കണ്ണട
പണ്ട് ചെറിയുള്ളി പൊതിഞ്ഞു കിട്ടിയ പത്രത്തിന്റെ കഷ്ണത്തിലാണ് അവളെ പറ്റി ആദ്യം വായിച്ചത്. അല്പം മങ്ങിയതെങ്കിലും ഒരു ഫോട്ടോ പേരിന്റെ അടുത്ത് കൊടുത്തിരുന്നു. അതില്‍ അവള്‍ക്ക് കണ്ണടയുണ്ടായിരുന്നോ എന്നോര്‍ക്കുന്നില്ല. ഉണ്ടായിരുന്നിരിക്കണം… പിന്നീട് പലപ്പോഴും കണ്ടപ്പോള്‍ കണ്ണട ധരിച്ചിരുന്നു. അതെ കണ്ണടയുണ്ടായിരുന്നു. ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു പത്രം… പത്രത്തില്‍ അവളുടെ പേര്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി തമ്മില്‍ വളരെ അടുത്തറിഞ്ഞതാണ്. പിന്നെ എപ്പോഴോ ആ ബന്ധവും അവസാനിച്ചു. അല്ല അവസാനിപ്പിച്ചു. ആര് എന്നത് ഇന്ന് പ്രസക്തമല്ല. പിന്നൊരിക്കല്‍ പത്രത്തില്‍ വീണ്ടും ഒരു വാര്‍ത്ത….. അത് തീരെ പ്രതീക്ഷിച്ചതല്ല. വാര്‍ത്തക്കൊപ്പം കൊടുത്തിരുന്ന … Continue reading കണ്ണട
