ്ശൂർ സൊളേസിലായിരുന്നു… സൊളേസിൽ( അവിടെ ചെന്ന് തന്നെ മനസ്സിലാക്കേണ്ടതായ) നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്ന യുവതയും മുതിർന്നവരും അവരുടെയെല്ലാം ഉമ്മയായ ഷീബയുടെയും സോളാസിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരുടെയും കൂടെ… ഞാൻ സൊളേസിനെ പറ്റി ആദ്യം കേട്ടത് 2018ലാണ്…. അന്നാണ് ഷീബയെ പരിചയപ്പെട്ടതും. പക്ഷെ ആദ്യമായാണ് കേരളത്തിൽ സൊളേസിൽ വരുന്നത്… നേരിട്ട് അനുഭവിക്കുന്നതും പങ്കു ചേരുന്നതും കാണുന്നതും ഒക്കെ കേട്ടറിയുന്നതിനേക്കാൾ വ്യത്യസ്തമാണല്ലോ… അതാണ് എനിക്കും ഉഷക്കും സംഭവിച്ചതും നമ്മളൊക്കെ ജീവിതത്തിൽ ഒന്നും ചെയ്തിട്ടില്ല എന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്ന ചില അവസരങ്ങൾ ഉണ്ടാവും…. നമ്മളുടെ പ്രിവിലേജും മനസ്സിലാക്കി തരും ഈ … Continue reading ഒരു ദിവസം സൊളേസിൽ ചിലവിട്ടു