EP-321 ദുഃഖങ്ങൾക്കും സങ്കടങ്ങൾക്കും അപ്പുറം

ജീവിതത്തിൽ ആരെങ്കിലും നഷ്ടപ്പെടുക എന്നതും അതിന്റെ ദുഃഖവും സങ്കടവും അഭിമുകീകരിക്കുക എന്നതും നമ്മളിലോരോരുത്തരും അനുഭവിക്കും… അനുഭവിച്ചിട്ടുണ്ടാവും അനുഭവിക്കുന്നുണ്ടാവും…. ഇനിയും അനുഭവിക്കും… ഇതിൽ നിന്നും രക്ഷപ്പെടാൻ ആരെയും സ്നേഹിക്കാതെ… അല്ലെങ്കിൽ ‘Be Rational, Logical and detached’ എന്നൊക്കെ ചില യുക്തിരാക്ഷസന്മാർ പറയുന്നപോലെ ജീവിക്കണം…. ബുദ്ധിമുട്ടാണ്…. Rational… Logical അതൊക്കെ ആവാം പക്ഷെ detached ലേശം ബുദ്ധിമുട്ടാണ്… എനിക്കെങ്കിലും…. പക്ഷെ ദുഃഖം എങ്ങനെ നമ്മൾ കൈകാര്യം ചെയ്യുന്നു എന്നതിൽ പലതും മനസ്സിലാക്കാൻ കഴിഞ്ഞേക്കാം… നമ്മൾ ഓരോരുത്തരുടെയും ദുഃഖം… അതിന്റെ സ്വഭാവം… അളവ്… അതിൽ നിന്നും പുറത്ത് വരാനുള്ള മനക്കരുത്ത് എല്ലാം വ്യത്യസ്തമാവാം…. ഒരു … Continue reading EP-321 ദുഃഖങ്ങൾക്കും സങ്കടങ്ങൾക്കും അപ്പുറം

EP-320 | രണ്ടു ജോലികളിൽ നിന്ന് ഏത് തിരഞ്ഞെടുക്കണം?

ശരിയാണ് ഒരു ജോലി കിട്ടാൻ തന്നെ ബുദ്ധിമുട്ടുന്നെങ്കിൽ… ഉള്ള ജോലിയിൽ തുടരാൻ കഴിയാതെ വരുമ്പോൾ.. രണ്ടു ജോലിയുടെ കഥ ഒരു അധിക പ്രസംഗമല്ലേ…? പക്ഷെ അതല്ല ഇവിടെ വിഷയം… നമ്മളോരോരുത്തരും ‘sought after’ ആവണം എന്നാണ് എന്റെ ആഗ്രഹം… അങ്ങനെ വരുമ്പോൾ രണ്ടും മുന്നും ജോലികളിൽ നിന്നും ഒന്ന് തിരഞ്ഞെടുക്കേണ്ടതായി വരും… അതിനെ കുറിച്ചാണ് ഇന്നത്തെ പോഡ്കാസ്റ്റിൽ…     Continue reading EP-320 | രണ്ടു ജോലികളിൽ നിന്ന് ഏത് തിരഞ്ഞെടുക്കണം?

Penpositive Outclass പോഡ്കാസ്റ്റിംഗ് ജേർണൽ

മലയാളം പോഡ്കാസ്റ്റിന്റെ കൂടെ ഇംഗ്ലീഷ് പോഡ്‌കാസ്റ്റും പുരോഗമിക്കുന്നുണ്ട്… രണ്ടും എന്റെ ഒരു പഠന രീതിയായാണ് ഞാൻ കാണുന്നത്…. മലയാളം കുടുതലും വിഷയങ്ങളെ ആസ്പദമാക്കി വായിക്കുന്ന ലേഖനങ്ങളെ കുറിച്ചാണ് ഈയിടെ കുടുതലെങ്കിൽ ഇംഗ്ലീഷ് പോഡ്കാസ്റ്റ് എന്റെയൊരു ജേർണലിന്റെ ശബ്ദാവിഷ്‌ക്കാരമാണ്… ദിവസവും എന്തെങ്കിലും ചെയ്യുന്നത് ജീവിതത്തിന് ഒരു അടുക്കും ചിട്ടയും കൊണ്ടു വരും എന്ന് ചെറുപ്പത്തിലേ പറഞ്ഞ് കേട്ടിട്ടുണ്ട്…. പണ്ടൊക്കെ വലിയ മടുപ്പായിരുന്നു…. ഇന്നും ചില കാര്യങ്ങളിൽ അങ്ങനെയുണ്ട്…. പക്ഷെ കഴിഞ്ഞ ഏതാനും വർഷങ്ങളായി വന്നൊരു മാറ്റമാണ്…. ചെയ്യുന്ന കാര്യങ്ങൾക്കൊക്കെ ഒരു ‘Daily Angle’ കൊടുക്കുകയെന്നത്…    ഇടക്ക് അല്പം overwhelming ആയി തോന്നാമെങ്കിലും … Continue reading Penpositive Outclass പോഡ്കാസ്റ്റിംഗ് ജേർണൽ

2021.ലെ പുസ്തകങ്ങൾ | ബല്ലാത്ത പുസ്തകങ്ങൾ

സന്തോഷം പകർന്ന… ചിന്തിപ്പിച്ച… തെറ്റുകൾ ചൂണ്ടിക്കാട്ടിയ…. പുനർവിചിന്തനം ചെയ്യിപ്പിച്ച… ഏതാനും പുസ്തകങ്ങളായിരുന്നു 2021.ൽ  ഫേസ്‌ബുക്കിൽ പലരുമായി കമന്റു പോരുകളിൽ അടികൂടിയില്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ വായിക്കാമായിരുന്നു… ഏതായാലും ഈ വായന കൊണ്ട് ഒരു ഗുണമുണ്ടായി… സമയത്തെ കുറിച്ച് അല്പം കൂടി ബോധവാനായി…. ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും… എല്ലാം.. നമ്മൾ വായിക്കുന്ന പുസ്തകങ്ങളും പരിചയപ്പെടുന്ന ആളുകളും കാണുന്ന സിനിമകളും കാഴ്ച്ചകളും ഉണ്ടാവുന്ന സംഭാഷണങ്ങളും എല്ലാം നമ്മളെ സ്വാധീനിക്കും… ഇല്ല എന്നെ ഒന്നും സ്വാധീനിക്കില്ല ഞാൻ ഭയങ്കരനാണ് എന്നൊക്കെ എനിക്കും തോന്നിയിരുന്നു….. എവടെ…. ഇത്രേ ഉള്ളു…. അത് കൊണ്ട് തന്നെ.. ചിലതൊക്കെ നമ്മുടെ കയ്യിലാണ്….  … Continue reading 2021.ലെ പുസ്തകങ്ങൾ | ബല്ലാത്ത പുസ്തകങ്ങൾ

EP-319 അങ്ങനെ റെയ്‌നയും യാത്രയായി.. Miss You Dear !!

റെയ്‌ന… Reyna എന്നാൽ സ്പാനിഷിൽ രാജ്ഞി എന്നാണെന്നാണ് കേട്ടിട്ടുള്ളത്…. ഞങ്ങളുടെ വീട്ടിൽ എവിടെ എപ്പോൾ പോകാനുമുള്ള അധികാരം അവൾക്കുണ്ടായിരുന്നു… അഞ്ച് വയസ്സുള്ളപ്പോൾ ഞങ്ങളുടെ കൂടെ വന്നതാണ്….  ഇന്നലെ ആറര വർഷങ്ങൾക്ക് ശേഷം റെയ്‌ന ഞങ്ങളെ വിട്ട് പോയി… എന്തിന് അതിനെ കുറിച്ചോരു പോഡ്കാസ്റ്റ് എന്നും പലരും ചിന്തിക്കാം… റെയ്‌ന ഞങ്ങളുടെ കൂടെ വരുന്നതിന് മുൻപ് എനിക്കങ്ങനെ ഒരു വളർ ത്തു മൃഗ താല്പര്യം ഉണ്ടായിരുന്നില്ല…. ആരെങ്കിലും അവരുടെ നായയോ പൂച്ചയോ ചത്തെന്ന് പറയുമ്പോൾ അവരോട് സോറി പറയുക എന്നല്ലാതെ മറ്റൊന്നും തോന്നിയിരുന്നില്ല… മനസ്സിലായില്ല അതിന്റെ വിഷമം എന്ന് വേണം പറയാൻ.. അങ്ങനെയുള്ള … Continue reading EP-319 അങ്ങനെ റെയ്‌നയും യാത്രയായി.. Miss You Dear !!

മൃണാൾ സെന്നിന്റെ ഒരു ബല്ലാത്ത ബംഗാളി സിനിമ

ഉത്പൽ ദത്തും അഞ്ചൻ ദത്തും അഭിനയിച്ചിട്ടുള്ള മൃണാൾ സെന്നിന്റെ 1981.ലെ സിനിമ…  ഞാൻ Mubi എന്ന സ്ട്രീമിങ് പ്ലാറ്റഫോമിലാണ് സംഭവം കണ്ടത്… അവിടെ ഒരു മൃണാൾ സെൻ ഫെസ്റ്റിവൽ പോലെയുണ്ടായിരുന്നു…  ബല്ലാത്ത സിനിമകളിൽ പുതിയ സിനിമകളല്ല… ഞാൻ ഈയിടെ കണ്ട പഴയ സിനിമകളാണ് കൂടുതലും… മലയാള ഭാഷയിലല്ലാത്ത സിനിമകൾ…. മൃണാൾ സെന്നിന്റെ സിനിമകൾ അധികം കണ്ടിട്ടില്ല… പണ്ട് പല സിനിമകളും കാണണമെങ്കിൽ ഫെസ്റ്റിവൽ വേദികളിൽ പോകണമല്ലോ…. ഇത് വരെ നാട്ടിൽ ഒരു ഫിലിം ഫെസ്റ്റിവൽ വേദിയിൽ പോയിട്ടില്ല… വർഷങ്ങൾക്ക് മുൻപ് ഇവിടെ സിലിക്കൺ വാലി ഫിലിം ഫെസ്റ്റിവൽ എന്നൊന്ന് തുടങ്ങുന്നതിൽ സഹായിച്ചിരുന്നു … Continue reading മൃണാൾ സെന്നിന്റെ ഒരു ബല്ലാത്ത ബംഗാളി സിനിമ

80 വയസ്സു വരെ നമ്മൾ ജീവിക്കുകയാണെങ്കിൽ 4000 ആഴ്ച്ചകളെ ഉള്ളു | ബല്ലാത്ത പുസ്തകങ്ങൾ

ആദ്യം ആലോചിച്ചപ്പോൾ വലിയ പ്രശ്നം തോന്നിയില്ല… 80 എന്ന വയസ്സിലേക്ക് ഇനിയും സമയമുണ്ട്… 4000 വലിയൊരു നമ്പറായും തോന്നി…. പക്ഷെ പിന്നെയാണ് കാര്യം ശരിക്കങ്ങ് കത്തിയത്… ഈ കണക്കിന് എനിക്ക് ഇനി 1500 ആഴ്ച്ചക്കകളെ ഉള്ളു…. വളരെ കുറഞ്ഞ് പോയല്ലോ… എന്നൊരു തോന്നൽ…. ഒലിവർ ബർക്ക്മാനെഴുതിയ പുസ്തകമാണ് Four Thousand Weeks: Time Management for Mortals…   മർത്ത്യർക്കുള്ള ഒരു ടൈം മാനേജ്‌മെന്റ്…. മരണം എന്ന യാഥാർഥ്യത്തെ ഒളിപ്പിച്ച് വയ്ക്കാതെ സമയത്തെ കുറിച്ച് ചിന്തിക്കുക…. ഇതാണ് ബല്ലാത്ത പുസ്തകങ്ങളിൽ കഴിഞ്ഞ ആഴ്ച്ച ചെയ്ത യൂട്യൂബ് വീഡിയോ…  ഇതാ ലിങ്ക് Continue reading 80 വയസ്സു വരെ നമ്മൾ ജീവിക്കുകയാണെങ്കിൽ 4000 ആഴ്ച്ചകളെ ഉള്ളു | ബല്ലാത്ത പുസ്തകങ്ങൾ

EP-318 എത്ര ശമ്പളം വേണം..? | Negotiating Salary

ജോലിയിൽ ചേർന്നവർക്കും ജോലിക്ക് അപേക്ഷിക്കുന്നവർക്കും ജോലി മാറാൻ നോക്കുന്നവർക്കുമെല്ലാം ചിലപ്പോൾ താല്പര്യമുള്ള വിഷയമാകും Salary Negotiation… നമ്മൾക്ക് എത്ര ശമ്പളം വേണമെന്ന ചോദ്യം… അതിനുള്ള ഉത്തരം എങ്ങനെ കണ്ടെത്തും…?  ഈ വിദ്യ എനിക്ക് വല്യ വശമില്ല… അത് കൊണ്ട് തന്നെ അതിനെ കുറിച്ച് വായിക്കുകയും പോഡ്കാസ്റ്റു ചെയ്യുകയും ചെയ്യുന്നത് പേഴ്സണലായും അല്പം ഗുണം ചെയ്യുമെന്ന് തോന്നുന്നു… ഇതാ ഈ വർഷത്തെ ആദ്യത്തെ പോഡ്കാസ്റ്റ്… Spotify ലിങ്ക് ഇവിടെ ചേർക്കുന്നു… നിങ്ങൾക്ക് ഇതേ പോഡ്കാസ്റ്റ് Gaana, Apple Podcast, Google Podcast എന്നിവിടങ്ങളിലും കേൾക്കാം… ഇതാ Anchor ലിങ്ക്…  https://anchor.fm/pahayan/episodes/318-Tips-for-Salary-Negotiation-e1ceaf6/a-a768nen      Continue reading EP-318 എത്ര ശമ്പളം വേണം..? | Negotiating Salary

EP-317 അങ്ങനെ 2022 വരുന്നു..

ഈ വർഷത്തെ അവസാന പോസ്റ്റാണ്…. 2021.ലേക്ക് തിരിഞ്ഞൊന്ന് നോക്കുക…. 2022.ലേക്ക് മുന്നോട്ടൊന്ന് നോക്കുക…. ഇതന്നെ കാര്യം…. തിരിഞ്ഞ് നോക്കുമ്പോൾ എന്റെ കൊണ്ടെന്റ് ക്രീയേഷൻ എന്ന കാര്യം വളരെ സന്തോഷം നൽകുന്ന ഒന്നാണ്….  പക്ഷെ സന്തോഷം എന്നതും നമ്മൾ ഏത് രീതിയിൽ കാര്യങ്ങൾ കാണുന്നു എന്നതുമനുസരിച്ചിരിക്കും….. അല്ല എല്ലാ കാര്യങ്ങളും അങ്ങനെ കാഴ്ച്ചപ്പാടുകളുടെ ചട്ടക്കൂട്ടിൽ നിന്ന് കൊണ്ടു തന്നെയാണ് സംഭവിക്കുക… ഈ പോസ്റ്റിന്റെ മുഖ്യ കാര്യം അതൊന്നുമല്ല… നിങ്ങളോടൊക്കെ നന്ദി പറയുക എന്നതാണ്…. നന്ദി…. കൂടെ നിന്നതിന്… തുടർന്നും ഉണ്ടാവണം… Continue reading EP-317 അങ്ങനെ 2022 വരുന്നു..

EP-316 മോശം മേലധികാരികളും നമ്മളും | Dealing with Bad Bosses

ജോലിചെയ്തിട്ടുണ്ടെങ്കിൽ മനമ്മൾക്ക് മേലധികാരികളും ഉണ്ടാവും… നമ്മൾക്ക് റിപ്പോർട്ടു ചെയ്യുന്നവരും കാണും…. ഇതിൽ നല്ലവരും കൂടെ ജോലിയെടുക്കാൻ വലിയ ബുദ്ധിമുട്ടുള്ളവരും കാണും…. എനിക്കും ഉണ്ടായിട്ടുണ്ട് ഇത് പോലുള്ള അനുഭവങ്ങൾ… കഴിഞ്ഞ ദിവസം അതിനെ കുറിച്ചോക്കെ ചിന്തിച്ചപ്പോൾ എന്തൊക്കെയോ വാരി വലിച്ച് വായിച്ചു… രസകരമായ ചില കാര്യങ്ങൾ മനസ്സിലായി…. രണ്ടു ചോദ്യമാണ് മനസ്സിൽ വന്നത്… എങ്ങനെ ഒരു മോശം മേലധികാരിയെ ഹാൻഡിൽ ചെയ്യാം… പിന്നെ എങ്ങനെ അത് പോലൊരു മേലധികാരിയാവാതിരിക്കാം… ഇന്ന് കോർപ്പറേറ്റ് ലോകം മാറിയിരിക്കുന്നു ഫ്ലാറ്റ് ഓർഗ് സ്ട്രക്ച്ചർ എന്നൊക്കെയാണ് പറയപ്പെടുന്നത്… എന്നാലും ഇന്നും ഈ ബോസ് സാർ മാനേജർ ഒക്കെയുണ്ട്…. അതിനെ … Continue reading EP-316 മോശം മേലധികാരികളും നമ്മളും | Dealing with Bad Bosses