മൃണാൾ സെന്നിന്റെ ഒരു ബല്ലാത്ത ബംഗാളി സിനിമ

ഉത്പൽ ദത്തും അഞ്ചൻ ദത്തും അഭിനയിച്ചിട്ടുള്ള മൃണാൾ സെന്നിന്റെ 1981.ലെ സിനിമ…  ഞാൻ Mubi എന്ന സ്ട്രീമിങ് പ്ലാറ്റഫോമിലാണ് സംഭവം കണ്ടത്… അവിടെ ഒരു മൃണാൾ സെൻ ഫെസ്റ്റിവൽ പോലെയുണ്ടായിരുന്നു…  ബല്ലാത്ത സിനിമകളിൽ പുതിയ സിനിമകളല്ല… ഞാൻ ഈയിടെ കണ്ട പഴയ സിനിമകളാണ് കൂടുതലും… മലയാള ഭാഷയിലല്ലാത്ത സിനിമകൾ…. മൃണാൾ സെന്നിന്റെ സിനിമകൾ അധികം കണ്ടിട്ടില്ല… പണ്ട് പല സിനിമകളും കാണണമെങ്കിൽ ഫെസ്റ്റിവൽ വേദികളിൽ പോകണമല്ലോ…. ഇത് വരെ നാട്ടിൽ ഒരു ഫിലിം ഫെസ്റ്റിവൽ വേദിയിൽ പോയിട്ടില്ല… വർഷങ്ങൾക്ക് മുൻപ് ഇവിടെ സിലിക്കൺ വാലി ഫിലിം ഫെസ്റ്റിവൽ എന്നൊന്ന് തുടങ്ങുന്നതിൽ സഹായിച്ചിരുന്നു … Continue reading മൃണാൾ സെന്നിന്റെ ഒരു ബല്ലാത്ത ബംഗാളി സിനിമ

ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5

മോട്ടിവേഷനെ ഞാൻ വിളിക്കുന്നത് മോട്ടിവിഷം എന്നാണ്… ഇന്ന് മോട്ടിവേഷനുകരേ തട്ടി നടക്കാൻ പറ്റാതായിട്ടുണ്ട്… തെറ്റൊന്നുമില്ല… ജീവിതത്തിൽ മറ്റുള്ളവരെ മോട്ടിവേറ്റു ചെയ്യുകയല്ലാതെ വേറെ ഒന്നും ചെയ്തിട്ടില്ലെങ്കിൽ വലിയ കഷ്ടമാണ്.. എനിക്ക് ഇരുപത്ത് നാല് വയസുള്ളപ്പോൾ ബാംഗളൂരിൽ വച്ചാണ് ആദ്യമായി മോട്ടിവേഷണൽ സ്പീച്ച് കേൾക്കുന്നത്… സിഗ് സീഗ്ലർ… ഹാൽ ക്രോസ് എന്നിങ്ങനെയുള്ള പ്രഗത്ഭരുടെ വീഡിയോ വഴി നടത്തുന്നൊരു പ്രോഗ്രാം… ഒരു വർഷത്തേക്ക് അന്ന് 16000 രൂപയായിരുന്നു… ഞങ്ങളെ മോട്ടിവേറ്റു ചെയ്തിരുന്നത് താജ് ഹോട്ടലിലൊക്കെയായിരുന്നു… എന്റെ കുടെ അന്നുണ്ടായിരുന്നത് പല വലിയ വലിയ കമ്പനികളിലെയും ടോപ് എക്സികയ്യുടീവ്‌സും… ഇൻഫോസിസ്…. അസ്ത്രാ സെനേക്കാ… ഹിമാലയൻ ഡ്രഗ്സ് അങ്ങനെ…. … Continue reading ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5

മൈക്രോ കോഴ്‌സുകൾ | 2022 വരുമ്പോൾ -2 

2020-2021 ൽ ഞാൻ ചില മൈക്രോ കോഴ്‌സുകൾ ചെയ്തിരുന്നു…. ഗോൾ സെറ്റിംഗ്.. ടൈം മാനേജ്മെന്റ് എന്നങ്ങനെ ചില വിഷയങ്ങളിൽ… ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ലെക്ച്ചറുകളായാണ് ചെയ്തത്…. ബുള്ളറ്റ് പോയിന്റുകളുള്ള പ്രസന്റേഷൻ സഹിതം… അവ ഫ്രീയായിരുന്നില്ല… ഇന്ത്യൻ രൂപ 700/- ഓരോ കോഴ്‌സിനും.. പലരും ചേർന്നു.. കോഴ്സ് ചെയ്തു…. കഴിഞ്ഞ മാസം അവയെല്ലാം ഫ്രീയാക്കാൻ തീരുമാനിച്ചു…. അതിന് ചില കാരണങ്ങളും ഉണ്ടായിരുന്നു…   ഫ്രീയാണെങ്കിൽ എവിടെയാണ് ഇതൊക്കെ അപ്ലോഡ് ചെയ്യേണ്ടത് എന്ന ചിന്ത വന്നു… മുൻപ് ഇതൊക്കെ ഒരു ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം വഴിയായിരുന്നു ചെയ്തിരുന്നത്… മ്മക്ക് അതൊന്ന് മാറ്റി പിടിക്കാം എന്ന് … Continue reading മൈക്രോ കോഴ്‌സുകൾ | 2022 വരുമ്പോൾ -2 

28/1000 | Aboriginal Landscape | Louise Glück | Malayalam Translation

നീ നിന്റെ അപ്പന്റെ മേലാണ് ചവുട്ടി നിൽക്കുന്നത്,അമ്മ പറഞ്ഞുശരിയാണല്ലൊ… ഞാനതിന്റെ ഏതാണ്ട് നടുവിൽ തന്നെയാണ്നല്ലവണ്ണം വെട്ടി നിരത്തിയ ഒരു പുൽമെത്തയുടെഅപ്പന്റെ കുഴിമാടമാകണം ഇത്…പക്ഷെ ഉറപ്പ് വരുത്താൻ അവിടെ കൊത്തിവച്ച കല്ലൊന്നും കണ്ടില്ല.. നിന്റെ അപ്പന്റെ മുകളിലാണ് നീ ചവുട്ടി നിൽക്കുന്നത്,അവർ ആവർത്തിച്ചു..ഇത്തവണ അല്പം ഉച്ചത്തിൽ തന്നെ… പക്ഷെ അതും അല്പം വിചിത്രമായി തോന്നി.അമ്മയും മരിച്ചിരിക്കുന്നല്ലോ… ഡോക്ടർ ശരി വച്ചതാണല്ലോ… ഞാനേതായാലും ഒരോരത്തേക്ക് ഒരൽപം നീങ്ങി നിന്നുഎന്റെ അപ്പൻ അവസാനിക്കുന്നിടത്ത്… അമ്മ തുടങ്ങുന്നിടത്ത്.. ശ്മശാനം നിശ്ശബ്ദമായിരുന്നു… മരങ്ങളിലൂടെ കാറ്റടിക്കുന്നുണ്ട്;കേൾക്കാം, വളരെ പതുക്കെ..അല്പം മാറി ഏതാനും നിരകൾക്കപ്പുറം ഒരു തേങ്ങലിന്റെ ശബ്ദവുമുണ്ട്അതിനുമപ്പുറം, ഒരു നായയുടെ … Continue reading 28/1000 | Aboriginal Landscape | Louise Glück | Malayalam Translation

Encounter Killing.ഉം സമൂഹത്തിലെ കൈയടിക്കാരും | മർത്ത്യലൊകം #36

പ്രിയപ്പെട്ട കൈയടിക്കാരെ… ഒരു ജനാധിപത്യ രാജ്യത്ത് പോലീസുകാർക്ക് കുറ്റവാളികളെ വെടി വച്ച് കൊന്ന് നീതി നടപ്പാക്കാൻ കഴിയുകയും.. അത് കേട്ട് ജനങ്ങൾ അത് കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കണ്ടാൽ ചില കാര്യങ്ങൾ തോന്നും…. ഒന്ന്… നമ്മുടെ നിയമ സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു…. നേർ വഴി പോയാൽ നീതി ലഭിക്കില്ല എന്ന വിശ്വാസം ബലപ്പെടുകയും ചെയ്തിരിക്കുന്നു.. രണ്ട്… ഇങ്ങനെ ചെയ്‌താൽ പൊതു സമ്മതം ലഭിക്കുമെന്ന് ചില നിയമപാലകർക്കും തോന്നി തുടങ്ങിയിരിക്കുന്നു….. മൂന്ന്…. മനുഷ്യാവകാശം എന്നതിനെ കുറിച്ച് കൈയടിക്കുന്ന ജനങ്ങൾക്ക് വലിയ ധാരണകളൊന്നുമില്ല…. മനുഷ്യർക്ക് അവകാശപ്പെട്ടതാണ് മനുഷ്യാവകാശം…. ചില മനുഷ്യർക്ക് മറ്റു ചില മനുഷ്യരെ മനുഷ്യരാശിയിൽ … Continue reading Encounter Killing.ഉം സമൂഹത്തിലെ കൈയടിക്കാരും | മർത്ത്യലൊകം #36

ദി ഡാൻസർ അപ്പസ്‌റ്റെയർസ് – 2002 ലെ ജോൺ മാൽക്കോവിച്ചിന്റെ സംവിധാന സംരംഭം

2002ൽ ഇറങ്ങിയ ജോൺ മാൽക്കോവിച്ച് സംവിധാനം ചെയ്ത ജാവിയർ ബാർഡെം അഭിനയിക്കുന്ന ഈ സ്പാനിഷ് അമേരിക്കൻ ക്രൈം ത്രില്ലർ സിനിമ പേരില്ലാത്ത ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്തിലെ കഥ പറയുന്നു. അഗസ്റ്റിൻ റെഹാസ് എന്ന ഡിറ്റെക്ടീവായി ജാവിയർ അഭിനയിക്കുന്നു. ഇത് ഒരു സംവിധായകൻ എന്ന നിലയിൽ മാൽക്കോവിച്ചിന്റെ ആദ്യ സംരംഭമാണ്. ജാവിയേറിന്റെ കൂടെ ഉആൻ ഡീയേഗോ ബോട്ടോ, ലോറാ മോറാന്റെ എന്നിവരും അഭിനയിക്കുന്നു. ഇതേ പേരിലുള്ള നിക്കോളാസ് ഷേക്ക്സ്പിയറിന്റെ പുസ്തകത്തിന്റെ സിനിമാ ആവിഷ്കാരമാണ്. സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത് നിക്കോളാസാണ്. അഴിമതിയിൽ മൂടി കിടക്കുന്ന ഒരു ജാനാധിപത്യ രാജ്യത്തിലെ സ്വയം പ്രാഖ്യാപിത പ്രെസിഡന്റായി … Continue reading ദി ഡാൻസർ അപ്പസ്‌റ്റെയർസ് – 2002 ലെ ജോൺ മാൽക്കോവിച്ചിന്റെ സംവിധാന സംരംഭം

എ റൊമാൻസ് റ്റു ദി നൈറ്റ് – ഗിയോർക് ഥാർക്ൽ

ഓസ്ട്രിയൻ കവി ഗിയോർക് ഥാർക്ൽ ഓസ്ട്രിയൻ എക്സ്പ്രഷണിസ്റുകളിൽ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു. അദ്ധേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കവിത ഒന്നാം ലോക മഹയുദ്ധത്തിനെ ആസ്പതമാക്കിയുള്ള ‘ഗ്രോഡെക്ക്’ എന്ന കവിതയാണെന്ന് പറയപ്പെടുന്നു. അദ്ധേഹത്തിന്റെ അവസാനത്തെ കവിതയും അതാണ്‌ എന്നും കേൾക്കുന്നു. ഥാർക്‌ലിന്റെ ‘എ റൊമാൻസ് റ്റു ദി നൈറ്റ്’ എന്ന കവിതയാണ് ഇന്ന് വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്. റൊമാൻസ് ഇൻ ദി നൈറ്റ് – ഗിയോർക് ഥാർക്ൽ ————————————– എകാകിയായോരാൾ നിശ്ചലമായൊരു അർദ്ധരാത്രിയിൽ നക്ഷത്ര കൂടാരത്തിനു കീഴെ നടന്നു നീങ്ങുന്നു. ഒരു കുട്ടി സ്വപ്നത്തിൽ നിന്നും തലചുറ്റി ഉണരുന്നു അവന്റെ പെരുമാറ്റം നിലാവിൽ … Continue reading എ റൊമാൻസ് റ്റു ദി നൈറ്റ് – ഗിയോർക് ഥാർക്ൽ

ഒക്ടോബർ ഒന്ന് (october 1) 2014 നൈജീര്യൻ സൈക്കോളോജിക്കൽ ത്രില്ലർ

വളരെ യാദൃശ്ചികമായാണ്  ‘ഒക്ടോബർ ഒന്ന്’ കാണാനിടയായത്…  ‘തുണ്ടെ ബാബാലോല’ നിർമ്മിച്ച ‘കുൻലെ അഫൊലായൻ’ സംവിധാനം ചെയ്ത സിനിമ… 1983.ലെ ‘ഡീ നിറോ’ പടമായ ടാക്സി ഡ്രൈവറിൽ അഭിനയിച്ച ‘ആദെയെമി അഫോലയ’ന്റെ മകനാണ് കുൻലെ…സാദിഖ്‌ സാബ എന്ന നടന്റെ പോസ്ടറിൽ കണ്ട മുഖമാണ് സിനിമ കാണാൻ എന്നെ പ്രേരിപ്പിച്ചത്… സിനിമയിൽ നിന്നും വളരെ ദൂരെനിന്ന് പ്രേക്ഷകനായ എന്നെ നോക്കുന്നു എന്ന് തോന്നിക്കുന്ന ആ മുഖം… കൊളോണിയൽ നൈജീരിയയിൽ നടക്കുന്ന ഒരു സീരിയൽ മർഡർ ആണ് പ്രമേയം. വളരെ വ്യത്യസ്തം…  കേസ് അന്വേഷിക്കുന്ന സാദിഖിന്റെ ‘ഡണ്‍ലാടി വസീരി’ എന്ന പോലീസുകാരനാണ് മുഖ്യ കഥാപാത്രം. ഒക്ടോബർ ഒന്നാണ് നൈജീരിയൻ സ്വാതന്ത്ര്യ ദിനം.. അതിന് മുന്പുള്ള ഏതാനും ദിവസങ്ങളാണ് … Continue reading ഒക്ടോബർ ഒന്ന് (october 1) 2014 നൈജീര്യൻ സൈക്കോളോജിക്കൽ ത്രില്ലർ