ഫിറ്റ്നസ്സ് | ഫിറ്റ് ഇന്ത്യ മൂവ്മെന്റ് | ഡെയിലി ജേർണൽ | #4

ഇന്ന് രാവിലെ ഫിറ്റ് ഇന്ത്യ മൂവ്മെന്റിനെ പറ്റി വായിച്ചാണ് ദിവസം തുടങ്ങിയത്… ‘Prevention is better than cure” എന്ന പ്രയോഗം ചെറുതാവുന്പോൾ കേട്ടതാണ്… തടയാവുന്ന രോഗങ്ങൾ വന്നിട്ട് ഭേതമാക്കുന്നതിനേക്കാൾ നല്ലത് തടയുന്നതല്ലേ… ഇതൊക്കെ കേട്ടിരുന്നു എന്നെ ഉള്ളു വലുതായി പഠിച്ചൊന്നുമില്ല… പ്രായോഗികമാക്കാൻ ശ്രമവും നടത്തിയിരുന്നില്ല… ഒരു ആറാം ക്ലാസ് തൊട്ട് തടിച്ച് തുടങ്ങിയതാണ്… ഒരു തടിയനായിട്ടാണ് വളർന്നതും…. ഇപ്പോഴും ഓർമ്മയുണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത് കോളേജ് Gym ഇൻചാർജ് ആയിരുന്ന സുഹൃത്ത് എന്നെ കൊണ്ട് ഒരു പുഷ്അപ്പ്… ഒരേയൊരു പുഷ്അപ്പ് എടുപ്പിക്കാൻ ശ്രമിച്ച് വിയർത്ത് കുളിച്ചത്…. അത് 18 വയസ്സുള്ളപ്പോൾ…. ഓട്ടത്തിന്റെ … Continue reading ഫിറ്റ്നസ്സ് | ഫിറ്റ് ഇന്ത്യ മൂവ്മെന്റ് | ഡെയിലി ജേർണൽ | #4

ഒരു പുതിയ അധ്യയന വർഷം | ഡെയിലി ജേർണൽ | #3

പുതിയ അധ്യയന വർഷം തുടങ്ങുന്പോൾ ഒരു ഉഷാറാണ്….. എനിക്കൊക്കെ ചെറുതാവുന്പോൾ അത് പഠിക്കാനല്ല മറിച്ച് പുത്തൻ ഉടുപ്പിനും പുസ്തകങ്ങൾക്കും സുഹൃത്തുക്കളെ വീണ്ടും കാണുന്നതിനും ഒക്കെയാണ്… ഇന്നലെ ചെക്കന് പുതിയ അധ്യയന വർഷം തുടങ്ങി… മാത്രമല്ല പുതിയ സ്‌കൂളും…. ഇവിടുത്തെ മിഡിൽ സ്‌കൂളിലേക്ക് (മ്മടെ UP സ്കൂള് പോലെ) ഏഴാം ക്ലാസ്സിലേക്ക് പോകുന്നു…. ഇനി രണ്ടു വർഷം അവിടെ നിന്നും.. പിന്നെ അഞ്ച് വർഷത്തേക്ക് ഹൈസ്കൂളിലേക്ക്….. ചെക്കൻ കിന്റർഗാർഡനിൽ ചേർന്നത് ഇപ്പോഴും ഓർമ്മയുണ്ട്…. അന്ന് അവനെ സ്‌കൂളിൽ കൊണ്ടു ചെന്നാക്കുന്പോൾ പറഞ്ഞു കൊടുത്തത്  84 ആം വയസ്സിൽ ഒന്നാം ക്‌ളാസ്സിൽ ചേർന്ന കെനിയയിലെ കിമാനി … Continue reading ഒരു പുതിയ അധ്യയന വർഷം | ഡെയിലി ജേർണൽ | #3

യാത്രകളിലെ വായന | ഡെയിലി ജേർണൽ | #2

യൂറോപ്പ് യാത്രയിൽ ധാരാളം സമയം പ്ലെയിനിലും ട്രെയിനിലും ഉണ്ടാവും എന്നറിഞ്ഞ് കൊണ്ടാണ് കയ്യിൽ നാലു പുസ്തകം കരുതിയത്… വായനയുടെ പകുതിയിൽ എത്തി നിന്നിരുന്ന ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥ… പിന്നെ മാധവിക്കുട്ടിയുടെ ഒറ്റയടിപാത.. കൂടെ  ചെക്കോവിന്റെയും ഉണ്ണി ആറിന്റെയും ചെറുകഥകൾ… സിദ്ധാർത്ഥയും മാധവിക്കുട്ടിയും വായിച്ച് തീർത്തു… ചെക്കോവിന്റെയും ഉണ്ണിയുടെയും കഥകൾ ചിലതൊക്കെ വായിച്ചു… പിന്നെ വായന നിർത്തി, മനസ്സിൽ ആ കഥകളിലെ കഥാപാത്രങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയിട്ട് കളിച്ചപ്പോൾ പുതിയ കഥകളും അനുഭവങ്ങളും കഥാപാത്ര സ്വഭാവങ്ങളും സങ്കല്പങ്ങളും കണ്ടെത്തി.. അതാണ് ചെറുകഥയുടെ ബ്യൂട്ടി… ചെറുകഥകൾ വായനക്കാരന്റെ മനസ്സിൽ കിടന്ന് വളരും… വായനക്കാരെയും മനസ്സിലെങ്കിലും … Continue reading യാത്രകളിലെ വായന | ഡെയിലി ജേർണൽ | #2

മർത്ത്യലൊകം ഒരു ഡെയിലി ജേർണൽ | സന്തോഷം | #1

ഇന്ന് രാവിലെ ബ്ലോഗിങ് കാലത്തെ ചില ഓർമ്മകളുമായാണ് എഴുന്നേൽക്കുന്നത്…. വളരെയേറെ സന്തോഷം നൽകിയിരുന്ന കാലമായിരുന്നു… ഇന്ന് മുൻപത്തെ പോലെ എഴുതാൻ കഴിയുന്നില്ല… വീഡിയോയുടെ മുന്നിൽ എന്റെ മുഖം തന്നെ കണ്ട് മടുപ്പ് തോന്നുന്നു… അപ്പോൾ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ…. നിരന്തരം വീഡിയോ ഇട്ടിട്ട് മറ്റുള്ളവർക്കും എന്റെ ഛായ തോന്നി തുടങ്ങിയോ എന്നൊരു പേടി…. ഏതായാലുംഏതാനും ദിവസങ്ങളായി ഉള്ളൊരു ചിന്തയാണ്… കൂടുതൽ സമയം എഴുതാൻ ചിലവഴിക്കണം എന്ന്… അക്ഷരത്തെറ്റുകൾ അടങ്ങിയ ചില അന്വേഷണങ്ങൾ എന്ന് പറയാനാണിഷ്ടം… കാരണം ആകെ നാലഞ്ച് വർഷം മാത്രം കൃത്യമായി മലയാളം പഠിച്ചതിന്റെ ബുദ്ധിമുട്ട് ഇന്നും ഉണ്ട്…. ദിവസവും … Continue reading മർത്ത്യലൊകം ഒരു ഡെയിലി ജേർണൽ | സന്തോഷം | #1

വിവേക്ക് അഗ്നിഹോത്രി എന്ന ആളുടെ ട്വീറ്റ്..

വിവേകിന്റെ ട്വീറ്റിൽ പറയുന്നതിങ്ങനെ “എനിക്ക് കുറച്ച് ചുണക്കുട്ടികളെ വേണം നിങ്ങളുടെ ഇടയിലുള്ള ‘അർബൻ നക്സൽസിനെ’ ചൂണ്ടിക്കാട്ടി തരാൻ. ഈ ട്വീറ്റിന്റെ ഭീകരാവസ്ഥ മനസ്സിലാവുന്നുണ്ടോ. ഈ ‘അർബൻ നക്സൽ’ എന്ന വാക്കിന്റെ ഉപജ്ഞാതാവ് ഈ വിവേക്ക് തന്നെയാണ്. അയാളുടെ അടുത്തിറങ്ങിയ പുസ്തകത്തിന്റെ പേരും ഇത് തന്നെ. ഭാരതത്തിൽ 40% പേരും മാവോയിസ്റ്റ് അനുയായികളാണ് എന്ന് ഒരിന്റർവ്യൂയിൽ പറയുന്ന ആളാണ് ഈ വിവേക്ക്. അതായത് ആർക്കും ആരെയും വിവേക്കിന്റെ ഭാഷയിൽ ‘അർബൻ നക്സൽ’ ആക്കാം എന്നു തന്നെ. മാവോയിസ്റ്റ് ബന്ധവും പറഞ്ഞ് അറസ്റ്റുകൾ നടക്കുന്ന ഈ സാഹചര്യത്തിൽ ഇങ്ങനത്തെ ഒരു ട്വീറ്റു വഴി ഇയാൾ … Continue reading വിവേക്ക് അഗ്നിഹോത്രി എന്ന ആളുടെ ട്വീറ്റ്..

സി. രവിചന്ദ്രന്റെ ജാതിപ്പൂക്കൾ കണ്ടു… കേട്ടു….

ഈ പോസ്റ്റു വഴി ചിലരൊക്കെ ഫേസ്‌ബുക്ക് സൗഹൃദയ വലയത്തിൽ നിന്നും അല്ലാത്ത സൗഹൃദ മേഖലകളിൽ നിന്നും എന്നെ പുറത്താക്കാൻ മതി… 🙂 അല്ലെങ്കിലും മത്തായിക്ക് എല്ലാം മഞ്ഞ നിറമാണ് പക്ഷെ I am color blind and yet I look at a Rainbow and feel the beauty of it through the smiles of other people 🙂 യുക്തിവാദികളുടെ ക്ലോസ്ഡ് ഗ്രൂപ്പുകളിൽ നിന്നുമൊക്കെ മെന്പർഷിപ്പ് ഉപേക്ഷിച്ച് ഒരു സ്വതന്ത്രനായി ജീവിക്കുന്നതിന്റെ ഒരു സുഖം വേറെ തന്നെയാണ്….. ആദ്യമായി പറയട്ടെ… ചിലരൊക്കെ രവിചന്ദ്രൻ സർവർക്കർ എന്നും … Continue reading സി. രവിചന്ദ്രന്റെ ജാതിപ്പൂക്കൾ കണ്ടു… കേട്ടു….

കാട്ടുകുതിരയുടെ കുളന്പടി അമേരിക്കയിലും കേട്ട് തുടങ്ങി

നമ്മളോരോരുത്തരും മനസ്സിൽ ധാരാളം ആഗ്രഹങ്ങൾ കൊണ്ടു നടക്കുന്നവരാണ്. അതിൽ വളരെ ചെറിയൊരു വിഭാഗം മാത്രമേ സ്വപ്നങ്ങൾ കാണാനുള്ള ധൈര്യം കാണിക്കാറുള്ളു. അതിലും ചെറിയൊരു പറ്റം ആളുകൾക്ക് മാത്രമേ ആ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനുള്ള പരിശ്രമങ്ങളിലേക്ക് കാലെടുത്ത് വയ്ക്കാനുള്ള നെഞ്ചുറപ്പ് ഉണ്ടാകു. അങ്ങിനെ അവർ അനേകം ആളുകളുടെ മനസ്സിലെ ആഗ്രഹത്തെ സ്വപ്നത്തിൽ പലതവണ ചാലിച്ചെടുത്ത് നിരന്തരം പരിശ്രമത്തോടെ ഒരു വേദിയിൽ യാഥാർഥ്യമാകുന്നു. അതാണ് ഒരു നാടകത്തിന് ആവിഷ്കാരം. അഞ്ചാറു മാസം മുൻപ്  സർഗ്ഗവേദിയുടെ ഒരു മീറ്റിംഗിൽ ഒരു മുഴുനീള മലയാള നാടകം സ്റ്റേജിൽ ബേ ഏരിയയിലെ മലയാളികൾക്കായി കൊണ്ട് വരണം എന്ന് പലരും ആഗ്രഹം പ്രകടിപ്പിച്ചു. ഒരു തുടക്കമായി ഹിന്ദിയിലും ഇംഗ്ളീഷിലും … Continue reading കാട്ടുകുതിരയുടെ കുളന്പടി അമേരിക്കയിലും കേട്ട് തുടങ്ങി

പടർപ്പ് കവിതയുടെ പോരായ്മകൾ – ഒരു മർത്ത്യാവലോകനം

കഴിഞ്ഞ കുറച്ചു കാലമായി ആത്മാവിലൊരു ചിതയും, ഭൂമിക്കൊരു ചരമഗീതവും, കാവ്യനർത്തകിയും എവിടെ ജോണും നാറാണത്ത് ഭ്രാന്തനും ഒക്കെ പിന്നിട്ട് സഖാവിലും പടർപ്പിലും ചെന്നെത്തിയിരിക്കുന്നു കവി സങ്കല്പം. emotional, beautiful, eleqouent, heartening എന്നുള്ള വാക്കുകൾക്കു പകരം Controversial എന്ന വാക്കാണ് കവിതകൾക്ക് വയറിളകാൻ (Viral ആകാൻ) നല്ലത് എന്നുണ്ടോ… ഏതായാലും കവിതകളോട് അതീവ പ്രണയം ഉണ്ടെന്നുള്ളത് കൊണ്ട് ചിലത് പറയാം എന്ന് കരുതി. ഈ കവിതയെ പുകഴ്‌ത്തുന്നത് അതിന്റെ രചനാ ഭംഗിയോ, ആലാപന ശൈലിയോ അതോ ആശയമോ… എല്ലാ പോസ്റ്റിലും ടൈറ്റലിൽ Controversial എന്ന് കണ്ടത് കൊണ്ട് ചോദിക്കുന്നതാണ്… കാരണം രചനയോ … Continue reading പടർപ്പ് കവിതയുടെ പോരായ്മകൾ – ഒരു മർത്ത്യാവലോകനം

എം.എം ബഷീറിനെതിരെ വാലും പൊക്കി വന്ന ഹനുമാൻ സേന വാനരർക്ക് വായിക്കാൻ….

കോഴിക്കോട്ട് ഹനുമാൻ സേന എന്ന അധികം അറിയപ്പെടാത്ത ഹിന്ദു വാദികളുടെ ഇടപെടൽ കാരണം ഡോക്ടർ എം.എം ബഷീറിന്റെ രാമായണം കോളം നിർത്തലാക്കി… ഈ ഹനുമാൻ സേനയിൽ കോഴിക്കോട്ടെ ഏതൊക്കെ കുരങ്ങന്മാരാണെന്ന് പോലും പലർക്കും അറിയില്ല… ഇപ്പോൾ കുരങ്ങന്മാരും കിഴങ്ങന്മാരും ഉണ്ടെന്ന് ഏതായാലും മനസ്സിലായി.. എഴുത്തും വായനയും രാമായണം പോയിട്ട് ഒരു പൈങ്കിളി പോലും വായിക്കാത്തവന്റെ കൈയ്യിൽ കൊടി കൊടുത്താൽ തിരിച്ചു കിട്ടുന്ന വിവരക്കേടിന് കയ്യും കണക്കും കാണൂല… ഇവനൊക്കെ ഏത് ഡാഷിൽ നിന്നാണ് വരുന്നത് എന്ന് ചോദിക്കാൻ ഒരു കോഴിക്കോട്ടുകാരനെന്ന നിലയിൽ എനിക്കവകാശമുണ്ട്… “ഇങ്ങൊക്കെ ഏത് ഡാഷ്ന്നാണ്ടാ ഹമുക്കെ  വര്ന്നത് എന്നന്നെ, ഇംബള കോയിക്കോട്ടിന്റെ … Continue reading എം.എം ബഷീറിനെതിരെ വാലും പൊക്കി വന്ന ഹനുമാൻ സേന വാനരർക്ക് വായിക്കാൻ….