നടന തിലകം മാഞ്ഞിട്ട് രണ്ടു വർഷം കഴിഞ്ഞു

മലയാള സിനിമയിലെ കാട്ടുകുതിര ഓർമ്മയായിട്ട് രണ്ടു വർഷങ്ങൾ കഴിഞ്ഞു…. കൊച്ചുവാവയും ചാക്കോ മാസ്റ്ററും കുമാരേട്ടനും മേജർ നമ്പ്യാരും ഒക്കെ അഭിനയ വിസ്മയങ്ങളായിരുന്നു…. ചൂണ്ടു വിരൽ ചുഴറ്റി സ്ക്രീനിൽ നിന്നും ഡയലോഗും അഭിനയ മുഹൂർത്തങ്ങളും മലയാളി പ്രേക്ഷകന്റെ നേരേ എറിഞ്ഞു തരുമ്പോൾ കൈയ്യടിക്കണോ കൈ കൂപ്പാണോ എന്നറിയാതെ ബുദ്ധിമുട്ടിയവരാണ് നമ്മളിൽ പലരും….. അതായിരുന്നു തിലകൻ ചേട്ടൻ എന്ന ആ മഹാ നടൻ. ഉസ്താദ് ഹോട്ടലിലെ കരീമും ഇന്ത്യൻ റുപ്പിയിലെ അച്ചുത മേനോനും കാണുമ്പോൾ മലയാളികൾക്കെല്ലാം ഒരേ ചിന്തയായിരിക്കണം…. ഇടക്കാലത്ത് സംഘടന പ്രശ്നങ്ങൾ കാരണം സിനിമ വിട്ട് നാടകത്തിൽ പോയപ്പോൾ എത്ര കഥാപാത്രങ്ങളാണ് നമുക്ക് നഷ്ടമായതെന്ന്…. … Continue reading നടന തിലകം മാഞ്ഞിട്ട് രണ്ടു വർഷം കഴിഞ്ഞു

ഓർമ്മകളിൽ കുതിരവട്ടം പപ്പു

“വയനാട്….. താമരശ്ശേരി ചോരം….. ലാസ്റ്റ് ട്രിപ്പ്….. പത്തെ നാപ്പതിന്…. ഫുള്ളായിട്ട് ആളെ കുത്തി കേറ്റീക്ക്ണ്ട്…. ചാറല് മയേം ഫുള്ള് സ്പീഡും…..” കോമടി ടൈമിംഗ് ഒരു കലാകാരനെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തും….. കോഴിക്കോട്ട്കാരനായത് കൊണ്ടായിരിക്കണം പപ്പുവിനോട് ഒരു കൂടുതൽ ഇഷ്ടം….. മാത്രമല്ല കോഴിക്കോട് സ്ലാങ്ങ് ലോകമെമ്പാടുമുള്ള മലയാളീസിന്റെ ചിരിയുടെ താക്കോലായി മാറ്റിയതും പപ്പുവാണ്…. മൂടുപടത്തിൽ തുടങ്ങി ഭാർഗ്ഗവീനിലയം വഴി അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി, വെള്ളാനകളുടെ നാട് , അവളുടെ രാവുകൾ എന്നിങ്ങനെ 1500ഇൽ പരം ചിത്രങ്ങൾ നമുക്ക് നല്കിയിട്ടുണ്ട് പപ്പു എന്ന പത്മദളാക്ഷൻ…… കിങ്ങിലെ കഥാപാത്രം ആരെയും ചിരിപ്പിച്ചു കാണില്ല….. കാരണം ചിരിപ്പിക്കുന്നതിൽ … Continue reading ഓർമ്മകളിൽ കുതിരവട്ടം പപ്പു

നിഴൽ

പൊട്ടിയ ഹൃദയവും, അപൂര്‍ണ്ണമായ ഒരു നിഴലും,പിന്നെ ആഴങ്ങളിലേക്ക് വീഴുന്ന ഒരാത്മാവും പേറിഅവന്‍ നിന്നു….സമയം….. എല്ലാത്തിനും സാക്ഷിയാവുന്ന സമയം, അതും അവന്റെ മുന്നില്‍ കൂടി അവനെ പേറാതെ കടന്നു പോയി.. സ്വന്തം നിഴലിനെ പോലും, അപൂര്‍ണ്ണമെങ്കിലും അവനില്‍ നിന്നും അകറ്റുന്നഅസ്തമിക്കുന്ന സൂര്യനെ നോക്കി അവന്‍ നിന്നുഅവനറിയുന്നതിനു മുന്‍പ് രാത്രിയുടെ സ്നേഹശൂന്യമായകൈകളിലേക്ക് അവന്‍ വഴുതി വീണിരുന്നു… അവന്‍ ചുറ്റും നോക്കി.നിയോണ്‍ ബള്‍ബുകള്‍ തെളിഞ്ഞിരുന്നുഅവയുടെ മങ്ങിയ വെളിച്ചത്തില്‍ആരും കാണാതെ അവന്‍ മുഖം പൊത്തിക്കരഞ്ഞു… അല്പം കഴിഞ്ഞ് നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തേക്ക്നോക്കി അവന്‍ അവളുടെ പേരൊന്നു കൂടി വിളിച്ചുപക്ഷെ അവിടെയും അവന്‍ തോറ്റു…ചാപ്പിള്ളകളായ പ്രതിദ്ധ്വനികള്‍ നിശബ്ദം അവനെകളിയാക്കി … Continue reading നിഴൽ