മനുഷ്യർ കലിപ്പിലാണ്

മനുഷ്യർ കലിപ്പിലാണ്… പരസ്പരം മനസ്സിലാക്കാൻ സമയമില്ല… ഒന്നെങ്കിൽ സ്ഥായിയായ പുച്ഛം അല്ലെങ്കിൽ ഭൂലോക കലിപ്പ്… രണ്ടും മൂന്നും ചേരികളായി തിരിഞ്ഞ് മറുഭാഗത്തിനെ നന്നാക്കിയേ അടങ്ങു എന്നാണ്. സ്വയം നന്നാവാതെ മറുഭാഗത്തെ നന്നാക്കി അവാർഡ് വാങ്ങി കൊടുക്കാൻ സ്വന്തം സമയവും ജീവിതവും മാറ്റി വയ്ക്കുന്നവരാണ് നമ്മളിൽ പലരും… ഇത് മലയാളിയുടെ പ്രശ്നം മാത്രമല്ല ആഗോളമായ പ്രശ്നമാണ്.. എല്ലായിടത്തും ചെരി തിരിഞ്ഞു ചൊറിയുന്നു… എല്ലാ ഭാഷയിലും മതത്തിലും വർഗ്ഗത്തിലും പെടുന്ന സാധാരണ മനുഷ്യർ… ഇതൊക്കെ മുൻപും ഉണ്ടായിരുന്നു… പക്ഷെ ഇപ്പോൾ മുഖം കാണിക്കാതെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ എല്ലാ പ്രശ്നത്തിലും പിരികയറ്റാൻ ആർക്കും കഴിയും… രാവിലെ … Continue reading മനുഷ്യർ കലിപ്പിലാണ്

അങ്ങനെ വായനാലോകം തുടങ്ങി

സ്ഥിരമായി യൂട്യൂബിൽ പുസ്തകങ്ങളെ കുറിച്ച് വീഡിയോ ചെയ്യാറുണ്ട്… ഇപ്പോൾ അതിനായി ഒരു പുതിയ ചാനല് തന്നെ തുടങ്ങി. മലയാളവും ഇംഗ്ലീഷ് പുസ്തകങ്ങളും റിവ്യൂ ചെയ്യണം എന്നാണാഗ്രഹം… ആഴ്ച്ചയിൽ ഒന്ന് എന്നത് അത്യാഗ്രഹമാവുമോ എന്നുമറിയില്ല… ഏതായാലും തുടങ്ങിയിട്ട് കുറച്ചാഴ്ച്ചകളായി ഇതാ എല്ലാ എപ്പിസോഡും താഴെ കൊടുക്കുന്നു…. ഇനി അങ്ങോട്ട് സ്ഥിരമായി എല്ലാ ആഴ്ച്ചയും പോസ്റ്റാം… യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട Continue reading അങ്ങനെ വായനാലോകം തുടങ്ങി

System Error | ബല്ലാത്ത പുസ്തകം…

System Error… ഒരു പബ്ലിക് പോളിസി എക്സ്പെർട്ടും ഒരു ടെക്നോളോജിസ്റ്റും ഒരു ഫിലോസഫറും കൂടി ഒരു പുസ്തകം… എന്താണ് നമ്മുടെ ടെക്നോളജി കമ്പനികളുടെ പ്രശ്നം.. സമൂഹത്തിലും രാഷ്ട്രീയത്തിലും ടെക്നോലോജിക്കുള്ള സ്വാധീനം എങ്ങനെ നമ്മളെ ബാധിക്കുന്നു. പ്രശ്നങ്ങളുണ്ടെങ്കിൽ അതിന്റെ പരിഹാരം കണ്ടെത്തനുള്ള ഉത്തരവാദിത്തം ആർക്കാണ്… കമ്പനികൾക്കോ സർക്കാറിനോ അതോ നമ്മൾക്കോ… Continue reading System Error | ബല്ലാത്ത പുസ്തകം…

Essentialism | Greg McKeown | ബല്ലാത്ത പുസ്തകങ്ങള്‍

ഗ്രെഗ് മെക്ക്യൊണ്‍ന്റെ ആദ്യത്തെ പുസ്തകമായ എസെന്‍ഷ്യലിസം… ഇന്നത്തെ ബല്ലാത്ത പുസ്തകം… എന്താണ് നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യത്തോടു കൂടി ചെയ്യേണ്ടത്..? അതെങ്ങനെ കണ്ടെത്തും… കണ്ടെത്തിയാലും അതെങ്ങനെ ചെയ്തു തീർക്കും… ഇതൊക്കെയാണ് എസെൻഷ്യലിസം എന്ന പുസ്തകം പറയുന്നത്… വായിച്ചിരിക്കേണ്ട പുസ്തകമാണ്… Continue reading Essentialism | Greg McKeown | ബല്ലാത്ത പുസ്തകങ്ങള്‍

EP-331 പുസ്തക സ്നേഹികളെയും പുസ്തക വില്പനക്കാരെയും കുറിച്ചോരു പുസ്തകം

കൈറോയിലെ ദിവാൻ എന്ന പുസ്തക കടയുടെ സ്ഥാപകരിൽ ഒരാളായിരുന്ന നദിയാ വാസെഫ് എഴുതിയ ഓർമ്മകുറിപ്പുകളാണ്…. Shelflife…. ഒരു പുസ്തക കടയിലൂടെ അങ്ങനെ നടന്നു നീങ്ങുന്ന പ്രതീതിയാണ് ഈ പുസ്തകം വായിക്കുമ്പോൾ… നിങ്ങൾക്ക് പുസ്തകങ്ങൾ ഇഷ്ടമല്ലെങ്കിലും ആണെങ്കിലും ഈ പോഡ്കാസ്റ്റിഷ്ടപ്പെടും എന്ന് കരുതുന്നു… കാരണം പുസ്തകം മാത്രമല്ല സംരംഭകത്വവും ഇതിന്റെ ഭാഗമാണ്… അതിലൂടെ നമ്മൾക്കൊന്ന് നീങ്ങി നോക്കാം… Continue reading EP-331 പുസ്തക സ്നേഹികളെയും പുസ്തക വില്പനക്കാരെയും കുറിച്ചോരു പുസ്തകം

എല്ലാം എളുപ്പമാവണം –  Effortless – ബല്ലാത്ത പുസ്തകങ്ങൾ

Greg McKeown എഴുതിയ പുസ്തകമാണ് ‘Effortless’…. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകമാണിത്…. കാര്യങ്ങൾ അനായാസമായി എങ്ങനെ ചെയ്യാമെന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം… അതിന് വേണ്ടിയുള്ള ചില വിദ്യകളും… എല്ലാം അനായാസമാവാൻ എന്താണ് വഴി എന്നത് പലരും ചിന്തിക്കുന്നുണ്ടാവാം… ഒരു വഴിയുണ്ടെന്ന് പറഞ്ഞാൽ അത് എളുപ്പ വഴിയാണോ… എന്തെങ്കിലും കുറുക്കുവഴിയുണ്ടോ എന്നായിരിക്കും അടുത്ത ചോദ്യം… ചില എളുപ്പവഴികൾ മനസ്സിലാക്കാനും സമയമെടുത്ത് പുസ്തകങ്ങൾ വായിക്കേണ്ടതുണ്ട്…   Continue reading എല്ലാം എളുപ്പമാവണം –  Effortless – ബല്ലാത്ത പുസ്തകങ്ങൾ

ദി ചാൻസലർ – ആഞ്ചലാ മെര്‍ക്കലിന്റെ കഥ

ആഞ്ചലാ മെര്‍ക്കലിന്റെ കഥ പറയുന്ന കേറ്റി മാർട്ടൺ എഴുതിയ ‘The Chancellor’ വായിച്ചു…. എല്ലാവരും വായിച്ചിരിക്കേണ്ടതാണ്… ബെര്‍ലിന്‍ മതില്‍ തകരുന്നിടത്ത് നിന്ന് തുടങ്ങുന്നു പുസ്തകം… അന്ന് അവിടെ നിന്നും.. ആ പോലീസ് സ്റ്റേറ്റില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് നീങ്ങിയവരില്‍ ആഞ്ചലയും ഉണ്ടായിരുന്നു… it is a fascinating journey everyone should read… മതില്‍ പൊളിഞ്ഞപ്പോള്‍ അവിടെ നിന്നും മോസ്ക്കോവിലേക്കും ഒരാള്‍ പോകേണ്ടി വന്നു… വര്‍ഷങ്ങളായി പല ജനങ്ങളെ കുറിച്ചും രഹസ്യവും പരസ്യവുമായി ശേഖരിച്ച ഇന്റെലിജെന്‍സൊക്കെ കൂട്ടിയിട്ട് കത്തിച്ചിട്ട്… ഒരു കാറില്‍ കുടുംബവും ഒരു പഴയ വാഷിങ്ങ്മിഷിനുമായി… ഒരു കേജീബിക്കാരന്‍… പുട്ടിന്‍… അഞ്ചലയുടെ … Continue reading ദി ചാൻസലർ – ആഞ്ചലാ മെര്‍ക്കലിന്റെ കഥ

EP-327 | മനുഷ്യകുലം… Human Kind 

ഡച്ച് ചരിത്രകാരനും ചിന്തകനുമായ റട്ട്ഗർ ബെർഗ്മാൻ എഴുതിയ പുസ്തകമാണ്…. Human Kind…. ഒരു പ്രതീക്ഷയുള്ള ചരിത്രം…. മനുഷ്യൻ അടിസ്ഥാനമായി നല്ലതാണെന്ന വാദം അന്വേഷിക്കുന്ന ഒരു പുസ്തകം… അതിനെ കുറിച്ചാണ് ഇക്കുറി പോഡ്കാസ്റ്റ്..      Continue reading EP-327 | മനുഷ്യകുലം… Human Kind 

Decoding Greatness | ബല്ലാത്ത പുസ്തകം

റോണ്‍ ഫ്രീഡ്മാന്‍ എഴുതിയ പുസ്തകമാണ് Decoding Greatness… അതാണ് ഈ ആഴ്ച്ച  ബല്ലാത്ത പുസ്തകങ്ങളിൽ…. ലോകത്തിൽ പല മേഖലകളിലും പ്രാഗൽഭ്യം തെളിയിച്ചവർ തന്നെ പുതിയ കഴിവുകൾ പഠിക്കുന്നതും പഴയതിനെ നവീകരിച്ച് മുന്നേറുന്നതും എങ്ങനെ എന്ന് പറയുന്ന പുസ്തകം… പുസ്തകത്തിനെ കുറിച്ചോരു ചെറിയ വീഡിയോ യൂട്യൂബിൽ ചെയ്തിട്ടുണ്ട്… അതിനെ കുറിച്ചുള്ള അല്പം വിപുലമായ പോഡ്‌കാസ്റ്റും മുൻപ് ചെയ്‌തിരുന്നു…   Continue reading Decoding Greatness | ബല്ലാത്ത പുസ്തകം

EP-324 മാസ്റ്റേഴ്സ് ഓഫ് സ്കേൽ

ലിങ്ക്ഡിന്റെ സ്ഥാപകനായ റീഡ് ഹോഫ്മാൻ ചെയ്യുന്ന പോഡ്കാസ്റ്റാണ് ‘Masters of Scale’… ആ പോഡ്കാസ്റ്റിനെ ആസ്പദമാക്കി ഈ വർഷം ഇറങ്ങിയ പുസ്തകമാണ് അതെ പേരിലുള്ള… Masters of Scale: Surprising Truths from the World’s Most Successful Entrepreneurs… സംരംഭകരെ കുറിച്ചും അവരുടെ കഥകളും അറിവുകളുമൊക്കെയാണ് ആ പോഡ്‌കാസ്റ്റും ഈ പുസ്തകവും…. വായിച്ചിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു… അപ്പോൾ ഒന്ന് ഓർത്തെടുക്കുന്നത് നല്ലതല്ലേ..? അതാവട്ടെ ഇത്തവണത്തെ പോഡ്കാസ്റ്റെന്ന് കരുതി…    Continue reading EP-324 മാസ്റ്റേഴ്സ് ഓഫ് സ്കേൽ