വിശ്വാസം അവിശ്വാസം മനുഷ്യൻ.

കഥ പറയാനുള്ള കഴിവാണ് മനുഷ്യന് ഓരോ വിശ്വാസങ്ങളും ഉണ്ടാക്കി തരുന്നത്… പക്ഷെ എല്ലാ മനുഷ്യരും നല്ല ഒന്നാന്തരം ആവിശ്വാസികളാണ്…. ഒരു കഥ വിശ്വസിക്കുകയും മറ്റെല്ലാ കഥകളും അവിശ്വസിക്കുകയും ചെയ്യുന്നയാൾ അവിശ്വാസിയല്ലേ… വിശ്വാസിയല്ലല്ലോ പക്ഷെ പ്രശ്നം അവിടെയല്ല…. എന്റെ വിശ്വാസമാണ് ശ്രേഷ്ഠം അല്ലെങ്കിൽ എന്റെ വിശ്വാസമില്ലായ്മയാണ് ശ്രേഷ്ഠം എന്ന് കരുതുന്നിടത്ത് നമ്മൾ എല്ലാം അന്യരാവുന്നു…. നമ്മൾ എന്നതിൽ നിന്നും നിങ്ങളും ഞങ്ങളുമായി വേർതിരിയുന്നു…. നമ്മുടെ അതെ ചിന്തയുള്ളവരുമായി മാത്രം നമ്മൾ ഒത്തു ചേരുമ്പോൾ… അവരുമായി മാത്രം ഇടപെടുമ്പോൾ… അവരുടെ ഉന്നമനത്തിന് വേണ്ടി മാത്രം നമ്മൾ പ്രയത്നിക്കുമ്പോൾ സത്യത്തിൽ നമ്മൾ ചെറുതായി പോകുകയാണ്.. തങ്ങളിൽ … Continue reading വിശ്വാസം അവിശ്വാസം മനുഷ്യൻ.

നിർമ്മിത ബുദ്ധിയും നമ്മളും

Exponential എന്നൊരു വാക്കുണ്ട് ക്രമാതീതമായുള്ള മാറ്റം എന്ന് പറയാം…. നമ്മുടെ ജീവിതത്തിന്റെ എല്ലാ രൂപത്തിലും ഈ ക്രമാതീതമായ മാറ്റം അനുഭവപ്പെടും.. ഇതിൽ ചില മാറ്റങ്ങൾ നമ്മൾ വലിയ ബഹളങ്ങളില്ലാതെ തരണം ചെയ്യും… ചിലത് തരണം ചെയ്യാൻ അല്പം വിയർക്കും… ചിലത് നമ്മൾക്ക് ഏറെ വേദന നൽകും…. നമ്മുടെ മുന്നിൽ അറിയുന്ന രീതികൾ ഓരോന്നായി എരിഞ്ഞു പുകയായി മാറുമ്പോൾ ഒരു നിലനിൽപ് പ്രശ്നം അനുഭവപ്പെടും പലർക്കും…. ഇതിൽ നിന്നും ഒരു രക്ഷാമാര്‍ഗ്ഗം ഉണ്ടോ എന്നും ചിലര് ചിന്തിച്ചേക്കാം… രക്ഷ ഇല്ല.. adaptability അഥവാ അനുരൂപപ്പെടുക എന്നൊന്ന് ചെയ്യാൻ കഴിയും… മാറ്റം ഒരു വിഷയമായി … Continue reading നിർമ്മിത ബുദ്ധിയും നമ്മളും

റിട്ടയർമെന്റ് ചിന്തകൾ

പ്രായമായി എന്നൊന്നും തോന്നിപ്പിക്കരുത് മനുസന്മാരെ… ഇത്തവണ Retirement എന്ന വിഷയം കുറേ ഏറെ സംസാരത്തിൽ വന്നു. സുഹൃത്തുക്കൾ ചിലർ അവരുടെ ഗവണ്മെന്റ് ജോലിയിൽ നിന്നും വിരമിച്ചു… ചിലര് അടുത്ത വർഷം വിരമിക്കുന്നു. ഒരേ ക്ലാസ്സിൽ പഠിച്ചിരുന്നവർ ഏതാനും വർഷങ്ങളിൽ വിരമിക്കും… പണ്ടൊക്കെ വിരമിക്കുക എന്നത് വയസ്സായതിന് ശേഷം നടക്കുന്ന കാര്യമാണ്. ഇപ്പോൾ അങ്ങനെ അല്ലാതായോ എന്നൊരു തോന്നൽ. എന്തൊരു ചെറുപ്പമാണ് ഈ വിരമിക്കുന്ന യുവതി യുവാക്കൾക്ക് ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് ഒരാഴ്ച്ച മുൻപ് ഒരു സുഹൃത്തിന്റെ 67ആം പിറന്നാളിന്റെ ആഘോഷത്തിൽ പങ്കെടുക്കാൻ പോയി. Full Retirement Age എന്നും പറയാം. അതായത് കിട്ടേണ്ട … Continue reading റിട്ടയർമെന്റ് ചിന്തകൾ

മനുഷ്യന് മാറാൻ കാലവും സമയവുമുണ്ടോ?

ഒരു പ്രസക്തമായ ചോദ്യമുണ്ട്…. മനുഷ്യന് മാറാൻ കാലവും സമയവുമുണ്ടോ? ഉണ്ടെങ്കിൽ എത്ര സമയമെടുക്കും… ഈ മാറ്റം ഉള്ളിൽ അവനവന് മനസ്സിലാവുന്ന രീതിയിലോ അതോ പുറത്ത് മറ്റുള്ളവർക്ക് മനസ്സിലാവുന്ന രീതിയിലോ എന്നതും പ്രസക്തമാണ്… മാറ്റം എന്നതിനെ കുറിച്ച് നമ്മൾക്കൊക്കെ വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളുണ്ട്. അത് കൊണ്ട് തന്നെയാണ് മാറ്റങ്ങൾ internal and external conflict എന്നതിന് കാരണമാവുന്നത്. മാറ്റം വേണം എന്ന് കരുതുന്ന നമ്മൾ തന്നെ മറ്റാരുടെയോ മാറാനുള്ള ശ്രമത്തിന് വിലങ്ങു തടിയാവുന്നു എന്നതും രസകരമാണ്… എങ്കിലും change is universal എന്ന് നമ്മൾ പറയുകയും ചെയ്യും… അപ്പോൾ മാറ്റം എന്നതിലല്ല… എന്ത് മാറ്റം … Continue reading മനുഷ്യന് മാറാൻ കാലവും സമയവുമുണ്ടോ?

ബെംഗളൂരിലെ മാധ്യമ ചിന്തകൾ

നാട്ടിൽ പോയപ്പോൾ ഒരു സുഹൃത്തിനെ കാണുന്നതിന്റെ ഭാഗമായി ബെംഗളൂരിൽ മാധ്യമ രംഗത്തുള്ള ചിലരുമായി കുറച്ചു നേരം ചിലവിട്ടു. സംസാരത്തിനിടയിൽ ഫോട്ടോ എടുക്കാൻ മറന്നും പോയി. അത് കൊണ്ട് തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ എടുത്ത എന്റെ പടം എന്റെ ഫിഗർ സമർപ്പയാമി ഈയടുത്ത് നടന്ന തിരഞ്ഞെടുപ്പിന് ശേഷം ഇങ്ങനെ മാധ്യമ രംഗത്തുള്ളവരുമായി ഒരു ചർച്ച രസകരമായിരുന്നു. പുസ്തകങ്ങളെ കുറിച്ചും വാർത്തകളെ കുറിച്ചും മാധ്യമ പ്രവർത്തനത്തെ കുറിച്ചും. മാധ്യമ ധർമ്മത്തെ കുറിച്ചും ഒക്കെ ആളുകൾ സംസാരിക്കുന്നത് ഞാൻ അങ്ങനെ കേട്ടിരുന്നു. ഒരു നല്ല അനുഭവമായിരുന്നു. തിരിച്ച് വരുമ്പോൾ ഇൻഡിപെൻഡന്റ് ജേർണലിസം എന്താണ് എന്ന ചോദ്യം … Continue reading ബെംഗളൂരിലെ മാധ്യമ ചിന്തകൾ

ഒരു നാർസിസിസ്റ്റ് – ഇത്രയൊക്കെ ഉള്ളു നമ്മൾ

ക്യാമറ നോക്കുന്നില്ലെങ്കിലും ശ്രദ്ധ മുഴുവൻ ക്യാമറയുടെ മുകളിലാണ്… മൂന്ന് സെക്കണ്ടിന്റെ ടൈമറും വച്ച് ഫോട്ടോ എടുക്കാനായി കാത്ത് നിൽക്കുന്ന ഒരു നാർസിസ്റ്റിക്ക് പഹയൻ… ഇന്നലെ ഒരാൾ എന്നോട് ചോദിച്ചു ഞാൻ നാർസിസിസ്റ്റ് ആണോ എന്ന്… ആണല്ലോ… അല്ലെന്ന് പറയാൻ എങ്ങിനെ പറ്റും… ചോദിച്ച കക്ഷി ഒരു മോദി ഫാനും കൂടിയാണ്… അത് കൊണ്ട് കക്ഷിയോട് പറഞ്ഞു… അതെ നാർസിസിസ്റ്റ് തന്നെയാണ് പക്ഷെ നമ്മുടെ പ്രൈം നാർസിസിസ്റ്റിന്റെ അടുത്തെത്താൻ ഇനിയും ഒരുപാട് പോകാനുണ്ട് എന്ന്… ചിലർ സമ്മതിക്കും ചിലര് സമ്മതിക്കില്ല… പക്ഷെ ഈ പടം കണ്ടപ്പോൾ ഒരു കാര്യം മനസ്സിൽ വന്നു… സാമൂഹ്യ … Continue reading ഒരു നാർസിസിസ്റ്റ് – ഇത്രയൊക്കെ ഉള്ളു നമ്മൾ

അവിശ്വാസിയുടെ പ്രാർത്ഥനാക്കൂട്ടം

അവിശ്വാസിയായ… ഒരു നിരീശ്വരവാദിയായ ഞാൻ ഇന്നലെ ഒരു വീട്ടിൽ ഒരു പരിപാടിക്ക് പോയി… പരിപാടി തുടങ്ങുന്നതിനു മുൻപ് പ്രാർത്ഥനയുണ്ടായിരുന്നു… ഞാനും എല്ലാവരുടെയും കൂടെ അവരെ പോലെ എഴുന്നേറ്റ് കൈ മുന്നിൽ ചേർത്തു വച്ചു തല കുമ്പിട്ട് പ്രാർത്ഥന തീരും വരെ ബഹുമാനത്തോടെ നിന്നു…. ഇതിന് മുൻപും പതിവുണ്ട്… വിശ്വാസമല്ല അവിടെ കൂടെ ഉള്ളവരോടുള്ള ഒരു ബഹുമാനവും സ്നേഹവും ആണത്… വിശ്വസികളെ സ്നേഹിക്കുമ്പോൾ ചേർത്ത് നിർത്തുമ്പോൾ അല്ലെങ്കിൽ ഒരു പ്രാർത്ഥനയിൽ അവരുടെ കൂടെ പങ്കു ചേരുമ്പോൾ ഒന്നും ഇല്ലാതാവുന്നതല്ലല്ലോ എന്റെ നിരീശ്വരവാദം…. മനുഷ്യനാവുമ്പോൾ നമ്മൾ അങ്ങനെയൊക്കെയാണ്… അങ്ങനെയൊക്കെയാവണം… വേണ്ടേ..? ഞാൻ നിരീശ്വരവാദി ആയത് … Continue reading അവിശ്വാസിയുടെ പ്രാർത്ഥനാക്കൂട്ടം

രാഹുൽ ഗാന്ധിയിൽ നിന്നും രാഹുലിലേക്ക്

ഈ ഫോട്ടോ ഇവിടെ കിടക്കട്ടെ… കുരു പൊട്ടിക്കേണ്ടവർക്ക് അതാവാം.. അതവരുടെ സ്വാതന്ത്ര്യ സംസ്കാരം… രാഹുലിന് നാളെ ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്തിടം ഉണ്ടാവും എന്നൊന്നും എനിക്കറിയില്ല… ഈ യാത്ര വോട്ടായി മാറുമോ എന്നൊന്നും അറിയില്ല… പക്ഷെ.. കോൺഗ്രസുകാരെന്ന് സ്വയം അവകാശപ്പെടാത്ത പലരുടെയും മനസ്സിൽ പോലും രാഹുൽ ഇടം ഇന്ന് നേടിയിട്ടുണ്ട്… അത് രാഷ്ട്രീയത്തിൽ അത്ര എളുപ്പമുള്ള കാര്യമല്ല… സംഭവിക്കാത്തതാണ്… ഇനി രാഹുൽ എന്ന് മതി.. രാഹുൽ ഗാന്ധി എന്ന് വേണ്ട…. രാഹുൽ ഗാന്ധിയിൽ നിന്നും ജനങ്ങളുടെ രാഹുലിലേക്കുള്ള ഒരു യാത്രയായിരുന്നു ഇത്… ഈ ഫോട്ടോ കണ്ടപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷവും … Continue reading രാഹുൽ ഗാന്ധിയിൽ നിന്നും രാഹുലിലേക്ക്

നമ്മൾക്കും ചില ചോദ്യങ്ങൾ നമ്മളോട് തന്നെ… ചില ഓർമ്മപ്പെടുത്താലും…

കഴിഞ്ഞ ദിവസം ഒരാൾ എനിക്കൊരു മെസേജ് അയച്ചു… ഇംഗ്ലീഷിലായിരുന്നു മെസ്സേജ്… അങ്ങോട്ടും ഇങ്ങോട്ടും മെസേജുകൾ അയച്ചു കഴിഞ്ഞപ്പോൾ അവസാനം മനസ്സിലൊരു വിഷമം…. ചില ചോദ്യങ്ങൾ അങ്ങനെ ഉത്തരങ്ങളും തേടി മനസ്സിൽ നടക്കാൻ തുടങ്ങി…. ഇംഗ്ലീഷിൽ എനിക്ക് വന്ന ആ മെസേജിന്റെ മലയാളം വിവർത്തനം ഏതാണ്ട് ഇതാണ്…. “സാർ. നിങ്ങളുടെ ആം ചെയ്ർ രാഷ്ട്രീയം ഒരു പക്ഷം മാത്രം പിടിച്ചാണ്, പരിഹാസ്യവും അപഹാസ്യവുമായ അഭിപ്രായം പറയാൻ ഒരാൾ ഒരു മേഖലയിൽ വിദഗ്ദ്ധനാകേണ്ടതില്ല എന്ന് മനസ്സിലാക്കണം.. സിനിമയെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള താങ്കളുടെ വിവിധ പോസ്റ്റുകളിലൂടെ ഞാൻ നിങ്ങളെ പഠിച്ചിട്ടുണ്ട്… കേരളത്തെ മെച്ചപ്പെടുത്താൻ എന്തെങ്കിലും നല്ല … Continue reading നമ്മൾക്കും ചില ചോദ്യങ്ങൾ നമ്മളോട് തന്നെ… ചില ഓർമ്മപ്പെടുത്താലും…

യാത്രകൾ ചിലത് നമ്മൾ തന്നെയങ്ങ് അവസാനിപ്പിക്കണം !

യാത്രകൾക്ക് ഒന്നും അതിന്റേതായ സമാപനമില്ല… They never end… നമ്മളായിട്ട് വിരാമമിടണം… ഒന്നവസാനിക്കുന്നതിൽ നിന്നും അടുത്തത് തുടങ്ങുകയും വേണം.. അവസാനങ്ങളില്ലാത്ത വഴികളിൽ സ്വപ്നങ്ങൾ കാണുന്നവരല്ലേ നമ്മളെല്ലാം… അപ്പോൾ എങ്ങനെ യാത്രകൾക്ക് മാത്രമായി സ്വന്തം അവസാനം ഉണ്ടാവും… പക്ഷെ ചിലതാവസാനിപ്പിക്കണം പുതിയതിനായി… അത് കൊണ്ട് ഇന്ന് ഞാനൊരു യാത്ര അവസാനിപ്പിക്കുന്നു… നിങ്ങളിൽ പലരും എന്നെ പരിചയപ്പെട്ട അതെ വഴികളിലെ ഒരു യാത്ര തന്നെ.. ഏത് എന്ത് എന്നതൊന്നും പ്രസക്തമല്ല… കാരണം ഒരേ സമയത്ത് തന്നെ പല യാത്രകളും നമ്മൾ നടത്തുന്നുണ്ടല്ലോ… Life is not one journey… it is a possibility … Continue reading യാത്രകൾ ചിലത് നമ്മൾ തന്നെയങ്ങ് അവസാനിപ്പിക്കണം !