ഗാന്ധി എന്ന ചിന്ത

ഗാന്ധിജിയുടെ ജീവിതം പലരും എഴുതിയത് വായിച്ചിട്ടുണ്ട്… ദക്ഷിണാഫ്രിക്കയിലെക്ക് പോയ ഗാന്ധിയല്ല ഇന്ത്യയിൽ തിരിച്ചു വന്നിറങ്ങുന്നത്… ഇന്ത്യയിൽ യാത്ര ചെയ്ത ഗാന്ധിയല്ല ഓരോ യാത്രയുടെയും അവസാനത്തിൽ ചെന്നെത്തുന്ന ഗാന്ധി… നിരന്തരം മാറി കൊണ്ടിരിക്കുന്ന… തന്റെ ചിന്തകളിലെ വ്യക്തിപരവും സാമൂഹികവുമായ പ്രശ്നങ്ങൾ മനസ്സിലാക്കുമ്പോൾ അവയെ മാറ്റുന്ന ഒരു മനുഷ്യനാണ് ഗാന്ധി… മനുഷ്യനാണ് എന്ന് പ്രത്യേകിച്ച് എടുത്തു പറയാൻ കാരണം ‘മാറാൻ തയ്യാറാവുന്ന’ എല്ലാ മനുഷ്യരിലും ഒരു ഗാന്ധിയുണ്ട് എന്ന് സൂചിപ്പിക്കാനാണ്… മഹാത്മാവായല്ല മാറാൻ തയ്യാറായ മനുഷ്യനായാണ് ഗാന്ധി എന്റെ മനസ്സിൽ…. ഗാന്ധി വിമർശനാതീതനല്ല.. ആവുകയുമരുത്… ഗാന്ധിയെ വിമർശനാതീതനാക്കുന്നത് ഗാന്ധിയോടും ഗാന്ധിസത്തോടും ചെയ്യുന്ന തെറ്റല്ലെ….? ഇതെന്റെ … Continue reading ഗാന്ധി എന്ന ചിന്ത

വീഡിയോ വിമർശനം

വീഡിയോ ചെയ്യുന്നതിനേക്കാൾ എളുപ്പം എഴുതുന്നതാണ്…. വീഡിയോ ചെയ്യാൻ വെളിച്ചമുള്ള ബഹളമില്ലാത്ത ഒരു സ്ഥലം കണ്ടു പിടിക്കണം ആദ്യം…. പിന്നെ അങ്ങോട്ട് പോകണം മൈക്ക് ഫിറ്റ്‌ ചെയ്യണം വീഡിയോ എടുക്കണം. വലിയ എഡിറ്റിംഗ് പതിവില്ലെങ്കിലും ഒക്കെ കൂടി കൂടുതൽ സമയം ചിലവാണ്.. എഴുത് കൂടുതൽ എളുപ്പമാണ്… ഈ തയ്യാറെടുപ്പൊന്നും വേണ്ട… പക്ഷെ ഫെസ്ബുക്കിന് വീഡിയോ ഇട്ടാലെ പരസ്യം പതിക്കാൻ പറ്റു. പരസ്യമാണല്ലോ ഫെസ്ബുക്കിന്റെ അന്നം… റീലുകളും ഷോർട്ടും വന്നിട്ടും എന്തോ അതിനോട് ഒരു അടുപ്പം തോന്നിയിട്ടില്ല… കാരണം ഒരു മിനുട്ടിൽ പറഞ്ഞു തീർക്കാനുള്ള കഴിവില്ലാത്തതു കൊണ്ടാകാം… അത് എങ്ങനെ പറ്റും എന്ന് പഠിക്കണം… … Continue reading വീഡിയോ വിമർശനം

തെരുവും ഞാനും – Malayalam Poetry

ചുറ്റും ചിതറിക്കിടക്കുന്ന ചവറ്റുകൊട്ടകൾക്കൊപ്പം ഒരു മൂലയിൽ ചുരുണ്ടുകൂടി കിടക്കുന്ന കുഞ്ഞിനെ പോലെ ആ തെരുവും ഉറങ്ങി…. രാത്രി ഇരുട്ടിൽ നിന്ന് ഒന്ന് തെന്നിമാറിയപ്പോൾ, ആളുകൾ പല്ലികളെ പ്പോലെ അതിന്മേൽ നടക്കാൻ തുടങ്ങി. ‘നടത്തം’ എന്നത് തെറ്റായ വാക്കായിരിക്കും. ആദ്യം അവർ അവരുടെ മണി മന്ദിരങ്ങൾ വിട്ട് പുറത്തു വന്ന് പതുക്കെ ഇഴഞ്ഞു, പിന്നീട് മുട്ടുകുത്തി…. ചിലർ നിശ്ചലമായി… മറ്റുള്ളവർ മുട്ടുകുത്തിൽ നിന്ന് നിൽപ്പിലേക്ക് ബിരുദം നേടി…. ഒടുവിൽ നടത്തത്തിലേക്കും. മെല്ലെ വേഗത കൂടി…പക്ഷേ തെരുവ് മയക്കം തുടർന്നുഇടയ്ക്കിടെ കൂർക്കം വലിച്ചു,അതിൽ തെരുവ് വിളക്കുകൾ മിന്നി കെട്ടു കളിച്ചു… കിലോമീറ്ററുകളോളം ഞാനും ഒറ്റയ്ക്ക് … Continue reading തെരുവും ഞാനും – Malayalam Poetry

പലരും അതിനെ പലതും വിളിക്കും – Malayalam Poetry

ഞാൻ മഷി കൊണ്ട് ജീവിതം രചിക്കാറില്ല.പരിചയമുള്ള ആളുകളുടെ കണ്ണിൽ നിന്നുംപൊടിയുന്ന അന്യതാഭാവം വഴിയാണ് പരിചയം പതിവ് ചിലരതിനെ കണ്ണുനീരെന്നും വിളിക്കും… സ്‌നേഹത്തെ പുതപ്പിച്ചു കിടത്താറില്ല.കൊഴിഞ്ഞു പോകുന്ന നിമിഷങ്ങളിൽ നിന്നുംകീറിയ ഒരു പുഞ്ചിരിയോടെ ഞാനത് മൂടി വയ്ക്കാറാണ് പതിവ്… ചിലരതിനെ യൗവ്വനം എന്നും വിളിക്കുന്നു. കൈ കൊണ്ട് വേദന തൊട്ടറിയാറില്ല.അതില്ലാതെ ജീവിക്കാൻ കഴിയില്ലെന്നതീരാ ഭയത്തോടെ അതിനെയും ഞാൻ മനസിലാക്കുന്നു… ചിലരതിനെ പരാജയം എന്നും വിളിക്കുന്നു. യാത്രകൾക്കിടയിൽ ഞാൻ സംസാരിക്കാറില്ല.പേശികൾ ഇളകാത്ത നിശബ്ദതയിൽ മാത്രമേ എനിക്ക് സംസാര ശേഷി കൈവരാറുള്ളൂ… ചിലരതിനെ മരണമെന്നും വിളിക്കും…. സംഗീതത്തിനൊപ്പം ഞാൻ നൃത്തം വയ്ക്കാറില്ല.മേഖങ്ങൾ ഉണർന്നെണീക്കുമ്പോൾ പൊട്ടി വിടരാറുള്ള … Continue reading പലരും അതിനെ പലതും വിളിക്കും – Malayalam Poetry

നമ്മുടെ കുറവുകളും ന്യൂനതകളും

ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ ട്രോൾ ചെയ്യാൻ പറ്റിയ ഒരു നാല് വാർത്തയെങ്കിലും എന്റെ ഫീഡിൽ വന്നിട്ടുണ്ടാവും….. ധാരാളം ലൈക്കും ഷെയറും കമന്റും കിട്ടാൻ സാധ്യതയുള്ളവ… ഒന്നും വേണ്ട എന്ന് വച്ചു…. ആ ട്രോളുകൾ ഒന്നും ആർക്കും ഒരു ഗുണവും ചെയ്യില്ല എന്നത് തന്നെ… പകരം മറ്റൊരു ചിന്ത പങ്കു വയ്ക്കട്ടെ… നമ്മുടെ ലോകത്ത് വിവിധ ആശയങ്ങളുള്ള ധാരാളം ആളുകളുണ്ട്… മതങ്ങൾ രാഷ്ട്രീയം പ്രത്യയശാസ്ത്രം വിശ്വാസങ്ങൾ നാസ്തികത കൾട്ടുകൾ അങ്ങനെ പലതും…. ചിലതിനോട് നമ്മൾക്ക് യോജിപ്പുണ്ടാവും.. ചിലത് നമ്മളെ ബാധിക്കില്ല.. ചിലതിനെ നമ്മൾ ഏറെ എതിർക്കും… ഇതിൽ ചിലതിനെ തുടച്ചു മാറ്റി ഒന്നിൽ … Continue reading നമ്മുടെ കുറവുകളും ന്യൂനതകളും

വലിയ പുസ്തകങ്ങളും നീണ്ട സംഭാഷണങ്ങളും

ഇന്നും ഇന്നലെയുമായി യുവാൽ ഹാരാരിയുമായുള്ള ഒരു രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന സംവാദം കേൾക്കാൻ ഇടയായി…. അതിൽ അയാൾ പറഞ്ഞൊരു കാര്യം വളരെ പ്രസക്തമായി തോന്നി…. വലിയ പുസ്തകങ്ങളും നീണ്ട സംഭാഷണങ്ങളും നമ്മുടെ ജീവിതത്തിന് വളരെ ആവശ്യമാണ്‌ എന്ന്… ഒന്നിനും സമയമില്ലാതെ ഓടുന്ന മനുഷ്യരാണല്ലോ നമ്മൾ ഇപ്പോൾ… എല്ലാം ചെയ്താലും ചെയ്യാൻ കാര്യങ്ങൾ ബാക്കി കിടക്കുന്നു…. എത്ര ഓടിയാലും എവിടെയും എത്താത്ത ത്രെഡ്മില്ലുകളിൽ ജീവിതം ഹൈസ്പീഡിൽ എങ്ങോട്ടെന്നില്ലാതെ കുതിക്കുന്നു…. ഇനിയങ്ങോട്ട് നമ്മുടെ attention span കുറയുകയെ ഉള്ളു…. ഇപ്പോൾ തന്നെ പലരും റീൽസ് ജീവികളാണ്…. ഒരു മിനുട്ടിൽ കൂടുതൽ ശ്രദ്ധ കിട്ടാത്തവർ…. … Continue reading വലിയ പുസ്തകങ്ങളും നീണ്ട സംഭാഷണങ്ങളും

എന്റെ OKR വിശേഷങ്ങൾ

“ജീവിതം ഒരു പ്രച്ഛന്ന വേഷ മത്സരമാണ് എന്ന് ഓർമ്മിക്കാതെ ഞാൻ സ്വന്തം വേഷവും വച്ച് അവിടെ ചെന്ന് ആകെ നാണം കേട്ട് പോയി“ എന്ന് കാഫ്ക്കയാണ് പറഞ്ഞത് എന്ന് തോന്നുന്നു… നമ്മൾ ഒരു ജീവിതത്തിൽ തന്നെ പല വേഷങ്ങൾ കെട്ടുന്നു… നമ്മുടെ യഥാർത്ഥ വേഷം എന്താണ് എന്നവസാനം മറന്നും പോകുന്നു…. അല്ലെങ്കിൽ അവസാന നിമിഷത്തിൽ ഇനി തീരെ സമയമില്ല എന്ന് ബോധ്യപ്പെടുമ്പോൾ നമ്മുടെ മുന്നിൽ ഒരു വെളിപാട് പോലെ അത് പ്രത്യക്ഷപ്പെടുന്നു And time is up and it is all over… ഒരു TV ഓഫാവുന്ന പോലെ വെളിച്ചം … Continue reading എന്റെ OKR വിശേഷങ്ങൾ

ഗദ്ദർ എന്ന ഗാനം….

അധികാരത്തിനോടും… മൂക ധ്യാനം നടിച്ച് ഈണത്തിൽ ഒരേ സ്വരത്തിൽ സമ്മതം മൂളുന്ന സമൂഹത്തിനോടും അതിന് കേൾക്കാൻ തീരെ ഇഷ്ടപ്പെടാത്ത സത്യങ്ങൾ പാടി കൊടുത്ത് ഉറങ്ങാൻ സമ്മതിക്കാതെ ഉണർത്തിയിരുത്തിയ വെളിച്ചമായിരുന്നു ഗദ്ദര്‍… ചെവിയും വായയും തുറക്കാൻ കഴിയാതെ കാണാത്ത ചങ്ങലകൾ അനുഭവിച്ചു മാത്രമറിഞ്ഞ് മിഴിച്ചിരിക്കുന്നവരുടെ മുന്നിൽ പതിറ്റാണ്ടുകൾ വിടർന്നു നിന്ന ഗാനമായിരുന്നു ഗദ്ദര്‍….. നമ്മൾക്കിടയിലെ ഒരു മനുഷ്യനായിരുന്നു ഗദ്ദർ…. 🥲 ആദരാഞ്ജലികൾ 🙏-പഹയൻ- Continue reading ഗദ്ദർ എന്ന ഗാനം….