വീഡിയോ വിമർശനം

വീഡിയോ ചെയ്യുന്നതിനേക്കാൾ എളുപ്പം എഴുതുന്നതാണ്…. വീഡിയോ ചെയ്യാൻ വെളിച്ചമുള്ള ബഹളമില്ലാത്ത ഒരു സ്ഥലം കണ്ടു പിടിക്കണം ആദ്യം…. പിന്നെ അങ്ങോട്ട് പോകണം മൈക്ക് ഫിറ്റ്‌ ചെയ്യണം വീഡിയോ എടുക്കണം. വലിയ എഡിറ്റിംഗ് പതിവില്ലെങ്കിലും ഒക്കെ കൂടി കൂടുതൽ സമയം ചിലവാണ്.. എഴുത് കൂടുതൽ എളുപ്പമാണ്… ഈ തയ്യാറെടുപ്പൊന്നും വേണ്ട… പക്ഷെ ഫെസ്ബുക്കിന് വീഡിയോ ഇട്ടാലെ പരസ്യം പതിക്കാൻ പറ്റു. പരസ്യമാണല്ലോ ഫെസ്ബുക്കിന്റെ അന്നം… റീലുകളും ഷോർട്ടും വന്നിട്ടും എന്തോ അതിനോട് ഒരു അടുപ്പം തോന്നിയിട്ടില്ല… കാരണം ഒരു മിനുട്ടിൽ പറഞ്ഞു തീർക്കാനുള്ള കഴിവില്ലാത്തതു കൊണ്ടാകാം… അത് എങ്ങനെ പറ്റും എന്ന് പഠിക്കണം… … Continue reading വീഡിയോ വിമർശനം

നമ്മുടെ കുറവുകളും ന്യൂനതകളും

ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ ട്രോൾ ചെയ്യാൻ പറ്റിയ ഒരു നാല് വാർത്തയെങ്കിലും എന്റെ ഫീഡിൽ വന്നിട്ടുണ്ടാവും….. ധാരാളം ലൈക്കും ഷെയറും കമന്റും കിട്ടാൻ സാധ്യതയുള്ളവ… ഒന്നും വേണ്ട എന്ന് വച്ചു…. ആ ട്രോളുകൾ ഒന്നും ആർക്കും ഒരു ഗുണവും ചെയ്യില്ല എന്നത് തന്നെ… പകരം മറ്റൊരു ചിന്ത പങ്കു വയ്ക്കട്ടെ… നമ്മുടെ ലോകത്ത് വിവിധ ആശയങ്ങളുള്ള ധാരാളം ആളുകളുണ്ട്… മതങ്ങൾ രാഷ്ട്രീയം പ്രത്യയശാസ്ത്രം വിശ്വാസങ്ങൾ നാസ്തികത കൾട്ടുകൾ അങ്ങനെ പലതും…. ചിലതിനോട് നമ്മൾക്ക് യോജിപ്പുണ്ടാവും.. ചിലത് നമ്മളെ ബാധിക്കില്ല.. ചിലതിനെ നമ്മൾ ഏറെ എതിർക്കും… ഇതിൽ ചിലതിനെ തുടച്ചു മാറ്റി ഒന്നിൽ … Continue reading നമ്മുടെ കുറവുകളും ന്യൂനതകളും

വലിയ പുസ്തകങ്ങളും നീണ്ട സംഭാഷണങ്ങളും

ഇന്നും ഇന്നലെയുമായി യുവാൽ ഹാരാരിയുമായുള്ള ഒരു രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന സംവാദം കേൾക്കാൻ ഇടയായി…. അതിൽ അയാൾ പറഞ്ഞൊരു കാര്യം വളരെ പ്രസക്തമായി തോന്നി…. വലിയ പുസ്തകങ്ങളും നീണ്ട സംഭാഷണങ്ങളും നമ്മുടെ ജീവിതത്തിന് വളരെ ആവശ്യമാണ്‌ എന്ന്… ഒന്നിനും സമയമില്ലാതെ ഓടുന്ന മനുഷ്യരാണല്ലോ നമ്മൾ ഇപ്പോൾ… എല്ലാം ചെയ്താലും ചെയ്യാൻ കാര്യങ്ങൾ ബാക്കി കിടക്കുന്നു…. എത്ര ഓടിയാലും എവിടെയും എത്താത്ത ത്രെഡ്മില്ലുകളിൽ ജീവിതം ഹൈസ്പീഡിൽ എങ്ങോട്ടെന്നില്ലാതെ കുതിക്കുന്നു…. ഇനിയങ്ങോട്ട് നമ്മുടെ attention span കുറയുകയെ ഉള്ളു…. ഇപ്പോൾ തന്നെ പലരും റീൽസ് ജീവികളാണ്…. ഒരു മിനുട്ടിൽ കൂടുതൽ ശ്രദ്ധ കിട്ടാത്തവർ…. … Continue reading വലിയ പുസ്തകങ്ങളും നീണ്ട സംഭാഷണങ്ങളും

എന്റെ OKR വിശേഷങ്ങൾ

“ജീവിതം ഒരു പ്രച്ഛന്ന വേഷ മത്സരമാണ് എന്ന് ഓർമ്മിക്കാതെ ഞാൻ സ്വന്തം വേഷവും വച്ച് അവിടെ ചെന്ന് ആകെ നാണം കേട്ട് പോയി“ എന്ന് കാഫ്ക്കയാണ് പറഞ്ഞത് എന്ന് തോന്നുന്നു… നമ്മൾ ഒരു ജീവിതത്തിൽ തന്നെ പല വേഷങ്ങൾ കെട്ടുന്നു… നമ്മുടെ യഥാർത്ഥ വേഷം എന്താണ് എന്നവസാനം മറന്നും പോകുന്നു…. അല്ലെങ്കിൽ അവസാന നിമിഷത്തിൽ ഇനി തീരെ സമയമില്ല എന്ന് ബോധ്യപ്പെടുമ്പോൾ നമ്മുടെ മുന്നിൽ ഒരു വെളിപാട് പോലെ അത് പ്രത്യക്ഷപ്പെടുന്നു And time is up and it is all over… ഒരു TV ഓഫാവുന്ന പോലെ വെളിച്ചം … Continue reading എന്റെ OKR വിശേഷങ്ങൾ

ഗദ്ദർ എന്ന ഗാനം….

അധികാരത്തിനോടും… മൂക ധ്യാനം നടിച്ച് ഈണത്തിൽ ഒരേ സ്വരത്തിൽ സമ്മതം മൂളുന്ന സമൂഹത്തിനോടും അതിന് കേൾക്കാൻ തീരെ ഇഷ്ടപ്പെടാത്ത സത്യങ്ങൾ പാടി കൊടുത്ത് ഉറങ്ങാൻ സമ്മതിക്കാതെ ഉണർത്തിയിരുത്തിയ വെളിച്ചമായിരുന്നു ഗദ്ദര്‍… ചെവിയും വായയും തുറക്കാൻ കഴിയാതെ കാണാത്ത ചങ്ങലകൾ അനുഭവിച്ചു മാത്രമറിഞ്ഞ് മിഴിച്ചിരിക്കുന്നവരുടെ മുന്നിൽ പതിറ്റാണ്ടുകൾ വിടർന്നു നിന്ന ഗാനമായിരുന്നു ഗദ്ദര്‍….. നമ്മൾക്കിടയിലെ ഒരു മനുഷ്യനായിരുന്നു ഗദ്ദർ…. 🥲 ആദരാഞ്ജലികൾ 🙏-പഹയൻ- Continue reading ഗദ്ദർ എന്ന ഗാനം….

മണിപ്പൂർ നമ്മളോട് പറഞ്ഞത്

മണിപ്പൂർ നമ്മളോടെല്ലാം പറയുന്ന മറ്റൊരു സത്യമുണ്ട്… നമ്മൾ ഒരു പ്രത്യേക വിഭാഗത്തിന്റെയും ഭാഗമായി നമ്മളെ സ്വയം കാണാതിരിക്കാൻ ശ്രമിക്കണം എന്ന്…. ബുദ്ധിമുട്ടാണ്… പക്ഷെ ശ്രമിക്കണം…. മതം ജാതി വിശ്വാസം രാഷ്ട്രീയം ദേശം ഭാഷ അങ്ങനെ എന്തൊക്കെ രീതിയിൽ നമ്മൾക്ക് മറ്റുള്ളവരെ othering ചെയ്യാം… അതിൽ നിന്നുമൊക്കെ മാറി നിൽക്കണം… അതിനുള്ള ശ്രമം നടത്തണം… ഗോത്രീയത നമ്മുടെയൊക്കെ ഉള്ളിലുണ്ട്… തല്പര കക്ഷികൾക്ക് അതിനെ ആളി കത്തിക്കാനും എളുപ്പമാണ്.. നമ്മുടെ നിരന്തരമായ conscious effort കൊണ്ട് മാത്രമേ നമ്മൾക്ക് രക്ഷപ്പെടാൻ കഴിയു.. എന്തിന് പറയുന്നു എല്ലാവരും ഒന്നാണ് എന്ന് പറയുന്ന ഞാൻ ഭാഗമായി ഒരു … Continue reading മണിപ്പൂർ നമ്മളോട് പറഞ്ഞത്

നമ്മളെല്ലാം ചരിത്രത്തിന്റെ ചെറിയ കഷ്ണങ്ങളാവും….

നമ്മൾ പറയുന്നത്… ചെയ്യുന്നത്…. ഉണ്ടാക്കുന്നത്…. സംവദിക്കുന്നത്… ഒരൊ നിമിഷവും ജീവിക്കുന്നത് പോലും ചരിത്രത്തിന്റെ ഭാഗമാവും… അതെങ്ങനെ… ആളുകൾ എഴുതുന്നത് മാത്രമല്ല ചരിത്രം…. ലോകം അറിയുന്നവരുടെ ജീവിതാണെന്നുഭവങ്ങൾ മാത്രമല്ല ചരിത്രം…. നമ്മളാരും അറിയാതെ പോയ അനേകം ആളുകളുടെ ദൈനംദിന ജീവിതാനുഭവവും എഴുത്തപ്പെടാത്ത ചരിത്ര വസ്തുതകളാണ്… ഇത്രയും പറഞ്ഞത് ചിലരെ പോലെ ചരിത്രം ഒളിപ്പിക്കാനോ മാറ്റി എഴുതാനോ കൂട്ടി ചേർക്കാനോ ഒന്നുമല്ല.. അതിന് ആളുകളെ പ്രേരിപ്പിക്കുന്ന പല കാരണങ്ങളും ഉണ്ടാവാം… പകരം നമ്മൾ ജീവിക്കുന്ന ഓരോ നിമിഷവും ഈ ലോകത്തിന്റെ ഭാവിയെ ചെറിയൊരു തോതിൽ സ്വാധീനിക്കുമെന്ന് പറയാനാണ്….. അത് മനസ്സിലാക്കുമ്പോൾ നമ്മൾ ചെയ്യുന്ന കാര്യങ്ങളുടെ … Continue reading നമ്മളെല്ലാം ചരിത്രത്തിന്റെ ചെറിയ കഷ്ണങ്ങളാവും….

എന്റെ വീഡിയോ ലോകം

വീഡിയോ ഉണ്ടാക്കി തുടങ്ങിയ കാലം തൊട്ട് പല തരത്തിലുള്ള വീഡിയോകൾ ചെയ്തിട്ടുണ്ട്….. രാഷ്ട്രീയം.. ട്രോൾ.. സാമൂഹിക വിഷയങ്ങളിലെ അഭിപ്രായങ്ങൾ.. പുസ്തകങ്ങൾ.. സിനിമ… ട്രാവൽ വീഡിയോ.. ഫുഡ് വ്ലോഗ്… അൺബോക്സിങ്… പേഴ്സണൽ ഡെവലപ്പ്മെന്റ… കരിയർ ഡെവലപ്പ്മെന്റ്…. സൊറ പറച്ചിൽ…. മൈക്രോ കോഴ്‌സുകൾ…. എന്നങ്ങനെ.. പിന്നെപ്പോഴോ അതെല്ലാം കൂടി പല ചാനലുകളിൽ ആക്കി Pahayan Media… Agile Malayali… Movie Positive…. pahayatra… Vayanalokam എന്നങ്ങനെ diversify ചെയ്തു… ഇപ്പോൾ അതൊക്കെ നോക്കി നടത്താൻ ബുദ്ധിമുട്ടാവുന്നു Niche ചാനലുകളാണ് നല്ലത് എന്നത് കൊണ്ട് അങ്ങനെ ചെയ്തതാണ്… അത് വേണ്ടിയിരുന്നില്ല എന്നും ഇപ്പോൾ തോന്നുന്നു… ഇതിന് … Continue reading എന്റെ വീഡിയോ ലോകം

ബിഗ്‌ബോസിലെ small thoughts

ഞാൻ ബിഗ്‌ബോസ് ഫോളോ ചെയ്യുന്നൊരു വ്യക്തിയല്ല… മുൻപ് വന്നിരുന്ന Malayali House വളരെ ആവേശത്തോട് കൂടി മുഴുവൻ ഒന്നും മിസ്സവാതെ കണ്ടിരുന്നു. അന്ന് അതിൽ പങ്കെടുത്തവരെ പറ്റി കേട്ടിട്ടുണ്ടായിരുന്നു എന്നത് കൊണ്ടും കൂടിയായിരുന്നു അത് ഫോളോ ചെയ്തിരുന്നത്. ഒരു കൗതുകം…. and I was hooked to it…. ബിഗ് ബോസ് വന്നപ്പോൾ അതിൽ പങ്കെടുക്കുന്ന ആരെയും ഞാൻ അറിയില്ല. ജെനറേഷൻ ഗ്യാപ്പാവാം…. പക്ഷെ ഈ സീസണിൽ ഒരു തമാശയുണ്ടായി. ജനുവരിയിൽ ബിഗ്‌ബോസ് നടത്തുന്ന മീഡിയ കമ്പനിയിൽ എനിക്ക് പരിചയമുള്ളൊരു വ്യക്തി എനിക്ക് മെസേജ് അയച്ചു. ഞങ്ങൾ സംസാരിച്ചു. ഈ സീസണിലെ … Continue reading ബിഗ്‌ബോസിലെ small thoughts

നാടിനോട് വിട പറയുമ്പോൾ

വിട പറയൽ എപ്പോഴും വേദനയാണ്… എങ്കിലും എല്ലാ ഒത്തു ചേരലുകളും ഇങ്ങനെയാണ് അടുത്ത അധ്യായത്തിലേക്ക് നീങ്ങുക…. മൂന്നാഴ്ച്ച കഴിഞ്ഞ് അമേരിക്കയിലേക്ക് തിരിച്ചു പോകുന്നു. എല്ലാ പ്രാവശ്യവും തിരിച്ചു പോകുമ്പോൾ നാട് വിടുന്നതിന്റെ വിഷമമാണ് പതിവ്… വേണ്ടപ്പെട്ടവരൊക്കെ പെട്ടന്ന് ഓടിയെത്താൻ കഴിയുന്നിടത്താണെങ്കിൽ എത്ര നന്നായേനെ എന്ന് പലപ്പോഴും തോന്നും….. കോവിഡ് കാരണം വളരെ വൈകി പോയി ഈ വരവ്… ഇനി ഒരു വർഷത്തിനുള്ളിൽ തന്നെ വരും….. ഇത്തവണ കുടുംബക്കാരെ വിട്ട് പോകുന്ന വിഷമമേ ഉള്ളു… നാട് വിടുന്നതിന്റെ ഇല്ല. എന്തോ ‘I don’t belong here either’ എന്ന യാഥാർഥ്യം മനസ്സിലായി…. In … Continue reading നാടിനോട് വിട പറയുമ്പോൾ