ഓരോ ശനിയാഴ്ച്ചകൾ പോണ പോക്കേ…

കേരളത്തിലെ ചില മാധ്യമങ്ങളുടെ വാര്‍ത്തകളും മെഴുക്ക്പുരട്ടിയും പോഡ്കാസ്റ്റും ഭീംസേന്‍ ജോഷിയും തകഴിയും ഗാന്ധിയും ചിക്കന്‍ കറിയും ചോറും മോരും പഴയ മലയാള പ്പാട്ടുകളും ജേംസണ്‍ ഐറിഷ് വിസ്കിയും ആഞ്ചലാ മെര്‍ക്കലും തമ്മിലൊക്കെ എന്ത് ബന്ധം..? പ്രത്യേകിച്ച് ഒന്നുമില്ല… ബന്ധങ്ങളൊക്കെ നമ്മളായി ഉണ്ടാക്കുന്നതല്ലെ… ചിലത് നമ്മള്‍ക്ക് മാത്രമായി ഒത്തുവരികയും ചെയ്യും.. ഇങ്ങനെ… ഇന്നലെ അനാവശ്യമായി… ഒരു കാര്യവുമില്ലാതെ അബദ്ധത്തിന് ചില മലയാള വാര്‍ത്താ ചാനലുകള്‍ കണ്ടു പോയി… അതിന്റെ ഒരു തികട്ടല് ഇന്നും മാറാതെ കൂടെയുണ്ടായി… അതൊന്ന് മാറ്റാതെ രക്ഷയില്ല… വരുന്ന ആഴ്ച്ചതന്നെ മൊത്തം കുളമാവും…. രാവിലെ എഴുന്നേറ്റിട്ട് അതിന്റെ വകുപ്പ് തിരയാന്‍ … Continue reading ഓരോ ശനിയാഴ്ച്ചകൾ പോണ പോക്കേ…

EP-327 | മനുഷ്യകുലം… Human Kind 

ഡച്ച് ചരിത്രകാരനും ചിന്തകനുമായ റട്ട്ഗർ ബെർഗ്മാൻ എഴുതിയ പുസ്തകമാണ്…. Human Kind…. ഒരു പ്രതീക്ഷയുള്ള ചരിത്രം…. മനുഷ്യൻ അടിസ്ഥാനമായി നല്ലതാണെന്ന വാദം അന്വേഷിക്കുന്ന ഒരു പുസ്തകം… അതിനെ കുറിച്ചാണ് ഇക്കുറി പോഡ്കാസ്റ്റ്..      Continue reading EP-327 | മനുഷ്യകുലം… Human Kind 

EP-326 പഠിപ്പിക്കലില്‍ നിന്നും പ്രൈവറ്റിലേക്ക്

ഒരു അദ്ധ്യാപക ജോലിയില്‍ നിന്നും കോര്‍പ്പറേറ്റു ജോലിയിലേക്ക് എങ്ങിനെ മാറാം എന്ന് ചിലര് മെസെജയച്ചു… എനിക്ക് നേരിട്ട് പരിചയമില്ല പക്ഷെ വായിച്ച ചില കാര്യങ്ങളാണ് പോഡ്കാസ്റ്റില്‍ 🙏  Continue reading EP-326 പഠിപ്പിക്കലില്‍ നിന്നും പ്രൈവറ്റിലേക്ക്

ക്യാ-റെയിൽ..? കേ-റെയില്‍… ഭായ്… കേ-റെയില്‍…

അഞ്ച് വിധം കേ-റെയില്‍കാരാണുള്ളത് എന്ന് തോന്നുന്നു… ഒന്നും അറിയില്ല പക്ഷെ കേറെയില്‍ വേണം ഒന്നും അറിയില്ല പക്ഷെ കേറെയില്‍ ശരിയല്ല കാര്യങ്ങള്‍ പഠിച്ചു കേറെയില്‍ വേണം കാര്യങ്ങള്‍ പഠിച്ചു കേറെയില്‍ പ്രശ്നമുണ്ട് പഠിച്ചിട്ടുമില്ല അറിയുമില്ല പക്ഷെ അഭിപ്രായമുണ്ട് ഞാന്‍ ഇതില്‍ കാറ്റഗറി 5…. 😁😉😜 പഠിച്ചിട്ടുമില്ല അറിയുമില്ല പക്ഷെ അഭിപ്രായമുണ്ട്… വികനത്തിന്റെ കൂടെയാണ്… മനുഷ്യന്റെ കൂടെയാണ്…. സമയത്തിന്റെ കൂടെയാണ്…   വികസനം നടക്കുമ്പോൾ പരിസ്ഥിതിക്കും മറ്റു ജീവികള്‍ക്കും ഉണ്ടാകുന്ന ദോഷം കഴിവതും കുറയ്ക്കണം… വികസനം വഴി ഏതെങ്കിലും മനുഷ്യര്‍ക്ക് ഉണ്ടാവുന്ന നഷ്ടവും പ്രശ്നങ്ങളും പരിഹരിക്കപ്പെടണം… ഈ കൊളാറ്ററൽ ഡാമേജ് ഉടായിപ്പ് നടക്കരുത്… ഇനി സമയം… അത് … Continue reading ക്യാ-റെയിൽ..? കേ-റെയില്‍… ഭായ്… കേ-റെയില്‍…

EP-325 തൊഴിലന്വേഷിയും ബയോഡാറ്റയും

നമ്മളൊക്കെ ജീവിതത്തില്‍ പല തവണയായി തൊഴിലന്വേഷികളാടിട്ടുണ്ടാവാം… ഇപ്പോഴും ആയിരിക്കാം… ഭാവിയില്‍ ആവാം… ഒരു ജോലി കിട്ടാന്‍ ആവശ്യമായ ഒന്നാണ് ഈ Resume, Biodata, CV എന്നൊക്കെ പറയുന്ന സംഭവം… അത് എഴുതുന്നതിനും ചില രീതികളുണ്ടത്രെ…. അതാണ് ഇന്നത്തെ പോഡ്കാസ്റ്റിന്റെ വിഷയം… മുഴുവന്‍ പോഡ്കാസ്റ്റും കേള്‍ക്കാന്‍ ലിങ്ക് കമന്റ് ബോക്സിലുണ്ട്….. നിങ്ങള്‍ക്ക് Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെ പലയിടത്തും കേള്‍ക്കാം 🥰🙏 Continue reading EP-325 തൊഴിലന്വേഷിയും ബയോഡാറ്റയും

Decoding Greatness | ബല്ലാത്ത പുസ്തകം

റോണ്‍ ഫ്രീഡ്മാന്‍ എഴുതിയ പുസ്തകമാണ് Decoding Greatness… അതാണ് ഈ ആഴ്ച്ച  ബല്ലാത്ത പുസ്തകങ്ങളിൽ…. ലോകത്തിൽ പല മേഖലകളിലും പ്രാഗൽഭ്യം തെളിയിച്ചവർ തന്നെ പുതിയ കഴിവുകൾ പഠിക്കുന്നതും പഴയതിനെ നവീകരിച്ച് മുന്നേറുന്നതും എങ്ങനെ എന്ന് പറയുന്ന പുസ്തകം… പുസ്തകത്തിനെ കുറിച്ചോരു ചെറിയ വീഡിയോ യൂട്യൂബിൽ ചെയ്തിട്ടുണ്ട്… അതിനെ കുറിച്ചുള്ള അല്പം വിപുലമായ പോഡ്‌കാസ്റ്റും മുൻപ് ചെയ്‌തിരുന്നു…   Continue reading Decoding Greatness | ബല്ലാത്ത പുസ്തകം

EP-324 മാസ്റ്റേഴ്സ് ഓഫ് സ്കേൽ

ലിങ്ക്ഡിന്റെ സ്ഥാപകനായ റീഡ് ഹോഫ്മാൻ ചെയ്യുന്ന പോഡ്കാസ്റ്റാണ് ‘Masters of Scale’… ആ പോഡ്കാസ്റ്റിനെ ആസ്പദമാക്കി ഈ വർഷം ഇറങ്ങിയ പുസ്തകമാണ് അതെ പേരിലുള്ള… Masters of Scale: Surprising Truths from the World’s Most Successful Entrepreneurs… സംരംഭകരെ കുറിച്ചും അവരുടെ കഥകളും അറിവുകളുമൊക്കെയാണ് ആ പോഡ്‌കാസ്റ്റും ഈ പുസ്തകവും…. വായിച്ചിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു… അപ്പോൾ ഒന്ന് ഓർത്തെടുക്കുന്നത് നല്ലതല്ലേ..? അതാവട്ടെ ഇത്തവണത്തെ പോഡ്കാസ്റ്റെന്ന് കരുതി…    Continue reading EP-324 മാസ്റ്റേഴ്സ് ഓഫ് സ്കേൽ

EP-323 ജിഞ്ചർ വീട്ടിൽ വന്നപ്പോൾ

റെയ്‌ന ഞങ്ങൾക്ക് നഷ്ടമായതിന് ശേഷം ഇനിയൊരു നായ വേണ്ട എന്നായിരുന്നു തീരുമാനം…. വേർപ്പാടുകൾ കുറയ്ക്കുന്നതാണ് ഉത്തമമെന്ന് തോന്നിയത് തന്നെ കാരണം…. പക്ഷെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ശൂന്യത കടിച്ചു തിന്നാൻ വന്നു തുടങ്ങി… പുറത്ത് മാത്രമല്ല ഉള്ളിലും ഒരു വലിയ ശൂന്യത… പലരും അഭിപ്രായപ്പെട്ടു അത് മറ്റൊരാളെ അഡോപ്റ്റ് ചെയ്യുന്നത് വഴിയാണ് പരിഹരിക്കേണ്ടത് എന്ന്… അങ്ങനെ ജിഞ്ചർ വീട്ടിലെത്തി… അതിന്റെ ഭാഗമായി പലതും മനസ്സിലായി… ചിലത് പഠിക്കാനും കഴിഞ്ഞു… എനിക്ക് എന്നെ കുറിച്ച് തന്നെ മതിപ്പ് തോന്നാത്ത ചിലതും അതിലുണ്ട്… ഇതാ Pahayan Media Malayalam പോഡ്കാസ്റ്റിന്റെ 323 എപ്പിസോഡ്… നിങ്ങൾക്ക് … Continue reading EP-323 ജിഞ്ചർ വീട്ടിൽ വന്നപ്പോൾ

EP-322 പുതിയ യുദ്ധമുറകളും നമ്മളും

മുൻപ് ഗുഗിളിൽ പോളിസി അഡ്വൈസറായിരുന്ന ഇപ്പോൾ സ്റ്റാൻഫോർഡിൽ ജോലി ചെയ്യുന്ന ജേക്കബ് ഹെൽബെർഗ് എഴുതിയ പുസ്തകമാണ് ‘The Wires of War’.. യുദ്ധ മുഖം മാറി…. യുദ്ധ രീതികളും ആയുധങ്ങളും വരെ മാറി…. നിർമ്മിത ബുദ്ധിയും സാങ്കേതിക വിദ്യയും യുദ്ധം നമ്മുടെ സ്ക്രീനുകൾ വരെ എത്തിച്ചിരിക്കുന്നു…രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞിട്ട് നടന്ന Arms Race നമ്മൾക്കെല്ലാം പരിചിതമാണ്… അന്നും യുദ്ധത്തിൽ പങ്കെടുക്കുന്നത് പട്ടാളക്കാരാണ്… അതും യുദ്ധം നടക്കുന്നിടത്ത്… ഇന്ന് യുദ്ധം നമ്മുടെ സ്‌ക്രീനുകളിലേക്കും അരിച്ച്കയറുമ്പോൾ… അറിഞ്ഞൊ അറിയാതെയോ നമ്മളും പോരാളികളാവുകയാണോ…? ആരുടെ പക്ഷത്തു നിന്നാണ് പോരാടുന്നത് എന്നത് പോലും മനസ്സിലാക്കാൻ കഴിയാത്തൊരു … Continue reading EP-322 പുതിയ യുദ്ധമുറകളും നമ്മളും

ട്രൂ കോപ്പി വെബ്സൈന്‍ | Truecopy Webzine

ട്രൂ കോപ്പിയുടെ പുതിയ ലക്കം വെബ്സൈന്‍ ഇറങ്ങി.. ഞാന്‍ സബ്സ്ക്രൈബ് ചെയ്തിട്ട് ഒരു മാസത്തില്‍ കൂടുതലായി… പക്ഷെ വായിച്ച്/കേട്ട് തുടങ്ങിയിട്ട് കുറച്ചേ ആയുള്ളു….  മലയാളത്തില്‍ ഗൗരവമായ വിഷയങ്ങളെ കുറിച്ച്… സമൂഹത്തെ കുറിച്ച്…. കാഴ്ച്ചപ്പാടുകള്‍… അഭിപ്രായങ്ങള്‍… ആശയങ്ങള്‍… അങ്ങനെ നമ്മളെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ധാരാളമുണ്ട് ഒരോ ലക്കത്തിലും… ലോകത്തിന്റെ ഏത് ഭാഗത്തുള്ള മലയാളികളും ഒരിക്കലെങ്കിലും ഇതൊന്ന് ട്രൈ ചെയ്യണം എന്നാണ് എന്റെ പക്ഷം…  ഞാന്‍ മുമ്പ് തന്നെ ഇവരുടെ യൂട്യൂബ് ചാനലിന്റെ സ്ഥിര പ്രേക്ഷകനായിരുന്നു… ഇപ്പോള്‍ വെബ്സൈനിന്റെ സ്ഥിര വായനാ/കേള്‍വിക്കാരനുമായി 🙏🥰 ഇന്ന് തന്നെ ഒരു ലക്കം വാങ്ങി നോക്കു.. ഞാന്‍ എന്റെ … Continue reading ട്രൂ കോപ്പി വെബ്സൈന്‍ | Truecopy Webzine