33/1000 | Sapardi Djoko Damono – Malayalam Translation

ഇന്തോനേഷ്യൻ കവി സപാർടി ജോകോ ഡമോണോയുടെ (born 20 March 1940 in Surakarta, Central Java) ലൈറ്റ് ബൾബ് (Light Bulb ) എന്ന കവിതയുടെ മലയാളം പരിഭാഷ. ലൈറ്റ് ബൾബ് (Light Bulb )—————————മുറിയിൽ തൂങ്ങിക്കിടക്കുന്നൊരു ലൈറ്റ് ബൾബ് പ്രകാശിച്ചുഒരാൾ അയാളുടെ രണ്ടു കൈയ്യുകളുടെയും വിരലുകൾ കൂട്ടിയണച്ചുഅതിന്റെ നിഴലുകൾ ചുമരിൽ നീങ്ങിക്കൊണ്ടിരുന്നു; “അതൊരു മാനാണ്.” അയാൾ പറഞ്ഞു“ഹുറേ!” കുട്ടികൾ കൂക്കി വിളിച്ചു.“ഇനിയൊരു പുലി!” “”ഇതാ ഒരു പുലി”ഹുറേ! “ഇനിയൊരു ആന, ഒരു കാട്ടുപന്നി, ഒരു കുരങ്ങ്……” ലൈറ്റ് ബൾബിന് സ്വയം കെടണമെന്നുണ്ട്.അതിന് ഏതോ കാടിന്റെ നാടുവിലകപ്പെട്ട പോലെ തോന്നുന്നു.വന്യ … Continue reading 33/1000 | Sapardi Djoko Damono – Malayalam Translation

32/1000 Family | Tatsuji Miyoshi | Malayalam Translation

ജാപ്പനീസ് കവിയും സാഹിത്യ നിരൂപകനുമായിരുന്ന തത്സുജി മിയോശി (Tatsuji Miyoshi)യുടെ ‘ഫാമിലി’ (Family) എന്ന കവിതയുടെ മലയാളം പരിഭാഷ. മിയോശിയുടെ കവിതകളിൽ സമകാലിക ജീവിതത്തിന്റെ ഏകാന്തതയും ഒറ്റപ്പെടലുകളും പ്രകടമാണ്. ഫാമിലി——മകൻ സ്‌കൂളിൽ പോകാൻ തുടങ്ങുമ്പോൾആ അച്ഛൻ ദിവസവും കവിതകളെഴുതാൻ തുടങ്ങിആ കവിതകൾ ഒരു തൊപ്പിയായും, സഞ്ചിയായും,പാഠ പുസ്തകങ്ങളായും, ക്രയോൺസ് പെൻസിലുകളായുംപിന്നൊരു ചെറിയ കുടയായും രൂപാന്തരപ്പെട്ടു. ഏപ്രിൽ ഒന്നാം തിയതിമകൻ അവന്റെ അമ്മയുടെ കൂടെഒന്നാം വർഷത്തെ പ്രവേശന ചടങ്ങിൽ പങ്കു ചേരാൻചെറി പൂത്തു നിന്ന പട്ടണത്തിൽ കൂടി നടന്ന്ഒരു പഴയ കോട്ടയിലുള്ളസാധാരണക്കാരുടെ സ്‌കൂളിൽ ചെന്നു. പക്ഷികളുടെ പാട്ടും കൊഞ്ചലും കേട്ട്കടലിരമ്പുന്നതും കേട്ട്….എത്രയോ കാലങ്ങളായി … Continue reading 32/1000 Family | Tatsuji Miyoshi | Malayalam Translation

31/1000 | Gabeba Baderoon | Malayalam Translation

ഗബീബ ബദെറൂൺ എന്ന സൗത്ത് ആഫ്രിക്കൻ കാവയത്രിയുടെ ചില കവിതകൾ പരിഭാഷപ്പെടുത്താനുള്ള ശ്രമം The Art of Leavingകസേരയുടെ പിന്നിൽ തൂക്കിയിട്ടനിന്റെ കുപ്പായത്തിൽ നിന്നും നി ബാക്കി വച്ച ചൂടാവണം അതിനെ ഉപേക്ഷിച്ചു പോകുന്നത് മെല്ലെ നിന്റേതായിരുന്ന എല്ലാം അതെനിക്ക് തിരിച്ചു നൽകുകയുമാവാം Old Photographsഎന്റെ മേശപ്പുറത്ത് നിന്റെയൊരു ചിത്രമുണ്ട്നിന്നെ അന്ന് പ്രണയിച്ചിരുന്ന പെണ്ണ് പകർത്തിയത് ചില ചിത്രങ്ങളിൽ മുന്നിലായിട്ട് അവളുടെ നിഴൽ വീഴുന്നുണ്ട്… ഈ ചിത്രത്തിൽ അവരുടെ ശരീരം നിന്റേതിൽ നിന്നും അത്ര ദൂരെയല്ല…. നീ തലയങ്ങനെ ചരിച്ച് വച്ചിരിക്കുന്നത്അവൾക്കതിഷ്ടപ്പെട്ടത് കൊണ്ടാണോ ? അവൾ അദൃശ്യയല്ല.. എന്റെ ശത്രുവുമല്ല…എന്റെ ഭൂതകാലം … Continue reading 31/1000 | Gabeba Baderoon | Malayalam Translation

30/1000 | At a certain age | Czelaw Milosz | Malayalam Translation

നമുക്ക് കുറ്റങ്ങൾ ഏറ്റു പറയണമെന്നുണ്ട്.. പക്ഷെ കേൾക്കാനാരുമില്ലവെള്ള മേഘങ്ങളൊന്നും അത് കേൾക്കാൻ തയ്യാറല്ലകാറ്റാണെങ്കിൽ കടലുകളിൽ നിന്നും കടലുകളിലേക്ക് സന്ദർശനം നടത്തുന്ന തിരക്കിലാണ്മൃഗങ്ങളിൽ താല്പര്യമുണർത്താനും നമുക്ക് കഴിയുന്നില്ല.. ഒരു അടിസ്ഥാന ക്രമം പ്രതീക്ഷിച്ചിരിക്കുന്ന പട്ടികളും നിരാശപ്പെടുന്നുനീതികെട്ട ഒരു പൂച്ച ഉറക്കം തൂങ്ങുന്നു… വളരെ അടുപ്പമുണ്ടെന്ന് തോന്നിയ ഒരാൾ പഴയ കാര്യങ്ങൾ കേൾക്കാൻ വിസമ്മതിക്കുന്നു വോഡ്കയുടെയും കാപ്പിയുടെയും കൂടെ നടക്കുന്ന സൗഹൃദ സംഭാഷണങ്ങൾമടുപ്പിന്റെ ആദ്യത്തെ ലക്ഷണത്തിനപ്പുറം ദീർഖിപ്പിക്കാൻ പാടില്ല. വലിയ പഠിപ്പും ബിരുദങ്ങളും ഉള്ളൊരാളെ മണിക്കൂറിന് പ്രതിഫലം കൊടുത്ത് നമ്മളെ കേൾക്കാനിരുത്തുന്നത് നാണക്കേടാണ് പള്ളികൾ….ചിലപ്പോൾ പള്ളികൾ… പക്ഷെ അവിടെ പോയി എന്ത് കുമ്പസരിക്കാനാണ് നമ്മൾ … Continue reading 30/1000 | At a certain age | Czelaw Milosz | Malayalam Translation

29/1000 | Remainder Of A Life | Mahmoud Darwish – Malayalam Translation

Remainder Of A Lifeഒരു ജീവന്റെ ബാക്കി ഭാഗം———————- ഇന്ന് വൈകുന്നേരത്തേക്ക് നിങ്ങൾ മരിക്കുമെന്ന്ഞാൻ നിങ്ങളോട് പറയുകയാണെങ്കിൽഅതു വരെ നിങ്ങളെന്ത് ചെയ്യും. ഞാനെന്റെ കയ്യിൽ കെട്ടിയ വാച്ച് നോക്കുംപിന്നെ ഒരു ഗ്ലാസ്സ് ജ്യൂസ് കുടിക്കുംഒരു ആപ്പിളിൽ നിന്നും ഒരു കടിയെടുക്കുംഭക്ഷണം കണ്ടെത്തിയ ഒരു ഉറുമ്പിനെ കുറിച്ച് ഗാഢമായി ചിന്തിക്കുംഎന്നിട്ട് വീണ്ടും കയ്യിൽ കെട്ടിയ വാച്ച് നോക്കും. എന്റെ താടി വടിക്കാനും ഒന്ന് കുളിക്കാനുംഎന്തിലെങ്കിലും വ്യാപൃതനാവാനും സമയം ബാക്കിയുണ്ടാവും: എഴുത്തെഴുതാൻ ചില അലങ്കാരങ്ങൾ വേണംഒരു നീല വസ്ത്രം തന്നെയാവട്ടെ,ഒരുച്ചവരെ ഞാൻ ജീവനോടെ എന്റെ മേശക്ക് മുന്പിലിരിക്കുംപക്ഷെ എന്റെ വാക്കുകളിലെ വർണ്ണങ്ങളുടെ ഗന്ധം മനസ്സിലാക്കാതെ … Continue reading 29/1000 | Remainder Of A Life | Mahmoud Darwish – Malayalam Translation

28/1000 | Aboriginal Landscape | Louise Glück | Malayalam Translation

നീ നിന്റെ അപ്പന്റെ മേലാണ് ചവുട്ടി നിൽക്കുന്നത്,അമ്മ പറഞ്ഞുശരിയാണല്ലൊ… ഞാനതിന്റെ ഏതാണ്ട് നടുവിൽ തന്നെയാണ്നല്ലവണ്ണം വെട്ടി നിരത്തിയ ഒരു പുൽമെത്തയുടെഅപ്പന്റെ കുഴിമാടമാകണം ഇത്…പക്ഷെ ഉറപ്പ് വരുത്താൻ അവിടെ കൊത്തിവച്ച കല്ലൊന്നും കണ്ടില്ല.. നിന്റെ അപ്പന്റെ മുകളിലാണ് നീ ചവുട്ടി നിൽക്കുന്നത്,അവർ ആവർത്തിച്ചു..ഇത്തവണ അല്പം ഉച്ചത്തിൽ തന്നെ… പക്ഷെ അതും അല്പം വിചിത്രമായി തോന്നി.അമ്മയും മരിച്ചിരിക്കുന്നല്ലോ… ഡോക്ടർ ശരി വച്ചതാണല്ലോ… ഞാനേതായാലും ഒരോരത്തേക്ക് ഒരൽപം നീങ്ങി നിന്നുഎന്റെ അപ്പൻ അവസാനിക്കുന്നിടത്ത്… അമ്മ തുടങ്ങുന്നിടത്ത്.. ശ്മശാനം നിശ്ശബ്ദമായിരുന്നു… മരങ്ങളിലൂടെ കാറ്റടിക്കുന്നുണ്ട്;കേൾക്കാം, വളരെ പതുക്കെ..അല്പം മാറി ഏതാനും നിരകൾക്കപ്പുറം ഒരു തേങ്ങലിന്റെ ശബ്ദവുമുണ്ട്അതിനുമപ്പുറം, ഒരു നായയുടെ … Continue reading 28/1000 | Aboriginal Landscape | Louise Glück | Malayalam Translation

27/1000 Apolitical Intellectuals – Otto Rene Castillo | Malayalam Translation

ഗോട്ടോമാലൻ കവിയും വിപ്ലവകാരിയുമായിരുന്ന ഓട്ടോ റെനെ കാസ്ത്തിലോയുടെ ‘അപൊളിറ്റിക്കൽ ഇന്റെലെക്ചുവൽസ്’ എന്ന കവിതയുടെ മലയാളം പരിഭാഷ ശ്രമിക്കുന്നു….. ‘അപൊളിറ്റിക്കൽ ഇന്റെലെക്ചുവൽസ്’ Apolitical Intellectuals—————–ഒരു ദിവസംഎന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികളേഞങ്ങളുടെ ജനങ്ങളിൽ ഏറ്റവും ദരിദ്രരായവർ തന്നെചോദ്യം ചെയ്യും…. തീക്കുഴിയിൽ ചുരുങ്ങിയൊതുങ്ങുന്നതീന്നാളം പോലെരാജ്യം പതിയെ ഇല്ലാതാവുമ്പോൾഅവർ എന്ത് ചെയ്‌തെന്ന് ചോദിക്കും ആരും അവരുടെ വസ്ത്രത്തെ കുറിച്ച് ചോദിക്കില്ലഅവരുടെ ഉച്ചയുറക്കത്തെ കുറിച്ചോ…നിസ്സാര കാര്യങ്ങൾക്കെതിരെയുള്ള അവരുടെനിഷ്ഫലമായ പോരാട്ടങ്ങളെ കുറിച്ചോ..പണമുണ്ടാക്കാനുള്ള അവരുടെതത്ത്വശാസ്‌ത്രപരമായ വഴികളെ കുറിച്ചോ….അവരോടാരും ഒന്നും ചോദിക്കില്ല…ഇല്ല…ഗ്രീക്ക് പുരാണങ്ങളെക്കുറിച്ചും ആരുമവരോട് ചോദിക്കില്ല.. അവരുടെ ഉള്ളിൽ ഒരു ഭീരുവിന്റെ മരണമടയാൻ തുടങ്ങുമ്പോൾഅവരിലുളവാകുന്ന ആത്മ നിന്ദയെ കുറിച്ചും….ആരും ഒന്നും ചോദിക്കില്ല ഒരു … Continue reading 27/1000 Apolitical Intellectuals – Otto Rene Castillo | Malayalam Translation

26/1000 Neither Family Nor Friends | Antjie Krog | Malayalan Translation

സൗത്ത് ആഫ്രിക്കൻ കവയിത്രി ആഞ്ജിയ ക്രൊഗിന്റെ (Antjie Krog born 23 October 1952) ‘നീതർ ഫാമിലി ഓർ ഫ്രണ്ട്സ്’ (Neither family nor friends) എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ ‘നീതർ ഫാമിലി നോർ ഫ്രണ്ട്സ്’ (Neither family nor friends)——————————- ഇന്നെല്ലാം മരിച്ചവരിലൂടെയാണ് എന്നോട് സംസാരിക്കുന്നത്…എളുപ്പത്തില്‍ പൊട്ടിപൊടിഞ്ഞു പോകുന്ന എല്ലും കൂട്ടം…ഞാനേറ്റവും കൂടുതൽ കാലം പ്രണയിച്ചവളാണ് നീ ഇന്ന് ഒറ്റക്ക്…. ആർക്കോ വേണ്ടി കാത്തിരുന്ന് എവിടെയോ നഷ്ടപ്പെട്ട് ഇല്ലാതാവുന്നു.. ഞാൻ ഇന്ന് ഒരിക്കലുമില്ലാത്ത പോലെ ഉണർന്നിരിക്കുന്നു..എന്നിട്ടും പൂർണ്ണമായും സ്വയം നഷ്ടപ്പെട്ട് പോയ പോലെനീ മാത്രമേ അന്നും ഇന്നും എന്നും … Continue reading 26/1000 Neither Family Nor Friends | Antjie Krog | Malayalan Translation

25/1000 The Boundary | Bei Dao | Malayalam Translation

ചൈനീസ് കവി ബേയ് ഢോയുടെ (Bei Dao born August 2, 1949) ‘ദി ബൗണ്ടറി’ (The Boundary) എന്ന കവിതയുടെ മലയാളം പരിഭാഷ…. ‘ദി ബൗണ്ടറി’ (The Boundary)————————— എനിക്ക് മറുകരയിലേക്ക് പോകണം പുഴയിലെ വെള്ളം ആകാശത്തിന്റെ നിറം മാറ്റുന്നുണ്ട് എന്നെയും അത് മാറ്റുന്നുഞാനൊരു ഒഴുക്കിലാണ്എന്റെ നിഴൽ മിന്നലേറ്റ ഒരു മരം കണക്കെപുഴയോരത്ത് നിൽപ്പുണ്ട്… എനിക്ക് മറുകരയിലേക്ക് പോകണം മറുവശത്ത് മരങ്ങൾക്കിടയിൽ നിന്നുംഒരു തടി കൊണ്ടുണ്ടാക്കിയ പ്രാവ്ഒറ്റക്കിരുന്ന് പേടിച്ചുവിറച്ച് എന്റെ നേരെ പറന്നു വരുന്നു -ബേയ് ഢോ-പരിഭാഷ മർത്ത്യൻ Continue reading 25/1000 The Boundary | Bei Dao | Malayalam Translation

24/1000 | Heaven and Earth | Yamabe No Akahito | Malayalam Translation

ജാപ്പനീസ് കവി യമബെ നോ അകാഹിതോയുടെ ( Yamabe no Akahito 724–736) ഒരു വാക്കാ (Waka) കവിത പരിഭാഷപ്പെടുത്തുന്നു. വാക്കാ (Waka) ഒരു തരം ജാപ്പനീസ് കവിതയാണ്.. സ്വർഗ്ഗവും ഭൂമിയും:തമ്മിൽ പിരിഞ്ഞ കാലം തൊട്ട്,ദൈവാംശം അതിന്റെ പരമോന്നതയിൽ ആദ്യമായി നമ്മളെ എല്ലാം വിസ്മയിപ്പിച്ച് പ്രകടമായപ്പോൾ സുറുകയിൽ തലയുയർത്തി നിൽക്കുന്ന മൌണ്ട് ഫ്യൂജിയുടെ കൊടുമുടിസ്വർഗ്ഗത്തിന്റെ തന്നെ മൈതാനംദൂരെ ആകാശത്ത് സഞ്ചരിക്കുന്ന സൂര്യനെ അവിടെ നിന്നും നോക്കി നിൽക്കുമ്പോൾവെളിച്ചം കാണാതെ പോകുന്നു ചന്ദ്രന്റെ തിളക്കവും വെളിച്ചം ഒക്കെ കാണാതെ പോകുന്നുനിർത്താതെ മഞ്ഞ് പെയ്യുമ്പോൾനമ്മളെ തഴുകി നീങ്ങുന്ന ആ വെള്ള മേഘങ്ങളും ചുരുങ്ങി ഇല്ലാതാവുന്നു… … Continue reading 24/1000 | Heaven and Earth | Yamabe No Akahito | Malayalam Translation