14/365 ഞാൻ ഗാന്ധിയെ കൊന്നിട്ടില്ല

ഞാൻ ഗാന്ധിയെ കൊന്നിട്ടില്ല… മേയ് നെ ഗാന്ധി കോ നഹി മാരാ…. 2005ൽ ഇറങ്ങിയ ഒരു ഹിന്ദി സിനിമയാണ്… പ്രായമായൊരു ഹിന്ദി പ്രഫസർ ബുദ്ധിഭ്രമം സംഭവിച്ച് താൻ മഹാത്മാ ഗാന്ധിയെ കൊന്നതിന് ജയിലിൽ അടക്കപ്പെട്ടതാണ് എന്ന് വിശ്വസിക്കാൻ തുടങ്ങുകയാണ്. എന്ത് കൊണ്ടങ്ങിനെ തോന്നുന്നു എന്നതിലൂടെ സിനിമ നീങ്ങുമ്പോൾ പ്രഫസറുടെ ചെറുപ്പത്തിൽ അവർ കളിച്ചിരുന്നൊരു കഥയിലേക്കാണ് നമ്മളെ അത് കൊണ്ട് പോകുന്നത്. ചെറുപ്പത്തിൽ ഇവർ ആരുടെയെങ്കിലും ചിത്രത്തിന്റെ മേൽ ചുവപ്പു നിറം നിറച്ച ബലൂണുകൾ വച്ച് അതിനെ ഒരു കളിത്തോക്ക് കൊണ്ട് വെടിവച്ച് പൊട്ടിക്കും. ഒരിക്കൽ ആ ചിത്രം ഗാന്ധിയുടേതായിരുന്നു. അച്ഛൻ അത് … Continue reading 14/365 ഞാൻ ഗാന്ധിയെ കൊന്നിട്ടില്ല

13/365 – ഭരണഘടനാ വിദഗ്ദ്ധരും അത് വായിക്കാത്തവരും 

നിങ്ങൾ ഇന്ത്യൻ ഭരണഘടന വായിച്ചിട്ടുണ്ടോ…? ഞാൻ വായിച്ചിട്ടില്ല. അത് പറയുന്നതിൽ എനിക്ക് മടിയില്ല. എന്റെ കാര്യങ്ങൾ ചെയ്യാൻ അത് വായിക്കേണ്ട ആവശ്യം ഉണ്ടെന്ന് ഇത് വരെ തോന്നിയിരുന്നില്ല എന്നതാണ് സത്യം. കൂടാതെ അത് വായിച്ച് ഒരു പൗരനെന്ന രീതിയിൽ എന്റെ അവകാശങ്ങൾ ആവശ്യപ്പെടേണ്ടി വരും എന്നും കരുതിയിട്ടില്ല. വിവരമുള്ളവർക്ക് വിട്ട് കൊടുക്കുക എന്നെ ഉള്ളു. ആവശ്യം വരുമ്പോൾ അവരെ സമീപിക്കാമല്ലോ.   ഇന്ന് എല്ലാവരും ഭരണഘടനയെ കുറിച്ച് ആധികാരികമായി തന്നെ സംസാരിക്കാറുണ്ട്. പറയുന്നവരൊക്കെ അത് വായിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്നുണ്ടോ എന്നറിയില്ല. അവിടുന്നും ഇവിടുന്നും അവർക്ക് വേണ്ടത് എടുത്ത് നിരത്തുകയാണോ എന്നറിയില്ല. അവരൊക്കെ വായിച്ചിട്ടുണ്ടോ … Continue reading 13/365 – ഭരണഘടനാ വിദഗ്ദ്ധരും അത് വായിക്കാത്തവരും 

11/365 കുഴിച്ചു നോക്കിയാൽ എന്ത് കിട്ടും?

നമ്മൾ നിൽക്കുന്നിടം കുഴിച്ചു നോക്കിയാൽ എന്ത് കിട്ടും. കുഴിക്കുക എന്നതിന് ഇംഗ്ലീഷിൽ dig എന്നാണ്. Dig എന്നതിന് വേറൊരു അർത്ഥം കൂടിയുണ്ട്. ‘Take a dig on someone’… മറ്റൊരാളെ ഒന്ന് ആക്കി പറയുക എന്ന് തന്നെ. അത് കൊണ്ട് ഈ പോസ്റ്റ് ആരെയെങ്കിലും ആക്കിയതാണ് എന്ന് തോന്നുകയാണ് എങ്കിൽ അവർ ഇവിടെ വന്ന് എന്നെ വന്ന് തെറി പറഞ്ഞ് സ്വയം വെളിപ്പെടുത്തി നിൽക്കുന്നിടം കുഴിക്കാതിരിക്കുക. അപ്പോൾ പറഞ്ഞു വന്നത് നമ്മൾ നിൽക്കുന്നിടം കുഴിച്ചു നോക്കിയാൽ എന്ത് കിട്ടും എന്നതാണ്. ഭൂമി ഉരുണ്ടിട്ടാണ് എന്നറിയുമ്പോൾ കുട്ടികളിലൊക്കെ വരുന്നൊരു കൗതുകമേറിയ ചോദ്യമാണ്. നമ്മൾ … Continue reading 11/365 കുഴിച്ചു നോക്കിയാൽ എന്ത് കിട്ടും?

10/365 | റീലുകളിൽ കുടുങ്ങി കിടക്കുന്ന  മനുഷ്യർ 

ഞാൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചില ഇന്റർവ്യൂകൾ കാണുകയായിരുന്നു. സ്വതവേ പതിവില്ല പക്ഷെ എന്തോ ലിജോയുടെ അഭിമുഖം കാണണം എന്ന് തോന്നി. ഒരു സിനിമയോട് എന്തിനാണ് ഇത്ര വൈരാഗ്യം എന്ന് മനസ്സിലാവുന്നില്ല എന്നാണ് ലിജോ പറയുന്നത്. ശരിയാണ്… ലിജോയുടെ സിനിമ ഇഷ്ടമായി എന്ന് പറയുന്നവരിലേക്ക് പോലും നീങ്ങുന്ന വൈരാഗ്യമാണ് എനിക്ക് അനുഭവപ്പെട്ടത്. അത് മോഹൻലാൽ കാരണമാണോ അതോ ലിജോ ആണോ അതോ മറ്റെന്തെങ്കിലുമാണോ.. അറിയില്ല.  ആരാണ് എന്തിനാണ് എന്നൊക്കെ മാറ്റി നിർത്തുമ്പോഴും നെഗറ്റീവ് വാർത്തകൾ കൊണ്ട് മാത്രം വിശപ്പടക്കുന്നൊരു വലിയ കൂട്ടം മലയാളികൾ നമുക്കിടയിലുണ്ട് എന്ന് തോന്നി പോകുന്നു. സോറി നെഗറ്റീവ് … Continue reading 10/365 | റീലുകളിൽ കുടുങ്ങി കിടക്കുന്ന  മനുഷ്യർ 

ഷെഫ് പിള്ളയുടെ രുചിക്കൂട്ടങ്ങൾ

ഷെഫ് പിള്ളയെ പരിചയപ്പെടുന്നത് 2020 ജനുവരിയിലാണ്… തിരുവനന്തപുരത്തു വച്ച്… പിന്നെ KLF.ന്റെ സമയത്ത് വീണ്ടും കണ്ടു സംസാരിച്ചു…. പക്ഷെ അത് കഴിഞ്ഞിട്ട് അമേരിക്കയിൽ എത്തിയതിന് ശേഷമാണ് ശരിക്കും മൂപ്പരുടെ ഡിജിറ്റൽ പേർസൊണ വഴി അറിയുന്നതും മനസ്സിലാക്കുന്നതും…. കുക്കിംഗ്‌ ‌ വിഡിയോകൾ കാണുമ്പോഴും കുറിപ്പുകൾ വായിക്കുമ്പോഴുമാണ് ആളെ ശരിക്കും മനസ്സിലായത്… ഷെഫ് പിള്ള എന്ന ബ്രാൻഡ് ഡിജിറ്റലി വളരുന്നത് കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്… ഷെഫ് പിള്ളയുടെ കുറിപ്പുകൾ വഴി ആളുടെ past present future എല്ലാം സന്തോഷത്തോടെ വായിക്കാറുണ്ട്… അനുഭവങ്ങളുടെ രുചിക്കൂട്ട് തയ്യാറാക്കി ഡിജിറ്റൽ സദ്യ വിളമ്പുമ്പോൾ ന്യുസ് ഫീഡ് … Continue reading ഷെഫ് പിള്ളയുടെ രുചിക്കൂട്ടങ്ങൾ

Trending വാർത്തകളുടെ വൈകിയ പ്രതികരണം – Pahayan Media Malayalam Podcast

ഒരു മാസം മുൻപ് ഞാൻ എനിക്ക് ഒരു സ്വയം പ്രഖ്യാപിത വിലക്കേർപ്പെടുത്തി. കേരളത്തിൽ ട്രെൻഡിങ് ആവുന്ന വിഷയങ്ങളിലും വാർത്തകളിലും ഒരു 48 മണിക്കൂർ കഴിഞ്ഞിട്ടേ പ്രതികരിക്കുള്ളൂ എന്ന്. അതിന്റെ അടിസ്ഥാനത്തിൽ പല വിഷയങ്ങളും പ്രതികരണ പ്രസക്തി നേടാതെയും പോയി. എനിക്കിലും ചില കാര്യങ്ങളിൽ എനിക്ക് പറയാനുള്ള അഭിപ്രായത്തിന് ആ വിഷയത്തിന്റെ trending life കഴിഞ്ഞും പ്രസക്തിയുണ്ട് എന്ന് തോന്നുന്നത് കൊണ്ട്. അതിൽ ചില വിഷയങ്ങൾ ചേർത്ത് ഒരു പോഡ്കാസ്റ്റ് എപ്പിസോഡ് ചെയ്തു. പോഡ്കാസ്റ്റിംഗ് പ്ലാറ്റഫോമിന് എന്തോ പ്രശ്നമുണ്ടായത് കൊണ്ട് അതിനെ വിഡിയോയിലെടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതാ വീഡിയോ ലിങ്ക് ഇതാ … Continue reading Trending വാർത്തകളുടെ വൈകിയ പ്രതികരണം – Pahayan Media Malayalam Podcast

ചന്ദ്രനെ കടിച്ചവൻ NPM2023 28/30 – Malayalam Poetry

രാത്രിയിൽ നിന്നും ചന്ദ്രനെഅടർത്തിയെടുത്ത് പകുതി കടിച്ച്തിരിച്ച് വീണ്ടും അവിടെ തന്നെ വയ്ക്കും… എന്നിട്ട് ബാക്കി നിന്ന നിലാവിൽ അര വരെ മുങ്ങി കയറിയിട്ട് ആരും കാണാതെ തിരിച്ചു വന്ന് കിടക്കും… വർഷങ്ങളായിട്ടുള്ള പതിവാണ്…അടുത്ത രാത്രി വീണ്ടും ചന്ദ്രൻവൃത്താകൃതിയിൽ വന്ന് നിൽക്കുംവീണ്ടും അടർത്തും വീണ്ടും കടിക്കുംവീണ്ടും തിരിച്ചു വയ്ക്കും… ഇന്നലെ പുറത്തിറങ്ങിയപ്പോൾചന്ദ്രനെ കാണാനില്ല…കുറെ പരതി…. കണ്ടില്ല… ചന്ദ്രനെ കഴിക്കാതെ….നിലാവിൽ കുളിക്കാതെ…ഇരുട്ടിൽ തപ്പിത്തടഞ്ഞ് തിരിച്ചു വന്ന് കിടന്നു… രാവിലെ എഴുന്നേറ്റ് ഒരു ബുൾസൈ ഉണ്ടാക്കി…അത് കണ്ടപ്പോൾ സൂര്യനെ പോലെ തന്നെ..വീണ്ടും ചന്ദ്രനെ ഓർമ്മ വന്നു… ഇനി ചന്ദ്രന് പകരം സൂര്യനെ കടിച്ചാലോ?അത് വേണ്ട ചൂട് … Continue reading ചന്ദ്രനെ കടിച്ചവൻ NPM2023 28/30 – Malayalam Poetry

മുകളിലത്തെ കാഴ്ച്ചകൾ NPM2023 25/30

താഴേക്ക് ഇറങ്ങി ചെല്ലണംഎന്നാണവർ പറയുന്നത്…എന്നാലേ ശരിക്ക് കാണുകയുള്ളു എന്ന് ഇതാദ്യമായി കേൾക്കുകയാണ്എന്നായി ഞാൻ.. അൻപത് വർഷത്തിന് മുകളിലായിഈ ലോകത്ത് വന്നിട്ട്ചെറുപ്പം മുതൽ കേൾക്കുന്നത് ഇതിന്റെ വിപരീതമാണ്… മുകളിലേക്ക് കയറി വാഎന്നാൽ നന്നായി കാണാം എന്നാണ്..ഞാൻ പഠിച്ച കാഴ്ച്ച പുരാണം ചിലപ്പോൾ മുകളിലും താഴെയും ഉണ്ടാവുംകാണാനുള്ള കാഴ്ച്ചകൾ.. എല്ലാവരും മുകളിലേക്ക് കയറണംഎന്നത് ആര് തീരുമാനിച്ചു…മുകളിലെ കാഴ്ച്ചകൾ കൂടുതൽ നല്ലതാണോ? അതോ….മുകളിൽ നിന്നും താഴോട്ട് നോക്കണോ.. കാഴ്ചകളിലെ വലിപ്പ ചെറുപ്പംഒരു സമൂഹത്തിന്റെ പ്രശ്നമാണ്..അത് മനുഷ്യന്റേതുമായി തീരുന്നു…. താഴെയുള്ള കാഴ്ച്ചകൾ മോശമെന്ന പോലെ കാഴ്ച്ചകളുടെ ഭാഗമാവണം എന്നുണ്ടെങ്കിൽതാഴേക്ക് പോയെ മതിയാവു…എനിക്കതാണിഷ്ടം…കാഴ്ചകളുടെ ഭാഗമാവണം… ഒറ്റപ്പെടാൻ മുകളിലാണ് നല്ലത്               എല്ലാവരും കൂടുതൽ … Continue reading മുകളിലത്തെ കാഴ്ച്ചകൾ NPM2023 25/30

സമയത്തിന്റെ പ്രതിഫലനം NPM2023 14/30

സമയമുണ്ട്….ഞങ്ങളും ഇവിടെയുണ്ട്ഞങ്ങൾ ഇല്ലാതാവുമ്പോഴുംസമയം അവിടെ തന്നെയുണ്ടാവും ഒരു കായലിൽ…. വെള്ളത്തിൽ…  അനേകം മുഖങ്ങളുടെ പ്രതിഫലനംഅവയ്ക്കിടയിൽ ഞാനുമുണ്ടോ ?ഇല്ല…. ഞാനില്ല ഞാനൊരു പ്രതിബിംബമല്ലല്ലോ ജീവനുള്ള രൂപമല്ലെ…?  വെള്ളത്തിലേക്ക് മെല്ലെ കാലെടുത്തു വച്ചുപ്രതിഫലനങ്ങളിൽ ഞാനില്ലായിരിക്കാംകായലിന്റെ ആഴത്തിലെവിടെയെങ്കിലും ഉണ്ടാവാംവരൾച്ച കാലത്ത് മാത്രം തല പുറത്തിടുന്നചെറിയ പാറകൾക്കും കല്ലുകൾക്കും ഒപ്പം ആഴം കുറവാണ് വീണ്ടും മുന്നോട്ട് നടന്നുകാലുകൾക്ക് പരിചിതമായൊരു സ്പർശംആഴത്തിലുള്ള ഓർമ്മകളിൽ എവിടെയോമറന്നുപോയൊരില പോലെ എന്തോ മുങ്ങുക തന്നെ വേണം ഒരംശം പോലും പുറത്ത് കാണാതെ കൈയും കാലും ഉപയോഗിച്ചു വീണ്ടും തിരഞ്ഞു ആ പരിചിത സ്പർശം പിന്നെയില്ലഅത് നഷ്ടപ്പെട്ടിരിക്കുന്നു.   ഇരുട്ടായിസൂര്യപ്രകാശത്തിന്റേതെന്ന് അവകാശപ്പെടാവുന്ന കിരണങ്ങൾ എല്ലാം പതുക്കെ അപ്രത്യക്ഷമായി പുറത്ത് രാത്രിയായിരിക്കണംഞാൻ അനങ്ങിയില്ല…. പ്രതിബിംബങ്ങൾ സൂര്യനെ … Continue reading സമയത്തിന്റെ പ്രതിഫലനം NPM2023 14/30

ജീവിതം പോലെ ഒന്ന് NPM2023 10/30

തെറ്റായ ഒരു വാക്കിന്റെയും എല്ലാം തികഞ്ഞൊരു വാചകത്തിന്റെയും ഈടായിൽ അവിടെയാണ് ജീവൻ കിടന്ന് പിടയുന്നത് അവിടെയാണ് എല്ലാ ജീവിതങ്ങളും  ആഗ്രഹിക്കുന്നതെന്തും ആകാനുള്ള സ്വാതന്ത്ര്യംലോകത്തിലെ എല്ലാ സാധ്യതകളും കൈപ്പറ്റാൻ തെറ്റായ വാക്ക് ശരിക്കും തെറ്റല്ലഅത് ആദ്യത്തെ വാക്ക് മാത്രമാണ്വാക്കേതെന്ന് ആർക്കും അറിയില്ലഅങ്ങനൊന്നുണ്ടോ എന്നും ആർക്കും അറിയില്ല ഒരു ആദ്യ വാക്ക് ഉണ്ടാകണം എന്നവർ കരുതുന്നുഒരു വാചകം ഉണ്ടെങ്കിൽ ഒരു വാക്ക് വേണ്ടേ?.എല്ലാതെങ്ങനെ ഇത് സംഭവിക്കും അത് മാത്രമല്ല പ്രശ്നംപ്രശ്നം ജീവനിൽ തന്നെയാണ്അത് ശരിക്കും നിലവിലുണ്ടെന്ന് നമ്മൾ കരുതുന്നു.അത് ഒരു ഭാവന മാത്രമായിരിക്കുമെങ്കിലോ സാധ്യതകളുടെ ഒരു ഭാവനഎല്ലാം തികഞ്ഞൊരു വാചകംഒരു തെറ്റായ വാക്ക്ഞാനും, നീയും, മറ്റെല്ലാവരും.ചിരിക്കാൻ മറന്നു പോയ ഒരു … Continue reading ജീവിതം പോലെ ഒന്ന് NPM2023 10/30