ഹാപ്പി ന്യു ഇയർ – Malayalam Short Story

“എന്താടോ ന്യൂയിയർ പരിപാടി?” അവനോടവർ ചോദിച്ചു“എന്താവാനാ… ഇതൊക്കെ തന്നെ.. കഴിഞ്ഞ വർഷത്തെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ ഈ വർഷവും കൊടുക്കാൻ ബാക്കിയായി ഉണ്ടാവും..” അവനല്പനേരം മിണ്ടാതിരുന്നു.“അല്ലെങ്കിലും ഡിസംബർ മുപ്പത്തൊന്നിന് അത്ഭുതങ്ങൾ ഒന്നുമുണ്ടാവില്ലല്ലോ..” ”ഒരു ബ്ലഡി പാർട്ടി പൂപ്പർ..”അവൾ അവനെ നോക്കി പറഞ്ഞു“പാർട്ടിക്ക് വരുന്നുണ്ടോ എന്നാണ് ഇഡിയറ്റ് ചോദിച്ചത്..” “ഓ.. പാർട്ടി.. ഇല്ല നിങ്ങൾ പൊയ്ക്കോ.. ഞാനില്ല..”അവൻ തന്റെ ഫോണിൽ കുത്താൻ തുടങ്ങി…“ഇതൊന്ന് മാറ്റി വയ്ക്ക്.. യൂ ആർ സച് എ ബോർ..”അവൾ അവന്റെ കൈയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു അവനത് തിരിച്ചു വാങ്ങാൻ ഒരു ശ്രമവും നടത്തിയില്ല. വെറുതെ ചിരിച്ചു കാട്ടി.“ഈയിടെ … Continue reading ഹാപ്പി ന്യു ഇയർ – Malayalam Short Story

ഡിവോഴ്സാണോ? – Malayalam Flash Fiction

“മാഷ് ഈ നാട്ട്കാരനാണോ”പുതുതായി കണക്ക് പഠിപ്പിക്കാൻ ചേർന്ന മനോജ് ചോദിച്ചു. മാഷ്ക്ക് ഉത്തരം പറയാൻ കഴിയുന്നതിന് മുൻപ്തന്നെ സുരേന്ദ്രൻ മാഷ് ഇടപെട്ടു. “മാഷ് ഈ നാട്ടുകാരൻ തന്നെയാണ് പക്ഷെ മാഷടെ പാർട്ണർ അല്ല” “എവടാ അവരടെ നാട്..?“അമേരിക്ക..” ഇപ്രാവശ്യം പ്രേമ ടീച്ചറാണ് ഉത്തരം കൊടുത്തത്.. “മദാമ്മയാണ്…”വായിക്കുന്ന പേപ്പറിൽ നിന്നും തലയുയർത്താതെ രവി സാർ പറഞ്ഞു. “അതെങ്ങനെ ഒപ്പി…” മനോജ് മുഴുമിപ്പിച്ചില്ല.എടുത്തിട്ട ഷർട്ടിൽ കീറൽ കണ്ടിട്ട് അത് മാറ്റാൻ നോക്കുമ്പോൾ മറ്റൊരു ഷർട്ട് കിട്ടാതെ നിൽക്കുന്നവനെ പോലെ ‘ഒപ്പി’ക്ക് ശേഷം ഒരു ച്ചു ചേർക്കാൻ മടിച്ച് മനോജ് നിന്നു. മറ്റൊരു വാക്കും അയാളുടെ … Continue reading ഡിവോഴ്സാണോ? – Malayalam Flash Fiction

അടയാളം – Malayalam Flash Fiction

അടയാളപ്പെടുത്തിയതൊന്നുമല്ല പിന്നെ കഥയായി പുറത്തു വന്നത്. അയാൾ പഴയ ജീവിതത്തിലേക്ക് അതേ മറന്ന വഴികളിലേക്ക് പോയത് എന്തോ തിരഞ്ഞിട്ട് തന്നെയായിരുന്നു. മുഖങ്ങൾ മാറിയിരുന്നു ഇലകളെല്ലാം കൊഴിഞ്ഞിരുന്നു. അയാൾ ഓർമ്മയിൽ നിന്നും ആ മരം നിന്ന സ്ഥലം കണ്ടു പിടിച്ചു. അതിൽ അയാൾ അടയാളം തിരഞ്ഞു… എല്ലാം മാറിയത് പോലെ ആ മരവും മാറിയിരിക്കണം. തിരിച്ചു വരുമ്പോൾ തനിക്കായി ആ അടയാളം സൂക്ഷിച്ചു വയ്ക്കണം എന്നാ മരത്തിനോട് ആരും പറഞ്ഞു കാണില്ല.. പിന്നിൽ നിന്നും വിളി കേട്ടപ്പോഴാണ് അയാൾ ഓരോ ചിന്തകളിൽ നിന്നും ഉണർന്നത്.. ഒരു പെൺകുട്ടി.. അയാളെ നോക്കി കുട്ടി ചോദിച്ചു … Continue reading അടയാളം – Malayalam Flash Fiction

24/365 സെൽഫിയെടുക്കാത്ത ഭക്ഷണത്തിന്റെ ഭാരം 

എല്ലാ തരം ഭക്ഷണവും പാകം ചെയ്യാൻ അറിയണം എന്നൊന്നുമില്ല.. പക്ഷെ ഓരോരുത്തർക്കും ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്യാൻ അറിഞ്ഞിരിക്കുക എന്നത് ഒരു നല്ല കാര്യമാണ്. പിന്നെ വളരെ പെട്ടന്ന് തയ്യാറാക്കാൻ കഴിയുന്ന ചിലതും അത് അത്യാവശ്യം വായിൽ വയ്ക്കാൻ പറ്റുന്ന രുചിയോടെ ഉണ്ടാക്കാനും.. അത് കഴിക്കാനുള്ള മനസ്സും. ഇത്രയുമായാൽ മറ്റുള്ളോരാളെ ആശ്രയിക്കാതെ ഇരിക്കാം. ദാൽ.. .മുട്ടക്കറി… എന്തെങ്കിലും ഒരു ചിക്കൻ കറി… ഉപ്പുമാവ്.. ഒരു മെഴുക്കുപുരട്ടി അങ്ങനെ ചിലതെല്ലാം… ഇടയ്ക്ക് ഇതൊന്നും ഉണ്ടാക്കാൻ തോന്നില്ല… സിമ്പിളായി എന്തെങ്കിലും മതിയെന്ന് തോന്നും. ലേശം ചോറ്… അമൂലിന്റെ സ്‌പൈസ് ഒക്കെയുള്ള മോര്… ഒരു കഷ്ണം … Continue reading 24/365 സെൽഫിയെടുക്കാത്ത ഭക്ഷണത്തിന്റെ ഭാരം 

23/365 സ്വാതന്ത്ര്യങ്ങളുടെ ഇണചേരൽ 

“മനുഷ്യന് ഏറ്റവും ആവശ്യമുള്ളത് സ്വാതന്ത്ര്യമാണ്… അതിൽ പല തരം സ്വതന്ത്ര്യങ്ങളുണ്ട്”  “ഇഷ്ടപ്പെട്ടവരെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം..” “വിവാഹം കഴിച്ചാലും മറ്റുള്ളവരെ പ്രണയിക്കാനുള്ള സ്വാതന്ത്ര്യം…” “പ്രണയിച്ചാലും മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യം….”“വിവാഹം കഴിക്കാതെയും ഒരുമിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം” “വിവാഹ ബന്ധത്തിൽ നിന്നും വേർപെടാനുള്ള സ്വാതന്ത്ര്യം…”  അവർ രണ്ടു പേരും കെട്ടി പിടിച്ചു മാനം നോക്കി കിടന്നു.. “ഇതിന്റെ കൂടെ ഇഷ്ടമുള്ളത് ധരിക്കാനും കഴിക്കാനും വേണം സ്വാതന്ത്ര്യം….” “യഥേഷ്ടം യാത്ര ചെയ്യാനും വേണ്ടേ സ്വാതന്ത്ര്യം..?”‘വേണം യാത്രകൾ ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യം വേണം..” ഒരാൾ മറ്റൊരാളുടെ കണ്ണുകളിലേക്ക് നോക്കി.. എന്നിട്ടവർ രണ്ടു പേരും ഒരുമിച്ചു പറഞ്ഞു  “എത്രയെത്ര സ്വതന്ത്ര്യങ്ങളാണ് ഇന്ന് … Continue reading 23/365 സ്വാതന്ത്ര്യങ്ങളുടെ ഇണചേരൽ 

22/365 – ബീഫും മനുഷ്യനും

“എനിക്ക് ബീഫ് മതി” ചെക്കൻ തറപ്പിച്ചു പറഞ്ഞു. യാത്ര തുടങ്ങിയപ്പോൾ പറഞ്ഞതാണ് കൂട്ടത്തിൽ പലരുമുണ്ട് അതിൽ മാംസം കഴിക്കാത്ത ധാരാളം പേരുണ്ട്. ബീഫിന്റെ കാര്യം ചിന്തിക്കുക തന്നെ വേണ്ട. അവൻ ചോദിച്ചു എന്താ ബീഫിന് ഇത്ര പ്രത്യേകത. പശുവിനെ അമ്മയുടെ സ്ഥാനത്ത് കരുതുന്നവർ ഉണ്ടെന്ന് പറയാണോ അതോ പശുവിനെ പൂജിക്കുന്നവർ ഉണ്ടെന്ന് പറയണോ. അത് പറഞ്ഞാൽ പിന്നെ അതെന്താ എന്നൊക്കെ ചോദിച്ചാൽ പിന്നെ ആ ചോദ്യങ്ങളിൽ കിടന്ന് ഉഴലുകയെ ഉള്ളു.  “ഓരോരുത്തരുടെ രുചിയുടെയും ശീലത്തിന്റെയും കാര്യമല്ലേ… കൂടാതെ മതത്തിന്റെയും വിശ്വാസത്തിന്റെയും ചട്ടക്കൂടിൽ ജീവിക്കുന്നവർ അതിനനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അതിൽ ഭക്ഷണവും വേഷവും … Continue reading 22/365 – ബീഫും മനുഷ്യനും

21/365 എഴുതാത്ത കഥകൾ

“ചെറുകഥകളാണ് നല്ലത്… അതാവുമ്പോൾ പെട്ടന്ന് വായിച്ചു തീർക്കാം. കിടക്കുമ്പോൾ ഒരു കഥ. ഒരു തുടക്കവും അവസാനവും ഉണ്ടാവും. മാത്രമല്ല ദിവസം അവസാനിക്കുമ്പോൾ എന്തെങ്കിലും ഒന്ന് സാധിച്ച പോലൊരു പ്രതീതിയും ഉണ്ടാവും” പുസ്തകം മറച്ചു കൊണ്ട് തന്നോട് തന്നെ പറഞ്ഞു. “സെല്ഫ് മോട്ടിവേഷനായിരിക്കും അല്ലെ…”     ചുറ്റും നോക്കി. കയറുമ്പോൾ പുസ്തക കടയിൽ ഒരാളും ഉണ്ടായിരുന്നില്ല. ആരെയും കാണുന്നുമില്ല. “മോട്ടിവേഷൻ പോലും…”  തോന്നിയതായിരിക്കും. “നോവലുകളാണ് ചെറുകഥകളേക്കാൾ നല്ലത്.” പിന്നെയും അതാ…  ഇപ്പോഴാണ് ആളെ പിടി കിട്ടിയത് ഷെൽഫിന്റെ അറ്റത്ത് നിന്നു കൊണ്ടാണ് അവൾ ചോദിക്കുന്നത്…. അവളെ നോക്കി ചിരിച്ചു. അതാണല്ലോ മാന്യത.  “എന്താ അങ്ങനെ … Continue reading 21/365 എഴുതാത്ത കഥകൾ

മാധ്യമ ധർമ്മം | പഹയൻ കഥകൾ – 1

സീൻ-1 വാർത്തകൾ ഓരോന്നായി അവളെ വരിഞ്ഞു മുറുക്കി.. ശ്വാസം മുട്ടുന്ന പോലെ. ചർച്ചാ സിംഹങ്ങൾ ഒക്കെ പട്ടിണിയായിരുന്നെന്ന് തോന്നുന്നു വാക്കുകൾ കൊണ്ട് വലിച്ച് പറിച്ച് കഴിച്ചിട്ടും കടിപിടിയാണ്. ചിലത് അവളുടെ ഭാഗം പറയുന്നവയുമായിരുന്നു. പക്ഷെ ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ നമ്മളെ പറ്റി ആര് എന്ത് പറഞ്ഞാലും വേദനയെ തോന്നു. അവൾ ടീവിയിൽ കാണുന്ന തന്റെ വിളറിയ മുഖത്തേക്ക് നോക്കി. സീൻ-2 സ്‌ക്രീനുകൾ നിറഞ്ഞ ചുമരിന്റെ മുന്നിൽ എല്ലാവരും അണി നിരന്നു. ഇന്നലെ മരണ വീട്ടിൽ കുട്ടികളുടെ മുൻപിൽ ധൈര്യം കൈവിടാതെ കരയാതെയിരുന്ന അവളെ ചോദ്യങ്ങൾ ചോദിച്ച് കരയിപ്പിച്ച് കിട്ടിയ ബൈറ്റാണ് ഇന്ന് … Continue reading മാധ്യമ ധർമ്മം | പഹയൻ കഥകൾ – 1