വായിച്ചിട്ടുണ്ട്… ഇനി വായിക്കാൻ താല്പര്യവുമില്ല | മർത്ത്യലൊകം #24

എനിക്ക് ഫേസ്ബുക്കിലും യൂട്യുബിലും വരാറുള്ള ഒരു സ്ഥിരം കമന്റാണ്…. “നിങ്ങൾ ഖുർആൻ വായിച്ചിട്ടുണ്ടോ… അത് വായിച്ചാൽ നിങ്ങൾക്ക് എല്ലാം മനസ്സിലാവും” എന്ന്… ഇൻബോക്സിലും മെസ്സേജ് വരും… ഉത്തരം കൊടുക്കാറുണ്ട്… എന്നാൽ ഇങ്ങിനെ ഒരു പോസ്റ്റിടാൻ കാരണം ഒരു കാര്യം അറിയിക്കാനാണ്… വായിച്ചു… വലിയ സംഭവമായി എനിക്ക് തോന്നിയില്ല… മറ്റു പല പുസ്തകങ്ങളിലെയും പോലെ ചില നല്ല കാര്യങ്ങൾ ഇതിലുമുണ്ട്.. അത് എന്റെ ഒരു വായനാശീലം വച്ച് സ്റ്റിക്കി നോട്ട് വച്ച് മാർക്ക് ചെയ്തു… ഇനി വായിക്കാൻ താല്പര്യവുമില്ല… പക്ഷെ ആളുകൾ വായിക്കുന്നത് കൊണ്ടോ… ഒന്നിൽ കൂടുതൽ പ്രാവശ്യം വായിക്കുന്നത് കൊണ്ടോ… മനഃപാഠമാക്കുന്നത് … Continue reading വായിച്ചിട്ടുണ്ട്… ഇനി വായിക്കാൻ താല്പര്യവുമില്ല | മർത്ത്യലൊകം #24

എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമായൊരു സംവാദം | മർത്ത്യലൊകം | #23

ഇന്ന് ലോകത്ത് വിദ്യാഭ്യാസ മേഖലകളിൽ ചർച്ച ചെയ്യപ്പെടുന്നൊരു വിഷയമുണ്ട്… ഇന്ന് പഠിക്കുന്ന വിഷയങ്ങൾ വിദ്യാർത്ഥികളെ നാളേയ്‌ക്കുള്ള ജോലിക്ക് എത്രമാത്രം പ്രാപ്തരാക്കുന്നു എന്ന്… ഈ ചോദ്യത്തിന്റെ ഉത്തരം കൂടുതൽ ചോദ്യങ്ങൾക്ക് വഴിയൊരുക്കുകയാണ് ചെയ്യാറ്… കാരണം നാളെ എന്തൊക്കെ തരം ജോലികൾ ഉണ്ടാവും എന്നോ അതിന് എന്തൊക്കെ തരം കഴിവുകളും വിദ്യയും വേണ്ടി വരും എന്നോ മുഴുവനായ ധാരണ നമുക്കില്ല എന്നത് തന്നെ… വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയും അതുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യവസായ മേഖലയും ഒക്കെ കാരണമാണ്…. പക്ഷെ ഈ മാറ്റങ്ങൾക്ക് വേഗത കൂടുകയല്ലാതെ കുറയുകയില്ല… അപ്പോൾ ഒരു curriculum പഠിക്കുന്നതിന്റെ … Continue reading എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമായൊരു സംവാദം | മർത്ത്യലൊകം | #23

സോഷ്യൽ മീഡിയ കമന്റുകളും വിമർശനങ്ങളും നമ്മളും | മർത്ത്യലൊകം #22

ഇന്നലെ വിമർശനങ്ങൾക്ക് റിപ്ലൈ ചെയ്യാൻ ഇനി സമയം ചിലവാക്കില്ല എന്ന് പറഞ്ഞപ്പോൾ ചിലരൊക്കെ കമന്റായി വന്നു… ചിലർ നൽകിയ കുറ്റപത്രം ഇതായിരുന്നു…. “അപ്പോൾ നിങ്ങൾക്ക് വിമർശനങ്ങളെ ഭയമാണ് അത് കൊണ്ടാണ് ഈ തീരുമാനം”… അതിൽ കുഴപ്പമില്ല…. ഫേസ്ബുക്കിൽ പോസിറ്റീവ് കമന്റുകളെക്കാൾ എത്രയോ മടങ്ങ് നെഗറ്റീവ് കമന്റുകൾക്ക് റിപ്ലൈ കൊടുക്കലാണ് പതിവെന്ന് എഴുത്തും വിഡിയോയും ഫോളോ ചെയ്യുന്നവർക്ക് മനസ്സിലാവും.. പക്ഷെ എല്ലാ വിമർശനങ്ങൾക്കും ഒരേ യോഗ്യതയില്ല… എന്ത് പറഞ്ഞാലും മതവും മത പുസ്തകവും മാത്രം കൊണ്ട് വന്ന് അലക്കുന്ന കൂട്ടരോട്  എന്ത് പറഞ്ഞാലും മനസ്സിലാവില്ല….. കാരണം അവർക്ക് വേണ്ടത് ചർച്ചയല്ല….. ലോകം നമുക്ക് നൽകുന്ന … Continue reading സോഷ്യൽ മീഡിയ കമന്റുകളും വിമർശനങ്ങളും നമ്മളും | മർത്ത്യലൊകം #22

സോഷ്യൽ മീഡിയ അഡിക്ഷൻ | മർത്ത്യലൊകം #21

രാവിലെ എഴുന്നേൽക്കുന്പോൾ ആദ്യം ചെയ്യുന്നത് ഫോണിലുള്ള അലാറം ഓഫാക്കലാണ്… പിന്നെ മെല്ലെ എഴുന്നേറ്റ് കണ്ണടയിട്ട് ഫോണെടുത്ത് സോഷ്യൽ മീഡിയ നോക്കിയിട്ടാണ് ദിവസം തുടങ്ങുക… അതെ എനിക്ക് സോഷ്യൽ മീഡിയയിൽ നിന്നും ഉണ്ടാവുന്ന ഒരു പ്രശ്നമുണ്ട്… കാരണം ഞാൻ തന്നെയാണ്…. ഒരു സോഷ്യൽ മീഡിയ അഡിക്ഷൻ… ഈയടുത്ത് മറ്റൊരു പ്രശ്നവും കണ്ടു തുടങ്ങി… നിരന്തരം മ്മളെ എതിർക്കുന്ന ആളുകളുടെ കമന്റുകൾക്ക് റിപ്ലൈ കൊടുത്ത് കൊടുത്ത് സപ്പോർട്ട് ചെയ്യുന്നവരുടെ കമന്റ് വായിച്ചാലും എതിർത്തതാണോ എന്നൊരു തോന്നൽ… സംഭവം അല്പം സീരിയസ് ആണ് എന്ന് സ്വയം തീരുമാനിച്ചു… ഇന്നലെ ഇത് പോലുള്ള രണ്ട് സംഭവങ്ങൾ ഉണ്ടായി…. … Continue reading സോഷ്യൽ മീഡിയ അഡിക്ഷൻ | മർത്ത്യലൊകം #21

ഭക്തരും ഫ്രീതിങ്കറും സെൻസ് ഓഫ് ഹ്യൂമറും ഫക്ക് ഓഫ് മനോഭാവവും | മർത്ത്യലൊകം #20

‘ഫക്ക്’ എന്ന വാക്ക് കേൾക്കുന്പോൾ തന്നെ കണ്ണുരുട്ടി വായ പൊത്തി ആകാശം ഇടിഞ്ഞ് വീഴും എന്ന രീതിയിൽ ചിന്തിക്കുന്നവർ ഉണ്ടെന്നറിഞ്ഞിട്ടും ആ വാക്കുപയോഗിക്കാൻ കാരണം ചില സദാചാരങ്ങളിൽ നിന്നും സമൂഹം മുക്തമാവേണ്ടതുണ്ടെന്ന് തോന്നുന്നത് കൊണ്ടാണ്…. പിന്നെ ഇതൊരു ജേർണൽ അല്ലെ… ജേർണലലിൽ എന്തും പറയാമല്ലോ… മാത്രമല്ല ഈ ഒരു വാക്ക് അനേകം പ്രാവശ്യം ഉപയോഗിച്ച ഓഷോയുടെ ഒരു വീഡിയോ എത്രയോ പ്രാവശ്യം ഷെയർ ചെയ്യപ്പെട്ടതാണ്… അപ്പോൾ  വാക്കിനല്ല പ്രശ്നം അത് ഉപയോഗിക്കുന്നത് ആരാണെന്നാണ്… അല്ല ഒരു ഗുരു ഫക്ക് എന്ന വാക്കുപയോഗിച്ചാൽ അത് പെട്ടന്ന് ദൈവീകമാവുമോ? അപ്പോൾ അത് ഉപയോഗിക്കരുത് എന്ന് പറയുന്നത് … Continue reading ഭക്തരും ഫ്രീതിങ്കറും സെൻസ് ഓഫ് ഹ്യൂമറും ഫക്ക് ഓഫ് മനോഭാവവും | മർത്ത്യലൊകം #20

ഹൗഡി മോദി സമയത്ത് ഒരു മോദി ഭക്തനെ ബ്ലോക്കി | മർത്ത്യലൊകം #19

ഇത് ആദ്യം പോസ്റ്റ് ചെയ്തപ്പോൾ സർക്കാസം മനസ്സിലാവാത്ത കുറെ പേര് ഉണ്ടെന്ന് മനസ്സിലായി… അപ്പോൾ ഇങ്ങിനെ പോസ്റ്റുന്നു…. യൂട്യൂബിൽ ‘ഹൗഡി മോദി’ ലൈവ് കണ്ട് കോരിത്തരിച്ചിരിക്കുന്പോൾ… വിരോധവും വെറുപ്പും വിദ്വേഷവും മാത്രം കൈമുതലായി എന്റെ വീഡിയോയുടെ താഴെ ഇന്ന് വന്ന് കമന്റിയ ഒരു ശവത്തെ അങ്ങ് ബ്ലോക്ക് ചെയ്തു…. മ്മളെ വെറുക്കുന്ന ഒരു ഭക്തനാണ് മഹാനായ ഈ ശവം 🙂 കാരണം തരൂര് പറഞ്ഞു പുറത്ത് ചെന്നാൽ മോദി ഭാരതത്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന്… അപ്പോൾ സോഷ്യൽ മീഡിയയിൽ മോദിയുടെ പേരിൽ വെറുപ്പ് മാത്രം തള്ളുന്ന ഇമ്മാതിരി ശവങ്ങളെ ദേശഭക്തിക്കായി എങ്ങിനെ … Continue reading ഹൗഡി മോദി സമയത്ത് ഒരു മോദി ഭക്തനെ ബ്ലോക്കി | മർത്ത്യലൊകം #19

പഴയ ജുബ്ബയും ബുള്ളറ്റിന്റെ കുടുകുടുവും അതിൽ അമരുന്ന ചന്തികളും | മർത്ത്യലൊകം | # 18

എത്രയോ വർഷം എന്റെ സന്ദത സഹചാരിയായിരുന്ന ഒരു ബുള്ളറ്റ്…. പിന്നെ രാജ്യം വിട്ട് പോയപ്പോൾ നാട്ടിൽ വച്ചു.. ഇപ്പോഴും നാട്ടിലുണ്ട്…. വർഷങ്ങളായി ഓടിച്ചിട്ടില്ല… 2010ൽ നാട്ടിൽ ചെന്നപ്പോൾ ഉഷയുടെ അമ്മാമന്റെ ബുള്ളറ്റിൽ ഒരു സവാരി ചെയ്തു… മുണ്ടും ജുബ്ബയും പണ്ടേ എന്റെ ബുള്ളറ്റ് വേഷമായിരുന്നു.. ഹെൽമറ്റ് ഉണ്ടായിരുന്നു… ഈ പടമെടുക്കുന്പോൾ ഇട്ടില്ല… അത് ശരിയല്ല…. അറിയാം… ഗുണദോഷിച്ച്‌കോഷ്ടിക്കാൻ വരണമെന്നില്ല…… ആ ജുബ്ബ…. വീഡിയോ കാണാറുണ്ടെങ്കിൽ നിങ്ങൾക്ക് പരിചിതമായിരിക്കും… ഇപ്പോഴും ഉപയോഗിക്കാറുണ്ട്…. വസ്ത്രങ്ങൾ പലതും വെറുതെ വാങ്ങുന്നതാണ്…. ഇതൊന്നും കീറിയില്ലെങ്കിൽ എത്രയും ഉപയോഗിക്കാം… പണ്ടും കക്ഷം കീറിയാൽ തുന്നുകയാണ് പതിവ്…. ഇന്നും ലോകത്ത് … Continue reading പഴയ ജുബ്ബയും ബുള്ളറ്റിന്റെ കുടുകുടുവും അതിൽ അമരുന്ന ചന്തികളും | മർത്ത്യലൊകം | # 18

പുസ്തകങ്ങൾ എന്റെ രാഷ്ട്രീയത്തിന്റെ ഭാഗമാണ് | മർത്ത്യലൊകം #17

30 ദിവസത്തെ പുസ്തക ചലഞ് തുടങ്ങിയതിന് ശേഷം ആളുകൾ വീഡിയോ കാണുന്നത് കുറഞ്ഞു എന്ന് പലരും സ്നേഹത്തോടന്വേഷിച്ചു…. ശരിയാണ്… ചില ലൈറ്റ് കോമഡി… ഒരല്പം രാഷ്ട്രീയം…. രണ്ട് കുറ്റം പറച്ചിൽ…. ഒരു കളിയാക്കൽ ഇതൊക്കെ വച്ച് പ്രതികരണ വീഡിയോ ഇട്ടാൽ സംഭവം ഓടും…. സോഷ്യൽ മീഡിയ ‘Instant Gratification’ നൽകുന്നൊരു പ്രതികരണ ശാലയാണ്.. യൂട്യൂബിനും ഫേസ്ബുക്കിനും ഒക്കെ അത്തരം വീഡിയോ ആണ് പ്രിയം… ഇതവരുടെ പരീക്ഷണ ശാലയല്ലേ… പക്ഷെ മ്മക്ക് മടുക്കൂലോ…. പുസ്തക വായനയുടെ അഭാവം അല്ലെങ്കിൽ പലതരം വീക്ഷണങ്ങൾ മനസ്സിലാക്കാനുള്ള തുറന്ന വായനയുടെ അഭാവം സമൂഹത്തിലെ ചർച്ചകളിലും അഭിപ്രായങ്ങളിലും അടിപിടിയിലും … Continue reading പുസ്തകങ്ങൾ എന്റെ രാഷ്ട്രീയത്തിന്റെ ഭാഗമാണ് | മർത്ത്യലൊകം #17

ഓണത്തിനിടക്ക് ഒരു പുട്ട് കച്ചവടത്തിന്റെ കഥ | ഡെയിലി ജേർണൽ # 16

2015ലെ ഒരു ഒക്ടോബർ ശനിയാഴ്‌ച്ച, നാട്ടിൽ ബീഫ് ബാനുമായി ബന്ധപ്പെട്ട് കാര്യങ്ങൾ കൊടുംപിരി കൊള്ളുന്ന കാലം.. ബീഫ് കറിയെ ഉള്ളിക്കറിയുടെ കാക്കി നിക്കറിടിച്ചു ദേശഭക്തി പഠിപ്പിക്കുന്ന കാലം… ഒരു പുട്ടും കുറ്റിയും പുട്ടു പൊടിയും പിന്നെ ഒരു പൊതിയുമായി ഞാൻ രാവിലെ  യാത്രയായി… സാൻഫ്രാൻസിസ്കോ ബേ ഏരിയയിൽ കേരളാ ക്ലബ്ബിന്റെ ഒരു പുട്ട് ഫെസ്റ്റിവൽ…. മ്മളും പങ്കെടുക്കാൻ തീരുമാനിച്ചു…. ജയിക്കുക എന്നതിലും ഉപരി ഞാൻ വിശ്വസിക്കുന്ന ഒരു സാമൂഹിക ചിന്തയുണ്ട്….അത് വ്യക്തമാക്കാൻ ഒരു തുറന്ന വേദി… ഉപയോഗിക്കാം എന്ന് കരുതി…. പുട്ട് ഫെസ്റ്റിവൽ നടക്കുന്ന പാർക്കിൽ നേർത്തെ എത്തി… വിസിലടിക്കായി കാത്ത് എല്ലാം … Continue reading ഓണത്തിനിടക്ക് ഒരു പുട്ട് കച്ചവടത്തിന്റെ കഥ | ഡെയിലി ജേർണൽ # 16

ഡിവൈൻ കോമഡികളിൽ നിത്യുവാണെന്റെ ഹീറോ | ഡെയിലി ജേർണൽ #15

ജഗ്ഗി വാസുദേവൻ നിത്യാനന്ദയുമായി താരതമ്യപ്പെടുത്തിയതിൽ ചിലർ അവരുടെ കുണ്ഠിതം രേഖപ്പെടുത്തി…. കഴിഞ്ഞ പോസ്റ്റിൽ രാംദേവും ശ്രീശ്രീ മാഷും ഉണ്ടായിരുന്നു…. അവരെ കുറിച്ച് ആരും പറഞ്ഞില്ല…. ഇപ്പോൾ അവർക്ക് അത്ര മൈലേജ് പോരാ എന്ന് തോന്നുന്നു… ഇപ്പോൾ ഒപ്പത്തിനൊപ്പം ഗോന്പറ്റീഷൻ ജഗ്ഗിയും നിത്യുവുമാണ്… ജയ് നിത്യു സത്യത്തിൽ ഇവർ കുറെ പേരെ ഒരു വണ്ടിയിൽ കയറ്റിയതിൽ കുണ്ഠിതപ്പെടേണ്ടതില്ല….. മതവും മറ്റു ചെപ്പടികളും ഒരു നല്ല ചേരുവയിൽ ചേർത്ത് പാകം ചെയ്ത് ജനങ്ങൾക്ക് വിറ്റ് ജീവിക്കുന്ന പലരും ലോകത്തുണ്ട്…. ചില ജനങ്ങൾ സ്ട്രോ ഇട്ട് കുടിക്കുന്നു… ചിലർ ഒറ്റ വലിക്ക് കുടിച്ച് തീർക്കുന്നു…. ചിലർ … Continue reading ഡിവൈൻ കോമഡികളിൽ നിത്യുവാണെന്റെ ഹീറോ | ഡെയിലി ജേർണൽ #15