23/1000 | Tanka | Okamoto Kanoko | Malayalam Translation

ജാപ്പനീസ് ടാങ്ക കവയത്രി കനോക്കോ ഒകാമോട്ടോയുടെ (Okamoto Kanoko, 1 March 1889 – 18 February 1939) ചില ടാങ്ക (tanka) പരിഭാഷപ്പെടുത്തുന്നു… ടാങ്ക എന്നത് ഹൈക്കു പോലെ ഒരു തരം ജാപ്പനീസ് കവിതയാണ്… ടാങ്ക-1ഒരു പിറന്നു വീണ ശിശുവിനെ പോലെ നഗ്നഎന്റെ കൈകളിൽ ഞാൻ പിടിച്ചുഒരു ചുവന്ന ആപ്പിൾഅത് കൈകളിൽ പിടിച്ച് കൊണ്ട്ഞാൻ രാവിലത്തെ കുളി കഴിച്ചു ********* ടാങ്ക-2കടലിലേക്ക്, കടലിലേക്ക്ഞാൻ ദൃഢ നിശ്ചയത്തോടെ നടന്നുപക്ഷെ അവിടെ ഒന്നുമില്ലകടൽ അങ്ങിനെ വ്യാപിച്ച് കിടന്നുഅനന്തതയിലേക്ക് കനോക്കോ ഒകാമോട്ടോപരിഭാഷ – മർത്ത്യൻ Continue reading 23/1000 | Tanka | Okamoto Kanoko | Malayalam Translation

22/1000 | Haikus | Masaoka Shiki | Malayalam Translation

ജാപ്പനീസ് കവി മാസൊക്കാ ഷിക്കിയുടെ (October 14, 1867 – September 19, 1902) ചില ഹൈക്കുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു.. മാസൊക്കാ ഷിക്കിയുടെ ഹൈക്കുകൾ ——————– ഒരു നൂറ് പണിക്കാര്‍ നിലം കുഴിക്കുന്നു ഒരു നീണ്ട ദിവസം ഒരു നായ ഓളിയിടുന്നു കാലടി ശബ്ദം നീണ്ട രാത്രികൾ ഒരു തെരുവു പൂച്ച കാഷ്ട്ടമിടുന്നു ശീതകാലം പൂന്തോട്ടത്തിൽ വീണ്ടും വീണ്ടും ഞാൻ ചോദിക്കുന്നു എത്ര ഉയരത്തിലാണ് മഞ്ഞെന്ന് -മാസൊക്കാ ഷിക്കി- പരിഭാഷ മർത്ത്യൻ Continue reading 22/1000 | Haikus | Masaoka Shiki | Malayalam Translation

21/1000 Dialogue | Nizar Qabbani | Malayalam Translation

സിറിയൻ കവി നിസാർ ഖബാനിയുടെ (Nizār Tawfīq Qabbānī 21 March 1923 – 30 April 1998) ഡയലോഗ് (Dialogue) എന്ന കവിതയുടെ മലയാളം പരിഭാഷ ഡയലോഗ് (Dialogue)——————-എന്റെ പ്രണയത്തെ ഞാൻ അറിയുന്നത് ഒരു മോതിരമോ വളയോ കാണിച്ചിട്ടാണെന്ന് പറയരുത്പ്രണയം എനിക്കൊരു ഉപരോധമാണ്,പ്രണയം സാഹസികത നിറഞ്ഞ എടുത്തു ചാട്ടമാണ് അന്വേഷണത്തിലൂടെ മരണത്തിലേക്ക് ഒഴുകുന്ന ഒന്നാണ് എനിക്ക് എന്റെ പ്രണയം… എന്റെ പ്രണയം ആകാശത്തിലെ ഒരു ചന്ദ്രൻ മാത്രമാണെന്ന് പറയരുത്എനിക്ക് ഓരോ പ്രണയവും ചൈതന്യത്തിന്റെ ഓരോ സ്‌ഫോടനങ്ങളാണ് നിസാർ ഖബാനിപരിഭാഷ – പഹയൻ Continue reading 21/1000 Dialogue | Nizar Qabbani | Malayalam Translation

20/1000 | Multiple Poems | Ashraf Fayadh | Malayalam Translation

സൗദി കവി അഷ്‌റഫ് ഫയദിന്റെ (born 1980 in Saudi Arabia) കവിതയാണ് ഇന്ന് പരിഭാഷപ്പെടുത്തുന്നത്… നിരീശ്വരവാദം പ്രചരിപ്പിക്കുന്നു എന്ന പേരിൽ 2015ൽ അറസ്റ്റ് ചെയ്യപ്പെടുകയും വധ ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ശിക്ഷക്ക് ഇളവു വരുത്തി എട്ട് വർഷം തടവിനും 800 ചാട്ടവാറടിക്കും വിധിച്ചു… ഇന്നും ശിക്ഷയിലാണ്… സ്വാതന്ത്രത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കലയ്ക്കും എതിരെയുള്ള ആക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഈ പരിഭാഷ… മോനാ കരീം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത ചില കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു.. അഷ്‌റഫ് ഫയദിന്റെ കവിതകൾ————-എണ്ണ നിരുപദ്രവകാരിയാണ്,ബാക്കി വയ്ക്കുന്ന ദാരിദ്ര്യത്തിന്റെ അവശിഷ്‌ടമൊഴിച്ച്മറ്റൊരു എണ്ണക്കിണർ കണ്ടുപിടിക്കുന്നവരുടെ മുഖങ്ങൾ കറക്കുന്ന ദിവസം,നിങ്ങളുടെ … Continue reading 20/1000 | Multiple Poems | Ashraf Fayadh | Malayalam Translation

19/1000 | Stone Villages | Joseph Brodsky | Malayalam Translation

1987ലെ നോബൽ ജേതാവും റഷ്യൻ കവിയുമായ ജോസഫ് ബ്രോഡ്സ്കിയുടെ (24 May 1940 – 28 January 1996) ‘സ്റ്റോൺ വില്ലേജെസ്’ Stone Villages എന്ന കവിതയുടെ മലയാളം പരിഭാഷ… ‘സ്റ്റോൺ വില്ലേജെസ്’ Stone Villages——————————–ഇംഗ്ലണ്ടിലെ കല്ലുകൊണ്ടുണ്ടാക്കിയ ഗ്രാമങ്ങൾ.ഒരു ദേവാലയം കുപ്പിയിലിട്ടു വച്ച ഒരു മദ്യശാലയുടെ ജനാല.മേച്ചിൽപ്പുറങ്ങളിൽ ചിതറിപ്പോയ പശുക്കൾ.രാജാക്കന്മാർക്കായുള്ള സ്മാരകങ്ങൾ. ഒരു പഴഞ്ചൻ സൂട്ട് ധരിച്ചൊരാൾഒരു തീവണ്ടിയിലിരുന്ന് യാത്രാമംഗളം നേർന്നിട്ട്മകൾക്ക് ഒരു മന്ദസ്മിതം സമ്മാനിച്ച്എല്ലാത്തിനെയും പോലെ കടലും ലക്ഷ്യമാക്കികിഴക്കോട്ട് നീങ്ങി പോയിഒരു ചൂളംവിളി ഉയരുന്നു. മേൽക്കൂരക്ക് മുകളിലുള്ള അനന്തമായ ആകാശംപക്ഷികളുടെ പാട്ട് നിറയുമ്പോൾ കൂടുതൽ നീലിക്കുന്നുപാട്ട് കൂടുതൽ വ്യക്തമാവുമ്പോൾ…പക്ഷി ചെറുതായി … Continue reading 19/1000 | Stone Villages | Joseph Brodsky | Malayalam Translation

18/1000 | Parting Creates Beauty | Han Yong Un | Malayalam Translation

കൊറിയൻ കവി ഹാൻ യോങ്-ഉൻന്റെ (August 29, 1879 – June 29, 1944) ‘പാർട്ടിങ് ക്രിയേറ്സ് ബ്യൂട്ടി’ (Parting Creates Beauty) എന്ന കവിതയുടെ മലയാളം പരിഭാഷ… ‘പാർട്ടിങ് ക്രിയേറ്സ് ബ്യൂട്ടി’ (Parting Creates Beauty)————————-വിടവാങ്ങല്‍ സൗന്ദര്യം സൃഷ്ടിക്കുന്നുഅതില്ലെങ്കിൽ പകലിന്റെ നശ്വരമായ ആ സ്വർണ്ണനിറത്തിൽപ്രത്യേകിച്ചൊരു സൗന്ദര്യവുമില്ല..രാത്രിയുടെ ആ മിനുസമുള്ള ആ കറുത്ത പട്ടിലുമില്ല സൗന്ദര്യം…മരണത്തിന് കീഴടങ്ങാത്ത അനശ്വരമായ ജീവിതത്തിലുമില്ല സൗന്ദര്യം;ഒരിക്കലും വാടാത്ത ശോഭിക്കുന്ന സ്വർഗ്ഗീയ പുഷ്പത്തിലുമില്ല സൗന്ദര്യംഎന്റെ പ്രിയേ, വിടവാങ്ങലില്ലെങ്കിൽ…. കണ്ണീരിൽ കുതിർന്ന മരണത്തിൽ നിന്നുംസന്തോഷത്തിന്റെ ജീവിതത്തിലേക്ക് എനിക്കൊരിക്കലും തിരിച്ചു വരാൻ കഴിയില്ലവിടവാങ്ങൽ!വിടവാങ്ങല്‍ സൗന്ദര്യമുളവാക്കുന്നു.. -ഹാൻ യോങ്-ഉൻ-പരിഭാഷ – മർത്ത്യൻ Continue reading 18/1000 | Parting Creates Beauty | Han Yong Un | Malayalam Translation

17/1000 | About the World | Pentti Saarikoski | Malayalam Translation

ഫിന്നിഷ് കവി പെന്റി സാരികൊസ്കിയുടെ (September 2, 1937 – Joensuu August 24, 1983) ‘എബൌട്ട് ദി വേൾഡ്’ (About the World) എന്ന കവിതയുടെ മലയാളം പരിഭാഷ ‘എബൌട്ട് ദി വേൾഡ്’ (About the World)—————————ഞാൻ ഒരു കോപക്കാരന്റെ കൈയ്യിൽ നിന്നുംഒരു കുതിരയെ വാങ്ങി.അയാൾ സ്വയം വരച്ചതാണ്..കണ്ടാൽ വളരെ സാധാരണമായൊരു കുതിരപക്ഷെ അതിന്റെ കണ്ണുകൾ അതിന്റെമൂക്കിന്റെ ദ്വാരങ്ങളിലായിരുന്നു. അയാളത് മനപ്പൂർവ്വം ചെയ്തതാണ്അത് കാണുമ്പോൾ അതിൽ അയാളുടെ ദേഷ്യം കണ്ടിട്ട്അത് പെട്ടന്ന് വിറ്റഴിക്കപ്പെടും. ഞാൻ അത് മേടിച്ചുഞാൻ കുതിരയെ കുറിച്ച് ചിന്തിച്ചു:അത് സായാഹ്നത്തിൽ സൂര്യന്റെ ചെവിട്ടിൽ നിന്നുംരക്തമിറ്റിറ്റ് വീഴുമ്പോൾഒരു പൈൻ … Continue reading 17/1000 | About the World | Pentti Saarikoski | Malayalam Translation

മാറിൻ സൊറേസ്ക്കുവിന്റെ ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ – Malayalam Translation

റൊമാനിയൻ കവിയും നോവലിസ്റ്റും കഥാകൃത്തുമായ മാറിൻ സൊറേസ്ക്കുവിന്റെ (Marin Sorescu 29 February 1936 – 8 December 1996) ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ (Getting Used to Your Name) എന്ന കവിതയുടെ പരിഭാഷ… ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ (Getting Used to Your Name) ——————————– നടക്കാൻ പഠിച്ചതിന് ശേഷം, ഒന്നിനെ മറ്റൊന്നിൽ നിന്നും തിരിച്ചറിയാൻ കഴിഞ്ഞതിന് ശേഷം ഒരു കുഞ്ഞെന്ന നിലയിൽ നമ്മൾ ആദ്യമായി മനസ്സിലാക്കുന്നത് എന്താണ്…? നമ്മുടെ പെരുമായിട്ടുള്ള ആ പൊരുത്തപ്പെടൽ ‘അതെന്താണ്…?’ അവർ നമ്മളോട് ചോദിച്ച് കൊണ്ടേയിരിക്കും. നമ്മൾ … Continue reading മാറിൻ സൊറേസ്ക്കുവിന്റെ ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ – Malayalam Translation

The Man With Fir in his Eyes | Kazuko Shirayishi | Malayalam Transalation

ജാപ്പനീസ് കവയിത്രിയും പരിഭാഷകയുമായ കസുക്കോ ഷിറായിഷിയുടെ (Kazuko Shiraishi born 1931) ‘ദി മാൻ വിത്ത് ഫയർ ഇൻ ഹിസ് അയിസ്’ The Man With Fire In His Eyes എന്ന കവിതയുടെ പരിഭാഷ. ദി മാൻ വിത്ത് ഫയർ ഇൻ ഹിസ് അയിസ് The Man With Fire In His Eyes അവന്റെ കണ്ണുകളിൽ തീ പാറുന്നുണ്ടായിരുന്നു അവനെന്നെ തുറിച്ച് നോക്കുമ്പോൾ എനിക്ക് ചുട്ടു പൊള്ളും ഇപ്പോൾ മനസ്സിൽ ആകമാനമൊരു മരവിപ്പാണ് വയറ്റിനുള്ളിൽ എന്തോ തണുത്തുറയ്ക്കുന്നു ഒന്ന് തീ കായണം അവന്റെ കണ്ണുകളിൽ ഒരു ആഫ്രിക്കൻ സൂര്യനുണ്ട്, … Continue reading The Man With Fir in his Eyes | Kazuko Shirayishi | Malayalam Transalation

16/1000 | Beyond Ashes | Lou Fu | Malayalam Translation

ലോ ഫു എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന തായ്‌വാനീസ് കവിയും എഴുത്തുകാരനുമായ മോ യുൻ-ത്വന്റെ (11 May 1928 – 19 March 2018) ‘ബീയോണ്ട് ആഷസ്’ എന്ന കവിതയുടെ മലയാളം പരിഭാഷാ ശ്രമം… ചാരത്തിനും അപ്പുറം (Beyond Ashes) – ഒരു മരണമടഞ്ഞ സുഹൃത്തിന് വേണ്ടി നീ എന്നും നീ തന്നെയായിരുന്നു വിശുദ്ധിക്ക് ഒരു പേരിന്റെ ആവശ്യമില്ലല്ലോ; ശാന്തമായ കണ്ണുകളിൽ മരണത്തിന്റെ പൂവുകൾ വിരിയും ചാരമായി തീരുന്ന സമയത്തിന് മുന്നിൽ നമ്മളെല്ലാം മുട്ടു കുത്തും നമ്മൾ ഒന്നുമല്ല, ചുവന്ന് തുടുത്ത മുഖവുമായി, പാന്റിന്റെ പോക്കറ്റിൽ ഒരു കള്ള നാണയം കണക്കെ നമ്മളെല്ലാം … Continue reading 16/1000 | Beyond Ashes | Lou Fu | Malayalam Translation