അംനീഷാ

ഒരടുക്കും ചിട്ടയുമില്ലാത്ത കുറേ എണ്ണം.. ചിലതിൽ സമയം നിശ്ചിതപ്പെടുത്തിയിട്ടുണ്ട്. ചിലത് പൂർണ്ണമല്ലാത്തതിനാൽ ലൈനിന്റെ ഏറ്റവും ഒടുവിലാണ്. പലതും സ്വബോധത്തിലല്ല. ചിലത് ഉച്ച വെയിലിൽ വിയർത്ത് കുളിച്ചിരുന്നു. ചിരിച്ചു വന്നവ അധികവും കോളേജ് വരാന്തകളിൽ നിന്നാണ്. ചിന്തിപ്പിക്കാൻ കഴിയുന്നവ, അവ എപ്പോഴും യാഥാർഥ്യങ്ങളിൽ പിടിയുറപ്പിക്കാത്തവയാണ് ഓർമ്മകൾ, അതുണ്ടാവണം എന്നല്ലാതെ നല്ലതാവണം എന്നില്ലല്ലോ. പൂർണ്ണമാവണം എന്നുമില്ല. ചില തുണ്ടുകൾ അത് തന്നെ ധാരാളം. ചിലപ്പോൾ അവക്ക് തമ്മിലുമുണ്ട് ഒരു നിശബ്ദമായ ഏറ്റുമുട്ടൽ. ആർക്കാണ് ജീവിതത്തിൽ കൂടുതൽ പങ്ക് എന്നായിരിക്കാം. ആരെയാണ് ഓർത്തെടുക്കാൻ കൂടുതൽ സമയം കളയേണ്ടതെന്ന് ? ആരാണ് ജയിക്കുക…? ആരാണ് വാക്കുകളിലും കവിതകളിലും … Continue reading അംനീഷാ

വീണ്ടും….

വീണ്ടുമാ നിഴലിന്റെ ബലത്തിൽ..സന്ധ്യകള്‍ക്ക് കീഴടങ്ങാതെ…വിളക്കുമായി….ആടിയാടി….അങ്ങനെ…. അല്ല…അതിലുമുണ്ടൊരു രസം…ബസ്സിലാണെങ്കിൽ, കമ്പിയും പിടിച്ച് നിൽക്കണം.അല്ലെങ്കിൽ ജനലിൽ ചാരി,അടുത്തുള്ളയാളുടെ ചുമലിൽ ചാരി…മുൻപിലേക്കാഞ്ഞ്….അങ്ങിനെ… കാൽനടയാണ് ഭേദം.ഒന്നുമില്ലെങ്കിലും ആരുടേയും ആശ്രയം വേണ്ടല്ലോനമ്മൾ നീങ്ങുന്നു..ഒരുത്തനും ഒന്നും എണ്ണി കൊടുക്കണ്ട…അങ്ങനെയും….. ഇതിലുമുണ്ട് അറിയാത്തൊരു ജീവിതം… ദ്രാവകങ്ങളിൽ മുക്കിഇലയിൽ വിരിച്ച്രണ്ടറ്റത്തും പൂക്കളും വച്ച്തലക്കരികിൽ ഒരു വിളക്കും കത്തിച്ച്……കിടക്കുവോളം…അങ്ങനെ…. സത്യവും അസത്യവും,തീർത്തും അസഹ്യമായവിലാപങ്ങളുടെയും നല്ലവാക്കുകളുടെയുംഇടയിലൂടെ അങ്ങിനെഞെങ്ങിഞ്ഞിരങ്ങികടന്നു പോകുമ്പോൾ…. തിരിഞ്ഞൊന്നു നോക്കിയാൽപകുതി വായിച്ചു വച്ചൊരുപുസ്തകത്തിലെ പൂര്‍ണ്ണമാവാത്ത കഥാപാത്രം…അതാ…കണ്ണുനീരുമായി ഇങ്ങോട്ട് നോക്കി…അങ്ങിനെയും ചിലത്… മുഴുമിപ്പിക്കാത്ത എത്രയോ കഥകള്‍ആര്‍ക്കോ വേണ്ടി,ബാക്കി വച്ച് പോകുന്ന മനുഷ്യജന്മങ്ങൾ.അതിന്റെ കൂടെ ചേരാൻ,ഊഴവും കാത്ത്,ഇന്നല്ലെങ്കിൽ നാളെ,നമ്മളും…. -പഹയൻ- Continue reading വീണ്ടും….

പശ്ചാത്താപത്തിന്റെ അസ്വസ്ഥ ഇടവേളകൾക്കിടയിൽ

പശ്ചാത്താപത്തിന്റെ അസ്വസ്ഥതകളുടെ ഒരു ചെറിയ ഇടവേള.പിന്നീട് അതപ്രത്യക്ഷമാകുന്നു.ഇതു വരെ നിങ്ങൾ ചെയ്തതെല്ലാംനിര്‍ദ്ദോഷവും പൂർണ്ണവുമായിരുന്നെന്ന പോലെ. എല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് ഒരു കുറവുമില്ലാതെ നിറവേറ്റിയ പോലെ; ജീവിതം നിങ്ങൾ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കുന്ന ഒന്നാണെന്നപോലെ, അല്പം കഴിഞ്ഞ് നിങ്ങൾ വീണ്ടുമോടുന്നു.. അടുത്ത ചെറിയ ഇടവേളയെ ലക്ഷ്യമാക്കിമുകളിൽ ആ പശ്ചാത്താപത്തിന്റെ അസ്വസ്ഥത വീണ്ടും നിഴലിക്കുന്നു… നമ്മളെല്ലാവരും ഒരിക്കൽ മരങ്ങള്‍ തിങ്ങുന്നിടത്തേക്ക് നടന്ന് പോകും;കൊഴിഞ്ഞ ഇലകളിൽ നിഴലുകൾ വീഴാത്തൊരിടത്തേക്ക്.മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഥകൾപറയേണ്ടാത്ത ഒരിടത്തേക്ക്. പക്ഷെ ഇന്ന് നമ്മൾ പലതും സമ്മതിച്ചെ തീരു…കാരണം… എല്ലാ പശ്ചാത്താപത്തെയും പിന്തുടർന്ന് കൊണ്ട്സാഫല്യത്തിന്റെ കെട്ടിച്ചമച്ചൊരു ബോധം നമുക്കൊപ്പമുണ്ട്… അപ്പോൾ ആ … Continue reading പശ്ചാത്താപത്തിന്റെ അസ്വസ്ഥ ഇടവേളകൾക്കിടയിൽ

നിഴൽ

പൊട്ടിയ ഹൃദയവും, അപൂര്‍ണ്ണമായ ഒരു നിഴലും,പിന്നെ ആഴങ്ങളിലേക്ക് വീഴുന്ന ഒരാത്മാവും പേറിഅവന്‍ നിന്നു….സമയം….. എല്ലാത്തിനും സാക്ഷിയാവുന്ന സമയം, അതും അവന്റെ മുന്നില്‍ കൂടി അവനെ പേറാതെ കടന്നു പോയി.. സ്വന്തം നിഴലിനെ പോലും, അപൂര്‍ണ്ണമെങ്കിലും അവനില്‍ നിന്നും അകറ്റുന്നഅസ്തമിക്കുന്ന സൂര്യനെ നോക്കി അവന്‍ നിന്നുഅവനറിയുന്നതിനു മുന്‍പ് രാത്രിയുടെ സ്നേഹശൂന്യമായകൈകളിലേക്ക് അവന്‍ വഴുതി വീണിരുന്നു… അവന്‍ ചുറ്റും നോക്കി.നിയോണ്‍ ബള്‍ബുകള്‍ തെളിഞ്ഞിരുന്നുഅവയുടെ മങ്ങിയ വെളിച്ചത്തില്‍ആരും കാണാതെ അവന്‍ മുഖം പൊത്തിക്കരഞ്ഞു… അല്പം കഴിഞ്ഞ് നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തേക്ക്നോക്കി അവന്‍ അവളുടെ പേരൊന്നു കൂടി വിളിച്ചുപക്ഷെ അവിടെയും അവന്‍ തോറ്റു…ചാപ്പിള്ളകളായ പ്രതിദ്ധ്വനികള്‍ നിശബ്ദം അവനെകളിയാക്കി … Continue reading നിഴൽ