ഇന്ന് രാവിലെ ഫെസ്‌ബുക്കിൽ ഇങ്ങനൊരു പോസ്റ്റിട്ടിരുന്നു “സെക്സ് ഒരത്യാവശ്യമാണ്. അത് കണ്‍സന്റോടു കൂടി.. സദാചാര ഗുണ്ടായിസത്തില്‍ കുടുങ്ങാതെ പലരുമായെങ്ങിനെ നടത്താം എന്നതാണ് എനിക്കും താല്പര്യമുള്ള വിഷയം 🙏” അതിന്റെ താഴെ ‘അവയവം പൊന്തുമോ’ എന്നുള്ള ചോദ്യവും ‘വയസ്സായില്ലെ’ എന്ന ഓര്‍മ്മപ്പെടുത്തലും മുതല്‍ ‘അത് ചെത്തിക്കളയണം’ എന്ന പരിഹാരം വരെ ചില മാന്യന്മാര്‍ തന്നു… പക്ഷെ ഏറെ കുറെ ആളുകള്‍ക്ക് കാര്യം മനസ്സിലായി… മുകളില്‍ പറഞ്ഞ പോലെ കമന്റിയവനൊക്കെ അവിടെ തന്നെ വയറ് നിറച്ച് കൊടുത്തിട്ടുണ്ട്…. ഈ വിഷയത്തെ കുറിച്ച് video ചെയ്യാമെന്നാണ് ആദ്യം ചിന്തിച്ചത് പക്ഷെ അതിനെ പലരും ഒരു entertainment ആയി മാത്രമെ കാണു എന്ന് തോന്നി… പക്ഷെ Consent എന്ന വിഷയം ഗൗരവമായിട്ടുള്ള ഒന്നാണ്.. Video ചെയ്യട്ടെ എന്ന് പറഞ്ഞപ്പോള്‍ വന്ന ഒരു കമന്റാണ് “വീഡിയോ ചെയ്താൽ ഒക്കെ അതിൻ്റെ കൂടേ ഒരു xxx വീഡിയോ കൂടേ ഉണ്ടെങ്കിൽ ഡബിൾഒക്കെ” ഇവനോടൊക്കെ എന്ത് പറയാനാണ്… ഇക്കിളി വാര്‍ത്ത മാത്രമെ പലര്‍ക്കും താല്പര്യമുള്ളു.. അങ്ങനെയും ചില ഇക്കിളി മലയാളികൾ… അതിനാല്‍ വീഡിയോ ചെയ്യുന്നതിന് പകരം എഴുതാന്‍ തീരുമാനിച്ചു… ആദ്യമായി ഇത് പറയുമ്പോള്‍ പലരും ഈയിടെ നടന്ന സിനിമാ നടൻ വിനായകന്‍ പങ്കെടുത്ത പ്രസ്സ് മീറ്റും മനസ്സിലിട്ടാണ് വായിക്കുക… അത് നിങ്ങളുടെ ഇഷ്ടം..പക്ഷെ കണ്‍സെന്റ് എന്നത് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയല്ലല്ലോ… ഇപ്പോള്‍ തീരുന്നതുമല്ല… വിനായകന്‍ എപിസോഡ് ജനങ്ങള്‍ക്ക് കുറച്ച് കഴിഞ്ഞാല്‍ മടുക്കും പക്ഷെ സെക്സ്, കണ്‍സെന്റ് എന്നീ കാര്യങ്ങള്‍ അങ്ങനെയല്ല… നമ്മുടെ സമൂഹത്തില്‍ എന്നും ഏറെ ചര്‍ച്ചാപ്രാധിനിത്യം ഉള്ള കാര്യമാണ്… ഒന്നും കൂടി നേരത്തെ പറഞ്ഞ കാര്യം ആവര്‍ത്തിക്കട്ടെ… “സെക്സ് ഒരത്യാവശ്യമാണ്. അത് കണ്‍സന്റോടു കൂടി.. സദാചാര ഗുണ്ടായിസത്തില്‍ കുടുങ്ങാതെ പലരുമായെങ്ങിനെ നടത്താം എന്നതാണ് എനിക്കും താല്പര്യമുള്ള വിഷയം “ എനിക്ക് മാത്രമല്ല ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ലിംഗഭേതമന്യേ ഇതാണ് Natural State of Being എന്നാണ് എന്റെ അഭിപ്രായം…. ഒരാളുമായി മാത്രം ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകളില്ല എന്നല്ല… അത് അവര്‍ അവരുടെ Natural State of Being.നെ നമ്മുടെ സാമൂഹ്യ ചട്ടക്കൂടിലേക്ക് പാകപ്പെടുത്തിയെടുത്തതാണ്… ഏക ഇണ എന്നതാണ് എല്ലാവര്‍ക്കും Natural State of Being എന്ന് തോന്നി പോകുന്ന വിധം അവര്‍ സ്വയം പാകപ്പെടുത്തിയിരിക്കുന്നു എന്ന് വേണം പറയാന്‍… അവര്‍ അതില്‍ സന്തുഷ്ടരുമാവാം… പക്ഷെ അങ്ങനെ ചിന്തിക്കാത്തവരുടെ നേരെ മുഖം കൂര്‍പ്പിക്കുകയും ചീറുകയും കുലപ്പുരു കുലസ്ത്രീ കളിക്കുകയും വേണ്ട…. അവിടെയാണ് പ്രശ്നം… ഞാന്‍ പറഞ്ഞത് എന്റെ ആഗ്രഹം… ഞാന്‍ സത്യസന്ധമായി പറഞ്ഞു ചിലര് പറയില്ല… ഇനി അതിന് പറ്റിയ ഒരാളെ കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടുമല്ല അത് പോസ്റ്റിയത്…. അത് പറയണം എന്ന് തോന്നി… കാരണം അങ്ങനെ ഉണ്ടായാല്‍ തന്നെ ചെറുപ്പം തൊട്ട് കൂടെ കൂടിയ ചില ബാഗേജുകളുണ്ട്, ചില സാമൂഹിക ഗാര്‍ബേജ്ജ് വേറെയും, അതിന്റെ കൂടെ ലേശം ഊള മോറല്‍ കറക്ട്നസ്സിന്റെ അനാവശ്യ അസ്കിതയും … ഇതിനെയൊക്കെ മറികടക്കേണ്ടതുണ്ട് എന്തെങ്കിലും ശരിയാവാൻ…. നേര്‍ത്തെ പറഞ്ഞ ആ പാകപ്പെടുത്തി നചുറല്‍ സ്വഭാവം മറ്റൊന്നാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന സംഭവത്തിന് ഞാനും അടിമയാണ് എന്ന് തന്നെ…. പക്ഷെ അത് മനസ്സിലായത് കൊണ്ട് അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട് ശരിക്കും ഒരു മനുഷ്യനായി കണ്‍സന്റോടെ പല സ്ത്രീകളുമായി നിരന്തരം ശാരീരികവും മാനസികവുമായ ബന്ധത്തില്‍ ഏര്‍പ്പെട്ട് ജീവി ക്കണം എന്ന് തീരുമാനിച്ചു… … Continue reading കൺസെന്റുണ്ടോ..? ഉണ്ടെങ്കിൽ….?