EP-315 തൊഴിലില്ലായ്മ – Things to do when Unemployed

ഒരിക്കലെങ്കിലും തൊഴിലില്ലായ്മ അറിഞ്ഞവരായിരിക്കണം പലരും… അല്ലാത്തവരെയും എനിക്കറിയാം പക്ഷെ അവരിലും തൊഴിലരഹിതരാവുന്നതിന്റെ ആശങ്കകൾ ഉണ്ടായിട്ടുണ്ടാവാം….  തൊഴിലില്ലാതാവുമ്പോൾ എന്തൊക്കെ ചെയ്യാം… എന്തൊക്കെ ചെയ്യണം എന്നത് വലിയൊരു ചോദ്യമാണ്…. ചിലർക്ക് ഈ സമയം ആഴ്ച്ചകളാവാം… ചിലർക്ക് മാസങ്ങൾ ചിലർക്ക് വർഷങ്ങൾ…. എത്ര കൂടുതൽ കാലം അങ്ങിനെ കഴിയുന്നുവോ… ആ സമയം എങ്ങനെ ചിലവാക്കണം എന്നത് കൂടുതൽ പ്രസക്തമായ ചോദ്യമാണ്… തൊഴിലില്ലാതിരിക്കുമ്പോൾ എങ്ങിനെ Value Creation നടക്കും എന്നത് ചിന്തിക്കണം… എങ്ങിനെ നമ്മൾ അലസതയിലേക്കും മാനസിക തളർച്ഛയിലേക്കും വഴുതി പോകില്ല എന്നും നോക്കണം…. നമ്മുടെയെല്ലാം ജീവിത സാഹചര്യങ്ങൾ വ്യത്യസ്തമാകാം എങ്കിലും ചില കാര്യങ്ങൾ ഈ വിഷയത്തിൽ … Continue reading EP-315 തൊഴിലില്ലായ്മ – Things to do when Unemployed

EP-314 ജീവിതത്തിൽ എന്തിനാണ് മുൻഗണന കൊടുക്കേണ്ടത് ?

ജീവിതത്തിൽ പലതും ചെയ്യണമെന്ന ആഗ്രഹം നമുക്കെല്ലാം ഉണ്ടാവാം…. അതിൽ എല്ലാം നടക്കുക ബുദ്ധിമുട്ടുമാണ്… പക്ഷെ എന്തിനാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്… എന്തിനാണ് മുൻഗണന… ഇവിടെയും നമ്മുടെയെല്ലാം വീക്ഷണങ്ങൾ വ്യത്യസ്തമാവാം…. ഞാൻ പ്രാധാന്യം നൽകുന്നതായിരിക്കണമെന്നില്ല നിങ്ങൾക്ക്.. എങ്കിലും ചിലതെല്ലാം സാമ്യതയുണ്ടാവാം… അതാവട്ടെ ഇന്നത്തെ വിഷയം. .       Continue reading EP-314 ജീവിതത്തിൽ എന്തിനാണ് മുൻഗണന കൊടുക്കേണ്ടത് ?

EP-313 ആളുകളൊക്കെ എങ്ങനെയാണ് സന്തോഷമായിരിക്കുന്നത്?

നമ്മളെല്ലാം സന്തോഷം കണ്ടെത്തുന്നത് പല രീതിയിലാണ്…. അതും പല കാര്യങ്ങളിൽ… നിങ്ങളുടെ സതോഷമെടുത്ത് എനിക്ക് തരാൻ കഴിയില്ല… നമ്മൾ എല്ലാം വ്യത്യസ്തമാണ് എന്നത് തന്നെ… പക്ഷെ മറ്റൊരാളുടെ സന്തോഷത്തിൽ നമുക്കും സന്തോഷം തോന്നാം… സന്തോഷത്തെ കുറിച്ച് ഒരു ലേഖനം വായിക്കുകയുണ്ടായി… അതിനെ ആസ്പദമാക്കിയാണ് ഇന്നത്തെ പോഡ്കാസ്റ്റ്  Continue reading EP-313 ആളുകളൊക്കെ എങ്ങനെയാണ് സന്തോഷമായിരിക്കുന്നത്?

EP-312 നമ്മൾക്ക് നമ്മളെ തന്നെ ഒരു മതിപ്പ് വേണ്ടേ ?

നമ്മൾക്ക് മറ്റുള്ളവരെ കുറിച്ച് മതിപ്പ് തോന്നുന്ന സമയങ്ങളുണ്ടാവാം… ചിലപ്പോൾ അവരെ പോലെയാവണമെന്നും തോന്നിയേക്കാം… പക്ഷെ നമ്മളെ കുറിച്ച് തന്നെ മതിപ്പ് തോന്നാത്തവർ ധാരാളമുണ്ട്… ഒരു വിശ്വാസ കുറവ്… നമ്മുടെ കഴിവുകളിൽ… നമ്മളെക്കൊണ്ടാവുമോ ഇതൊക്കെ എന്നൊരു സംശയം… നമ്മൾക്കെല്ലാം ഈ വഴികളിലൂടെ സഞ്ചരിക്കേണ്ടതായി വന്നിട്ടുണ്ടാവണം… ഈ വിഷയത്തിലൂടെ ഒരു പോഡ്കാസ്റ്റ്    Continue reading EP-312 നമ്മൾക്ക് നമ്മളെ തന്നെ ഒരു മതിപ്പ് വേണ്ടേ ?

ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5

മോട്ടിവേഷനെ ഞാൻ വിളിക്കുന്നത് മോട്ടിവിഷം എന്നാണ്… ഇന്ന് മോട്ടിവേഷനുകരേ തട്ടി നടക്കാൻ പറ്റാതായിട്ടുണ്ട്… തെറ്റൊന്നുമില്ല… ജീവിതത്തിൽ മറ്റുള്ളവരെ മോട്ടിവേറ്റു ചെയ്യുകയല്ലാതെ വേറെ ഒന്നും ചെയ്തിട്ടില്ലെങ്കിൽ വലിയ കഷ്ടമാണ്.. എനിക്ക് ഇരുപത്ത് നാല് വയസുള്ളപ്പോൾ ബാംഗളൂരിൽ വച്ചാണ് ആദ്യമായി മോട്ടിവേഷണൽ സ്പീച്ച് കേൾക്കുന്നത്… സിഗ് സീഗ്ലർ… ഹാൽ ക്രോസ് എന്നിങ്ങനെയുള്ള പ്രഗത്ഭരുടെ വീഡിയോ വഴി നടത്തുന്നൊരു പ്രോഗ്രാം… ഒരു വർഷത്തേക്ക് അന്ന് 16000 രൂപയായിരുന്നു… ഞങ്ങളെ മോട്ടിവേറ്റു ചെയ്തിരുന്നത് താജ് ഹോട്ടലിലൊക്കെയായിരുന്നു… എന്റെ കുടെ അന്നുണ്ടായിരുന്നത് പല വലിയ വലിയ കമ്പനികളിലെയും ടോപ് എക്സികയ്യുടീവ്‌സും… ഇൻഫോസിസ്…. അസ്ത്രാ സെനേക്കാ… ഹിമാലയൻ ഡ്രഗ്സ് അങ്ങനെ…. … Continue reading ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5

ബല്ലാത്ത സിനിമകൾ | 2022 വരുമ്പോൾ-4

സിനിമകളെ കുറിച്ചുള്ള പോസ്റ്റുകൾക്ക്  എപ്പോഴും നല്ല മൈലേജാണ്…. അത് ഇന്ന ഭാഷ എന്നൊന്നുമില്ല…. അതിന് പല കാരണങ്ങളുമുണ്ടാവും…. സിനിമാ ലോകത്തിനോടുള്ള നമ്മുടെ താല്പര്യവും അവയ്ക്ക് തന്നെ ആവശ്യമായ പ്രമോഷനും… ഫാൻ ഫോളോയിങ്ങും ഒക്കെ കാരണമാവാം…. സിനിമകളെ കുറിച്ച്… പ്രത്യേകിച്ച് മലയാളം സിനിമകളെ കുറിച്ചുള്ള വീഡിയോ ചെയ്‌താൽ മിനിമം വ്യൂസ് ഉറപ്പാണ്… വെറുതെയാണോ മലയാളത്തിന്റെ ‘മ’ ‘മൈ’ ഒന്നും മനസ്സിലാവാത്ത സായിപ്പും പരദേശികളും അടക്കം മലയാളം സിനിമകളുടെയും എന്തിന് ട്രെയിലറുകളുടെ പോലും റിവ്യൂ ചെയ്ത് കഴിയുന്നത്….  അവർ മലയാളം മാത്രമല്ല മറ്റു ഇന്ത്യൻ ഭാഷകളുടെ സിനിമകളും റിവ്യൂ ചെയ്യും…. അതവരുടെ ബിസിനസ് മൈൻഡ്… … Continue reading ബല്ലാത്ത സിനിമകൾ | 2022 വരുമ്പോൾ-4

ബല്ലാത്ത പുസ്തകങ്ങൾ | 2022 വരുമ്പോൾ -3

പുസ്തകങ്ങൾ നമ്മളെ അറിയാത്ത ലോകങ്ങളിലേക്ക് കൊണ്ടു പോകും… ഈ വർഷം നോവലുകൾ അല്ല കുടുതലും നോൺ ഫിക്ഷനുകളാണ് വായിച്ചത്… ഓർമ്മക്കുറിപ്പുകളും വായിച്ചു… ഇപ്പോൾ വായിച്ച് തീർന്നത് നാദിയ വാസിഫ് എഴുതിയ ‘ഷെൽഫ് ലൈഫ്’ എന്ന ഓർമ്മക്കുറിപ്പാണ്…. ഈജിപ്തിലെ ദിവാൻ എന്ന പുസ്തക കട തുടങ്ങിയതും നടത്തി കൊണ്ട് പോയതിനെയും കുറിച്ച്… പിന്നെ വായിക്കാനെടുത്തതും ഒരു ഓർമ്മക്കുറിപ്പ് തന്നെ… അതും ഈജിപ്തുമായി ബന്ധപ്പെട്ടൊന്ന്… പ്രശസ്ത സിനിമാനടൻ ഒമർ ഷെറീഫിന്റെ കൊച്ചുമകൻ ഒമർ ഷെറീഫ് ജൂനിയർ എഴുതിയത്…. ദി ടേൽ ഓഫ് റ്റു ഒമാർസ്…. ഇംഗ്ലീഷ് പുസ്തകങ്ങളുടെ റിവ്യൂ കുടുതലും ഇംഗ്ലീഷിലായിരുന്നു പതിവ്….. പിന്നെ … Continue reading ബല്ലാത്ത പുസ്തകങ്ങൾ | 2022 വരുമ്പോൾ -3

മൈക്രോ കോഴ്‌സുകൾ | 2022 വരുമ്പോൾ -2 

2020-2021 ൽ ഞാൻ ചില മൈക്രോ കോഴ്‌സുകൾ ചെയ്തിരുന്നു…. ഗോൾ സെറ്റിംഗ്.. ടൈം മാനേജ്മെന്റ് എന്നങ്ങനെ ചില വിഷയങ്ങളിൽ… ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ലെക്ച്ചറുകളായാണ് ചെയ്തത്…. ബുള്ളറ്റ് പോയിന്റുകളുള്ള പ്രസന്റേഷൻ സഹിതം… അവ ഫ്രീയായിരുന്നില്ല… ഇന്ത്യൻ രൂപ 700/- ഓരോ കോഴ്‌സിനും.. പലരും ചേർന്നു.. കോഴ്സ് ചെയ്തു…. കഴിഞ്ഞ മാസം അവയെല്ലാം ഫ്രീയാക്കാൻ തീരുമാനിച്ചു…. അതിന് ചില കാരണങ്ങളും ഉണ്ടായിരുന്നു…   ഫ്രീയാണെങ്കിൽ എവിടെയാണ് ഇതൊക്കെ അപ്ലോഡ് ചെയ്യേണ്ടത് എന്ന ചിന്ത വന്നു… മുൻപ് ഇതൊക്കെ ഒരു ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം വഴിയായിരുന്നു ചെയ്തിരുന്നത്… മ്മക്ക് അതൊന്ന് മാറ്റി പിടിക്കാം എന്ന് … Continue reading മൈക്രോ കോഴ്‌സുകൾ | 2022 വരുമ്പോൾ -2 

EP-310 തെറ്റുകളിൽ നിന്നും പഠിക്കുന്നത്

ആദ്യം ചില അപ്‌ഡേറ്റുകൾ… വലുതായി ഒന്നും സംഭവിച്ചില്ല… ചില സമയ പരിമിതികൾ കാരണം ദിവസവും ചെയ്യുന്ന പോഡ്കാസ്റ്റങ്ങനെ ആഴ്ച്ചയിൽ രണ്ടു ദിവസമായി മാറ്റി…. എല്ലാ തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും…. ഇപ്പോൾ അഞ്ചാഴ്‌ച്ചയായി കാണും…. എപ്പിസോഡ് 309 കഴിഞ്ഞു…അപ്പോഴാണ് ഒരു ആശയം മനസ്സിൽ വന്നത്…. എല്ലാ ദിവസവും ഇവിടെ പോസ്റ്റുക ബുദ്ധിമുട്ടായിരുന്നു… പക്ഷെ ആഴ്ച്ചയിൽ രണ്ടു ദിവസം നടക്കും…. പോഡ്കാസ്റ്റുകളെ കുറിച്ച് ചെറിയൊരു കുറിപ്പും പോഡ്കാസ്റ്റിന്റെ ലിങ്കും ഇവിടെ കൊടുക്കാം…. എന്നെങ്കിലും വഴിതെറ്റി ഇവിടെ എത്തിച്ചെരുന്നവർക്ക് വേണ്ടി… എപ്പിസോഡ് 310 തെറ്റുകളെ കുറിച്ചാണ്… തെറ്റുകളെ കുറിച്ചല്ല…. തെറ്റുകളിൽ നിന്നും നമ്മളെങ്ങനെ എന്തെങ്കിലും പഠിക്കുമെന്ന്…. ഞാനൊക്കെ ചില തെറ്റുകൾ … Continue reading EP-310 തെറ്റുകളിൽ നിന്നും പഠിക്കുന്നത്

2022 വരുമ്പോൾ – 1

പുതുവർഷത്തിലേക്ക് നോക്കുമ്പോൾഒരു പുതിയ വർഷം തുടങ്ങുന്നു… വലിയ സംഭവമൊന്നുമല്ല എല്ലാ വർഷവും നടക്കുന്നതാണ്…  എങ്കിലും  എനിക്ക് എപ്പോഴും ഒരു ആവേശമാണ്… A Time to reflect… അത് മാത്രമല്ല ഒരു reset ബട്ടൺ പോലെയാണ്…. ഏതായാലും എന്നാൽ അടുത്ത ഏതാനും ദിവസങ്ങൾ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാം…  തുടങ്ങുന്നതിന് മുൻപ് സ്വാഭാവികമായ ചോദ്യം… ഞാൻ എന്നോട് തന്നെ ചോദിക്കുന്നത് ഇതാണ്… “അല്ല മോനെ… കയിഞ്ഞ വർഷം പലതും ചെയ്യാമെന്ന വീരവാദം ഒക്കേ ണ്ടായിനല്ലോ… എന്തായിനടോ അതൊക്കെ..?” എന്നെ തന്നെ തുറിച്ച് നോക്കി ഞാൻ എനിക്ക് തന്നെ ഉത്തരം കൊടുക്കും “ചെലതൊക്കെ നടന്നീന്… ചിലത് വയിക്കല് … Continue reading 2022 വരുമ്പോൾ – 1