എന്താണീ ഗവിത? NPM2023 8/30

ഒരു ബ്ലാങ്ക് സ്ക്രീനിൽ ടൈപ്പ് ചെയ്യാൻ തുടങ്ങുന്നുമനസ്സും തീർത്തും ശൂന്യമാണ് ആദ്യത്തെ വാക്ക് ടൈപ്പ് ചെയ്യുമ്പോൾഒരു പേന ടോർച്ചിലെ വെളിച്ചം പോലൊന്ന് അനന്തതയിൽ പോയി ഇല്ലാതാവുന്നൊന്ന്അതും പിടിച്ചു കയറും… അവിടെ നിന്നാണ് രണ്ടാമത്തെ വാക്ക് കിട്ടുന്നത്പിന്നെ മൂന്നാമത്തേതും.. അങ്ങനെ പോവും.. മുൻകൂട്ടി പറയാനാവാത്ത മനോഹരമായ ഒരു പ്രക്രിയ എവിടേക്കാണ് കൊണ്ടു പോകുന്നത്..? അറിയില്ല….പൂർത്തിയാവുന്നത് നല്ലതാവുമോ…? അതും പ്രസക്തമല്ല…. ലക്ഷ്യസ്ഥാനം മനോഹരമാണോ…? അതും ചിന്തിക്കുന്നില്ല… പ്രക്രിയയിൽ മാത്രമാണ് ശ്രദ്ധ…. മനസ്സിനെ അലഞ്ഞുതിരിയാൻ വിടുന്ന ദിവസവും ഓരോ പുതിയ വനങ്ങളിലൂടെനദി പോലെ ഒഴുകുന്ന ചിന്തകൾക്ക് മുകളിൽവാക്കുകളുടെ കല്ലുകളിൽ കാൽ വച്ച് തെന്നി, വഴുതി, വീണ്… വഴിതെറ്റി എന്നിലൂടെ നടക്കാനൊരവസരം  കവിതയെന്നു പോലും അതിനെ വിളിക്കാറില്ല അതാണ് ഗവിത….. ചിന്തകളുടെ പ്രവാഹത്തിൽഎന്റെ … Continue reading എന്താണീ ഗവിത? NPM2023 8/30

അശക്തരാവു…..

ഏകാന്തത കടിക്കില്ലത്രേ കൊല്ലുകയെ ഉള്ളു.ഒരു ദിവസം 15 സിഗരറ്റ് വലിക്കുന്ന പോലെപുകവലിക്കാർ  എണ്ണത്തിൽ 15 കൂടി ചേർക്കുകപുകവലിക്കാത്തർ വലി നിർത്തിയിട്ടില്ല രസകരമായൊരു സമയം തന്നെ ഗുയ്സ്ആയിരക്കണക്കിന് ഓൺലൈൻ ബന്ധങ്ങൾഉള്ളിൽ ഏകാന്തത മാത്രം കൂട്ട്  മലര് ! തുറന്നും പറയില്ല… ആരോടും പറയില്ല ഏകാന്തതതക്ക് ശിക്ഷയില്ല ഹേ ഏകാന്തത തന്നെയാണ് ശിക്ഷ ഏകാന്തതയുടെ പ്രത്യേകത എന്താണെന്നറിയോ? നമ്മൾ മാത്രം ഏകരെന്ന തോന്നൽ ആൾക്കൂട്ടത്തിനിടയിൽ ഒറ്റയ്ക്കങ്ങനെ ചുറ്റും നോക്കിയാൽ കൂട്ടങ്ങൾ ഉള്ളിൽ നോക്കിയാൽ ശൂന്യം ഇവരെല്ലാം ആരാ?ഇവരെന്തിനാ ഇവിടെ?ഇവരെന്റെ ആരാ?ഞാനെന്തിനിവിടെ…? ആരോടെങ്കിലും പറയു…ഇവിടെ അഹന്തയ്ക്ക് സ്ഥാനമില്ലഅശക്തരാവു….. അശക്തരാവു…സഹായം ചോദിക്കു…. കരയു…ഒറ്റയ്ക്കാണെന്ന് പറയു…    ഏകാന്തതതക്ക് ശിക്ഷയില്ല ഹേ ഏകാന്തത തന്നെയാണ് ശിക്ഷ -വിനോദ്- Continue reading അശക്തരാവു…..

ഒരു പുതിയ ഇല NPM2023 4/30

ഒരു പുതിയ ഇല കൊഴിയുന്നുഒരു മരത്തിൽ നിന്നുമല്ല,ഒരു ജീവനിൽ നിന്നുംഒരു കാടല്ല, ഒരു കുടുംബംഒരു ജീവൻ….. കൊഴിഞ്ഞ ഇലകൾഅടയാളങ്ങൾ ബാക്കി വയ്ക്കാറില്ലഅവർ മരങ്ങളെ തള്ളിപ്പറയാറില്ല. പൊഴിഞ്ഞു പോകുന്ന ജീവനുകൾകുടുംബത്തെ തള്ളിപ്പറയാറില്ലമറവിയിലേക്കുള്ള അവയുടെ  ഊഴം കാത്തു കിടക്കുകയാണ് പതിവ് -വിനോദ്- Continue reading ഒരു പുതിയ ഇല NPM2023 4/30

വരുന്നുണ്ട് വീണ്ടും

വരുന്നുണ്ട് വീണ്ടും…മറന്നു പോയ അതെ വഴികളിലേക്ക്കണ്ടുമുട്ടാൻ മാത്രമല്ല…ഒരു പ്രഭാതം പോലും മുടങ്ങാതെഒരുമിച്ചെഴുന്നേറ്റ് ആ നഷ്ടനിമിഷങ്ങളെ മുഴുവൻ അനുഭവിക്കാൻ വരുന്നുണ്ട് വീണ്ടും…അറിവുകൾ മുറിഞ്ഞില്ലാതായ അതെ ഇടങ്ങളിലേക്ക്.പഠിക്കാൻ മാത്രമല്ല…ഒരദ്ധ്യായം പോലും മുടങ്ങാതെവീണ്ടും വായിച്ചു കേൾക്കാനായി. വരുന്നുണ്ട് വീണ്ടും…കിനാവുകൾ ഉണർന്നിരിക്കുന്ന ആ നിറങ്ങളിലേക്ക്.കാണുവാൻ മാത്രമല്ല…നിറച്ചു വച്ച ഗ്ലാസ്സുകളിൽ നിന്നുംതുളുമ്പാതെ ഒരിറ്റു നുകരാൻ….. Continue reading വരുന്നുണ്ട് വീണ്ടും

എങ്ങനെ ഒരു നല്ല ടീമംഗം ആവുന്നു..

നമ്മൾ പലപ്പോഴും ഒരു ടീമിന്റെ ഭാഗമാകും. individual contributers ഇല്ലെന്നല്ല… പക്ഷെ നേരിട്ടും അല്ലാതെയും നമ്മൾ ടീമുകളുടെ കൂടെയോ അതിന്റെ ഭാഗമായോ പ്രവർത്തിക്കേണ്ടതായി വരും. അത് സമൂഹത്തിലും ജോലിയിലും കുടുംബത്തിലും ഒക്കെ അങ്ങനെ തന്നെയാണ്. എല്ലാം അറിയുന്നവരാണ് എന്ന ഭാവമുള്ളവർക്കും പലയിടത്തും മറ്റുള്ളവരുടെ സഹായം വേണം. നല്ല വിവരമുള്ളവരെല്ലാം നല്ല ടീം അംഗങ്ങൾ ആവണമെന്നില്ല. ഏതൊരു അറിവും കഴിവും സ്വന്തമാക്കുന്ന പോലെ തന്നെ നമ്മൾ ആർജ്ജിക്കേണ്ട ഒന്നാണ് നന്നായി ഒരു ടീമുമായി എങ്ങനെ പ്രവർത്തിക്കാം എന്ന്. അത് കൊണ്ടാണല്ലോകുട്ടികളെ ടീമുകളുടെ ഭാഗമാവുന്ന കായിക രംഗങ്ങളിലും കല രംഗങ്ങളിൽ ചേർക്കുന്നത്… ജീവിതം നമ്മുടേതാണെങ്കിലും … Continue reading എങ്ങനെ ഒരു നല്ല ടീമംഗം ആവുന്നു..

അജൈൽ കോച്ചിംഗ്

ഞാൻ നിങ്ങളുടെ അജൈൽ കോച്ചായിരുന്നെങ്കിൽ എന്തൊക്കെ ചോദ്യങ്ങൾ ചോദിച്ചാണ് തുടങ്ങുക എന്ന്…. അതാണ് ഈ പോഡ്കാസ്റ്റ്. ഈ ചോദ്യങ്ങൾ നമ്മൾ നമ്മളോട് തന്നെ ചോദിച്ച് സ്വയം കോച്ച് ചെയ്യുകയും ആവാം എന്ന് തോന്നുന്നു… Continue reading അജൈൽ കോച്ചിംഗ്

രാഹുൽ ഗാന്ധിയിൽ നിന്നും രാഹുലിലേക്ക്

ഈ ഫോട്ടോ ഇവിടെ കിടക്കട്ടെ… കുരു പൊട്ടിക്കേണ്ടവർക്ക് അതാവാം.. അതവരുടെ സ്വാതന്ത്ര്യ സംസ്കാരം… രാഹുലിന് നാളെ ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്തിടം ഉണ്ടാവും എന്നൊന്നും എനിക്കറിയില്ല… ഈ യാത്ര വോട്ടായി മാറുമോ എന്നൊന്നും അറിയില്ല… പക്ഷെ.. കോൺഗ്രസുകാരെന്ന് സ്വയം അവകാശപ്പെടാത്ത പലരുടെയും മനസ്സിൽ പോലും രാഹുൽ ഇടം ഇന്ന് നേടിയിട്ടുണ്ട്… അത് രാഷ്ട്രീയത്തിൽ അത്ര എളുപ്പമുള്ള കാര്യമല്ല… സംഭവിക്കാത്തതാണ്… ഇനി രാഹുൽ എന്ന് മതി.. രാഹുൽ ഗാന്ധി എന്ന് വേണ്ട…. രാഹുൽ ഗാന്ധിയിൽ നിന്നും ജനങ്ങളുടെ രാഹുലിലേക്കുള്ള ഒരു യാത്രയായിരുന്നു ഇത്… ഈ ഫോട്ടോ കണ്ടപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷവും … Continue reading രാഹുൽ ഗാന്ധിയിൽ നിന്നും രാഹുലിലേക്ക്

രണ്ടു നല്ല സിനിമകൾ

ഇന്നലെയും ഇന്നുമായി തീയറ്ററിൽ പോയി പുതിയതായി ഇറങ്ങിയ രണ്ടു സിനിമകൾ കണ്ടു… രണ്ടും ഗംഭീരം… ഒന്ന് നല്ല ആക്ഷൻ ത്രില്ലർ മറ്റത് നല്ലൊരു ഫീൽ ഗുഡ് സിനിമ… ജെറാൾഡ് ബട്ട്ളറൂം മൈക്ക് കോൾട്ടറൂം അഭിനയിക്കുന്ന Plane…. ഫിലിപ്പിൻസിനടുത്തുള്ള ഒരു ദ്വീപിൽ ക്രാഷ് ലാൻഡ് ചെയ്തു കുടുങ്ങി പോകുന്ന 14 യാത്രക്കാരടങ്ങുന്ന പ്ലെയിനിന്റെ ക്യാപ്റ്റനായിട്ട് ജെറാൾഡ് തകർക്കുന്നുണ്ട്…. അതെ പ്ലെയിനിൽ ട്രാൻസ്‌പോർട്ട് ചെയ്യുന്ന കുറ്റവാളിയായി മൈക്കും…. പിന്നെ വില്ലന്മാർ വരുന്നു തോക്ക് ഡിഷും ഡിഷും ബിഷും.. Predictable Yet Thrilling…. A Man called Ove എന്ന പുസ്തകത്തിനെ ആസ്പതമാക്കി ടോം ഹാങ്ക്‌സ് … Continue reading രണ്ടു നല്ല സിനിമകൾ

തുടങ്ങി Pahayan Media Weekly Video

എന്താണ് എന്റെ യൂട്യൂബ് ചാനലിനെ കൊണ്ട് ചെയ്യണ്ടത് എന്ന് വലിയ ഐഡിയ ഇല്ലാതായിരിക്കുന്നു… കറങ്ങി തിരിഞ്ഞ് ഈ ബ്ലോഗ് ലോകത്തേക്ക് എത്തിയത് പോലെ തോന്നുന്നു.. എല്ലാ ആഴ്ച്ചയും ഒരു വിഷയത്തിനെ കുറിച്ച് ചിലത് സംസാരിക്കാം എന്ന് കരുതി. ഈയാഴ്ച്ച വിഷയം തെരുവ് നായ്ക്കളുടെ ശല്യമാണ്…. നാട്ടില്‍ തെരുവു നായ ശല്യം രൂക്ഷമാണ്… ഈ വിഷയത്തില്‍ എന്റെ വ്യക്തിപരമായ ചില അഭിപ്രയങ്ങള്‍ നിങ്ങളുമായി പങ്കു വയ്ക്കുന്നു…. Continue reading തുടങ്ങി Pahayan Media Weekly Video

EP 345 എന്തിന് എങ്ങിനെ മറ്റുള്ളവരെ സഹായിക്കാം…?

സഹാച്ചില്ലെങ്കിലും ഉപദ്രവിക്കരുത് എന്നാണ് ചിലര് പറയല്… പക്ഷെ എന്തിനാണ് ഒരാളെ സഹായിക്കുന്നത്… അതിലെന്ത് ഗുണമാണുള്ളത്…? ഇനി ഗുണം കണ്ടെത്തിയാൽ തന്നെ എങ്ങിനെയാണ് സഹായിക്കുക.. ഇതൊക്കെയൊരു വിഷയമാണോ എന്ന് ചിലർക്ക് തോന്നിയേക്കാം… എനിക്ക് വിഷയമാണ്… പലതും മനസ്സിലാക്കാനും പഠിക്കാനുമുണ്ട് എന്ന് തോന്നുന്നു.. Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെയുള്ള ആപ്പുകൾ വഴി കേൾക്കാം.  Continue reading EP 345 എന്തിന് എങ്ങിനെ മറ്റുള്ളവരെ സഹായിക്കാം…?