സാഹിത്യവും എഴുത്തും വായനക്കാരും

ഇടതും വലതും മുകളിലും താഴത്തും നടത്തുന്ന സാംസ്കാരിക യുദ്ധങ്ങളിൽ മുറിവേൽക്കുന്ന സാഹിത്യം… എഴുത്തുകാരേയും അവരെഴുതിയ കൃതികളെയും മാറ്റി നിർത്തണം എന്ന് പറയുമ്പോഴും നമ്മൾ പലർക്കും അത് കഴിയുന്നില്ല. നമ്മളും ക്യാൻസൽ ചെയ്യുന്നു എഴുതുന്നവരെയും അവരുടെ എഴുത്തിനെയും…സാഹിത്യത്തെ കുറിച്ച് കാഫ്ക്ക പറഞ്ഞതിന്റെ എന്റെ സ്വാതന്ത്ര മലയാളം പരിഭാഷ ചേർക്കുന്നു 🙏————“നമ്മളെ മുറിവേൽപ്പിക്കുന്ന കുത്തി നോവിക്കുന്ന പുസ്തകങ്ങൾ മാത്രമേ നമ്മൾ വായിക്കാവൂ എന്ന് ഞാൻ കരുതുന്നു. നമ്മൾ വായിക്കുന്ന പുസ്തകം നമ്മുടെ തലയ്ക്ക് ഒരടി തന്ന് നമ്മെ ഉണർത്തുന്നില്ലെങ്കിൽ എന്ത് പ്രയോജനം.നമ്മൾ എന്തിനാണ് വായിക്കുന്നത്? ആരെങ്കിലും എഴുതുന്നത് വായിച്ചിട്ട് നമ്മൾക്ക് സന്തോഷിക്കാം എന്നത് കൊണ്ടാണോ…പുസ്തകങ്ങൾ … Continue reading സാഹിത്യവും എഴുത്തും വായനക്കാരും

പുസ്തകങ്ങളും നമ്മളും

കുറേ എഴുത്തുകാരുടെ ഒരു പുസ്തകമെങ്കിലും വായിക്കണം എന്നൊരാഗ്രഹമുണ്ട്… മാത്രമല്ല ബുക്കർ പ്രൈസ് കിട്ടിയ എല്ലാ പുസ്തകങ്ങളും വായിക്കണം… മലയാളത്തിനേക്കാൾ ഇപ്പോൾ ഇംഗ്ലീഷ് വായിക്കാനും താല്പര്യം തോന്നുന്നു… അങ്ങനെ കഴിഞ്ഞ ആഴ്ച്ച ഇവിടെ അടുത്തുള്ള ഒരു ടൗണിലേക്ക് ചെറിയൊരു യാത്ര പോയി. യാത്രക്കിടയിൽ ഒരിടത്ത് നിർത്തിയപ്പോൾ അവിടെ അതാ ഒരു used bookstore ഞങ്ങൾ താമസിക്കുന്നിടത്ത് ഞാൻ used bookstore കണ്ടിട്ടില്ല.. ഹാഫ് പ്രൈസ് ബുക്സ്റ്റോർ എന്നൊന്നുണ്ട്.. പക്ഷെ ഇത് അതിലും വില കുറവാണ്. ഒന്ന് മുതൽ നാല് ഡോളർ വരെയാണ് പുസ്തകങ്ങളുടെ വില… അങ്ങനെ കുറച്ചേണം വാങ്ങി. മൂന്ന് പുസ്‌തകങ്ങൾ വാങ്ങുന്ന … Continue reading പുസ്തകങ്ങളും നമ്മളും

ലോകത്തിന്റെ ബഷീർ

ഏപ്രിലിൽ എപ്പോഴോ ആണ് ഉഷ ഈ പടം എടുത്ത് അയച്ചു തന്നു… എന്നിട്ട് പറഞ്ഞു നിങ്ങളെ കാണാൻ എവിടെയോ ഒരു ബഷീർ ടച്ച് ഉണ്ടെന്ന്.. മുണ്ടല്ല ഒരു ട്രൗസറാണ് എന്നൊരു വ്യത്യാസം ഉണ്ടെങ്കിലും… ഒരു വസ്ത്രവും ഒരു പുസ്തകവും ഒരു ജീവിതവും.. അത്രേ ഉള്ളു മനുഷ്യൻ… ഈ അണ്ഡകടാഹത്തിൽ എന്ന് എല്ലാവർക്കും വരട്ടു ചൊറി വരുമെന്നും അതിന്റെ ഭാഗമായി ലോകത്തിൽ സമാധാനം പൂത്തുലയും എന്നും കരുതി നമ്മൾ ബഷീറിയന്മാർ പലരും ഇന്നും ജീവിക്കുന്നു… ബഷീറിന്റെ മകൻ അനീസും ഞാനും ഒരു ക്ലാസിൽ ഇരുന്ന് പഠിച്ചവരാണ്… എത്രയോ തവണ ടൌൺഹോളിലും പുസ്തക ശാലകളിലും … Continue reading ലോകത്തിന്റെ ബഷീർ

എന്റെ വായനാലോകം

ഇത്തവണ ഏതാണ്ട് 65 പുസ്തകങ്ങൾ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കടത്തി. പുതിയതും പഴയതുമായ നോവലുകളാണ് എല്ലാം. മാതൃഭൂമിയിൽ നിന്നും ഡിസി ബുക്ക്സിൽ നിന്നും… ഒരു ഇംഗ്ലീഷ് പുസ്തകവും വാങ്ങി. അമിതവ് ഘോഷിന്റെ ബ്ലു ബുക്ക്… എന്തിനിതൊക്കെ വാങ്ങുന്നു എന്ന ചോദ്യം പ്രസക്തമാണ്. അടുത്ത തവണ നാട്ടിലേക്ക് ചെല്ലുന്നതിന് മുൻപ് ഇത് വായിച്ചു തീർക്കുമോ? ഉത്തരം ലളിതമാണ്… ഇല്ല… പിന്നെ എന്തിന്..? ആളുകൾക്ക് പലതിനോടാണ് കമ്പം. ഒരു സമയത്ത് ഒരു കാറിലെ യാത്ര ചെയ്യാൻ കഴിയുള്ളു എന്നുണ്ടെങ്കിലും അനേകം കാറുകൾ വാങ്ങി കൂട്ടുന്നവർ.. രണ്ടു കാലുകളെ ഉള്ളുവെങ്കിലും ഒരു ഷെൽഫ് നിറച്ചും ഷൂസും … Continue reading എന്റെ വായനാലോകം

ഒരു മ്യൂണിക്ക് മോർണിംഗ്

ഇത്തവണ മ്യൂണിക്ക് വഴിയായിരുന്നു യാത്ര… ഇതുവരെ ഈ വഴി അമേരിക്കയിലേക്ക് പോയിട്ടില്ല… വളരെ ആളൊഴിഞ്ഞ സമയത്താണെന്ന് തോന്നുന്നു എത്തിയത്. മൂന്ന് മണിക്കൂർ ഉണ്ടായിരുന്നു കണക്റ്റിംഗ് ഫ്ളൈറ്റിന്… നല്ലൊരു ചൂട് കാപ്പി കുടിച്ചു.. അമേരിക്കയിലേക്കുള്ള ഫ്ളൈറ്റിന് ലേശം ചെക്കിങ് കൂടുതലുണ്ട്.. അത് വരെ അവിടെയൊക്കെ തിരിഞ്ഞു കളിച്ചു.. ചെക്കിങ് കഴിഞ്ഞ് ഉള്ളിലേക്ക് പോയാൽ തിരിച്ചു വരാൻ ബുദ്ധിമുട്ടാണ്.. അവിടെ ഉള്ളിരിരുന്ന് മുഷിയുകയും ചെയ്യും.. ഡ്യൂട്ടി ഫ്രീ ഒക്കെ ഇവിടെയുമുണ്ട്.. ദുബായിലെത് നോക്കുമ്പോൾ തീർത്തും ലളിതവും ശൈശവ ദശയിലുള്ളവയുമാണ് എന്നതാണ് രസം… ഏതൊക്കെ ദേശക്കാർ ഏതൊക്കെയോ ദേശങ്ങളിലേക്ക് നടത്തുന്ന തീർത്ഥാടനങ്ങൾ… അതിനിടക്ക് ഞാനും. ഉറക്കെയുള്ള … Continue reading ഒരു മ്യൂണിക്ക് മോർണിംഗ്

അങ്ങനെയും ഒരു യാത്ര

അങ്ങനെ വീണ്ടും തിരിച്ചു പോകാൻ സമയമായി… ഇക്കുറി കേരളത്തിലേക്ക് വരാൻ കഴിഞ്ഞില്ല. അതിന്റെ വിഷമമുണ്ട്. ഇനി അടുത്ത തവണ മുതൽ നേരെ കേരളത്തിലേക്കാവും… കോഴിക്കോട്ടേക്ക്.. എന്നാണെന്നൊന്നും അറിയില്ല… ഇനിയൊരിക്കൽ. എപ്പോഴെങ്കിലും ഒരിക്കൽ… അധികം വൈകാതെ… അമ്മ മരിച്ചിട്ട് ആദ്യമായിട്ടാണ് വരുന്നത്. നാട്ടിൽ ബന്ധുക്കളും അല്ലാത്തവരും ഒക്കെയായുള്ള ബന്ധം എപ്പോഴും അമ്മ വഴിയായിരുന്നു. ഇപ്പോൾ വീണ്ടും എല്ലാ ബന്ധങ്ങളെയും ഒറ്റക്ക് ആദ്യമെന്ന പോലെ മനസ്സിലാക്കി വരുന്നു. കാലം കടന്ന് പോകുമ്പോൾ അമ്മ നൽകിയ ബന്ധങ്ങൾ ഒന്നും നഷ്ടപ്പെടരുത് എന്ന ആഗ്രഹം ഉണ്ട്. പക്ഷെ ബന്ധങ്ങളുടെ സ്വഭാവം അതല്ല. അവ നഷ്ടപ്പെടും നവീകരിക്കപ്പെടും ദൃഢപ്പെടും … Continue reading അങ്ങനെയും ഒരു യാത്ര

എന്തിന് ഗാന്ധിജി

മഹാത്മാ ഗാന്ധി… ഗാന്ധിജി… ബാപ്പു.. മോഹൻദാസ് കരംചന്ദ് ഗാന്ധി… ഇന്ത്യയുടെ രാഷ്ട്രപിതാവ്… ഒരു ഹിന്ദുത്വ തീവ്രവാദിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു… ഗാന്ധിജിയെ കൊന്നതിനെ കുറിച്ച് ഇനിയും എന്തിന് പഠിപ്പിക്കുന്നു എന്ന് പോലും ഇന്ന് ചിലർ ചോദിക്കുന്നുണ്ട്… അത് കൊണ്ട് തന്നെ ഇങ്ങനെയുള്ള പടം ഇടയ്ക്ക് പോസ്റ്റു ചെയ്യേണ്ടതുണ്ട്… ഒരു ഇന്ത്യന്റെ ഉത്തരവാദിത്വം എന്ന രീതിയിൽ.. ഗാന്ധിജി വെറുപ്പിനെതിരെ അഹിംസ ആയുധമാക്കിയ വ്യക്തിയാണ്… തെറ്റുകുറ്റങ്ങൾ ഇല്ലാത്ത വ്യക്തിയായിരുന്നില്ല ഗാന്ധി പക്ഷെ തെറ്റുകൾ മനസ്സിലാക്കുകയും തിരുത്തുകയും വഴി നിരന്തരം നവീകരിച്ചു കൊണ്ടിരുന്നിരുന്നു… 1948ൽ ആ ഹിന്ദുത്വ തീവ്രവാദി ഗോഡ്‌സെ കൊന്നില്ലായിരുന്നെങ്കിൽ ഇനിയും ഗാന്ധി സ്വന്തം ചിന്തകൾ … Continue reading എന്തിന് ഗാന്ധിജി

ഭയം ഒരു രാജ്യമാണ്

ഇവരുടെ കൂടെയാണ്… കാരണം പലതുമുണ്ട്… എന്റെ ഉത്തരവാദിത്വമാണ് എന്ന് തോന്നുന്നു… എമ്പുരാനിലെ ഭാഗങ്ങൾ ചിലത് വെട്ടി മാറ്റിയാലും എനിക്ക് പരാതിയില്ല… ആ സിനിമ മുന്നോട്ട് വച്ച ചില ചർച്ചകൾഏറെ പ്രസക്തമാണ്… എനിക്ക് കിട്ടിയ ചില കമന്റുകൾ വായിച്ചപ്പോൾ മനസ്സിലായി… സിനിമയിലെ ബജ്രംഗിയുമായി നമ്മൾ കണക്റ്റ് ചെയ്യാത്തപ്പോഴും എന്ത് കൊണ്ട് ചിലർ കണക്റ്റ് ആവുന്നു എന്ന്… The fringe becomes so loud that everyone starts acting deaf…. But we cannot remain silent….. When they have told it so well… നിസ്സഹായത ഉണ്ട്… പലർക്കും ഉണ്ടാവും … Continue reading ഭയം ഒരു രാജ്യമാണ്

അങ്ങനെ ചെക്കന് 18 തികഞ്ഞു.

ചെക്കന് പതിനേട്ട് വയസായി.. കണ്ടാൽ പതിനാലെ തോന്നു…. 53 വയസ്സിൽ അറുപത് കഴിഞ്ഞില്ലേ എന്ന് എന്നോട് ആൾക്കാർ ചോദിക്കാറുണ്ട്.. ചെക്കന് ഭാഗ്യമുണ്ട് അവന്റെ അമ്മയുടെ gene ആവണം. ചെക്കൻ ചെറുതാവുമ്പോൾ ഒരിക്കൽ ചോദിച്ചു… ‘what should I be when I grow’… ഞാൻ അൽപനേരം ആലോചിച്ചിട്ട് പറഞ്ഞു ‘you should be happy when you grow’ അതേ സന്തോഷമായിരിക്കണം എന്തായാലും. ജോലി, പണം, പദവി.. അതൊക്കെ നിന്റെ ഇഷ്ടം. സന്തോഷമായിരിക്കണം. മറ്റുള്ളവരുടെ സങ്കടത്തിന്റെ ഒരു പോടി കണ്ണുനീരു പോലും നിന്റെ സന്തോഷതിന് കാരണമാവരുത്. അതിന് ഇടവരുത്തരുത്. പതിനേട്ട് ഇരുപത് … Continue reading അങ്ങനെ ചെക്കന് 18 തികഞ്ഞു.

ആരാണ് ഉപഭോക്താവ് ?

കഴിഞ്ഞ ദിവസം നാലര ഡോളർ ശീലം എന്ന് എഴുതിയതിന് ശേഷം, അത് വായിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അവിടെ “ഈ എഴുതുന്ന സമയത്ത് നിങ്ങൾക്ക് അവർക്ക് വെള്ളം വാങ്ങി കൊടുക്കാമായിരുന്നില്ലേ എന്നൊരു കമന്റും വന്നു… ആവാമായിരുന്നു എന്നതാണ് സത്യം. പക്ഷെ ചെയ്തില്ല. അവരുടെ പിന്നാലെ ഓടി പോയി പുറത്ത് അവരെ കണ്ടെത്തി ചെയ്യാമായിരുന്നു. പക്ഷെ ചെയ്തില്ല എന്നതാണ് വാസ്തവം… ഈ ചോദിച്ചയാൾ ചെയ്യുമോ എന്നത് വിഷയമല്ല. നമ്മുടെ കാര്യമാണല്ലോ നമ്മൾ നോക്കേണ്ടത്. പലപ്പോഴും ചെയ്യേണ്ടത് ചെയ്യില്ല. കാരണം അത് നമ്മുടെ പ്രശ്നമാണ് എന്ന് തോന്നാറില്ല. ഞാൻ കടയിൽ പോകുമ്പോൾ എന്തെങ്കിലും വാങ്ങി … Continue reading ആരാണ് ഉപഭോക്താവ് ?