അങ്ങനെ ചെക്കന് 18 തികഞ്ഞു.

ചെക്കന് പതിനേട്ട് വയസായി.. കണ്ടാൽ പതിനാലെ തോന്നു…. 53 വയസ്സിൽ അറുപത് കഴിഞ്ഞില്ലേ എന്ന് എന്നോട് ആൾക്കാർ ചോദിക്കാറുണ്ട്.. ചെക്കന് ഭാഗ്യമുണ്ട് അവന്റെ അമ്മയുടെ gene ആവണം. ചെക്കൻ ചെറുതാവുമ്പോൾ ഒരിക്കൽ ചോദിച്ചു… ‘what should I be when I grow’… ഞാൻ അൽപനേരം ആലോചിച്ചിട്ട് പറഞ്ഞു ‘you should be happy when you grow’ അതേ സന്തോഷമായിരിക്കണം എന്തായാലും. ജോലി, പണം, പദവി.. അതൊക്കെ നിന്റെ ഇഷ്ടം. സന്തോഷമായിരിക്കണം. മറ്റുള്ളവരുടെ സങ്കടത്തിന്റെ ഒരു പോടി കണ്ണുനീരു പോലും നിന്റെ സന്തോഷതിന് കാരണമാവരുത്. അതിന് ഇടവരുത്തരുത്. പതിനേട്ട് ഇരുപത് … Continue reading അങ്ങനെ ചെക്കന് 18 തികഞ്ഞു.

44/365 അമ്മ യാത്രയായി

അങ്ങനെ അമ്മയും യാത്രയായി… അമ്മയെ ഇന്നലെ ഇളക്ട്രിക് ക്രിമറ്റോറിയത്തിൽ ദഹിപ്പിച്ചു. ഇന്ന് ദഹിപ്പിച്ച ചാരം ഏറ്റു വാങ്ങി. ഇനിയുള്ള സ്വാഭാവിക ചോദ്യങ്ങൾ… ഹൈന്ദവ ആചാര പ്രകാരമുള്ള ചടങ്ങുകൾ ക്രിയകൾ തുടങ്ങിയവ… പരിചിതരുടെ ഇടയിൽ ചിലരിൽ നിന്നെങ്കിലും ഇതൊക്കെ ഉയരുന്നുണ്ട്. സ്നേഹത്തോടെ ബഹുമാനത്തോടെ പറയട്ടെ ‘ഇല്ല… ഒന്നും ചെയ്യാൻ ഉദ്ദേശമില്ല‘. എനിക്കോ അനിയത്തിക്കോ ഇതിലൊന്നും വിശ്വാസമില്ല. അമ്മയ്ക്കും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി അമ്മ ആത്മീയമായ വിഷയങ്ങൾ ധാരാളം കേൾക്കുകയും വായിക്കുകയും ചെയ്തിരുന്നു. അതിന്റെ ഒരു ഫലം പണ്ടേ ശുഷ്കമായിരുന്ന ആചാരനുഷ്ഠാനങ്ങളിൽ നിന്നും തീർത്തും അകന്നിരുന്നു എന്നതാണ്. അമ്മയുടെ ഒരേയൊരാഗ്രഹം അമ്മയെ ദഹിപ്പിച്ചതിന്റെ … Continue reading 44/365 അമ്മ യാത്രയായി

32/365 ഒത്തുചേരലും വേർപിരിയലും

പല ഒത്തുചേരലുകളുടെയും ഭാഗമായി ലോകത്തിന്റെ നാനാ ഭാഗത്തുള്ള സുഹൃത്തുക്കളെ വിളിക്കുകയും കൂടെ ആരെങ്കിലും ഈ ONV വരികൾ ചൊല്ലുകയും ചെയ്യാറുണ്ട്… ഒരു പതിവാണ്… വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചു കൂടി നാം വേദനകള്‍ പങ്കുവെക്കുന്നു ഈ വേദനകള്‍ ഏറ്റുവാങ്ങുന്നു കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നു കവിതയുടെ ലഹരി നുകരുന്നു…കൊച്ചുസുഖദുഃഖ മഞ്ചാടിമണികള്‍ ചേര്‍ത്തുവെച്ചു പല്ലാങ്കുഴി കളിക്കുന്നു വിരിയുന്നു കൊഴിയുന്നു യാമങ്ങള്‍ നമ്മളും പിരിയുന്നു യാത്രതുടരുന്നു യാത്രതുടരുന്നു യാത്രതുടരുന്നു മായുന്ന സന്ധ്യകള്‍ മടങ്ങി വരുമോ പാടി മറയുന്ന പക്ഷികള്‍ മടങ്ങി വരുമോ എങ്കിലും സന്ധ്യയുടെ കൈയ്യിലെ സ്വര്‍ണ്ണവും പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍തുള്ളിയും പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും മൗനപാത്രങ്ങളില്‍ കാത്തു … Continue reading 32/365 ഒത്തുചേരലും വേർപിരിയലും

ആർട്ടിസ്റ്റ് നമ്പൂതിരി ഓർമ്മയായി

1996ലാണ്…. ഒരിക്കൽ വീട്ടിൽ പോയി കണ്ടത് ഓർക്കുന്നു….. ഇന്ന് വാർത്ത കേട്ടപ്പോൾ ഗൂഗിളിൽ കയറി കുറേ ചിത്രങ്ങളിലൂടെ വെറുതെ പോയി നോക്കി…. എത്ര ആഴത്തിലാണ് ഓരോ വരകളും നമ്മളിലേക്ക് ഇറങ്ങി ചെന്നിട്ടുള്ളത് എന്ന് അപ്പോഴാണ് മനസ്സിലാവുന്നത്…. ഇതൊന്നും വരകളല്ല ജീവനുകളാണ് എന്ന് തോന്നാറുണ്ട്… ഓർമ്മകളിലെങ്കിലും….. വായിക്കുന്നവന്റെ മനസ്സിൽ രൂപങ്ങൾ തീർത്തവയാണ് ഈ വരകൾ പലതും ആദരാജ്ഞലി -പഹയൻ- Continue reading ആർട്ടിസ്റ്റ് നമ്പൂതിരി ഓർമ്മയായി

എഴുത്തുകാരി ദേവകി നിലയങ്ങോടും യാത്രയായി

എഴുത്തുകാരി ദേവകി നിലയങ്ങോടും യാത്രയായി…. ഏതാനും ദിവസങ്ങൾ മുമ്പ് യാത്രയായ ചിത്രൻ നമ്പൂതിരിപ്പാടിന്റെ അനിയത്തി…. ചെറുപ്പത്തിൽ കുടുംബ സദസ്സുകളിൽ കണ്ട ഓർമ്മയാണ് കൂടുതൽ… എപ്പോൾ കാണുമ്പോഴും അമ്മ വിളിച്ച് അറിയില്ലേ മനസ്സിലായില്ലേ എന്ന് ചോദിക്കുന്നത് ഓർമ്മ വരുന്നു…. കളിക്കാൻ ഓടുന്ന തിരക്കിൽ അറിയാം എന്ന് തലയും ഇളക്കി കുതറി ഓടുന്ന ഞാൻ പിന്നെയൊരിക്കലും കൂടുതൽ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തതായി ഓർമ്മയില്ല… പക്ഷെ കുട്ടിക്കാലം മുതൽ കണ്ടിട്ടുള്ള ആ സൗമ്യമായ ചിരി ഇന്നും ഓർമ്മയിൽ ഭദ്രമാണ്… പിന്നീട് ഒരിക്കൽ നാട്ടിൽ ചെന്നപ്പോൾ അമ്മ ഒരു പുസ്തകം തന്നിട്ട് വായിക്കാൻ പറഞ്ഞു…. നമ്മുടെ കുടുംബത്തെ … Continue reading എഴുത്തുകാരി ദേവകി നിലയങ്ങോടും യാത്രയായി

ബല്ലാത്ത പഹയന്റെ 7 വർഷം

2016 ജൂലൈ ഒന്നിനാണ് ആദ്യത്തെ വീഡിയോ അപ്‌ലോഡ് ചെയ്തത്. 7 വർഷമായി ലക്ഷ്യമില്ലാത്ത ഈ യാത്ര ഒരാഴ്ച്ചയായി പുതിയ വീഡിയോ ചെയ്യുന്നതിനോട് താല്പര്യം വളരെ കുറഞ്ഞു വരുന്നു… ഇന്ന് ഈ ചാനൽ തന്നെ ഡിലീറ്റ് ചെയ്യാനാണ് തോന്നിയത്.. പക്ഷെ പിന്നെ ഉഷയോടൊന്ന് സംസാരിച്ചു… അങ്ങനെയാണ് ഈ വീഡിയോ ചെയ്യാനുള്ള ഊർജ്ജം കിട്ടിയത്… സ്നേഹം പഹയൻ Continue reading ബല്ലാത്ത പഹയന്റെ 7 വർഷം

നാടിനോട് വിട പറയുമ്പോൾ

വിട പറയൽ എപ്പോഴും വേദനയാണ്… എങ്കിലും എല്ലാ ഒത്തു ചേരലുകളും ഇങ്ങനെയാണ് അടുത്ത അധ്യായത്തിലേക്ക് നീങ്ങുക…. മൂന്നാഴ്ച്ച കഴിഞ്ഞ് അമേരിക്കയിലേക്ക് തിരിച്ചു പോകുന്നു. എല്ലാ പ്രാവശ്യവും തിരിച്ചു പോകുമ്പോൾ നാട് വിടുന്നതിന്റെ വിഷമമാണ് പതിവ്… വേണ്ടപ്പെട്ടവരൊക്കെ പെട്ടന്ന് ഓടിയെത്താൻ കഴിയുന്നിടത്താണെങ്കിൽ എത്ര നന്നായേനെ എന്ന് പലപ്പോഴും തോന്നും….. കോവിഡ് കാരണം വളരെ വൈകി പോയി ഈ വരവ്… ഇനി ഒരു വർഷത്തിനുള്ളിൽ തന്നെ വരും….. ഇത്തവണ കുടുംബക്കാരെ വിട്ട് പോകുന്ന വിഷമമേ ഉള്ളു… നാട് വിടുന്നതിന്റെ ഇല്ല. എന്തോ ‘I don’t belong here either’ എന്ന യാഥാർഥ്യം മനസ്സിലായി…. In … Continue reading നാടിനോട് വിട പറയുമ്പോൾ

കർണാടകയിലെ ഒരു സ്‌കൂൾ

കേരളത്തിൽ വിദ്യാഭ്യാസ ബഹളം നടക്കുമ്പോൾ ഞാൻ കർണാടകയിൽ ഒരിടത്ത് പോയി…. കുട്ടികളുടെ ഒരു സ്കൂൾ…. രാവിലെ മുതൽ വൈകീട്ട് വരെ ബെംഗളൂരിൽ വൈറ്റ് ഫീൽഡ് എന്നിടത്ത് നിന്നും ഒരു പതിമൂന്ന് കിലോമീറ്റർ അപ്പുറത്ത് ഗുട്ടഹള്ളി എന്ന ഗ്രാമത്തിലെ Anjana Vidya Kendra High School എന്ന സ്ഥാപനത്തിൽ ചിലഴിച്ചു. അടുത്തുള്ള ഗ്രാമങ്ങളിലെ ഏതാണ്ട് 350 കുട്ടികളുള്ള സ്‌കൂളാണ്… Meaningful Education അഥവാ അർത്ഥവത്തായ വിദ്യാഭ്യാസം എന്നതാണ് ലക്ഷ്യം… ടീച്ചർമാരും സ്റ്റാഫുമായി ഏതാണ്ട് മുപ്പതോളം പേരുമുണ്ട്. ഞങ്ങൾ അവിടെ വോളന്റീർ ചെയ്യുന്ന രണ്ടു പേരുമായി സംസാരിച്ചു. ഒരാൾ Nortel എന്ന കമ്പനിയിലും ഒരാൾ … Continue reading കർണാടകയിലെ ഒരു സ്‌കൂൾ

കേരളത്തിൽ ഓടി നടന്ന് ആളുകളെ കണ്ടപ്പോൾ

നാട്ടിൽ ചിലവാക്കിയ ദിവസങ്ങളിൽ പലരെയും കണ്ടു ചിലരെ ആദ്യമായി കാണുന്നു… ചിലരുമായി പഴയ പരിചയം പുതുക്കാൻ… ഇവർ എല്ലാവരുമായി കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിലാണ് പരിചയപ്പെട്ടത്… ഇതിൽ ചിലർ അവരുടെ തുറന്ന അഭിപ്രായങ്ങൾ ഫേസ്ബുക്കിൽ പങ്കു വയ്ക്കുന്നവരാണ്… ആ അഭിപ്രായങ്ങളോട് യോജിപ്പുള്ളവരും വിയോജിപ്പുള്ളവരും ഇവിടുണ്ടാവും… അഭിപ്രായങ്ങൾ പറയാനും വിയോജിക്കാനും യോജിക്കാനും സ്വാതന്ത്ര്യമുണ്ടല്ലോ… ഉണ്ടാവണമല്ലോ… പ്രേം കുമാറും ബിജുവുമായി തൃശ്ശൂര് വച്ച് കണ്ടു… അവർ സോളേസിലേക്ക് വന്നു… അധികം സംസാരിക്കാൻ പറ്റിയില്ല… എങ്കിലും സെൽഫിയെടുത്ത് പിരിഞ്ഞു… മൈത്രേയനുമൊത്ത് വൈകീട്ട് ചായ കുടിച്ചോരല്പം സൊറ പറഞ്ഞിരുന്നു… ഹരീഷിന്റെ കൂടെ കുറേ സമയം കിട്ടി… രാവിലെ ബ്രേക്ക്‌ഫാസ്റ്റും … Continue reading കേരളത്തിൽ ഓടി നടന്ന് ആളുകളെ കണ്ടപ്പോൾ

ഒരു ദിവസം സൊളേസിൽ ചിലവിട്ടു

നാട്ടിൽ ചെന്നപ്പോൾ ഒരു ദിവസം മുഴുവൻ തൃശ്ശൂർ സൊളേസിലായിരുന്നു… സൊളേസിൽ( അവിടെ ചെന്ന് തന്നെ മനസ്സിലാക്കേണ്ടതായ) നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്ന യുവതയും മുതിർന്നവരും അവരുടെയെല്ലാം ഉമ്മയായ ഷീബയുടെയും സോളാസിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരുടെയും കൂടെ… ഞാൻ സൊളേസിനെ പറ്റി ആദ്യം കേട്ടത് 2018ലാണ്…. അന്നാണ് ഷീബയെ പരിചയപ്പെട്ടതും. പക്ഷെ ആദ്യമായാണ് കേരളത്തിൽ സൊളേസിൽ വരുന്നത്… നേരിട്ട് അനുഭവിക്കുന്നതും പങ്കു ചേരുന്നതും കാണുന്നതും ഒക്കെ കേട്ടറിയുന്നതിനേക്കാൾ വ്യത്യസ്തമാണല്ലോ… അതാണ് എനിക്കും ഉഷക്കും സംഭവിച്ചതും നമ്മളൊക്കെ ജീവിതത്തിൽ ഒന്നും ചെയ്തിട്ടില്ല എന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്ന ചില അവസരങ്ങൾ ഉണ്ടാവും…. നമ്മളുടെ പ്രിവിലേജും മനസ്സിലാക്കി തരും ഈ … Continue reading ഒരു ദിവസം സൊളേസിൽ ചിലവിട്ടു