ഞാൻ നീ നമ്മൾ
ഏപ്രിൽ മാസം അമേരിക്കയിൽ ‘National Poetry Month’ എന്നറിയപ്പെടും. വർഷങ്ങളായി ആ മാസം ചിലതൊക്കെ കുത്തിക്കുറിക്കാൻ നോക്കും… ഇംഗ്ലീഷിലാണ് പതിവ്… ഇത്തവണ ഏപ്രിൽ രണ്ടിനാണ് തുടങ്ങിയത്.. ഏതായാലും.. ഇന്നലെ എഴുതിയതിന്റെ മലയാളം പരിഭാഷ ഇവിടെ കൊടുക്കുന്നു.. poem എന്ന് പറയുന്നതിനേക്കാൾ prose എന്നാണ് മലയാളത്തിൽ പറയാൻ തോന്നുന്നത് അത് കൊണ്ട് അങ്ങനെ തന്നെ എഴുതാം… നിന്റെ കണ്ണുകളിൽ ഭരമേറിയൊരു സൂര്യോദയം പ്രകാശിക്കുന്നത് എനിക്ക് കാണാം. നിന്റെ ചുണ്ടുകൾ ഒരിക്കലും ഈ ലോകത്തോട് വ്യക്തമാക്കാത്ത ആ ശോക ഗാനം എനിക്കിന്ന് കേൾക്കാം.ഞാൻ ശരിയാണോ തെറ്റാണോ എന്നെനിക്കറിയില്ല എങ്കിലും നീയനുഭവിച്ചത് മനസ്സിലാക്കാൻ ഞാൻ ശ്രമിക്കാം. … Continue reading ഞാൻ നീ നമ്മൾ
